കൂർഗ്.. ഇന്ത്യയുടെ സ്കോട്ലൻഡ്, കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന കുന്നുകളും പച്ചപ്പും കോടമഞ്ഞിൽ പുതഞ്ഞെുന്ന പ്രഭാതങ്ങളും ഓറഞ്ച് മണമുള്ള പുലരികളും കാപ്പിത്തോട്ടങ്ങളും ഒക്കെയായി എന്നും സഞ്ചാരികളെ ഇരുകയ്യും നീട്ടി ഹൃദയപൂർവ്വം സ്വീകരിക്കുന്ന നാട്. പോയാൽ മടങ്ങി വരാൻ തോന്നാത്ത വിധത്തിൽ പിടിച്ചു നിർത്തുന്ന ഇവിടം വടക്കേ ഇന്ത്യക്കാരുടെയും തെക്ക ഇന്ത്യക്കാരുടെയും പ്രിയപ്പെട്ട ഇടമാണ്. ഏതു കാലാവസ്ഥയിൽ പോയാലും കൂർഗിന്‍റെ സൗന്ദര്യം എന്നും ഒരുപടി മുന്നിലേ നിൽക്കൂ.
കൂർഗിന്‍റെ ഈ മനോഹര കാഴ്ചകളിലേക്ക് ഒരു യാത്ര പോയാലോ.. മഞ്ഞു പുതച്ച സൂര്യോദയവും നട്ടുച്ചയ്ക്കും വെയിലറിയിക്കാത്ത സ്ഥലങ്ങളും മനസ്സിലേക്ക് ഒഴുകിയെത്തുന്ന വെള്ളച്ചാട്ടങ്ങളും കണ്ട്, എന്നും പ്രിയങ്കരിയായ കൂർഗിനെ അടുത്ത് പരിചയപ്പെടുവാൻ ഒരു യാത്ര. കൂർഗ് എന്ന യാത്രാ മോഹം ഇനിയും ബക്കറ്റ് ലിസ്റ്റിൽ സൂക്ഷിക്കുന്നവരാണെങ്കിൽ ഇതാണ് പറ്റിയ അവസരം. കാലാവസ്ഥയും ഭംഗിയും ഒരുപോലെ മനോഹരമായിരിക്കുന്ന കൂർഗിലേക്ക് ഒരു ട്രിപ്പ്.
ഐആർസിടിസിയുടെ ഹോളിഡേ ടൂർ ടു കൂർഗ് എന്ന പാക്കേജാണ് ഇന്ന് മലയാളം നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്തുന്നത്. മൂന്നു പകലും രണ്ട് രാത്രിയും നീണ്ടുനിൽക്കുന്ന യാത്രയിൽ കൂർഗിലെ പ്രധാന ഇടങ്ങളെല്ലാം ആവശ്യത്തിനു സമയമെടുത്ത് കണ്ടുവരുവാൻ സാധിക്കും. ഓടിപ്പിടിച്ചൊരു യാത്രയല്ലെന്നു ചുരുക്കം. മൈസൂരിൽ നിന്നുമാണ് ഈ യാത്ര ആരംഭിക്കുന്നത്.
നിങ്ങള്‍ ഇതിനായി മൈസൂര്‍ എത്തുകയാണ് ആദ്യം വേണ്ടത്. റെയിൽവേ സ്റ്റേഷനിൽ നിന്നോ ബസ് സ്റ്റാൻഡിൽ നിന്നോ ഇനി വിമാനത്തിനാണ് വരുന്നതെങ്കിൽ എയർപോര്‍ട്ടിൽ നിന്നോ നിങ്ങളെ പിക്ക് ചെയ്യുന്നതോടെ യാത്ര ആരംഭിക്കും. മൈസൂരിൽ നിന്ന് നേരെ കൂർഗിലേക്ക് പോകും. ഈ റൂട്ടിൽ കുശാൽ നഗർ, ദുബാരെ എലിഫന്‍റ് ക്യാംപ് എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്. തുടർന്ന് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത് രാത്രി വിശ്രമം.
രണ്ടാം ദിവസം തലക്കാവേരി, ബാഗമണ്ഡല എന്നിവിടങ്ങളാണ് ആദ്യം കാണുന്നത്. ത്രിവേണി സംഗമം എന്നറിയപ്പെടുന്ന ബാഗമണ്ഡലയിൽ തലക്കാവേരിയുടെ കവാടം എന്നും പേരുണ്ട്. കൂർഗിൽ നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലം കൂടിയാണിത്. ഇതിനടുത്തായാണ് തലക്കാവേരിയുള്ളത്. കാവേരി നദിയുടെ ഉത്ഭവസ്ഥാനമായ ഇവിടം ബ്രഹ്മഗിരി കുന്നുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു ക്ഷേത്രവും ഇവിടെ കാണുവാനുണ്ട്. പിന്നീട് അബ്ബി ഫാൾസ്, ഓംകാരേശ്വർ ക്ഷേത്രം എന്നിവിടങ്ങളും തുടർന്ന് വൈകിട്ടോടെ രാജാ സീറ്റും സന്ദർശിക്കും. അന്ന് രാത്രി കൂര്‍ഗിൽ താമസം.
മൂന്നാം ദിവസം രാവിലെ ഹോട്ടലിൽ നിന്ന് ചെക്കൗട്ട് ചെയ്ത് കൂർഗിനോട് വിട പറയും. മൈസൂരിലേക്ക് ആണ് മടക്ക യാത്ര. നിങ്ങളുടെ ആവശ്യം പോലെ റെയിൽവേ സ്റ്റേഷൻ/ ബസ് സ്റ്റാൻഡ്/ എയർപോര്‍ട്ട് ഡ്രോപ് ചെയ്യും,
എല്ലാ ദിവസവും മൈസൂരിൽ നിന്ന് ഈ പാക്കേജ് ലഭ്യമാണ്. ഒരു ദിവസം ആറ് പേർക്കാണ് ഈ യാത്രയ്ക്ക് അവസരം. എസി വാഹനത്തിൽ യാത്ര, എസി റൂമിൽ താമസം. ഹോട്ടലിലെ സൗജന്യ പ്രഭാത ഭക്ഷണം, ട്രാവൽ ഇൻഷുറൻസ് തുടങ്ങിയവ പാക്കേജിൽ ഉൾപ്പെടും. 9,520 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക്. ഇത് ട്രിപ്പിൾ ഷെയറിങ്ങിൽ ഒരാൾക്ക് വരുന്ന തുകയാണ്. ട്വിൻ ഷെയറിങ്ങിൽ ഒരാൾക്ക് 13,280 രൂപ, സിംഗിള്‍ ഷെയറിങ്ങിൽ 26,040/- രൂ ൺന്നിങ്ങനെയും 5-11 പ്രായത്തിലുള്ള കുട്ടികൾക്ക് ഹോട്ടലിൽ ബെഡ് വേണമെങ്കിൽ 4,230 രൂപയും ബെഡ് വേണ്ടെങ്കിൽ 3,360 രൂപയും വരും തുക.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും
ഐആർസിടിസി ബെംഗളൂരൂ- -080-22960014/ 9003140710/ 8595931290
ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷൻ:- 8595931292
മൈസൂർ സിറ്റി റെയിൽവേ സ്റ്റേഷൻ: - 8595931294
ഹുബ്ബള്ളി റെയിൽവേ സ്റ്റേഷൻ: - 8595931293
HOLIDAY TOUR TO COORG (SBH01)
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














