Search
  • Follow NativePlanet
Share
» »ഡാർജലിങ് യാത്രയിൽ ടോയ് ട്രെയിൻ കയറാൻ പറ്റാത്ത വിഷമം വേണ്ട, നാല് മാസങ്ങൾക്ക് ശേഷം സർവീസ് വീണ്ടും തുടങ്ങി

ഡാർജലിങ് യാത്രയിൽ ടോയ് ട്രെയിൻ കയറാൻ പറ്റാത്ത വിഷമം വേണ്ട, നാല് മാസങ്ങൾക്ക് ശേഷം സർവീസ് വീണ്ടും തുടങ്ങി

ഡാർജലിങ് കാണാനെത്തുന്നവരുടെ ഏറ്റവും വലിയ ആകർഷവും ആകാംക്ഷയും ടോയ് ട്രെയിനിലുള്ള യാത്രയാണ്. മഞ്ഞിറങ്ങുന്ന മലകളും അങ്ങകലെയുള്ള പർവ്വത കാഴ്ചകളും കണ്ട് തേയിലത്തോട്ടങ്ങൾക്കും മനംമയക്കുന്ന പച്ചപ്പിനും നടുവിലൂടെയുള്ള ഡാര്‍ഡലിങ് ഹിമാലയന്‍ റെയിൽവേ യാത്ര സഞ്ചാരികൾക്ക് ഒരു ഹരം തന്നെയാണ്. എത്ര കയറിയാലും കൊതി തീരാത്ത ഒരു യാത്രയാണ് സഞ്ചാരികൾക്ക് ഡാർഡലിങ്ങിലെ പൈതൃക ട്രെയിൻ.

എന്നാൽ കഴിഞ്ഞ നാല് മാസങ്ങളായി ഇവിടെ ടോയ് ട്രെയിൻ സർവീസ് നിർത്തിവെച്ചത് സന്ദർശകരെയും പ്രദേശവാസികളെയും കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ജൂലൈയിൽ സംഭവിച്ച പ്രദേശത്തെ മണ്ണിടിച്ചിലിനെ തുടർന്നാണ് ട്രെയിനിന് താത്കാലികമായി നിയന്ത്രണം ഏർപ്പെടുത്തിയത്. ഇപ്പോഴിതാ, വീണ്ടും ഡാർജലിങ് ഹിമാലയൻ റെയിൽവേയുടെ ടോയ് ട്രെയിൻ സർവീസ് യാത്രക്കാർക്കായി വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്.

Darjeeling Toy Train Has Returned

2024 ജൂലൈ 5-ന് ഉണ്ടായ മണ്ണിടിച്ചിലിൽ ഈ പാതയിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേയുടെ നേതൃത്വത്തിലാണ് വീണ്ടും യാത്രകൾ പുനരാരംഭിച്ചിരിക്കുന്നത്. ഇകിമുൻപായി നിരവധി ട്രയൽ റണ്ണുകൾ നടത്തി ട്രാക്കിന്‍റെ സ്ഥിരതയും അധികൃതര് ഉറപ്പുവരുത്തിയിട്ടുണ്ട്.

ന്യൂ ജൽപായ്ഗുരിയെയും ഡാർജലിങ്ങിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ടോയ് ട്രെയിൻ നവംബർ 17 നുതലാണ് സർവീസ് വീണ്ടും തുടങ്ങിയത്. 87 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ ട്രെയിൻ യാത്ര ഡാര്‍ജലിങ് യാത്രയിൽ നിങ്ങൾ ഒഴിവാക്കുവാൻ പാടില്ലാത്തതാണ്. പർവ്വതങ്ങളും തേയിലത്തോട്ടങ്ങളും കൂടതെ, ഇവുത്തെ ഗ്രാമങ്ങൾ കാണാനും ആളുകളെയും അവരുടെ ജീവിതരീതികളും വസ്ത്രധാരണവും ഒക്കെ പരിചയപ്പെടാനുമുള്ള അവസരമാണ് ഈ യാത്ര. കിഴക്കൻ ഹിമാലയത്തിന്‍റെ പകരംവയ്ക്കുവാനാകാത്ത കാഴ്ചകളും ഇവിടെ കാണാം.

ന്യൂ ജൽപായ്ഗുരിൽ സമുദ്രനിരപ്പിൽ നിന്ന് 100 മീറ്റർ ഉയരത്തിൽ തുടങ്ങുന്ന യാത്ര ഡാര്‍ജലിങ്ങിൽ എത്തുമ്പോൾ 2,200 മീറ്റർ മുകളിലെത്തും.
ചരിത്രത്തിലൂടെ, കാലത്തിലുടെയുള്ള യാത്രയാണ് ഈ ടോയ് ട്രെയിൻ യാത്ര നല്കുന്നത്. ഡാർജലിങ്ങിന്റെ ഇന്നലെകളും വളർച്ചകളുമെല്ലാം നേരിട്ട് സാക്ഷ്യം വഹിച്ച ടോയ് ട്രെയിനിലുള്ള സഞ്ചാരം കഴിഞ്ഞ ഒരു നൂറ്റാണ്ടായി തുടരുന്ന ഒന്നാണ്. 1999 ലാണ് യുനസ്കോ ഡാര്‍ഡലിങ് ഹിമാലയന്‍ റെയിൽവേയെ ലോക പൈതൃക സ്ഥാനങ്ങളിലൊന്നായി പ്രഖ്യാപിച്ചത്.

ഇപ്പോൾ ടോയ് ട്രെയിനിന്‍റെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി മൂന്ന് പുതിയ എഞ്ചിനുകൾ അവതരിപ്പിക്കാനും റെയിൽവേ ആലോചിക്കുന്നു. ഇത് ട്രെയിൻ സർവീസുകൾ വർധിപ്പിക്കാനും വിനോദസഞ്ചാരികൾക്ക് കൂടുതൽ യാത്രാ ഓപ്ഷനുകൾ നല്കുവാനും ഇത് സഹായിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: darjeeling train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+