Search
  • Follow NativePlanet
Share
» »കൗതുകം പകരുന്ന ധര്‍മ്മടം തുരുത്ത്

കൗതുകം പകരുന്ന ധര്‍മ്മടം തുരുത്ത്

By Maneesh

കണ്ണൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് യാത്ര ചെയ്യുമ്പോള്‍, തലശ്ശേരി എത്തുന്നതിന് നാലു കിലോമീറ്റര്‍ മുന്‍പ് നിങ്ങള്‍ ഒരു കൊച്ചു ഗ്രാമത്തില്‍ എത്തും. ധര്‍മ്മടം എന്നാണ് അറബിക്കടലിനോട് ചേര്‍ന്ന് കിടക്കുന്ന ആ സ്ഥലത്തിന്റെ പേര്. അവിടെ നിന്ന് അറബിക്കടലിലേക്ക് നോക്കിയാല്‍, ഒരു നൂറു മീറ്റര്‍ അകലെയായി ഒരു കൊച്ചു ദ്വീപ് കാണാം ധര്‍മ്മടം തുരുത്താണ് അത്.

കണ്ണൂരിൽ വിനോദ സഞ്ചാരത്തിന് എത്തുന്ന സഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ് ധർമ്മടം തുരുത്ത്. അഞ്ച് ഏക്കാറാണ് ഈ ദ്വീപിന്റെ വിസ്തൃതി. നിറയെ തെങ്ങുകൾ നിറഞ്ഞ ഈ കൊച്ച് ദ്വീപ് അകലെ നിന്ന് നോക്കി കാണുമ്പോൾ തന്നെ സുന്ദരമായി തോന്നും. കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ, വിനോദ സഞ്ചാരികളുടെ വർദ്ധനവിലിം അതികം പരിസ്ഥിതി പ്രശ്നങ്ങളൊന്നും ധർമ്മടം ബീച്ചിന് ഉണ്ടായിട്ടില്ല.

ധർമ്മപട്ടണം

ധർമ്മപട്ടണം

ധർമ്മപട്ടണം എന്നായിരുന്നു പണ്ട് കാലത്ത് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. അത് പിന്നെ ലോപിച്ച് ധർമ്മടം ആകുകയായിരുന്നു. ധർമ്മടത്തുള്ള തുരുത്ത് പിന്നീട് ധർമ്മടം തുരുത്തെന്നും അറിയപ്പെട്ടു. പച്ച തുരുത്തെന്നും ധർമ്മടം തുരുത്ത് അറിയപ്പെടുന്നുണ്ട്.

Photo Courtesy: ShajiA

ശ്രീ ബുദ്ധൻ

ശ്രീ ബുദ്ധൻ

നിരവധി ബുദ്ധ പ്രതിമകളുടെ അവശിഷ്ടങ്ങൾ ഈ പ്രദേശത്ത് നിന്ന് കണ്ടുകിട്ടിയതിനാൽ പ്രാചീന കാലത്ത് ഇവിടെ ബുദ്ധമതം പ്രചരിച്ചിരുന്നു എന്നാണ് ചരിത്രകാരൻമാർ വിശ്വസിക്കുന്നത്.
Photo Courtesy: Drajay1976

സ്വകാര്യഭൂമി

സ്വകാര്യഭൂമി

മുൻപ് സ്വകര്യവ്യക്തിയുടെ സ്ഥലമായിരുന്നു ധർമ്മടം തുരുത്ത്. എന്നാൽ അടുത്തിടെ ഇത് സർക്കാർ ഏറ്റെടുത്തു. ഇവിടേക്ക് പ്രവേശിക്കണമെങ്കിൽ മുൻകൂട്ടി അനുമതി വാങ്ങണം.

Photo Courtesy: Jaisen Nedumpala

വേലിയിറക്കം

വേലിയിറക്കം

വേലിയിറക്ക നാളുകളിൽ ധർമ്മടം തുരുത്തിലേക്ക് കടലിലൂടെ നടന്ന് ചെല്ലാനാവും. പ്രധാന കരയിൽ നിന്ന് നൂറ് മീറ്റർ മാത്രമേ ഇവിടേയ്ക്ക് ദൂരമുള്ളു. കണ്ണൂരില്‍ നിന്നും തലശ്ശേരിയില്‍ നിന്നും ഇവിടേക്ക് ബോട്ട് സര്‍വീസുകളുണ്ട്.
Photo Courtesy: ShajiA

മുഴപ്പിലങ്ങാട്

മുഴപ്പിലങ്ങാട്

ധര്‍മ്മടം ദ്വീപില്‍ നിന്ന് ഏതാണ്ട് 200 മീറ്റര്‍ അകലെയുള്ള കടലോര പ്രദേശമാണ് മുഴപ്പിലങ്ങാട് ബീച്ച്. കടലോര മണല്‍ പ്രദേശത്തിലൂടെ നാല് കിലോമീറ്ററോളം വണ്ടിയോടിച്ച് പോകാമെന്നതാണ് ഇവിടത്തെ പ്രത്യേകത. കറുത്ത വലിയ പാ‍റകള്‍ സംരക്ഷണമൊരുക്കിയിട്ടുള്ള ഈ തീരപ്രദേശം എന്‍എച് 17ന് സമാന്തരമായാണ് കിടക്കുന്നത്.

Photo Courtesy: Ks.mini

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+