നമുക്ക് ഒരു ട്രെക്കിങ് പോയാലോ എന്നു കരുതി ബാഗും പാക്ക് ചെയ്തു പോയാൽ പണി പാളും.. സംസ്ഥാനത്തെ ട്രെക്കിങ് കേന്ദ്രങ്ങളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി കർണ്ണാടക സർക്കാർ. പ്രകൃതിയെ സംരക്ഷിക്കുന്നതിനും ഉത്തരവാദിത്ത വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സർക്കാർ ട്രെക്കിങ്ങിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. മുൻകൂട്ടി ബുക്കിങ് വഴി നിശ്ചിത എണ്ണം ആളുകൾക്ക് മാത്രം ട്രെക്കിങ് നടത്താൻ സാധിക്കുന്നതാണ് മാറ്റം. ഇതാ കർണ്ണാടകയിൽ എവിടെയെങ്കിലും നിങ്ങള് ട്രെക്കിഘ് നടത്തുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ട്രെക്കർമാരുടെ പരിധി ഏർപ്പെടുത്തിയത് കൂടാതെ ഇവിടങ്ങളിലേക്ക് മുൻകൂട്ടിയുള്ള ബുക്കിങ്ങും നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനായി മാത്രം 'ആരണ്യ വിഹാര' എന്നൊരു പ്രത്യേക വെബ്സൈറ്റും (https://aranyavihaara.karnataka.gov.in) കർണ്ണാടക വനംവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. വനംവകുപ്പ്, കർണാടക ഇ-ഗവേണൻസ് വകുപ്പിൻറെ സഹായത്തോടെ തയ്യാറാക്കിയ ഈ സൈറ്റ് വഴി മാത്രമേ സംസ്ഥാനത്തെ ട്രെക്കിങ്ങുകൾ മുൻകൂട്ടി ബുക്ക് ചെയ്യുവാൻ സാധിക്കൂ.സംസ്ഥാന വനം മന്ത്രി ഈശ്വർ ഖന്ദ്രെ ബെംഗളൂരുവിൽ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.
കർണ്ണാടകയുടെ ഇക്കോടൂറിസം ബോർഡ് വഴി നേരത്തെ ലഭ്യമായിരുന്ന എല്ലാ ട്രെക്കിംഗ് റൂട്ടുകളും ആരണ്യ വിഹാരം സൈറ്റിലൂടെയും ബുക്കിങ് ലഭ്യമാകും. സംസ്ഥാനത്തെ 50 ലധികം ട്രെക്കിംഗ് പാതകളിൽ, പ്രസിദ്ധമായ അഞ്ച് റൂട്ടുകളാണ് നിലവിൽ ബുക്കിങ്ങിനായി അനുവദിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ബാക്കിയുള്ള പാതകൾ സൈറ്റിലേക്ക് കൂട്ടിച്ചേർക്കുകയും ബുക്കിംഗ് സുഗമമാക്കുകയും ചെയ്യുമെന്ന് മന്ത്രി ഖാന്ദ്രെ പറഞ്ഞു.
ട്രെക്കിങ് ബുക്ക് ചെയ്യുന്നതിനായി നിശ്ചിത ഫീസും അടയ്ക്കണം. കൂടുതൽ ആളുകൾ എത്തിച്ചേരുന്ന, പ്രസിദ്ധമായ ഇടങ്ങളിലേക്ക് ഒരാൾക്ക് 350 രൂപയും അറിയപ്പെടാത്ത സ്ഥലങ്ങളിലേക്കാണെങ്കിൽ 250 രൂപയും നല്കിയാൽ മതി. ഇതോടൊപ്പം ജിഎസ്ടിയും കൂടി ഈടാക്കും. ഒരാൾക്ക് ബുക്ക് ചെയ്യുവാൻ സാധിക്കുന്ന എണ്ണത്തിലും നിയന്ത്രണം ഉണ്ട്. പ്രതിദിനം പത്ത് പേർക്ക് മാക്രമേ ഒരാള്‍ക്ക് ഒരു സമയം ബുക്ക് ചെയ്യുവാൻ സാധിക്കൂ. ഇത് കൂടാതെ ഓരോ പത്തു ട്രെക്കർമാർക്കും ഒരു ഗൈഡിനെ വീതവും വനംവകുപ്പ് അനുവദിക്കും.
ആരണ്യ വിഹാര സൈറ്റിൽ ബുക്ക് ചെയ്യുവാൻ
പോർട്ടലിൽ രജിസ്റ്റർ ചെയ്ത് തുടർന്നാണ് ട്രെക്കിങ് ബുക്ക് ചെയ്യേണ്ടത്. സർക്കാർ അംഗീകൃത ഫോട്ടോ തിരിച്ചറിയല്‍ കാർഡുകൾ ആയഡ്രൈവിംഗ് ലൈസൻസുകൾ, പാൻ, പാസ്‌പോർട്ടുകൾ തുടങ്ങിയവ ഉപയോഗിച്ച് അവരുടെ ഇമെയിൽ ഐഡികളിലൂടെ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഒടിപി കൂടി നല്കിയാല്ഡ മാത്രമേ രജിസ്ട്രേഷൻ പൂർത്തിയാകൂ.തുടർന്ന് ട്രെക്കിങ് നടത്തുമ്പോൾ ഇതിൽ തന്നെ ബുക്കിങും നടത്താം. സുരക്ഷിതമായ പേയ്‌മെൻറ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ലഭ്യമായ 5 പാതകൾ
നിലവിൽ അഞ്ച് റൂട്ടുകളിലേക്കുള്ള ബുക്കിങ് ആണ് ഈ ആരണ്യ വിഹാര സൈറ്റ് വഴി ലഭിക്കുക. കുടക്, ചാമരാജനഗർ ജില്ലകളിലെ അഞ്ചിടങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. കുമാര പർവ്വത - സുബ്രഹ്മണ്യ, ബീഡഹള്ളി - കുമാര പർവ്വത, ബീഡഹള്ളി - കുമാര പർവ്വത - സുബ്രഹ്മണ്യ, തലകാവേരി - കുഷാനെമൊട്ടേ, എംഎം ഹിൽസ് പരിധിയിലെ നാഗമല എന്നിവിടങ്ങളാണത്. ഒക്ടോബർ അവസാനത്തോടെ ബാക്കിയുള്ള 40 റൂട്ടുകളും ഇതിലേക്ക് കൂട്ടിച്ചേർക്കും.
ബുക്കിങ് റദ്ദാക്കമോ
യാത്രാ തിയതിയുടെ രണ്ട് ദിവസം മുൻപേ വരെ സ്ലോട്ട് ബുക്കിങ് നടത്താം. എന്നാൽ ബുക്ക് ചെയ്ത സ്ലോട്ട് ഏഴു ദിവസം മുൻപ് വരെ റദ്ദാക്കേണ്ടി വന്നാൽ വകുപ്പ് മുഴുവൻ തുകയും തിരികെ നൽകും. ഏഴ് ദിവസത്തിനുള്ളിലും രണ്ട് ദിവസത്തിനുള്ളിലും റദ്ദാക്കലുകൾ നടത്തിയാൽ ബുക്കിങ് തുകയുടെ പകുതി നിങ്ങൾക്ക് ലഭിക്കും. അതേസമയം, രണ്ട് ദിവസത്തിനുള്ളിലെ റദ്ദാക്കലുകൾക്ക് റീഫണ്ട് ലഭ്യമല്ല എന്ന കാര്യ മറക്കരുത്
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












