Search
  • Follow NativePlanet
Share
» »ബട്ടർ ഫ്ലൈ സഫാരി, ക്യംപ് ഫയർ, അഡ്വഞ്ചർ... ഇതൊക്കെ ഒറ്റ ഇടത്ത്, പിന്നെ ശെന്തുരുണി ബോട്ടിങ്ങ്..പോരെ തെന്മലയിലേക്

ബട്ടർ ഫ്ലൈ സഫാരി, ക്യംപ് ഫയർ, അഡ്വഞ്ചർ... ഇതൊക്കെ ഒറ്റ ഇടത്ത്, പിന്നെ ശെന്തുരുണി ബോട്ടിങ്ങ്..പോരെ തെന്മലയിലേക്

തെന്മല ഇക്കോ ടൂറിസം (Thenmala Eco Tourism) സഞ്ചാരികൾക്ക് കൗതുകം നിറഞ്ഞ കാഴ്ചകളുടെ ഇടമാണ്. കാടും കുന്നും കുറച്ച് നടത്തവും ഒക്കെ മാത്രം പ്രതീക്ഷിച്ചു ചെല്ലുന്ന സഞ്ചാരികളെ തൂക്കുപാലവും വാക്ക് വേയും ബട്ടർഫ്ളൈ സഫാരിപാർക്കും പിന്നെ രാവും പകലും നീണ്ടു നിൽക്കുന്ന പാക്കേജുകളുമായി തെന്മല പിടിച്ചു നിർത്തും. ഒന്നു കണ്ടു പോകാൻ വന്നവർ വീണ്ടും വീണ്ടും പോയി കാണും.

അങ്ങനെയുള്ള തെന്മലയിലെ കാഴ്ചകൾ ഒരു രണ്ടു ദിവസം ചെലവഴിച്ച് കണ്ടാലോ.. എന്തായാലും ഇവിടുത്തെ പ്രധാന കാഴ്തകൾ ഒറ്റദിവസത്തിൽ കാണാൻ പറ്റില്ല. അപ്പോള് പിന്നെ പ്രധാന കാഴ്ചകൾ കണ്ട് രണ്ട് ദിവസം നിന്ന് കണ്ടു പോകാം അല്ലേ.. അങ്ങനെയുള്ളവർക്കായി ഒരു മികച്ച പാക്കേജ് തെന്മല ഇക്കോ ടൂറിസം അവതരിപ്പിക്കുന്നു.

Discover Thenmala package

ശലഭ പാർക്കും മാനുകളെയും അഡ്വഞ്ചർ സോണും ക്യാംപ് ഫയറും ട്രെക്കിങ്ങും ഒക്കെയായി രണ്ടു ദിവസം ആസ്വദിച്ച് ചെലവഴിക്കാൻ പറ്റുന്ന ഒരു യാത്ര വെറും 475 രൂപയ്ക്ക് കിട്ടുമെന്ന് കൂടി കേട്ടാൽ ഒന്നും നോക്കേണ്ട. ഡിസ്കവർ തെന്മല എന്ന ഓവർനൈറ്റ് ട്രിപ്പ് പാക്കേജിന്‍റെ വിവരങ്ങൾ വിശദമായി നോക്കാം.

ഡിസ്കവർ തെന്മല പാക്കേജ്

ഡിസ്കവർ തെന്മല എനന്ത് ഒരു ഫുൾ ആക്ടിവിറ്റി പാക്കേജ് ആണ്. ഇവിടുത്തെ പ്രധാന വിനോദങ്ങളെല്ലാം കണ്ടും ആസ്വദിച്ചും ചെയ്യാൻ സഹായിക്കുന്നതാണ് ഇത്. ഒന്നാമത്തെ ദിവസം രാവിലെ 11 മണിയോടു കൂടി പാക്കേജിന് തുടക്കമാകും. 11 മുതൽ 12 വരെ ബട്ടർ ഫ്ലൈ സഫാരിയാണ് ആദ്യ ഇനം. തുടർന്ന് 12.00 മണിക്ക് ചെക്ക്-ഇൻ ചെയ്ത് കയറാം. 1.00 മുതൽ 2.00 വരെ ഉച്ചഭക്ഷണം കഴിക്കാനുള്ള സമയമാണ്. ഇവിടുത്തെ റസ്റ്റോറന്‍റിൽ ഭക്ഷണം കഴിക്കാം. ഭക്ഷണം പാക്കേജിൽ ഉൾപ്പെടുത്തിയിട്ടില്ല.

2.00-3.00 വരെ മാൻ പുനരധിവാസ കേന്ദ്രം സന്ദർശിക്കും. മൂന്നു മണി മുതല്‍ അഞ്ച് മണി വരെ അഡ്വഞ്ചർ സോണിലാണ് ചിലവഴിക്കേണ്ടത്. പിന്നീട് അഞ്ചര വരെ ചായ കുടിക്കാനുള്ള സമയം. അടുത്തത് കുട്ടികളെയും കൂട്ടി ചിൽഡ്രൻസ് പാർക്കും നക്ഷത്രവനവും കാണാനുള്ള പോക്കാണ്. അവിടുന്ന് ഇറങ്ങി അഴു ണണി മുതൽ 7.20 വരെ മയൂരത്തിൽ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ആസ്വദിക്കാം. തുടർന്ന് മ്യൂസിക്കൽ ഡാൻസ് ഫൗണ്ടെയ്ൻ, ക്യാംപ് ഫയർ, ഡിന്നർ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്.

രണ്ടാമത്തെ ദിവസം ആറര മുതല്‍ റസ്റ്റോറന്‍റില്‍ ചായ കിട്ടുംയ. അതു കുടിച്ച് ആറേമുക്കാല്‍ ആകുമ്പോഴേക്കും പാണ്ഡവൻ പാറയിലേക്കുള്ള രണ്ട് മണിക്കൂർ ട്രെക്കിങ് ആരംഭിക്കും. തിരികെ വന്ന് പ്രഭാത ഭക്ഷണം, ഒൻപര മുതൽ പത്തര വരെ ശെന്തുരുണി വൈൽഡ് ലൈഫ് സാങ്ച്വറി റിസർവോയറിൽ ബോട്ടിങ് എന്നിവ ഒരുക്കിയിട്ടുണ്ട്. 11.00 മണിക്ക് റൂം ചെക്ക് ഔട്ട് ചെയ്ത് 12.30 വരെ ലെഷർ സോണിൽ ചെലവഴിക്കാം. തുടർന്ന് ഉച്ച ഭക്ഷണം കഴിച്ച് മടങ്ങാം.

മുതിർന്നവർക്ക് 475 രൂപ, എക്സ്കർഷന് വരുന്നവർക് 300 രൂപ, കുട്ടികൾക്ക് 350 രൂപ, വിദേശികൾക്ക് 700 രൂപാ എന്നിങ്ങനെയാണ് നിരക്ക്. ഈ നിരക്കിൽ ഭക്ഷണം ഉൾപ്പെട്ടിട്ടില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
പാക്കേജുകൾ https://booking.thenmalaecotourism.com/ എന്ന അഡ്രസ് വഴി ഓണ്‍ലൈൻ ആയും ബുക്ക് ചെയ്യാം.
ഫോൺ നമ്പർ- 0475-2344800, 9496344800, 9495344800

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+