Search
  • Follow NativePlanet
Share
» »ഡൽഹി-മുംബൈ എക്സ്പ്രസ് വേ- ഇവിടെ അതിശയങ്ങൾ തുടങ്ങിയിട്ടേയുള്ളൂ!

ഡൽഹി-മുംബൈ എക്സ്പ്രസ് വേ- ഇവിടെ അതിശയങ്ങൾ തുടങ്ങിയിട്ടേയുള്ളൂ!

രാജ്യത്തെ ഏറ്റവും വലിയ എക്സ്പ്രസ് വേ ആയ ഡൽഹി-മുംബൈ എക്സ്പ്രസ്സ് വേയുടെ സോഹ്ന-ദൗസ പാത ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതോടെ ഗതാഗത രംഗത്തും ഒട്ടേറെ മാറ്റങ്ങൾ വരും

ഇന്ത്യയുടെ സാമ്പത്തിക-വ്യവസായ-വികസന കാര്യങ്ങളിൽ വമ്പന്‍ മാറ്റങ്ങൾ കൊണ്ടുവരുവാൻ പോകുന്ന പാതയായ ഡൽഹി-മുംബൈ എക്സ്പ്രസ്സ് വേയുടെ ഒന്നാംഘട്ട നിര്‍മ്മാണം പൂർത്തിയായിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ എക്സ്പ്രസ് വേ ആയ ഡൽഹി-മുംബൈ എക്സ്പ്രസ്സ് വേയുടെ സോഹ്ന-ദൗസ പാത ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതോടെ ഗതാഗത രംഗത്തും ഒട്ടേറെ മാറ്റങ്ങൾ വരും. മുംബൈയെയും ഡൽഹിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാത ഇരു നഗരങ്ങളും തമ്മിലുള്ള യാത്രാ ദൈർഘ്യം വെറും 12 മണിക്കൂറാക്കി മാറ്റും. നിലവിൽ 24 മണിക്കൂറാണ് ഡൽഹി-മുംബൈ യാത്രാ സമയം.

സോഹ്‌ന-ദൗസ സ്‌ട്രെച്ച്

സോഹ്‌ന-ദൗസ സ്‌ട്രെച്ച്

ഡൽഹി-മുംബൈ എക്സ്പ്രസ്സ് വേയുടെ ആദ്യ ഘട്ടമായ സോഹ്‌ന-ദൗസ സ്‌ട്രെച്ചിന്‍റെ നിർമ്മാണമാണ് നിലവിൽ പൂർത്തിയാക്കിയിട്ടുള്ളത്. ഡൽഹിയെയും ജയ്പൂരിനെയും ബന്ധിപ്പിക്കുന്ന ഈ സ്ട്രെച്ച്
246 കിലോമീറ്റർ ആണുള്ളത്. 12,150 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ഈ പാത ഡൽഹി-ജയ്പൂർ യാത്രാ സമയം ഒന്നര മണിക്കൂർ ചുരുക്കും. അതായത് നിലവിലെ യാത്രാ സമയമായ അഞ്ച് മണിക്കൂർ എന്നത് 3.5 മണിക്കൂർ ആയി കുറയും. മണിക്കൂറിൽ 120 കിലോമീറ്റര്‍ വരെ സ്പീഡില്‍ ഈ പാതയിൽ യാത്ര ചെയ്യാൻ കഴിയും. ഡല്‍ഹി- ദൗസാ- ലാല്‍സോട്ട് ഘട്ടത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കും.

Video Captured Image from Twitter

1356 കിലോമീറ്റർ

1356 കിലോമീറ്റർ

ആകെ 1356 കിലോമീറ്റർ ദൂരത്തില്‍ നിർമ്മിക്കുന്ന പാതയുടെ ആകെ ചിലവ് 90,000 കോടി രൂപയാണ്. മുംബൈയും ഡൽഹിയും തമ്മിലുള്ള നിലവിലെ യാത്രാ ദൂരമായ 1424 കിലോമീറ്ററിൽ നിന്നും എക്പ്രസ് വേ 1242 കിലോമീറ്ററിലേക്ക് മാറും. പ്രത്യക്ഷത്തിൽ കിലോമീറ്റർ കണക്കിൽ വലിയ വ്യത്യാസം അവകാശപ്പെടുവാൻ സാധിക്കില്ലെങ്കിലും യാത്രാ സമയത്തിലാണ് പദ്ധതിയുടെ വിജയം!

ഒരു ദിവസത്തിൽ നിന്നും അര ദിവസത്തിലേക്ക്!

ഒരു ദിവസത്തിൽ നിന്നും അര ദിവസത്തിലേക്ക്!

നിലവിൽ റോഡ് മാര്‍ഗം ഡൽഹി-മുംബൈ യാത്രാ സമയം 24 മണിക്കൂറാണ്. എക്പ്രസ് വേ പാത പൂർണ്ണമായും സജ്ജമാകുന്നതോടെ ഈ സമയം 12 മണിക്കൂറായി ചുരുങ്ങും. ഒരു ദിവസം മുഴുവനും ഇരിക്കേണ്ട യാത്ര ഒരു നീണ്ട ഉറക്കം കഴിയുമ്പോഴേക്കും ലക്ഷ്യസ്ഥാനത്തെത്തുന്ന രീതിയിലേക്ക് മാറും!

PC: PTI Images

കടന്നുപോകുന്ന വഴി മുഴുവൻ വികസനം!

കടന്നുപോകുന്ന വഴി മുഴുവൻ വികസനം!

ആറു സംസ്ഥാനങ്ങൾ വഴി കടന്നു പോകുന്ന പാത വൻ വികസന മുന്നേറ്റമാണ് രാജ്യത്തിനു നല്കുവാൻ പോകുന്നത്. ഡൽഹി-മുംബൈ എക്സ്പ്രസ്സ് വേ കടന്നുപോകുന്ന നഗരങ്ങളെല്ലാം വികസത്തിൽ വൻ കുതിപ്പു നടത്തും. ഡല്‍ഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ ആറു സംസ്ഥാനങ്ങളിലൂടെയുള്ള പാത കോട്ട, ഇൻഡോർ, ജയ്പൂര്‍, ഭോപ്പാൽ, വഡോദര, സൂറത്ത് തുടങ്ങിയ പ്രധാന നഗരങ്ങളിലൂടെ കടന്നു പോകുന്നു.

PC: PTI Images

ഡൽഹിയില്‍ വെറും 9 കിമി!

ഡൽഹിയില്‍ വെറും 9 കിമി!

ഡൽഹി-മുംബൈ എക്സ്പ്രസ്സ് വേയുടെ വെറും 9 കിലോമീറ്റർ ദൂരം മാത്രമാണ് ഡൽഹി വഴി കടന്നു പോകുന്നത്. 423 കിലോമീറ്റർ ദൂരം ‌ പാത പോകുന്നത് ഗുജറാത്തിലൂടെയാണ്. ഒരു സംസ്ഥാനം വഴി കടന്നുപോകുന്ന ഈ പാതയുടെ ഏറ്റവും കൂടിയ ദൂരമാണിത്. ഹരിയാന (129 കിമീ), രാജസ്ഥാൻ (373 കിമീ), മധ്യപ്രദേശ് (244 കിമീ), മഹാരാഷ്ട്ര (171 കി.മീ) എന്നിങ്ങനെയാണ് മറ്റു സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ദൂരം.

യാത്രയ്ക്കിടയിലെ മികച്ച സൗകര്യങ്ങൾ

യാത്രയ്ക്കിടയിലെ മികച്ച സൗകര്യങ്ങൾ

വളരെ മികച്ച സേവനങ്ങളും സൗകര്യങ്ങളും ഈ പാതയിൽ യാത്ര ചെയ്യുന്നവർക്ക് അധികൃതർ ഉറപ്പു വരുത്തുന്നു. റീട്ടെയിൽ ഷോപ്പുകൾ, ഇന്ധന സ്‌റ്റേഷനുകൾ ,ഹോട്ടലുകൾ, എടിഎമ്മുകൾ, ഫുഡ് കോർട്ടുകൾ, സിംഗിൾ ബ്രാൻഡ് ഫുഡ് സ്റ്റോറുകളായ ബർഗർ കിംഗ്, സബ്‌വേ, മക് ഡൊണാൾഡ്, എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നല്കുന്ന 93 വഴിയോര കേന്ദ്രങ്ങൾ പാതയിൽ ഉണ്ടായിരിക്കും. ഇലക്ട്രിക് വാഹനങ്ങൾക്കായി ചാര്‍ജിങ് സ്റ്റേഷനുകളും ഉൾപ്പെടുത്തും.

വന്യജീവികൾക്ക് മേൽപ്പാത സൗകര്യം

വന്യജീവികൾക്ക് മേൽപ്പാത സൗകര്യം

വന്യജീവികൾക്ക് മേൽപ്പാത സൗകര്യം ഉൾപ്പെടെയുള്ള കാര്യങ്ങളും ഡൽഹി-മുംബൈ എക്സ്പ്രസ്സ് വേയിലുണ്ട്. വന്യജീവികൾക്ക് മേൽപ്പാത സൗകര്യം നല്കുന്ന ഇന്ത്യയിലെ ആദ്യത്തെ എക്പ്രസ് വേ കൂടിയാകും ഇത്. രൺതമ്പോർ വന്യജീവി സങ്കേതത്തിലെ ആഘാതം കുറയ്ക്കുന്നതിനാണ് ഇത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: expressway delhi mumbai road
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+