Search
  • Follow NativePlanet
Share
» »ഡിസംബർ യാത്രയും ക്രിസ്മസും! ലോകം ഒരുങ്ങിത്തുടങ്ങി! സാന്താക്ലോസ് വില്ലേജ് മുതൽ കാണാം

ഡിസംബർ യാത്രയും ക്രിസ്മസും! ലോകം ഒരുങ്ങിത്തുടങ്ങി! സാന്താക്ലോസ് വില്ലേജ് മുതൽ കാണാം

കുളിരും കോടമഞ്ഞും തണുപ്പുമായി മറ്റൊരു ഡിസംബര്‍ കൂടി എത്തിയിരിക്കുകയാണ്. ജോലിത്തിരക്കോ ടാർഗറ്റുകളോ ഒന്നുമില്ലാതെ ഒരു അവധിക്കാല മൂഡ് ആണ് ഡിസംബർ മാസം തരുന്നത്. അതുകൊണ്ടുതന്നെ യാത്രകൾ പ്ലാൻ ചെയ്യാൻ ഇതിലും മികച്ചൊരു സമയമില്ല. പ്ലാൻ ചെയ്തു പോവുകയാണെങ്കിൽ ക്രിസ്മസും വർഷാവസാനവും ന്യൂ ഇയറുമെല്ലാം മറ്റൊരു രാജ്യത്ത് ആഘോഷിക്കുകയും ചെയ്യാം.

ക്രിസ്മസ് ആഘോഷങ്ങൾക്കുള്ള ഒരുക്കം വിദേശരാജ്യങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു. ക്രിസ്മസ് ട്രീകളും നക്ഷത്രങ്ങളും അലങ്കാരങ്ങളുമെല്ലാം സജീവമായി. ഈ കാഴ്ചകൾ ഒക്കെ ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ടതു തന്നെയാണ്. ഇതാ ഈ ഡിസംബറിൽ പോയി കാണേണ്ട അഞ്ച് രാജ്യങ്ങൾ പരിചയപ്പെടാം.

Christmas Travel

1. സാന്താ ക്ലോസ് വില്ലേജ്, ഫിൻലാൻഡ്

മഞ്ഞുപൊഴിയുന്ന ക്രിസ്മസിൽ അതിമനോഹരമായ ഒരു യാത്ര പോകാൻ പറ്റിയ സ്ഥലങ്ങളിലൊന്ന് ഫിൻലാൻഡ് ആണെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ഇനി ഫിന്‍ലൻഡിൽ എവിടെ പോകണമെന്നാണെന്ന ചോദ്യമാണോ.. അതിനല്ലേ ക്രിസ്മസ് കാലത്ത് ലോകം മുഴുവനും എത്താന് ആഗ്രഹിക്കുന്ന സാന്താക്ലോസിന്റെ നാടായ ലാപ്ലാൻഡ് ഉള്ളത്. ലാപ്ലാൻഡിലെ റോവാനീമിയിലെ ആർട്ടിക്​ സർക്കിളിലാണ്​ സാന്താക്ലോസ്​ വില്ലേജ് സ്ഥിതി ചെയ്യുന്നത്.

കഥകളിലൂടെയും ചിത്രങ്ങളിലൂടെയും മാത്രം കണ്ടിട്ടുള്ള സാന്താക്ലോസിനെ നേരിട്ടു കാണാനും മഞ്ഞിൽ മൂടി കിടക്കുന്ന സാന്തായുടെ വില്ലേജിൽ ചെലവഴിക്കാനും രാത്രി അവിടെ താമസിക്കാനും എല്ലാം സൗകര്യമുണ്ട്. മഞ്ഞിൽ പുതഞ്ഞ ചെറിയ വീടുകളിലാവും രാത്രി മതാമസം. റെയിൻഡീർ വലിക്കുന്ന വണ്ടിയിൽ കയറി നാടു ചുറ്റാനും ക്രിസ്മസ് അലങ്കാരങ്ങൾ കാണാനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. ക്രിസ്മസിന്‍റെ ഏറ്റവും മനോഹരമായ കാഴ്ചകളാണ് ഇവിടെയുള്ളത്.

December 2023 Travel

2. സ്വപ്ന ലോകം തുറക്കുന്ന സ്വിറ്റ്സർലൻഡ്

സ്വിറ്റ്സർലൻഡിലെ മഞ്ഞിന്‍റെ കാഴ്ചകളെക്കുറിച്ച് നമുക്കറിയാം. അതിലേക്ക് ക്രിസ്മസ് കൂടി വന്നാൽ എങ്ങനെയുണ്ടാകും. അതാണ് ഡിസംബർ മാസത്തിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഡിസംബർ ആദ്യം മുതലേ ഇവിടെ ക്രിസ്മസ് മാർക്കറ്റുകൾ സജീവമാകും. വൈകുന്നേരങ്ങളിൽ ആളുകൾ നഗരങ്ങളിലെ മാര്‍ക്കറ്റുകൾ സന്ദർശിക്കാനിറങ്ങും. മഞ്ഞുകൂടി പെയ്യുന്ന സമയമായതിനാൽ ഭംഗി ഇരട്ടിയാണ്.

മഞ്ഞുവീഴ്ച അനുഭവപ്പെടുന്ന സമയമായതിനാൽ അതിനുള്ള ഒരുക്കങ്ങൾ കൂടി യാത്രയിൽ വേണം എന്ന കാര്യം മറക്കേണ്ട. അതിനുള്ള വസ്ത്രങ്ങൾ ഇവിടുന്നേ കരുതുന്നതാണ് നല്ലത്. ക്രിസ്മസ് മാർക്കറ്റുകളും ഷോപ്പുകളും ഇവിടെ സന്ദർശിക്കാൻ മറക്കരുത്. മിക്ക നഗരങ്ങളിലും ക്രിസ്മസ് വലിയ രീതിയിൽ ആഘോഷിക്കുന്നു.

3. ക്രിസ്മസും സാഹസികതയും ചേരുന്ന ഓസ്ട്രിയ

ലോകവിനോദസഞ്ചാരികളുടെയിടയിൽ പേരുകേട്ട ഓസ്ട്രിയ ഡിസംബർ ക്രിസ്മസ് യാത്രകള്‍ക്ക് പറ്റിയ രാജ്യമാണ്. മധ്യ യൂറോപ്പിന്‍റെ ഭാഗമായ ഇവിടുത്തെ ക്രിസ്മസ് മാർക്കറ്റുകളാണ് പ്രധാന ആകർഷണം. പതിറ്റാണ്ടുകളായി മുടക്കമില്ലാതെ തുറക്കുന്ന ക്രിസ്മസ് മാർക്കറ്റുകൾ തലസ്ഥാനമായ വിയന്നയിൽ കാണാം. ആൽപൈനിൽ സാഹസികത തേടുന്നവർക്ക് ഇവിടെ സ്കീയിങ്ങിനും സ്നോ ബോർഡിനും ഒക്കെ അവസരം ലഭിക്കും. നഗരങ്ങളും ഗ്രാമങ്ങളും വലിയ രീതിയിൽ ഇവിടെ ക്രിസ്മസ് ആഘോഷിക്കുന്നു.

best places to spend christmas

4. ക്രിസ്മസിന് ഒരുങ്ങുന്ന ജർമനി

യൂറോപ്പിൽ ക്രിസ്മസ് ആഘോഷിക്കാൻ പറ്റിയ രാജ്യങ്ങളിലൊന്ന് ജർമ്മനി ആണ്.ക്രിസ്മസ് മാർക്കറ്റുകളാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്. യൂറോപ്പിൽ തന്നെ സഞ്ചാരികൾ ഏറ്റവും കൂടുതൽ വരുന്ന രാജ്യങ്ങളിലൊന്നും ജർമ്മനി ആണ്. തണുപ്പുകാലത്ത് സഞ്ചാരികൾ കുറയുമെന്നതിനാൽ വലിയ തിരക്കോ ബഹളങ്ങലോ ഇല്ലാതെ നാട് കാണുകയും ക്രിസ്മസ് ആഘോഷിക്കുകയും ചെയ്യാം.

ഡിസംബർ ആദ്യം മുതൽക്കേ ക്രിസ്മസ് മാർക്കറ്റുകളും സജീവമാകും. അലങ്കാരങ്ങളും മഞ്ഞു പൊഴിയുന്നും പിന്നെ നക്ഷത്രങ്ങളും ദീപങ്ങളുമെല്ലാം ചേർന്ന് ഒരു സ്വപ്ന ലോകത്തെത്തിയ പ്രതീതിയാണ് ജർമ്മനി നല്കുന്നത്. മ്യൂണിക്ക്, ന്യൂറംബെർഗ്, കൊളോഗ്നെ തുടങ്ങിയ സ്ഥലങ്ങളിലാണ് വലിയ ക്രിസ്മസ് മാർക്കറ്റുകൾ കാണാനാവുക.

5. നോർത്തേൺ ലൈറ്റുമായി നോർവേ

ഒരു മാജിക്കൽ ലാൻഡിൽ ക്രിസ്മസ് ആഘോഷിക്കുന്ന അനുഭവം നല്കുന്ന നാടാണ് നോർവെ. മഞ്ഞു പുതഞ്ഞു നിൽക്കുന്ന പർവ്വതങ്ങളും തണുത്ത കുളിരുള്ള കാറ്റും ആകാശത്തെ നോർത്തേൺ ലൈറ്റും എല്ലാം ചേരുമ്പോൾ ഒരുഗ്രൻ സ്വപ്നം കണ്ടെണീറ്റ പ്രതീതിയായിരിക്കും. ഡിസംബർ മാസത്തിൽ ഇവിടെ വിന്‍റർ ആക്റ്റിവിറ്റികൾക്കും തുടക്കമാകും. സ്കീയിങ്, സ്നോഷൂയിങ് തുടങ്ങി കാര്യങ്ങൾ ഇവിടെ പരീക്ഷിക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+