Search
  • Follow NativePlanet
Share
» »ഗുഹയ്ക്കു നടുവിലെ അത്ഭുത കുളം, ശ്രീരാമൻ വന്നെത്തിയ ബന്‍സ്വാരയും വിശ്വാസങ്ങളും

ഗുഹയ്ക്കു നടുവിലെ അത്ഭുത കുളം, ശ്രീരാമൻ വന്നെത്തിയ ബന്‍സ്വാരയും വിശ്വാസങ്ങളും

രാമായണകഥകളുമായി ബന്ധപ്പെട്ടു കിടക്കുന്ന നിരവധി ഇടങ്ങൾ നമ്മുടെ നാട്ടിലുണ്ട്. രാമനും സീതയും ലക്ഷ്ണണനും അവരുടെ വനവാസക്കാലത്ത് വന്നു എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങൾ. തേത്രായുഗത്തിൽ നടന്ന രാമ യാത്രകളില്‍ ഭാഗാമായ സ്ഥലങ്ങൾ നമ്മുടെ കേരളത്തിലുമുണ്ട്. രാവണന്റെ നിർദ്ദേശമനുസരിച്ച് സ്വര്‍ണ്ണമാന്‍ രൂപത്തില്‍ മാതുലനായ മാരീചന്‍ സീതയുടെ അടുത്തെത്തിയ ഇടവും
ജനങ്ങളുടെ അപവാദം ഭയന്ന് രാമൻ സീതയെ കാട്ടിലുപേക്ഷിച്ചപ്പോൾ സീത വസിച്ച ഇടവും വാല്മികി മഹർഷിയുടെ സംരക്ഷണയിൽ കഴിഞ്ഞെന്നു വിശ്വസിക്കപ്പെടുന്ന ഇടവുമൊക്കെ നമ്മുടെ നാട്ടിലുണ്ട്.

Mysterious Cave Ram Kund in Banswara-D

Cover PC: Michael Behrens

ഇതുപോലെ രാമകഥകളുമായി ചേർന്നു കിടക്കുന്ന വേറൊരിടമുണ്ട്. രാജസ്ഥാനിലെ ബൻസ്വാര. ഉദയ്പൂരിന് സമീപം സ്ഥിതി ചെയ്യുന്ന ബൻസ്വാര കാലങ്ങൾക്കു മുൻപ് ശ്രീരാമ സന്ദർശനത്താൽ ധന്യമായി എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലമാണ്. ഉദയ്പൂരിൽ നിന്നും 150 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മനോഹര നഗരമായ ബന്‍സ്വാര സഞ്ചാരികൾക്കിടയിൽ അറിയപ്പെടുന്നത് അതിന്‍റെ മനോഹാരിതയ്ക്കും ദ്വീപുകളുടെ കാഴ്ചയ്ക്കുമാണ്. എന്നാൽ ബൻസ്വാര എന്ന പേരുവന്നത് ഇവിടെ ധാരാളമായി കാണപ്പെടുന്ന മുളങ്കാടുകളിൽ നിന്നുമാണ്.

ശ്രീരാമനും ബൻസ്വാരയും

രാജസ്ഥാനിലെ പല നഗരങ്ങളെയും പോലെ ബന്‍സ്വാരയും വിശ്വാസത്തിന്‍‍റെ കേന്ദ്രങ്ങളിലൊന്നാണ്. നിരവധി ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും ഇവിടെയുണ്ട്.
ഇവിടുത്തെ വിശ്വാസമനുസരിച്ച് വനവാസക്കാലത്ത് ശ്രീരാമൻ ഇതുവഴി വന്നുവത്രെ. അതുകൊണ്ടുതന്നെ ഇവിടുത്തെ മറ്റെല്ലാ ഇടങ്ങളിൽ നിന്നും രാം കുണ്ഡ് അഥവാ ഫാത്തി ഖാൻ കുറച്ചുകൂടി സവിശേഷമാണ് വിശ്വാസികള്‍ക്ക്.

Mysterious Cave Ram Kund in Banswara-D

ദാഹം ശമിപ്പിച്ചയിടം

14 വർഷം നീണ്ട വനവാസക്കാലത്ത് അലഞ്ഞുനടക്കുന്ന വഴി ശ്രീരാമനും സീദാ ദേവിയും സഹോദരൻ ലക്ഷ്മണനും ഇവിടെ വന്നുവത്രെ. തീർത്തും ഒറ്റപ്പെട്ടു കിടക്കുന്ന ഒരു മലമുകളിൽ പഴയൊരു ഗുഹയുടെ സമീപമെത്തി. ഗുഹയുടെ ഏറ്റവും താഴെയായി ഒരു കുളം ഉണ്ടായിരുന്നുവെന്നും ദാഹിച്ചുവലഞ്ഞെത്തിയ അവർ ഈ കുളത്തിലെ വെള്ളം കുടിച്ച് ദാഹം ശമിപ്പിച്ചെന്നുമാണ് വിശ്വാസം. ഇത്തരത്തിൽ ഒരിടത്ത് ഇത്രയും മനോഹരമായ കുളം എന്നതാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. സമുദ്രനിരപ്പിൽ നിന്ന് 400 മീറ്ററോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ എത്തിച്ചേരണമെങ്കിൽ ചെറിയൊരു ട്രക്കിങ് വേണ്ടിവരും. പുറത്തെത്ര ചൂടാണെങ്കിലും ഗുഹയ്ക്കുള്ളിലെത്തിയാൽ ‍ തണുപ്പു നിറഞ്ഞു നിൽക്കുന്ന കാലാസ്ഥയാണ്. ഗുഹയ്ക്കുള്ളിലെ വെള്ളത്തിനും വലിയ തണുപ്പ് അനുഭവപ്പെടും. ഇത് കൂടാതെ രാമനായി സമർപ്പിച്ചിരിക്കുന്ന വേറൊരു ക്ഷേത്രവും ഇവിടെ കാണാം.

Mysterious Cave Ram Kund in Banswara-D

അതേ സമയം, ചരിത്രത്തോട് മറ്റൊരു ഒരു ബന്ധവും ഈ ഗുഹയ്ക്കുണ്ട്. 1857-ലെ വിമത സേനയുടെ നേതാവായിരുന്ന താന്തിയ തോപ്പെ, ബ്രിട്ടീഷ ഭരണകൂടത്തിനെതിരെ രഹസ്യഗൂഢാലോചനകൾ ഈ ഗുഹയിൽവെച്ച് നടത്തിയിരുന്നുവത്രെ.

നൂറു ദ്വീപുകളുടെ നാട്

ബന്‍സ്വാരയുടെ മറ്റൊരു പ്രത്യേകത ഇവിടുത്തെ ദ്വീപുകളാണ്. നൂറു ദ്വീപുകളുടെ നാട് എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഇതുവഴി ഒഴുകുന്ന മാഹി നദിയിൽ നിരവധി ചെറിയ ദ്വീപുകൾ കാണാൻ സാധിക്കുമത്രെ. വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടേക്ക് വരാമെങ്കിലും ക്ഷീണമില്ലാത്ത ഒരു യാത്രയാണ് വേണ്ടതെങ്കിൽ മഴക്കാലത്ത് ഇവിടം സന്ദർശിക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+