ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രമായ അയോധ്യ രാമക്ഷേത്രം തീർത്ഥാടകരുടെ പ്രിയപ്പെട്ട സ്ഥലമാണ്. രാജ്യത്തിനകത്തും പുറത്തും നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് അയോധ്യ സന്ദർശിക്കുന്നത്. രാമജന്മഭൂമിയിലെ ഈ ക്ഷേത്രത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. രാജ്യത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് വളരെ വേഗത്തിലാണ് രാമക്ഷേത്രവും കയറിവന്നത്. മാത്രമല്ല, ഡൽഹി യാത്രകളിൽ ഒന്നോ രണ്ടോ ദിവസം അയോധ്യ യാത്രയ്ക്കായി മാറ്റിവയ്ക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. എന്നാൽ വണ്ടിയെടുത്തോ സ്വയം പ്ലാൻ ചെയ്തോ പോകുന്നതിന് പകരം പാക്കേജ് എടുത്തു പോകുന്നതാണ് കുറച്ചുകൂടി നല്ലത്.
ഡൽഹിയിൽ നിന്ന് അയോധ്യ കാണാനും രാമക്ഷേത്രം സന്ദർശിക്കാനും പോകുന്നവർക്ക് ഐആർസിടിസി ഒരു പാക്കേജ് ഒരുക്കിയിട്ടുണ്ട്.
ഐആര്‍സിടിസി രാം ലല്ല ദർശൻ അയോധ്യ പാക്കേജ് എന്ന യാത്രയാണിത്. അയോധ്യയും സമീപത്തെ പ്രധാന ഇടങ്ങളും സന്ദർശിച്ച് തിരികെ ഡൽഹിയിൽ എത്തിക്കുന്ന യാത്രയാണിത്. ദർശന സമയം, അയോധ്യ ട്രെയിൻ യാത്ര ടിക്കറ്റ് ലഭ്യത തുടങ്ങിയ ആശങ്കകളില്ലാതെ ഒരു ദിവസം രാവിലെ പുറപ്പെട്ട് പിറ്റേദിവസം രാത്രിയോടെ മടങ്ങിയെത്തുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.

ഒരു രാത്രിയും രണ്ട് പകലും നീണ്ടുനിൽക്കുന്ന യാത്ര എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഡല്‍ഹി ആനന്ദ് വിഹാര്‍ ടെർമിനലിൽ നിന്നാണ് പുറപ്പെടുന്നത്. ട്രെയിൻ നമ്പർ 22426 അയോധ്യ കന്‍റോൺമെന്‍റ് വന്ദേ ഭാരത് എക്സ്പ്രസിൽ ചെയര്‍ കാറിലാണ് യാത്ര. ട്രെയിൻ യാത്രയില്‍ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ലഭ്യമാക്കും. രണ്ട്മണിയോടെ അയോധ്യയിലെത്തും. അവിടുന്ന് നേരേ ഹോട്ടലിലേക്കാണ് പോകുന്നത്. ചെക്ക്-ഇൻ ചെയ്ത ശേഷം ആദ്യം പോകുന്നത് സരയൂ ഘട്ടിലേക്കാണ്. ഇവിടെ നിങ്ങൾക്ക് നദിയിലിറങ്ങുവാനും മുങ്ങിക്കയറുവാനും സാധിക്കും. അങ്ങനെയുണ്ടെങ്കിൽ ഒരു ജോഡി വസ്ത്രം അധികം കയ്യിൽ കരുതണം.
തുടർന്ന് വൈകുന്നേരത്തോടെ രാമക്ഷേത്രത്തിലേക്ക് ദർശനത്തിനായി പോകും. ദർശനം കഴിഞ്ഞ് റൂമിലേക്ക് മടങ്ങാം, ഭക്ഷണവും താമസവും അയോധ്യയിലെ ഹോട്ടലിൽ. പിറ്റേന്ന് രാവിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് അയോധ്യയിലെ ഹനുമാൻ ഗർഹി, കനക് ഭവൻ എന്നിവിടങ്ങൾ കാണാനായി പോകും. 12.00 മണിക്ക് ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് ഭക്ഷണം കഴിച്ച് നേരേ അയോധ്യ കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിലേക്ക് വരും. 3.20 നാണ് മടക്ക ട്രെയിൻ (22425). അന്നേ ദിവസം രാത്രി 11.40ന് ട്രെയിൻ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ എത്തും.
ആനന്ദ് വിഹാർ- അയോധ്യ- ആനന്ദ് വിഹാർ വന്ദേഭാരത് യാത്ര, ഒരു രാത്രി അയോധ്യയിലെ ഹോട്ടലിൽ താമസം, യാത്രയിലെ ഭക്ഷണം, യാത്ര തുടങ്ങിയവ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുന്നു. എന്നാൽ ക്യാമറ നിരക്കുകൾ, ആരതി പാസ്, ദർശൻ പാസ്, തുടങ്ങിയവയുടെ നിരക്കുകൾ യാത്രക്കാർ സ്വയം വഹിക്കേണ്ടതാണ്.
ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 9510/- രൂപയാണ് നിരക്ക്. ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 11040/- രൂപയും സിംഗിൾ ഒക്യുപന്‍സിയിൽ 16020/-രൂപയും നിരക്ക് വരും. കുട്ടികളുടെ യാത്രാ നിരക്ക് 8970/- രൂപയിലാണ് തുടങ്ങുന്നത്. കൂടുതൽ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും IRCTC ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്‍റർ, പ്ലാറ്റ്ഫോം നമ്പർ 16, ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ എന്ന വിലാസത്തിൽ ബന്ധപ്പെടാം.
നമ്പർ- 9717641764, 9717648888, 8287930712 ,8287930620,
8287930751, 8287930715, 8287930718
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











