തേങ്ങയെന്ന് അറിയപ്പെടുന്ന നാളികേരവും കശുമാങ്ങയും കണ്ടിട്ടില്ലാത്ത മലയാളികള്‍ ഉണ്ടാകില്ലാ. കേരളത്തില്‍ സുലഭമായ ഇവയെ ചേര്‍ത്ത് വച്ച് ഒരു ഫെസ്റ്റില്‍വെല്‍ നടക്കുകയാണ്. പക്ഷെ അത് കേരളത്തില്‍ അല്ലാ, ഗോവയിലാണ്. കാശുമാങ്ങയില്‍ നിന്ന് ഉദ്പാദിപ്പിക്കുന്ന ഫെനിയും ഇളനീരും മിക്സ് ചെയ്ത് അടിച്ച് ഫിറ്റാകുന്ന കാര്യം മനസില്‍ ഓര്‍മ്മവരുന്നുണ്ടെങ്കില്‍ നമുക്ക് ഗോവയിലേക്ക് പറപറാക്കാം. ഓര്‍മ്മയില്ലെങ്കില്‍ മംഗലശ്ശേരി നീലകണ്ഠനെ ഒന്ന് മനസില്‍ ധ്യാനിച്ചു നോക്കൂ.
Goibibo കൂപ്പണുകള്‍ സൗജന്യമായി നേടാം
ഈ വര്‍ഷം ഏപ്രില്‍ 29 മുതല്‍ മെയ് മൂന്ന് വരെയാണ് ഗോവ കോക്കനട്ട്& കാഷ്യൂ ഫെസ്റ്റിവല്‍ നടക്കുന്നത്. ഗോവ ടൂറിസം സ്പോണ്‍സര്‍ ചെയ്യുന്ന ഈ ഫെസ്റ്റിവല്‍, ഷിഗ്‌മോത്സവ്, ഗോവ ഫുഡ് ആന്‍ഡ് കള്‍ചറല്‍ ഫെസ്റ്റിവല്‍ എന്നീ ഫെസ്റ്റിവലുകളോടൊപ്പം ചേര്‍ത്താണ് നടത്തപ്പെടുന്നത്.
തേങ്ങയും കശുമാങ്ങയും കേരളത്തിന്റേത് മാത്രമല്ല, ഗോവയിലേയും ഭക്ഷണ ചേരുവകളില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു ഫെസ്റ്റിവല്‍ നടത്താന്‍ ഗോവ ടൂറിസം മുന്നോട്ട് വന്നിരിക്കുന്നത്. ഫെസ്റ്റിവല്‍ നാളുകളില്‍ ഗോവയിലെ ഹോട്ടലുകളിലും റെസ്റ്റോറെന്റുകളിലും തേങ്ങ അടങ്ങിയ വിഭങ്ങളും കശുമാങ്ങ അടങ്ങിയ വിഭവങ്ങളും ധാരാളമായി ലഭിക്കും. ഇവ രണ്ടും ചേര്‍ത്തുള്ള വിഭവങ്ങളും ലഭിക്കും.

Photo Courtesy: Iaminfo
കോക്കനട്ട് എന്ന അത്ഭുത വിത്ത്
നാളികേരം ചേര്‍ത്ത് ഉണ്ടാക്കിയ കറികളുടേയും സൈഡ് ഡിഷുകളുടേയും രുചി ഒന്ന് വേറെ തന്നെയാണ്. പല മധുര പലഹാരങ്ങള്‍ക്കും പായസങ്ങള്‍ക്കും തേങ്ങാപ്പാല്‍ അത്യാവശ്യമാണ്. തേങ്ങ ഉപയോഗിച്ച് പാചകം ചെയ്യുന്ന നിരവധി ഗോവന്‍ ഡിഷുകള്‍ രുചിച്ച് നോക്കാന്‍ പറ്റിയ അവസരമാണ് ഈ ഫെസ്റ്റിവെല്‍.
വീട് വയ്ക്കാന്‍ തെങ്ങ് വേണം!
നിങ്ങള്‍ക്ക് അറിയാമോ പണ്ട് കാലത്ത് ഒരു വീട് വയ്ക്കണമെങ്കില്‍ തെങ്ങോല അത്യാവശ്യമായിരുന്നൂ. തേങ്ങോല ഉപയോഗിച്ചായിരുന്നു വീടുകള്‍ക്ക് മേല്‍ക്കൂര പണിതിരുന്നത്. കല്‍പ്പ വൃക്ഷമായ തെങ്ങിന്റെ വിവിധ ഭാഗങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കയറുകള്‍, ഫര്‍ണിച്ചറുകള്‍, മാറ്റുകള്‍, ബാഗുകള്‍ അങ്ങനെ പലതും കാണാനും വാങ്ങാനും ഫെസ്റ്റിവലിന്റെ ഭാഗമായി അവസരമുണ്ട്.
നട്ട് പുറത്തായ കാഷ്യൂ നട്ട്!
ചുവപ്പും മഞ്ഞയും ഓറഞ്ചും നിറത്തില്‍ കശുമാവില്‍ തൂങ്ങിക്കിടക്കുന്ന കാശുമാങ്ങകള്‍ കാണാത്ത ആരും തന്നെ ഉണ്ടാവില്ലാ. ഗോവയില്‍ ഈ പഴം ഉപയോഗിച്ച് ഉണ്ടാക്കുന്ന ഫെനി വളരെ പ്രശസ്തമാണ്. കശുവണ്ടി പരിപ്പിനെ നട്ടുകളുടെ രാജാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. പല മധുരപലഹാരങ്ങളിലും കശുവണ്ടിപരിപ്പ് ഉപയോഗിക്കാറുണ്ട്.

Photo Courtesy: Ricardo
തെങ്ങും കശുമാവും നടുന്നത് എങ്ങനെയെന്നും അവയില്‍ നിന്ന് വിളവെടുക്കുന്നത് എങ്ങനെയെന്നും അറിയാല്‍ ആഗ്രഹമുള്ളവരെ ഉദ്ദേശിച്ച് പ്രത്യേക പ്രദര്‍ശനങ്ങള്‍ ഈ ദിവസങ്ങളില്‍ ഉണ്ടാകും. ഇവ ഉപയോഗിച്ച് വിഭവങ്ങള്‍ തയ്യാറാക്കുന്നത് വരെ സഞ്ചാരികള്‍ക്ക് കാണാനാവും.

Photo Courtesy: Fredericknoronha
2013ല്‍ ആണ് ഇങ്ങനെ ഒരു ഫെസ്റ്റിവല്‍ നടത്തുന്നത് സംബന്ധിച്ച് അനൗണ്‍സ്‌മെന്റ് നടന്നത്. 2014ല്‍ ഫെസ്റ്റിവല്‍ നടത്താനായിരുന്നു അന്ന് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ മോശം കാലവസ്ഥ ആയതിനാല്‍ നീട്ടി വയ്ക്കുകയായിരുന്നൂ.

Photo Courtesy: Anuradha Sengupta
പരിപാടികള്‍
ഫെസ്റ്റിവലിനോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും മത്സരങ്ങളും ഉണ്ടാകും. തേങ്ങകള്‍ ഉപയോഗിച്ചുള്ള മത്സരങ്ങളാണ് ഇവയെല്ലാം. പന്തുകള്‍ക്ക് പകരം തേങ്ങയാണ് പല മത്സരങ്ങളിലും ഉപയോഗിക്കുന്നത്. പിന്നെ എല്ലാവരും പ്രതീക്ഷിച്ചിരിക്കുന്ന കോക്കനട്ട് ഫെനി കോക്ടെയില്‍ രുചിച്ച് നോക്കാന്‍ അവസരം ഉണ്ടാകും.
എവിടെ പോകാണം
ഗോവയുടെ തലസ്ഥാനമായ പനാജിയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയുള്ള ക്യാംപലിനില്‍ ആണ് പ്രധാന പരിപാടികള്‍ നടക്കുന്നത്. ഇവിടേയ്ക്കുള്ള പ്രവേശനം സൗജന്യമാണ്.

Photo Courtesy: Horsten at English Wikipedia
ഫെസ്റ്റിവലിനേക്കുറിച്ച് കൂടുതല്‍ അറിയാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














