ക്രിസ്മസ്, പുതുവർഷ യാത്രകൾക്കായി ആളുകൾ പ്ലാൻ ചെയ്തു തുടങ്ങി. ലീവും എടുക്കാൻ പറ്റുന്ന ഓഫും കണക്കാക്കി ഡിസംബർ തുടങ്ങിയതോടെ ടിക്കറ്റ് എടുക്കാമെന്നു നോക്കി വന്നപ്പോൾ ഒറ്റ ട്രെയിനിൽ സീറ്റില്ല. നൂറും ഇരുന്നൂറും കടന്നു നിൽക്കുകയാണ് വെയിറ്റിങ് ലിസ്റ്റ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ക്രിസ്മസിന് വരാൻ കാത്തിരിക്കുന്ന യാത്രക്കാർ ഇനി എങ്ങനെ നാട്ടിലെത്തുമെന്നുള്ള ആലോചനയിലാണ്.
ആഘോഷ സമയങ്ങളിലും അവധികളിലും സ്വകാര്യ ബസുകളുടെ കനത്ത റേറ്റ് ഒഴിവാക്കുവാൻ മിക്കവരും ട്രെയിന്‍ യാത്രയ്ക്കാണ് മുൻഗണന കൊടുക്കുന്നത്. പ്രത്യേകിച്ച് കുടുംബമായി വരുന്നവർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ വരുവാൻ ട്രെയിനുകളാണ് മികച്ചത്. എന്നാൽ നിലവിലെ സാഹചര്യത്തില് ഡിസംബർ 20ന് ശേഷം കൺഫോം ടിക്കറ്റ് കിട്ടാനില്ല. വെയിറ്റിങ് ലിസ്റ്റിലേക്കാണ് ടിക്കറ്റ് പോകുന്നത്. ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളില‍് നിന്നു കേരളത്തിലേക്ക് ക്രിസ്മസ് പുതുവത്സര യാത്രയ്ക്ക് ഉറപ്പായ ടിക്കറ്റ് ഇല്ലാത്ത അവസ്ഥയാണ്.

വെയിറ്റിങ് ലിസ്റ്റിൽ ബെംഗളൂരു- കേരളാ ട്രെയിനുകൾ
ക്രിസ്മസ്, പുതുവർഷ അവധികൾ കിട്ടുന്നതില് എല്ലാം ഒരുമിച്ചെടുത്ത് നാട്ടിലേക്ക് വരുന്ന ബെംഗളൂരു മലയാളികൾ ഉണ്ട്. എന്നാൽ ലീവുണ്ടെങ്കിലും ട്രെയിനിന് സീറ്റ് ഇല്ല. പലതിലും ക്രിസ്മസ് യാത്രകൾ ആരംഭിക്കുന്ന ഡിസംബർ 20 മുതൽ ടിക്കറ്റേ കിട്ടാനില്ല. വെയിറ്റിങ് ലിസ്റ്റ് 300 കടന്ന ട്രെയിനുകളും ബെംഗളൂരുവിൽ നിന്നുണ്ട്.
ബെംഗളൂരു-എറണാകുളം എക്സ്പ്രസ് ട്രെയിൻ, ബെംഗളൂരു - കന്യാകുമാരി എക്സ്‌പ്രസ്, യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ്, ബെംഗളൂരു-തിരുവനന്തപുരം ഐലൻഡ് എക്സ്പ്രസ്, മൈസൂരു കൊച്ചുവേളി എക്സ്പ്രസ് തുടങ്ങി ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിലെല്ലാം സമാനമായ അവസ്ഥയാണ്.
ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ട്രെയിനുകളിലൊന്നായ മൈസൂരു കൊച്ചുവേളി എക്സ്പ്രസ് ട്രെയിനിൽ ടിക്കറ്റ് ഇല്ല. വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് പോലും ഇതിൽ കിട്ടുന്നില്ല. യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസിൽ ആവട്ടെ സ്ലീപ്പർ ടിക്കറ്റുകള്‍ കഴിഞ്ഞു. ബെംഗളൂരു - കന്യാകുമാരി എക്സ്‌പ്രസിൽ ബുക്ക് ചെയ്താൽ ടിക്കറ്റ് കിട്ടുമോ എന്നുപോലും അറിയില്ല. വെയിറ്റിഹ് ലിസ്റ്റ് മൂന്നൂറിലാണ് എത്തിനിൽക്കുന്നത്. ബെംഗളൂരു-എറണാകുളം എക്സ്പ്രസിൽ വെയിറ്റിങ് കാണിക്കുന്നത് 114 മുതൽ 228 വരെയാണ്.
കാസർകോഡ്, കണ്ണൂർ ഭാഗത്തുനിന്നുള്ളവർക്ക് എളുപ്പമായിരുന്ന ബെംഗളൂരു - മംഗളൂരു - കർണാടക ട്രെയിനും ഇത്തവണ ചതിച്ചു. ഡിസംബർ തുടങ്ങിയപ്പോൾ തന്നെ ട്രെയിൻ വെയിറ്റിങ് ലിസ്റ്റ് 150 ന് മുകളിൽ കടന്നു.
മറ്റു നഗരങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിലും സ്ഥിതി വ്യത്യസ്തമല്ല. നേത്രാവതി എക്സ്‌പ്രസ്, വെരാവൽ - തിരുവനന്തപുരം എക്സ്‌പ്രസ്, ഡൽഹിയിൽ നിന്നുള്ള മംഗള എക്സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളിലും സീറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













