Search
  • Follow NativePlanet
Share
» »അൻപതിനായിരത്തിൽ നിന്ന് അഞ്ച് ലക്ഷം വരെ, ട്രെയിൻ അപകടം നഷ്ടപരിഹാരത്തുക വർധനവ് പത്തിരട്ടി

അൻപതിനായിരത്തിൽ നിന്ന് അഞ്ച് ലക്ഷം വരെ, ട്രെയിൻ അപകടം നഷ്ടപരിഹാരത്തുക വർധനവ് പത്തിരട്ടി

ട്രെയിൻ അപകടത്തിൽപെടുന്നവർക്കും അവരുടെ ആശ്രിതർക്കും ആശ്വാസ വാർത്തയുമായി റെയിൽവേ. ട്രെയിൻ അപകടത്തിൽ യാത്രക്കാർ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്താൽ ആശ്രിതർക്ക് നൽകേണ്ട എക്സ്ഗ്രേഷ്യാ തുകയുടെ 10 മടങ്ങ് കേന്ദ്ര റെയിൽവേ മന്ത്രാലയം വർധിപ്പിച്ചു. . ട്രെയിൻ അപകടങ്ങളിൽ മരണപ്പെടുന്നവര്‍ക്കും ഗുരുതരവും നിസാരവുമായ പരിക്ക് പറ്റിയവർക്കും ഉള്ള ദുരിതാശ്വാസ തുകയിലും സഹായത്തിലും വർധനവുണ്ട്.

ട്രെയിൻ അപകടത്തിൽ മരണം സംഭവിച്ചാൽ ആശ്രിതർക്ക് നല്കിയിരുന്ന അൻപതിനായിരം രൂപ അഞ്ച് ലക്ഷം രൂപയായാണ് ഉയർത്തിയത്. ഗുരുതര പരിക്ക് സംഭവിച്ചവർക്കുള്ള 25,000 രൂപ രണ്ടര ലക്ഷം രൂപാ വരെയും നിസാര പരിക്ക് സംഭവിച്ചവര്‍ക്ക് നല്കുന്ന 5000 രൂപ 50,000 രൂപ വരെയും ആയി ധനസഹായം ഉയർത്തിയിട്ടുണ്ട്. 2013 ൽ ആണ് ഇന്ത്യൻ റെയിൽവേ അവസാനമായി ട്രെയിൻ അപകടങ്ങളിൽപ്പെടുന്നവർക്കുള്ള ധനസഹായം പുതുക്കിയത്.

ex-gratia relief to passengers in train accidents

1989 ലെ റെയിൽവേ ആക്ട് അനുസരിച്ചാണ് തീവണ്ടി അപകടങ്ങളിൽപ്പെടുന്നവർക്ക് ധനസഹായം നൽകാൻ ആരംഭിച്ചത്. 2013ന് മുൻപ് 2012 ൽ ധനസഹായം പരിഷ്‌കരിച്ചിരുന്നു.

ഇത് കൂടാതെ ട്രെയിനുമായി ബന്ധപ്പെട്ട് മറ്റ് അപകടങ്ങൾ സംഭവിച്ചവർക്കും നഷ്ടപരിഹാരം റെയിൽവേ നല്കുന്നു. റെയിൽവേ ഗേ​റ്റ് ക്രോസ് ചെയ്യുമ്പോൾ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ 30 ദിവസത്തിൽ കൂടുതൽ ആശുപത്രിയിൽ നിൽക്കേണ്ടി വന്നാൽ പ്രതിദിനം 3000 രൂപ വരെ നൽകും. ഓരോ 10 ദിവസത്തെ കാലയളവിന്റെ അവസാനത്തിലോ അല്ലെങ്കിൽ ഡിസ്ചാർജ് ചെയ്യുന്ന തീയതിയിലോ ഏതാണ് നേരത്തെയോ ആ ദിവസമായിരിക്കും ഈ തുക നല്കുക.

 train-accident-ex-gratia

സാധാരണ പരിക്ക് പറ്റി പരിക്ക് മുപ്പത് ദിവസത്തിൽ കൂടുതൽ ആശുപത്രിയിൽ കഴിയേണ്ടി വന്നാൽ പ്രതിദിനം 1500 രൂപയും ലഭിക്കും. പരമാവധി 60 ദിവസം വരെയാണ് ഈ സഹായം ലഭിക്കുക. ഇത് നേരത്തെ ആറ് മാസത്തേക്ക് ആഴ്ചയിൽ 1000 രൂപയും തുടർന്നുള്ള അഞ്ച് മാസത്തേക്ക് ആഴ്ചയിൽ 500 രൂപയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യാത്രക്കാരന് എക്‌സ് ഗ്രേഷ്യ നൽകേണ്ട പരമാവധി കാലയളവ് 12 മാസമായിരിക്കും. പ്രാരംഭ ചെലവുകൾ വഹിക്കുന്നതിനും ബാക്കി തുക ചെക്ക് മുഖേനയോ ഓൺലൈൻ ബാങ്കിങ്ങിലൂടെയോ നൽകുന്നതിന് അടിയന്തര ആശ്വാസമായി പരമാവധി 50,000 രൂപ വരെ പണമായി നൽകണമെന്നുമാണ് നിയമം. ഡ്യൂട്ടി നിർവ്വഹിക്കുന്നതിനിടെ ഓടുന്ന ട്രെയിനിൽ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്യുന്ന റെയിൽവേ ജീവനക്കാർക്കും എക്സ് ഗ്രേഷ്യ പേയ്‌മെന്റുകൾ നൽകും.

അതേസമയം അഞ്ച് മാസം വരെ ആശുപത്രിയിൽ കഴിയേണ്ടി വരുന്ന സാഹചര്യത്തിൽ രോഗികൾക്ക് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്ന പത്ത് ദിവസത്തിന് മുൻപ് പ്രതിദിനം 750 രൂപ വച്ച് നൽകുമെന്നാണ് റിപ്പോർട്ട്. എന്നാൽ ലെവൽ ക്രോസുകളിൽ മുന്നറിയിപ്പ് അവഗണിച്ച് അതിക്രമിച്ചു കയറിയതു മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് ഇത്തരം സഹായം ലഭിക്കില്ല.

കൂടാതെ, ഒരു യാത്രക്കാരൻ ആ ത്മ ഹ ത്യയോ ആ ത്മ ഹ ത്യ ശ്രമമോ, സ്വയം വരുത്തിവച്ച മുറിവ്, സ്വന്തം ക്രിമിനൽ പ്രവൃത്തി അല്ലെങ്കിൽ ലഹരിയിലോ ഉന്മാദത്തിലോ ചെയ്ത ഏതെങ്കിലും പ്രവൃത്തി, അല്ലെങ്കിൽ സ്വാഭാവിക കാരണമോ രോഗമോ മെഡിക്കൽ/ശസ്ത്രക്രിയാ ചികിത്സയോ മൂലം അപകടമോ മരണമോ സംഭവിച്ചാല്‌ നഷ്ടപരിഹാരവും നൽകില്ല.ആളില്ലാത്ത ലെവൽ ക്രോസിംഗിൽ അപകടമുണ്ടായാൽ, അതിക്രമിച്ച് കടക്കുന്നവർ അല്ലെങ്കിൽ ഓവർഹെഡ് ഉപകരണങ്ങൾ വഴി വൈദ്യുതാഘാതമേറ്റാൽതുടങ്ങിയ സാഹചര്യങ്ങളിലും എക്സ്ഗ്രേഷ്യാ ഇളവ് അനുവദിക്കില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+