Search
  • Follow NativePlanet
Share
» »നദിയുടെ തീരത്തും കാടിനു നടുവിലും കാപ്പിത്തോട്ടത്തിലും ടെന്‍റ് അടിക്കാം... കുടകിലെ ക്യാംപിങ് സ്ഥലങ്ങൾ

നദിയുടെ തീരത്തും കാടിനു നടുവിലും കാപ്പിത്തോട്ടത്തിലും ടെന്‍റ് അടിക്കാം... കുടകിലെ ക്യാംപിങ് സ്ഥലങ്ങൾ

കൂർഗ്, മലയാളികൾക്കെന്നല്ലെ, തെക്കേ ഇന്ത്യക്കാർക്ക് ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത ഇടം. മഴയിലും ചൂടിലും തണുപ്പിലും കൂർഗ് ഒന്നിനൊന്ന് സുന്ദരിയാണ്. ഏതു കാലത്ത് ഇവിടെ വന്നാലും ഒട്ടുമേ നിരാശപ്പെടുത്താത്ത നാട്. ഇന്ത്യയുടെ സ്കോട്ലൻഡ് എന്നു കുടകിനെ ലോകം വിളിക്കുന്നത് വെറുതേയല്ലെന്ന് രണ്ടുദിവസം ഇവിടെ വന്നു ഒന്നു കറങ്ങിയാൽ മനസ്സിലാകും.

കുടകില്‍ കാപ്പിത്തോട്ടങ്ങൾക്കും എസ്റ്റേറ്റുകൾക്കും നടുവില്‍ ഓടിട്ട വീടുകളിലെ താമസം ഈ യാത്രകളുടെ പ്രത്യേകതയാണ്. പുറത്തെ മരംകോച്ചുന്ന തണുപ്പിലും അകത്ത് ചൂട് നിൽക്കുന്ന, രാത്രി സുഖനിദ്ര ഉറപ്പുതരുന്ന വീടുകളിൽ ആണ് സഞ്ചാരികൾക്ക് പ്രിയം. എന്നാൽ ഇത്തവണ കുടക് യാത്രയിൽ താമസം ടെന്‍റിലാക്കിയാലോ?? പ്രകൃതിയെ അറിഞ്ഞ്, തണുപ്പ് അരിച്ചിറങ്ങുന്ന ടെന്‍റിൽ ഒരു ചെറിയ ക്യാംഫയറിന്‍റെ ചൂടിൽ ഒരു രാത്രി ഉറങ്ങിയെണീക്കാം.. കുടകിൽ ക്യാംപ് ചെയ്യാൻ സാധിക്കുന്ന മികച്ച ഇടങ്ങൾ പരിചയപ്പെടാം..

കൂർഗിലെ ക്യാംപിങ്

നിരവധി ട്രാവൽ ഏജന്ഡസികളും റിസോർട്ടുകളും ഹോം സ്റ്റേകളും തങ്ങളുടെ ബിസിനസിന്‍റെ ഭാഗമായി ക്യാംപിങ്, ടെന്‍റിങ് സൗകര്യങ്ങള്‍ കൂർഗിൽ അനുവദിക്കാറുണ്ട്. ഇത് കൂടാതെ, സ്വകാര്യ വ്യക്തികളും അവരുടെ സ്ഥലങ്ങളിൽ ക്യാംപിങിനും ടെന്‍റ് അടിക്കാനുമുള്ള സൗകര്യങ്ങൾ നല്കുന്നു.

കാപ്പിത്തോട്ടങ്ങളിലെ ക്യാംപിങ്

കൂർഗ് എന്നു പറഞ്ഞാൽ കാപ്പിത്തോട്ടങ്ങളും സീസണിൽ കാപ്പിപ്പൂക്കളുടെ സുഗന്ധം വരുന്ന പ്രഭാതങ്ങളും ചേരുന്നതാണ്. ഇങ്ങനെ കാപ്പിത്തോട്ടങ്ങള്ക്കു നടുവിൽ ഒരിടത്ത് ക്യാംപ് ചെയ്താൽ, അല്ലെങ്കിൽ ഒരു ടെന്‍റടിച്ച് താമസിച്ചാലുള്ള രസം പറയനില്ല. പ്രത്യേകിച്ച് നിങ്ങൾ സുഹൃത്തുക്കളുടെ ഒരു ഗ്യാംഗിനൊപ്പം ആണെങ്കിൽ ക്യാംപ് ഫയറും രാത്രിയിലെ ആഘോഷങ്ങളും പാട്ടും നൃത്തവും ഒക്കെയായി ഇവിടെ അടിച്ചുപൊളിക്കാം.

കാടിനു നടുവിലെ ക്യാംപിങ്

ചെറിയ ചെറിയ കാടുകളാണ് കൂർഗിന്‍റെ മറ്റൊരു പ്രത്യേകത. ഈ കാടിനും മരങ്ങള്‍ക്കും നടുവിൽ ഒരു രാത്രി ടെന്‍റടിച്ച് താമസിക്കാൻ ഇവിടെ പലയിടങ്ങളിലും സാധിക്കും. പല ഏജൻസികളും ടൂർ ഓപ്പറേറ്റർമാരും ഇത്തരം സൗകര്യങ്ങൾ സഞ്ചരികൾക്ക് നല്കുന്നു. ഇത്തരം ക്യാംപിങ് രീതികൾ തിരഞ്ഞെടുക്കുമ്പോള്‌ സ്ഥലം പൂർണ്ണമായും സുരക്ഷിതമാണെന്നും വന്യജീവികള്‍ ഇറങ്ങുന്ന സ്ഥലങ്ങൾ അല്ലെന്നും ഉറപ്പുവരുത്തണം.

നദിക്കരയിലെ ക്യാംപിങ്

ക്യാംപ് ചെയ്യാനും ടെന്‍റ് അടിക്കാനും ഇവിടെ ധാരാളം ഇടങ്ങളുണ്ട്. നിങ്ങൾക്ക് സ്വന്തമായി ടെന്‍റ അടിക്കാൻ മാത്രമല്ല, ട്രാവൽ ഏജൻസികൾ നല്കുന്ന ടെന്‍റിലെ താമസവും ഇങ്ങനെ ലഭിക്കും. നദിയുടെ തൊട്ട് മുകളിലായി വെള്ളം കയറാത്ത വിധത്തില്‍ സുരക്ഷാ സൗകര്യങ്ങളോടെയാണ് മിക്കയിടങ്ങളിലും ക്യാംപിങ് സൗകര്യം നല്കുന്നത്.

കുടകിൽ ക്യാംപ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. വന്യജീവികള്‍ ധാരാളം കാണപ്പെടുന്ന ഇടമാണ് കൂർഗ്, കാട്ടാനകളും കടുവയം കരടിയുമെല്ലാം രാത്രിയും ചിലപ്പോൾ പകൽ സമയത്തും കാണാറുണ്ട്. അതിനാൽ സ്ഥലത്തെപ്പറ്റി വലിയ ധാരണയില്ലാത്ത ഒരാളാണ് നിങ്ങളെങ്കിൽ അത് ചിലപ്പോൾ അപകടം ക്ഷണിച്ച് വരുത്തുന്നതിന് തുല്യമായിരിക്കും.

2. ചില ഇടങ്ങളിൽ ടെന്‍റ് അടിക്കുന്നത് പ്രദേശവാസികൾ പ്രോത്സാഹിപ്പിക്കാറില്ല. അതിനാൽ അത്തരം ഇടങ്ങൾ ഒഴിവാക്കാം.

3. വൃത്തി മുഖ്യം. നിങ്ങൾ ക്യാംപ് ചെയ്ത സ്ഥലം വൃത്തിയായി ഉപയോഗിക്കേണ്ടതും മടങ്ങുന്നതിനു മുൻപ് വൃത്തിയാക്കേണ്ടതും നിങ്ങളുടെ ഉത്തരവാദിത്വമാണ്. മാലിന്യങ്ങൾ അനാവശ്യമായി വലിച്ചെറിയാതിരിക്കുക. ഭക്ഷണാവശിഷ്ടങ്ങളും മറ്റും കൃത്യമായി മാറ്റുക. വഴിയിൽ കളയാതിരിക്കുക.

4. ഒറ്റപ്പെട്ട സ്ഥലങ്ങൾ ഒഴിവാക്കാം. ടെന്‍റടിക്കുമ്പോൾ, ഒറ്റപ്പെട്ട, ആൾത്താമസമില്ലാത്ത , ഉൾപ്രദേശങ്ങൾ ഒഴിവാക്കാം. ഏതെങ്കിലും ഘട്ടത്തിൽ എന്തെങ്കിലും ആവശ്യം വന്നാൽ ആളുകൾക്ക് എത്തിപ്പെടാൻ സാധിക്കുന്ന ഇടത്തായിരിക്കണം. മാത്രമല്ല, ഒറ്റപ്പെട്ട, ആൾത്താമസമില്ലാത്ത സ്ഥലങ്ങളിൽ വന്യമൃഗങ്ങലെ കാണാനുള്ള സാഹചര്യവും കൂടുതലുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+