കടലിലെ അത്ഭുതമെന്നോ ജലത്തിലെ കൊട്ടാരമെന്നോ പറഞ്ഞാൽ പോരാ.. ഒഴുകി നടക്കുന്ന ഒരു നഗരം.. അതിലില്ലാത്തതൊന്നുമില്ല. ഏറ്റവും മുന്തിയ ഭക്ഷണം മുതൽ മുതൽ ആധുനിക സൗകര്യങ്ങളും കൊടുങ്കാറ്റിനേക്കാൾ ശക്തിയിൽ വീശുന്ന കാറ്റുള്ള വാട്ടർപാർക്കും വരെ.. എന്താണ് സംഭവമെന്നല്ലേ... സംഗതി ഒരു ക്രൂസ് കപ്പലാണ്. ലോകത്തിലെ ഏറ്റവും വലിയ ക്രൂസ് കപ്പൽ എന്ന ബഹുമതിയുമായി നീറ്റിലിറങ്ങുലാൻ കാത്തിരിക്കുന്ന ഐക്കൺ ഓഫ് ദ സീസ്.
ടൈറ്റാനിക് കപ്പലിനേക്കാൾ അഞ്ചിരട്ടി വലുപ്പമുണ്ടെന്ന് അവകാശപ്പെടുന്ന ഐക്കൺ ഓഫ് ദ സീസിന്‍റെ ഉടമസ്ഥർ റോയൽ കരീബിയൻ ആണ്. 250,800 ടൺ ഭാരമുള്ള ഈ പടുകൂറ്റൻ ക്രൂസ് കപ്പൽ ലോകത്തിൽ ഇന്നുവരെ നിർമ്മിച്ചതിൽ ഏറ്റവും വലിയ കപ്പൽ കൂടിയാണ്. 7000 ല്‍ അധികം ആളുകളെ ഉൾക്കൊള്ളുവാൻ സാധിക്കുന്ന ഈ കപ്പലിന് 365 മീറ്റർ നീളവും 20 ഡെക്കുകളുമുണ്ട്. കടലിലെ തന്നെ ഏറ്റവും വലിയ സ്വിമ്മിങ് പൂളും വാട്ടർപാർക്കും ഇതിലുണ്ടത്രെ. 46,329 ടൺ ആയിരുന്നു 1912 ൽ യാത്ര നടത്തിയ ടൈറ്റാനിക്കിന്‍റെ ഭാരം.

PC:Chakie2
2024 ജനുവരിയിൽ ആദ്യ യാത്രയ്ക്കൊരുങ്ങുന്ന ഐക്കൺ ഓഫ് ദ സീസ് ഫിൻലൻഡിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. ജൂണിൽ ആദ്യ പരീക്ഷണ യാത്ര പൂർത്തിയാക്കിയ കപ്പൽ വാർത്തകളിലിടം നേടിയതു മുതൽ ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു. അമ്പരപ്പിക്കുന്ന സൗകര്യങ്ങൾ വേറെയും ഇതിലുണ്ട്.
20 നിലകളും കപ്പലിലെ വെള്ളച്ചാട്ടവും പറഞ്ഞു തുടങ്ങിയാൽ തീരാത്തത്രയും വിശേഷങ്ങള്‍ ഈ കപ്പലിനുണ്ട്. ആകെ ഉള്ള 20 നിലകളിൽ രണ്ടെണ്ണം മാത്രമാണ് കപ്ലിലെ ജീവനക്കാർക്കായി മാറ്റിവെച്ചിട്ടുള്ളത്. ബാക്കി 18 നിലകളും കപ്പലിലെ യാത്രക്കാർക്കും അവരുടെ സൗകര്യങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. 5,610 യാത്രക്കാരെ വഹിക്കാനാള്ള ശേഷി കപ്പലിനുണ്ട്. ക്രൂസ് ലൈൻ അസോസിയേഷന്റെ കണക്കനുസരിച്ച് 2023 മുതൽ വരുന്ന 2028 വരെ പുറത്തിറങ്ങുന്ന യാത്രാ കപ്പലുകൾക്ക് ശരാശരി 2,749 യാത്രക്കാരെ മാത്രം വഹിക്കാനുള്ള ശേഷിയാണുള്ളതെന്നറിയുമ്പോഴാണ് ഐക്കൺ ഓഫ് ദ സീസ് വീണ്ടും അത്ഭുതമാകുന്നത്.
കപ്പലിലെ വാട്ടർ പാര്‌ക്ക്
കടലിലെ ഏറ്റവം വലിയ വാട്ടർ പാർക്കും ഈ കപ്പലിൽ തന്നെയാണ്. കാറ്റഗറി 6 എന്നാണ് ഇതിനെ വിളിക്കുന്നത്. കാറ്റഗറി അഞ്ച് എന്നത് കൊടുങ്കാറ്റിന്റെ ശക്തിയെ സൂചിപ്പിക്കുന്നതാണ്. ഇത് നല്കുന്ന സൂചനയനുസരിച്ച് കൊടുങ്കാറ്റിനേക്കാൾ ശക്തിയുള്ള വാട്ടർപാര്‍ക്കാണ് കപ്പലിലുള്ളതെന്നാണ് പ്രതീക്ഷിക്കുന്നത്. ഓപ്പൺ- ഫ്രീ ഫാൾ സ്ലൈഡ്, 46 ഫൂട്ട് ഡ്രോപ് സ്ലൈഡ്, ഫാമിലി റാഫ്റ്റ് സ്ലൈഡ്, മാറ്റ് റേസിങ് സ്ലൈഡ് എന്നിങ്ങനെ യാത്രക്കാരെ ആവേശത്തിലാക്കാൻ വേണ്ടതെല്ലാം ഇതിൽ ഒരുക്കിയിട്ടുണ്ട്. സാധാരണ ആഢംബര കപ്പലുകളിൽ ഒന്നോ രണ്ടോ വാട്ടർ സ്ലൈഡുകൾ കാണുമെന്നല്ലാതെ വാട്ടർപാർക്ക് ഉണ്ടാകാറില്ല.
നൈറ്റ് ലൈഫും ബാറും പിന്നെ...
ഭക്ഷണത്തിന്റെ കാര്യത്തിലും രുചിയുടെ കാര്യത്തിലും ഒരു കുറവും റോയൽ കരീബിയൻ ഐക്കൺ ഓഫ് സീസിൽ വരുത്തിയിട്ടില്ല. ഭക്ഷണം കഴിക്കാനും കുടിക്കാനും ആഹ്ലാദിക്കുവാനുമായി 40 ഇടങ്ങളാണ് കപ്പലിലങ്ങോളമിങ്ങോളം ഒരുക്കിയിട്ടുള്ളത്. ഇതിൽത്തന്നെ 15 ബാറുകളും 20 ഡൈനിങ് ഓപ്ഷനുകളും ഉൾപ്പെടുന്നു.
ബുഫെ, സ്റ്റീക്ക് ഹൗസ്, സ്ട്രീറ്റ് ഫൂഡ്, ദിവസം മുഴുവനും ലഭിക്കുന്ന ബ്രഞ്ച്, സൂഷി എന്നിങ്ങനെ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ലഭിക്കുന്ന ഭക്ഷണവും കപ്പലില്‍ ലഭ്യമാക്കും.
ഇത് കൂടാതെ വലിയൊരു സെൻട്രൽ പാർക്കും കപ്പലിൽ ഒരുക്കിയിട്ടുണ്ട്. പൂന്തോട്ടം, കുട്ടികൾക്കും മുതിർന്നവർക്കും കലാപരിപാടികൾ അവതരിപ്പിക്കാൻ വേദി, കുട്ടികൾക്കായുള്ള പ്രത്യേകം ഇടങ്ങള്‍ എന്നിവയെല്ലാം ഇവിടെ കാണാം.
Cover Image: Ray Monk / Twitter...
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











