ക്രിസ്മസും പുതുവർഷവും ആഘോഷിക്കാൻ ഏറ്റവും നല്ല വഴിയെന്നെ ചോദ്യത്തിന് യാത്രകളാണ് ഉത്തരമെങ്കിൽ സഞ്ചാരികൾ നൂറിൽ നൂറു മാർക്കും നല്കും. വേറൊരു നാട്ടിലെ, പ്രത്യേകിച്ച് വിദേശത്തെ പുതുവർഷം ഒക്കെ വൻ അനുഭവങ്ങളാണെങ്കിലും അവലാന നിമിഷത്തിലെ യാത്രാ പ്ലാനിങ് അത്ര സുഖകരമായ ഒരനുഭവം നല്കില്ല. വിസയും ഫ്ലൈറ്റും താമസവും എന്നിങ്ങനെ എല്ലാം നോക്കി ഓക്കെ ആയാലും തടസ്സം പലതും കാണും
എന്നാൽ ഇന്ത്യക്കാരെ സംബന്ധിച്ചെടുത്തോളം വിദേശയാത്രകൾ നടത്താന്‍ പറ്റിയ ഏറ്റവും മികച്ച സമയമാണ് ഈ വരുന്ന ക്രിസ്മസും പുതവർഷവും. വിവിധ രാജ്യങ്ങൾ ഇന്ത്യന്‍ പാസ്പോർട്ട് ഉള്ളവർക്ക് വിസ രഹിത പ്രവേശനം നല്കുന്നു എന്നത് മാത്രമല്ല, വിദേശത്തേയ്ക്കുള്ള വിമാന നിരക്കുകളിലും താത്കാലികമായ ഒരു കുറവും വന്നിട്ടുണ്ട്. ഡൽഹി-ബാംഗ്ലൂർ യാത്രയേക്കാൾ കുറഞ്ഞ നിരക്കില്‍ ഡൽഹി-ബാംങ്കോക്ക് യാത്ര പോകാമെന്നാണ് കണക്കുകൾ പറയുന്നത്.

ക്രിസ്മസ്-പുതുവർഷ വിദേശ യാത്രകൾ
ഈ ക്രിസ്മസും പുതുവർഷവും വിദേശത്ത് ചെലവഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഏറ്റവും മികച്ച അവസരമാണ് വന്നിരിക്കുന്നത്. ആഘോഷങ്ങൾക്ക് ഇനി വെറും ആഴ്ചകളുടെ അകലം മാത്രമേയുള്ളൂ എന്നതിനാൽ ഇപ്പോഴ്‍ തന്നെ പ്ലാൻ ചെയ്യാം! ഇന്ത്യക്കാർക്ക് വിസയില്ലാതെ പോകാവുന്ന രാജ്യങ്ങളിലേക്ക് ഇതാ ഈ യാത്രകൾ പ്ലാൻ ചെയ്യാം.
1. മലേഷ്യ
വിസയ്ക്കായി പ്രത്യേകം പണം ചെലവഴിക്കാതെ, ഒരു കിടിലൻ ക്രിസ്മസും പുതുവർഷവും ആഘോഷിച്ച് വരാൻ സാധിക്കുന്ന രാജ്യമാണ് മലേഷ്യ. പ്രകൃതി മനോഹരവും മനുഷ്യ നിർമ്മിതവുമായ ഇഷ്ടംപോലെ കാഴ്ചകളാണ് ഇവിടെയുള്ളത്. അന്താരാഷ്ട്ര യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് പറ്റിയ ഇവിടം ഇന്ത്യക്കാരുടെ സ്ഥിരം സ്ഥലങ്ങളിലൊന്നും കൂടിയാണ്. ലങ്കാവി, ക്വാലാലംപൂർ,പെനാങ് സ്നേക്ക് ടെമ്പിൾ, പെക്കൻ, ബാട്ടു കേവ്സ്, കെഎൽസിസി പാർക്ക് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

മലേഷ്യ- വിസ ഫ്രീ എൻട്രി
ഇന്ത്യക്കാർക്ക് മലേഷ്യയിൽ ഡിസംബര്‍ 1 മുതല് വിസയില്ലാതെ പ്രവേശിക്കാം. 2024 മേയ് 10 വരെയാണ് ഇതുള്ളത്. ഒപ്പം 30 ദിവസം വരെ രാജ്യത്ത് തങ്ങാനുള്ള അനുമതിയും ഇതിനൊപ്പം ലഭിക്കുന്നു. ക്വാലാലംപൂർ ഇന്റർനാഷണൽ എയർപോർട്ട്, പെനാങ് ഇന്റർനാഷണൽ എയർപോർട്ട്, ലങ്കാവി ഇന്റർനാഷണൽ എയർപോർട്ട് എന്നിവയാണ് മലേഷ്യയിലെ പ്രധാന വിമാനത്താവളങ്ങൾ.
2. തായ്ലൻഡ്
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമായ തായ്ലൻഡും വിസ രഹിത പ്രവേശനം അനുവദിക്കുന്നു. ബാങ്കോക്ക്, പട്ടായ, ഫുക്കെറ്റ് തുടങ്ങിയ സ്ഥലങ്ങളിലെ പുതുവർഷാഘോഷവും കൗണ്ട് ഡൗണും ലോകപ്രസിദ്ധമാണ്. വാട്ട് ഫോ, വാട്ട് അരുൺ, ഗ്രാൻഡ് പാലസ്, ലംഫിനി പാർക്ക്, ഗോൾഡൻ മൗണ്ട്, ചതുചക് വീക്കെൻഡ് മാർക്കറ്റ് ,സോയി ബുഖാവോ, പട്ടായ ഫ്ലോട്ടിംഗ് മാർക്കറ്റ് ,മങ്കി ബീച്ച്, പ്രോംതെപ് കേപ്പ്, ഗ്രീൻ എലിഫന്റ് സാങ്ച്വറി പാർക്ക്, കാറ്റാ നോയി ബീച്ച്, ടൈഗർ കിംഗ്ഡം തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ കാണാനുള്ളത്.
തായ്ലൻഡ്- വിസ ഫ്രീ എൻട്രി
ഇന്ത്യക്കാർക്ക് തായ്ലൻഡിൽ ഡിസംബര്‍ 2024 മേയ് 10 വരെ വിസയില്ലാതെ പ്രവേശിക്കാം. ഒപ്പം 30 ദിവസം വരെ രാജ്യത്ത് തങ്ങാനുള്ള അനുമതിയും ഇതിനൊപ്പം ലഭിക്കുന്നു. സുവർണഭൂമി ഇന്റർനാഷണൽ എയർപോർട്ട്, ഡോൺ മുവാങ് ഇന്റർനാഷണൽ എയർപോർട്ട്, ഫുക്കറ്റ് ഇന്റർനാഷണൽ എയർപോർട്ട്, ചിയാങ് മായ് ഇന്റർനാഷണൽ എയർപോർട്ട് എന്നിവയാണ് തായ്‌ലൻഡിലെ പ്രധാന വിമാനത്താവളങ്ങൾ.

3. ശ്രീലങ്ക
വലിയ ചെലവില്ലാതെ ഇന്ത്യയിൽ നിന്നും പോയി വരാൻ സാധിക്കുന്ന രാജ്യമാണ് ശ്രീലങ്ക. പ്രകൃതി സൗന്ദര്യവും ചരിത്രവും പരമ്പരാഗത കാഴ്ചകളും ഇഷ്ടപ്പെടുന്നവർക്ക് ധൈര്യത്തോടെ തിരഞ്ഞെടുക്കാൻ പറ്റിയ ലക്ഷ്യസ്ഥാനം കൂടിയാണിത്. ചരിത്രത്തിലേക്ക് ഇറങ്ങിച്ചെന്നതുപോലെയാണ് ഇവിടുത്തെ സ്ഥലങ്ങൾ നമ്മെ അതിശയിപ്പിക്കുന്നത്. കാൻഡി, സിരിഗിയ, നുവാരാ എലിയ, എല്ലാ തുടങ്ങിയവയാണ് ഇവിടെ സന്ദർശിക്കേണ്ട പ്രധാന രാജ്യങ്ങള്‍.
ശ്രീലങ്ക- വിസ ഫ്രീ എൻട്രി
2024 മേയ് 1 വരെ ശ്രീലങ്ക ഇന്ത്യൻ വിസയുള്ളവർക്ക് രാജ്യത്തേയ്ക്ക് വിസാ രഹിത പ്രവേശനം അനുവദിക്കുന്നു.
എങ്ങനെ എത്തിച്ചേരാം: കൊളംബോ ഇന്റർനാഷണൽ എയർപോർട്ട്, രത്മലാന, ബണ്ഡാരനായകെ ഇന്റർനാഷണൽ എയർപോർട്ട്, ജാഫ്ന ഇന്റർനാഷണൽ എയർപോർട്ട് എന്നിവയാണ് ശ്രീലങ്കയിലെ പ്രധാന വിമാനത്താവളങ്ങൾ
4.വിയറ്റ്നാം
ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം അനുവദിക്കാനുള്ള തയ്യാറെടുപ്പിലാണ് വിയറ്റാനാം. അതീവഭംഗിയാർന്ന പ്രകൃതി ദൃശ്യങ്ങളാണ് വിയറ്റ്നാമിന്‍റെ ആകർഷണം. കേരളത്തിൽ നിന്ന് വിയറ്റ്നാമിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് കൊച്ചിയിൽ നിന്ന് നേരിട്ട് വിമാന സർവീസുണ്ട്. വിയറ്റ്ജെറ്റ് നആഴ്ചയിൽ നാല് സർവീസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിങ്കൾ, ബുധൻ, വെള്ളി, ശനി എന്നീ ദിവസങ്ങളിലായിരിക്കും സർവീസ്.
വിയറ്റ്നാം-വിസ ഫ്രീ എൻട്രി
ഇന്ത്യക്കാർക്ക് വരുന്ന2024 മേയ് 10 വരെയാണ് വിയറ്റ്നം വിസ രഹിത പ്രവേശനം അനുവദിച്ചേക്കുക എന്നാണ് റിപ്പോർട്ട്. 30 ദിവസം വരെയാകും താമസിക്കാനുള്ള അനുമതി.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












