Search
  • Follow NativePlanet
Share
» »അത്ഭുതപ്പെടുത്തുന്ന ക്രൊയേഷ്യ! കാണാനിരിക്കുന്നത് ഇതിലും വലുതോ?

അത്ഭുതപ്പെടുത്തുന്ന ക്രൊയേഷ്യ! കാണാനിരിക്കുന്നത് ഇതിലും വലുതോ?

വേനൽക്കാലം ആഘോഷിക്കുവാൻ യൂറോപ്പ് ഒന്നടങ്കം എത്തിച്ചേരുന്ന ലക്ഷ്യസ്ഥാനം... നൂറുകണക്കിന് ബീച്ചുകളും പൗരാണിക നിർമ്മിതികളുമായി സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ക്രൊയേഷ്യ ഒ

വേനൽക്കാലം ആഘോഷിക്കുവാൻ യൂറോപ്പ് ഒന്നടങ്കം എത്തിച്ചേരുന്ന ലക്ഷ്യസ്ഥാനം... നൂറുകണക്കിന് ബീച്ചുകളും പൗരാണിക നിർമ്മിതികളുമായി സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ക്രൊയേഷ്യ ഒരു ചെറിയ അത്ഭുത ലോകം തന്നെയാണ്. കടലിനെയും തീരത്തെയും പ്രണയിക്കുന്ന ഏതൊരാൾക്കും കുറഞ്ഞ ചിലവിൽ സന്ദര്‍ശിക്കുവാൻ സാധിക്കുന്ന വിനോദസഞ്ചാര കേന്ദ്രമായതിനാൽ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട യൂറോപ്യൻ യാത്രാ ലക്ഷ്യസ്ഥാനങ്ങളിലും ക്രൊയേഷ്യ ഇടംപിടച്ചിട്ടുണ്ട്. ക്രൊയേഷ്യയെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ക്രൊയേഷ്യയെന്നാൽ

ക്രൊയേഷ്യയെന്നാൽ

ദ്വീപുകളുടെ നാട് എന്നാണ് ക്രൊയേഷ്യ അറിയപ്പെടുന്നത്. അഡ്രിയാറ്റിക് കടലിന്റെ കിഴക്കൻ തീരത്തായി സ്ഥിതി ചെയ്യുന്ന ക്രൊയേഷ്യയുടെ ഭംഗി ഈ കടൽസാമീപ്യം തന്നെയാണ്. ആയിരത്തിലധികം ദ്വീപുകൾ ഇവിടെയുണ്ടെങ്കിലും അതിൽ മിക്കവയും ആള്‍ത്താമസമില്ലാത്തതും വലുപ്പത്തിന്റെ കാര്യത്തിൽ വളരെ ചെറുതുമാണ്. . 47 ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളൂ, അവയിൽ മിക്കതും ഏതാനും കുടുംബങ്ങൾ മാത്രമുള്ളതാണ്. ജനവാസമുള്ള ദ്വീപുകൾ എന്നത് ക്രൊയേഷ്യയുടെ മൊത്തം വിസ്തൃതിയുടെ 5.6% മാത്രമാണ്.

ആളൊഴിഞ്ഞ നാട്

ആളൊഴിഞ്ഞ നാട്

ക്രൊയേഷ്യയിലെ മിക്ക ഇടങ്ങളിലും ജനസംഖ്യ വളരെ കുറവാണ്. അതുകൊണ്ടു തന്നെ കൂടുതൽ ആളുകളെ ഇവിടെ എത്തിക്കുവാനുള്ള പല പരിപാടികളും ക്രൊയേഷ്യ നടപ്പാക്കിയിരുന്നു. അതിലൊന്ന് നേരത്തെ ഇറ്റലി പരീക്ഷിച്ചു വിജയിച്ച രീതിയാണ്. ഒരു യൂറോയുടെ പകുതിയിലും താഴെ തുകയിൽ ഇവിടുത്തെ ആളൊഴിഞ്ഞ വീടുകൾ വില്പനയ്ക്ക് വച്ചിരുന്നു. വ‌ടക്കന്‍ ക്രൊയേഷ്യയിലെ ജനസംഖ്യ കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്ന ലെഗ്രാഡ് എന്ന ഗ്രാമത്തിലാണ് ഈ കച്ചവടം നടന്നത്. ഇത്രയും കുറഞ്ഞ തുകയില്‍ കട്ടവടം നടത്തുമ്പോൾ ചില നിബന്ധനകളും ക്രൊയേഷ്യ മുന്നോട്ട് വെച്ചിട്ടുണ്ട്. വാങ്ങുന്നവർ 40 വയസ്സിന് താഴെയായിരിക്കണം, ക്രൊയേഷ്യൻ പട്ടണമായ ലെഗ്രാഡിൽ കുറഞ്ഞത് 15 വർഷമെങ്കിലും താമസിക്കാൻ അവർ പ്രതിജ്ഞാബദ്ധരായിരിക്കണം തുടങ്ങിയവയാണത്.

ഗെയിം ഓഫ് ത്രോൺസും ക്രൊയോഷ്യയും

ഗെയിം ഓഫ് ത്രോൺസും ക്രൊയോഷ്യയും

ലോകപ്രസിദ്ധ ടിവി സീരിസുകളിൽ ഒന്നായ ഗെയിം ഓഫ് ത്രോൺസിലെ ചില മനോഹരമായ സീനുകള്‍ ചിത്രീകരിച്ചിരിക്കുന്നത് ക്രൊയേഷ്യയിലാണ്. കിംഗ്‌സ് ലാൻഡിംഗ് ആയി ഡുബ്രോവ്‌നിക്ക് നഗരമാണ് കാണിച്ചിരിക്കുന്നത് മീറീൻ നഗരമായ ക്ലിസിന്റെ കോട്ട; റെഡ് കീപ്പിന്റെ പൂന്തോട്ടമായി മാറിയ ട്രസ്റ്റെനോ അർബോറെറ്റവും ക്രൊയോഷ്യയുടെ പ്രദേശങ്ങൾ തന്നെയാണ്. .

ഡ്രാഗണുകളുടെ മാതാവായ ഡെയ്‌നറിസ്, അടിമകളായ ആളുകളെ അവരുടെ യജമാനന്മാരിൽ നിന്ന് മോചിപ്പിക്കുന്ന മീറീൻ നഗരത്തിലെ സീൻ ഗെയിം ഓഫ് ത്രോണ്‍സിലെ ഏറ്റവും മികച്ച രംഗങ്ങളിലൊന്ന്.

ബീച്ചുകൾ

ബീച്ചുകൾ

ക്രൊയേഷ്യയിലെ ഏറ്റവും മനോഹരമായ യാത്രാനുഭവം നല്കുന്നത്
ഇവിടുത്തെ എണ്ണമറ്റ ബീച്ചുകളാണ്. കല്ലുകൾ നിറഞ്ഞു കിടക്കുന്ന തീരവും തെളിഞ്ഞ വെള്ളമുള്ള കടലും ആയിരക്കണക്കിന് സഞ്ചാരികളെയാണ് ഓരോ വർഷവും ആകർഷിക്കുന്നത്. യൂറോപ്പിന്‍റെ എല്ലാ സൗന്ദര്യവും നിങ്ങൾക്ക് ഇവിടെ ആസ്വദിക്കുവാനാകുമെങ്കിലും ബീച്ചുകൾ തേടിയാണ് ആളുകളെത്തുന്നത്. ഗോൾഡൻ കേപ്പ് എന്നും അറിയപ്പെടുന്ന ബ്രാക്കിന്റെ സ്ലാറ്റ്‌നി എലിയാണ് ഇവിടുത്തെ ഏറ്റവും പ്രസിദ്ധമായ ബീച്ച്. തീരങ്ങളോട് ചേർന്നുള്ള ഗുഹകൾ, മറഞ്ഞിരിക്കുന്ന ഗുഹകൾ, ദ്വീപുകൾ തുടങ്ങിയവാണ് ഇവിടുത്തെ ദ്വീപുകളുടെ പൊതുവായ സവിശേഷതകൾ.

ലോകത്തിലെ ഏറ്റവും ചെറിയ പട്ടണം

ലോകത്തിലെ ഏറ്റവും ചെറിയ പട്ടണം

ക്രൊയോഷ്യയുടെ മറ്റൊരു പ്രത്യേകത ലോകത്തിലെ ഏറ്റവും ചെറിയ പട്ടണമാണ്. ഗിന്നസ് ബുക്കിൽ ഇടം നേടിയ ലോകത്തിലെ ഏറ്റവും ചെറിയ പട്ടണമാണ് ഇവിടുക്കെ ഹം ബുസെറ്റിൽ നിന്ന് 14 കിലോമീറ്റർ അകലെ യുക പർവതത്തിന് പടിഞ്ഞാറാണ് ഇത് സ്ഥിതി ചെയ്യുന്നത്. . ഈ ചെറിയ ഗ്രാമത്തിൽ 30 നിവാസികളും 2 തെരുവുകളും മാത്രമേയുള്ളൂ. ഒരു ഭാഗത്ത് മതിലുകളും മറുഭാഗത്ത് വീടുകളുമാണ് ഈ കൊച്ചുനഗരത്തിന് പ്രതിരോധം തീര്‍ക്കുന്നത്. 1552-ൽ ഒരു മണിയും വാച്ച് ടവറും ഈ നഗരത്തിനുണ്ട്.

PC:AnaJur

ലോകത്തിലെ ഏറ്റവും മികച്ച സൂര്യാസ്തമയം

ലോകത്തിലെ ഏറ്റവും മികച്ച സൂര്യാസ്തമയം

ലോകത്തിലെ ഏറ്റവും മികച്ചതും മനോഹരവുമായ സൂര്യാസ്തമയം കാണുവാൻ കഴിയുന്ന സഥലങ്ങളിലൊന്നും ക്രൊയേഷ്യ ആണ്. ഡാൽമേഷ്യയിലെ കടൽത്തീര നഗരമായ സദറിൽ ലോകത്തിലെ ഏറ്റവും മികച്ച സൂര്യാസ്തമയമാണുള്ളത് എന്ന് വിഖ്യാത ചലച്ചിത്രകാരനായിരുന്ന ആൽഫ്രഡ് ഹിച്ച്‌കോക്ക് ആണ് പറഞ്ഞത്.

പാർക്കും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളും

പാർക്കും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളും

തീർച്ചയായും ക്രൊയേഷ്യയിലേക്കുള്ള യാത്ര നിങ്ങളെ പ്രകൃതിയുടെ കുറേ വിസ്മയങ്ങളിലേക്കും ചരിത്രത്തിന്റെ ശേഷിപ്പുകളിലേക്കും കൊണ്ടുപോകും. ക്രൊയേഷ്യയിൽ എട്ട് ദേശീയ ഉദ്യാനങ്ങളും 10 യുനെസ്കോ ലോക പൈതൃക സൈറ്റുകളും കാണാം. ഇതു കൂടാതെ,സാംസ്കാരികവും ചരിത്രപരവുമായ നിരവധി ഇടങ്ങളും ഇവിടെ കാണാം. രണ്ട് പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളും ഇവിടെയുണ്ട്.രാജ്യത്തെ മൊത്തം ഭൂമിയുടെ 10% എങ്കിലും ഇങ്ങനെ സംരക്ഷിക്കപ്പെടുന്നവയാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: world interesting facts travel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+