ജീവിതത്തിന്‍റെ തിരക്കുകളൊക്കെ മാറ്റിവെച്ച് ഒരു യാത്ര പോകാന്‍ പ്ലാൻ ചെയ്യുമ്പോൾ തിരഞ്ഞെടുക്കാൻ സ്ഥലങ്ങൾ നോക്കാറില്ലേ.. അങ്ങനെയുള്ള അവസരങ്ങളിൽ അധികം കൺഫ്യൂഷനില്ലാതെ പോകാന്‍ പറ്റിയ സ്ഥലമാണ് കൂർഗ്. മടുപ്പിക്കുന്ന നടത്തമോ, കയറ്റങ്ങളും അധികമില്ലാതെ, സമാധാനത്തിലും ആശ്വാസത്തിലും യാത്രകൾ തിരയുന്നവർക്ക് ധൈര്യത്തിൽ കൂർഗ് എന്ന കൊടകിലേക്ക് വരാം.
സ്ഥിരം വന്നുപോകുന്നപോലെയല്ലാതെ ക്യാംപ് ചെയ്യുന്ന വിധത്തിൽ ഒരു യാത്ര പ്ലാൻ ചെയ്താലോ ഇത്തവണ. കാടും വെള്ളച്ചാട്ടങ്ങളും നദിയുടെ തീരവും പുൽമേടും ഒക്കെയായി വ്യത്യസ്ത ഇടങ്ങളാണ് കുടകിൽ ക്യാംപ് ചെയ്യാനുള്ളത്. ഇത് കൂടാതെ കാപ്പിത്തോട്ടങ്ങളും മനോഹരമായ ഓറഞ്ച് തോട്ടങ്ങളിലും ഒക്കെ ക്യാംപ് ചെയ്യാം. എന്നാൽ ഇന്ന് എവിടെ ക്യാംപ് ചെയ്യണമെന്നല്ല. മറിച്ച് കൂർഗില് ക്യാംപ് ചെയ്യാനായി വരുമ്പോൾ എന്തൊക്കെ പാക്ക് ചെയ്യണം എന്നാണ് നോക്കുന്നത്.

പാക്ക് ചെയ്യുമ്പോൾ
ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് പാക്കിങ് ആണ്. നിങ്ങളുടെ യാത്രയ്ക്കാവശ്യമായ സാധനങ്ങൾ എല്ലാം എടുത്തിട്ടുണ്ട് എന്നുറപ്പുവരുത്തുക. രാത്രിയിൽ വെളിച്ചം കാണാൻ ഹെഡ് ലൈറ്റ് എടുക്കുകയും ബാറ്ററി മറന്നു പോവുകയും ചെയ്താൽ എന്തുകാര്യം. അപ്പോൾ നിങ്ങളുടെ താമസവും മറ്റ് സൗകര്യങ്ങളും നോക്കി അവിടെ ലഭ്യമല്ലാത്ത, പ്രധാന സാധനങ്ങൾ പാക്ക് ചെയ്യാം.
കൃത്യമായി പാക്ക് ചെയ്യുക
കഴിഞ്ഞില്ല, വെറുതേ എല്ലാം വലിച്ചുവാരി ഇടുന്നതിനു പകരം ഓരോന്നും കൃത്യമായി അടുക്കിവെയ്ക്കുക. മുഷിഞ്ഞ തുണികൾ ഇടാനുള്ള കവറിൽ ബാറ്റിറിയിട്ടാൽ അത്യാവശ്യം വരുമ്പോൾ തിരഞ്ഞു മടുക്കുകയേ ഉള്ളൂ. അത്തരം സാഹചര്യം ഒഴിവാക്കാൻ ഓരോന്നും അതുമായി ബന്ധപ്പെട്ട വസ്തുക്കളും കൃത്യമായി ഓർഗനൈസ് ചെയ്തു പാക്ക് ചെയ്യുക. ഇതിനായി ചെറിയ ബാഗുകളോ കവറോ അല്ലെങ്കിൽ ട്രാവൽ ഓർഗനൈസറോ ഉപയോഗിക്കാം. ചാർജർ, വറുകൾ, ബാറ്ററി, ക്യാമറ, മൈക്ക് പോലുള്ള ഒരുമിച്ച് തന്നെ സൂക്ഷിക്കുക.

ചെക്ക് ലിസ്റ്റ് വെക്കുക
എത്ര ശ്രദ്ധിച്ചെന്നു പറഞ്ഞാലും ചിലപ്പോൾ എന്തെങ്കിലും വിട്ടുപോയെന്ന് വരാം. അങ്ങനെയുള്ള സാഹചര്യം ഒഴിവാക്കാൻ ഒരു ചെക്ക് ലിസ്റ്റ് വയ്ക്കുക. ടെന്‍റ്, പുതപ്പ്, ഷീറ്റ്, ടൊയ്ലറ്ററി, എന്നിങ്ങനെ വേണ്ടതെല്ലാം എഴുതി പാക്ക് ചെയ്യുമ്പോള്‍ ടിക്ക് ചെയ്യാം. ഇതിനായി പല ആപ്പുകളും ലഭ്യമാണ്.
നിര്‍ദ്ദേശങ്ങൾ നോക്കുക
ചില ക്യാംപ് സൈറ്റുകളിൽ നിങ്ങൾക്ക് പാചകം ചെയ്യുന്നതിനുളള സൗകര്യങ്ങൾ ലഭ്യമാക്കും. ഇങ്ങനെയുള്ളിടത്തേയ്ക്ക് നിങ്ങൾ സ്റ്റൗവും മറ്റും കൊണ്ടുവരേണ്ട. ചിലയിടങ്ങളാവട്ടെ, കസേര പോലുള്ള സാധനങ്ങളും നിങ്ങൾ കൊണ്ടുവരേണ്ടി വരും. നിങ്ങൾ പോകുന്ന സ്ഥലത്തെ കൃത്യമായി മനസ്സിലാക്കി അതിനനുസരിച്ച് പാക്ക് ചെയ്യുക.
കൂർഗ് യാത്രയിലെ വസ്ത്രങ്ങള്‍
ഏതു സീസൺ ആണെങ്കിലും നിങ്ങൾ തണുപ്പ് പ്രതീക്ഷിച്ച് വേണം പോകുവാൻ. അതിനാൽ ഒരു ജാക്കറ്റോ അല്ലെങ്കിൽ സ്വെറ്ററോ നിർബന്ധമായും കരുതണം. പകല്‍ പിന്നെ സുഖകരമായ കാലവസ്ഥയായിരിക്കും. അതിൽ നിങ്ങൾക്ക് ലൈറ്റ് വെയിറ്റ് വസ്ത്രങ്ങളോ, കോട്ടൺ വസ്ത്രങ്ങളോ ഉപയോഗിക്കാം.
നടന്നു കാണാനും ട്രെക്കിങ്ങിനും പറ്റിയ ഇടങ്ങളുണ്ടെങ്കിലും നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ മാത്രം പോയാല്‍ മതി. ട്രെക്കിങ് പോകുന്നുണ്ടെങ്കിൽ അതിനു പറ്റിയ ചെരിപ്പോ, ഷൂവോ കരുതാൻ മറക്കേണ്ട. മിക്കവാറും നിങ്ങൾ ക്യാംപ് ചെയ്യുന്ന പ്രദേശത്തിന് സമീപത്തുകൂടെയെങ്കിലും നടക്കുമെന്നതിനാൽ ഷൂ എടുക്കാം.
ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, സോപ്പ്, ഷാംപൂ , നിങ്ങൾ ഉപയോഗിക്കുന്ന മരുന്നുകൾ, പ്രഥമശുശ്രൂഷ കിറ്റ്
ബാൻഡ്-എയ്ഡ്സ്, ആൻറി സെപ്റ്റിക് ക്രീം, വേദനസംഹാരികൾ തുടങ്ങിയവ കരുതുക. പുറത്തിറങ്ങുമ്പോൾ ഉപയോഗിക്കാനായി ഒരു തൊപ്പി, സണ്‍സ്ക്രീൻ, ഒരു ബോട്ടിൽ, ഒരു ചെറിയ ബാക്ക് പാക്ക് തുടങ്ങിയവയും കരുതാം. ക്യാംപിങ്ങിൽ അപ്രതീക്ഷിതമായി അസൗകര്യങ്ങൾ നേരിട്ടാൽ പ്രതിരോധിക്കാനായി ഫ്ലാഷ് ലൈറ്റ്, പവർ ബാങ്ക്, ചാർജർ തുടങ്ങിയവയും കരുതാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












