Search
  • Follow NativePlanet
Share
» »ഡൽഹി യാത്രയിൽ രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാൻ കാണാം; സുവർണ്ണാവസരം, കേരളത്തിൽ നിന്ന് ട്രെയിനില്‍ പോകാം

ഡൽഹി യാത്രയിൽ രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാൻ കാണാം; സുവർണ്ണാവസരം, കേരളത്തിൽ നിന്ന് ട്രെയിനില്‍ പോകാം

രാഷ്ട്രപതിഭവനിലെ അമൃത് ഉദ്യാൻ സഞ്ചാരികൾക്കായി തുറന്നതോടെ ഡൽഹി യാത്രകളില്‍ ഇപ്പോൾ സന്ദർശിക്കാൻ ഒരിടം കൂടിയായി. രാഷ്ട്രപതി ഭവനിനുള്ളിലെ ഈ പൂന്തോട്ടം വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് സന്ദർശകർക്കായി തുറക്കുന്നത്. വേനൽക്കാലത്തെ അമൃത് ഉദ്യാൻ സഞ്ചാരികൾക്കായി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അമൃത് ഉദ്യാൻ സമ്മർ ആനുവൽസ് നടക്കുന്നത്.

അമൃത് ഉദ്യാൻ സമ്മർ ആനുവൽസ് 2024 ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 15 വരെയാണ് നീണ്ടുനിൽക്കുന്നത്. ഈ ദിവസങ്ങളിൽ ഡൽഹി യാത്ര നിങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ടെങ്കിൽ ഇവിടം കാണാൻ മറക്കരുത്. രാഷ്ട്രപതിഭവനിലെ ഉദ്യാനം കാണാനായി മാത്രം വരാനാണ് പ്ലാൻ എങ്കിലും പോരെ. ഒരിക്കലും അമൃത് ഉദ്യാൻ നിങ്ങളെ നിരാശപ്പെടുത്തില്ല. രാഷ്ട്രപതി ഭവന്‍റെ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഉദ്യാനത്തിലെ പൂക്കളും ചെടികളും മരങ്ങളും വ്യത്യസ്തമായ കാഴ്ചാനുഭവമാണ് നല്കുന്നത്.

How To Visit Amrit Udyan At Rashtrapati Bhavan From Kerala By Train

കേരളത്തിൽ നിന്ന് അമൃത് ഉദ്യാൻ കാണാനായി മാത്രം ഒരു യാത്രയാണ് നിങ്ങൾ പ്ലാൻ ചെയ്യുന്നതെങ്കിൽ ചിലവ് കുറഞ്ഞ ട്രെയിൻ യാത്ര പരിഗണിക്കാം. കേരളത്തിൽ നിന്ന് ഡല്‍ഹിയിലേക്കുള്ള ഏറ്റവും വേഗതയേറിയ ട്രെയിൻ എറണാകുളം - ഹസ്രത് നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസ് തിരഞ്ഞെടുക്കാം. കേരളത്തിൽ നിന്നും ഡൽഹിയിലേക്കുള്ള മറ്റു ട്രെയിനുകളെയപേക്ഷിച്ച് വേഗത, സൗകര്യം, ശുചിത്വം തുടങ്ങിയവയെല്ലാം ഇതില് മികച്ചതാണ്. സ്റ്റോപ്പുകളുടെ എണ്ണവും കുറവാണ്.

എറണാകുളം - ഹസ്രത് നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസ് (12283) എല്ലാ ചൊവ്വാഴ്ചയും രാത്രി 11.25 ന് എറണാകുളം ജംങ്ഷനിൽ നിന്ന് യാത്ര ആരംഭിച്ച് വ്യാഴാഴ്ച വൈകിട്ട് 5.20ന് ഹസ്രത് നിസാമുദ്ദീൻ സ്റ്റേഷനിൽ എത്തും. സെക്കൻഡ് സിറ്റിങ്ങിൽ 870 രൂപ,സ്ലീപ്പറിൽ 2095 രൂപ, എസി ത്രീടയറിൽ 4040 രൂപ, എസി ടൂ ടയറിൽ 5470 രൂപ, എസി ഫസ്റ്റ് ക്ലാസിൽ 8375 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഡൈനാമിക് ടിക്കറ്റ് നിരക്ക് ആയതിനാൽ ബുക്ക് ചെയ്യുന്ന സമയത്ത് നിരക്ക് വര്‍ധിക്കാനുള്ള സാധ്യതയുണ്ട്.

എറണാകുളം ജംങ്ഷൻ - 23:25, കോഴിക്കോട് - 02:37, മംഗളുരു ജംങ്ഷന് - 06:00 ,മഡ്ഗാവോൺ -11:25, രത്നഗിരി -16:25, പന്‍വേൽ - 21:45, വസായ് റോഡ് - 00:05, സൂററ്റ് - 02:57, വഡോധര ജംങ്ഷൻ - 04:32, രത്ലം ജംങ്ഷൻ - 08:25, കോട്ടാ ജംങ്ഷൻ - 11:40 , ഹസ്രത് നിസാമുദ്ദീൻ - 17:20 എന്നിങ്ങനെയാണ് സമയക്രമം.

ഡൽഹി അമൃത് ഉദ്യാൻ

ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 15 വരെ തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് അമൃത് ഉദ്യാൻ സന്ദർശിക്കാം. രാവിലെ 10:00 മുതൽ വൈകുന്നേരം 6:00 വരെയാണ് സന്ദര്‍ശനമെങ്കിലും പ്രവേശനം വൈകിട്ട് 5.15 വരെ മാത്രമേ കാണുകയുള്ളൂ. ദേശീയ കായിക ദിനമായ ഓഗസ്റ്റ് 29, അധ്യാപക ദിനമായ സെപ്റ്റംബർ 5 എന്നീ രണ്ടു ദിവസങ്ങളിൽ പ്രത്യേകം ക്ഷണിക്കപ്പട്ടവർക്ക് മാത്രമായിരിക്കും പ്രവേശനം എന്ന കാര്യവും ഓർമ്മിക്കുക.

രജിസ്ട്രേഷൻ നിർബന്ധം

അമൃത് ഉദ്യാൻ സന്ദർശിക്കുന്നതിന് രജിസ്ട്രേഷൻ നിർബന്ധമാണ്. ഇതിനായി നിങ്ങൾക്ക് രാഷ്ട്രപതി ഭവൻറെ വെബ്‌സൈറ്റിൽ ( https://visit.rashtrapatibhavan.gov.in/ ) ഓൺലൈനായി സ്ലോട്ട് ബുക്ക് ചെയ്യാം. ഇതിന് സാധിക്കാത്തവർക്ക് പ്രവേശന ഗേറ്റിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള ഗേറ്റ് നമ്പറിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള സെൽഫ് സർവീസ് കിയോസ്‌കുകൾ വഴി സ്വയം രജിസ്റ്റര്‌ ചെയ്തും പ്രവേശിക്കാം. തുടർന്ന് സന്ദര്‍ശന സമയത്ത് നിങ്ങൾക്ക് ഫോണിൽ ലഭിച്ച സന്ദർശക പാസും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡും കരുതാൻ മറക്കേണ്ട. നോർത്ത് അവന്യൂ റോഡിന് സമീപമുള്ള രാഷ്ട്രപതി ഭവന്‍റെ 35-ാം നമ്പർ ഗേറ്റിൽ നിന്നാണ് പ്രവേശനം. സന്ദർശകർക്ക് സെൻട്രൽ മെട്രോ സ്റ്റേഷനിൽ ഇറങ്ങിയാൽ ഗേറ്റ് നമ്പർ 35 ലേക്കുള്ള സൗജന്യ ഷട്ടിൽ ബസ് സർവീസ് പ്രയോജനപ്പെടുത്താം.

അമൃത് ഉദ്യാൻ മാത്രം കാണാൻ തുരന്തോ എക്പ്രസിൽ വരുന്നവരാണെങ്കിൽ നിങ്ങൾ ഡൽഹിയിൽ വ്യാഴാഴ്ച വൈകിട്ട് 5.20നാണ് എത്തുന്നത്. അന്ന് വിശ്രമിച്ച് പിറ്റേന്ന് വെള്ളിയാഴ്ച അമൃത് ഉദ്യാൻ കാണാനിറങ്ങാം. അടുത്തുള്ള മറ്റ് പ്രധാന സ്ഥലങ്ങളും മാർക്കറ്റുകളും ഒക്കെ കണ്ട് വെള്ളിയാഴ്ച വൈകുന്നേരവും ശനിയാഴ്ച പകലും ചെലവഴിച്ച് രാത്രി ഹസ്രത് നിസാമുദ്ദീൻ -എറണാകുളം ജംങ്ഷൻ തുരന്തോ എക്സ്പ്രസ് 12284 ന് മടങ്ങാം.

ശനിയാഴ്ച പകൽ എന്തുചെയ്യണമെന്ന് സംശയുണ്ടെങ്കിൽ മെട്രോ വഴി പ്രധാനപ്പെട്ട ഇടങ്ങൾ കാണുന്ന വിധത്തിൽ യാത്ര പ്ലാൻ ചെയ്യാം.
ഡൽഹിയിലെ നിസാമുദ്ദീൻ ഈസ്റ്റില്‍ ഹുമയൂണിന്‍റെ ശവകുടീരം കാണാം. ജവഹർലാൽ നെഹ്റു സ്റ്റേഡിയം ആണ് അടുത്തുള്ള മെട്രോ സ്റ്റേഷൻ.
കുത്തബ് മിനാർ കാണാൻ കുത്തബ് മിനാർ മെട്രോ സ്റ്റേഷൻട,
ചെങ്കോട്ടയിലേക്ക് പോകാൻ സ്റ്റേഷൻ ചാന്ദിനി ചൗക്ക് എന്നിവിടങ്ങളിൽ ഇറങ്ങിയാൽ മതി.

തിരികെ നാട്ടിലേക്ക്

ഡൽഹി നിസാമുദ്ദീനിൽ നിന്ന് ശനിയാഴ്ച രാത്രി 9.40ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച വൈകിട്ട് 6.15 ന് എറണാകുളത്ത് എത്തുന്നു
ഹസ്രത് നിസാമുദ്ദീൻ - 21:40, കോട്ടാ ജംങ്ഷൻ - 02:20, രത്ലം ജംങ്ഷൻ - 05:50, വഡോധര ജംങ്ഷൻ - 09:22, സൂററ്റ് - 11:17, വസായ് റോഡ് -14:07, പന്‍വേൽ - 15:30, രത്നഗിരി - 20:30 ,മഡ്ഗാവോൺ - 01:45, മംഗളുരു ജംങ്ഷന് - 09:20, കോഴിക്കോട് - 12:57, എറണാകുളം ജംങ്ഷൻ - 18:15 എന്നിങ്ങനെയാണ് സ്റ്റോപ്പുകളും എത്തിച്ചേരുന്ന സമയക്രമവും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: delhi kerala train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+