Search
  • Follow NativePlanet
Share
» » നോർത്ത് ഈസ്റ്റ് യാത്രയേക്കാൾ കുറഞ്ഞ ചെലവിൽ ബാങ്കോക്ക് പോകാം, കാരണമിത്!

നോർത്ത് ഈസ്റ്റ് യാത്രയേക്കാൾ കുറഞ്ഞ ചെലവിൽ ബാങ്കോക്ക് പോകാം, കാരണമിത്!

വിദേശ യാത്രകൾക്ക് ചെലവ് കൂടുതലാണെന്ന കാര്യത്തിൽ നമുക്കാർക്കും ഒരു സംശയവുമില്ല. വിസ മുതല്‍ ടിക്കറ്റും താമസവും ഉൾപ്പെടെ നല്ലൊരു തുക തന്നെ കയ്യിൽ നിന്നു പോകും. എന്നാൽ നമ്മുടെ രാജ്യത്തൊരു യാത്ര നടത്തുന്നതിനേക്കാൾ കുറഞ്ഞ ചെലവിൽ ഒരു വിദേശ യാത്ര നടത്താൻ വിമാന ടിക്കറ്റ് ലഭിക്കുന്നുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ?

വിശ്വസിക്കാന്‍ സാധിക്കുന്നില്ലെങ്കിൽ ഡെൽഹിയില്‍ നിന്നും വടക്കു കിഴക്കൻ ഇന്ത്യയിലെ ഏതെങ്കിലും ഒരു ലക്ഷ്യസ്ഥാനത്തേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്കും ഡൽഹിയിൽ നിന്നും അന്താരാഷ്ട്ര വിനോദയാത്രാ കേന്ദ്രമായ ബാംങ്കോക്കിലേക്കുള്ള ടിക്കറ്റ് നിരക്കും തമ്മിൽ താരതമ്യം ചെയ്താൽ കുറവ് ബാംങ്കോക്കിലേക്കുള്ള ടിക്കറ്റിനാണെന്നു ടൈംസം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ആഭ്യന്തര വിമാന യാത്രകൾക്ക് നിരക്ക് കുറവായിരിക്കുമെന്ന് ധാരണ ശരിയല്ല എന്നാണിത് സൂചിപ്പിക്കുന്നത്.

Why Flights To Bangkok Is Cheaper Than Northeast Indian Destinations

സഞ്ചാരികൾക്ക് മാത്രമല്ല, ടൂറിസം മേഖലയെ തന്നെ അസ്വസ്ഥമാക്കുന്ന വാർത്തയെന്ന തരത്തിലാണ് ടൂർ ഓപ്പറേറ്റർമാർ ഇതിനെ കാണുന്നത്. അന്താരാഷ്ട്ര ടൂറിസം മാർട്ടിൽ നടന്ന യോഗത്തിൽ ട്രാവൽ കമ്പനികളും ഹോട്ടൽ ഉടമകളും പ്രശ്നത്തിന് പരിഹാരം കാണണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഡൽഹിയില‍ നിന്ന് ഷില്ലോങ് പോലുള്ള സ്ഥലങ്ങളിലേക്കുള്ള വിമാനത്തിന് ഏകദേശം 14,974 രൂപയും ബാങ്കോക്കിലേക്കുള്ള വിമാനങ്ങൾക്ക് 11,470 രൂപയുമാണ് എന്നാണ് അവർ വ്യക്തമാക്കിയത്.

ആഭ്യന്തര യാത്രാ നിരക്കുകൾക്ക് സർക്കാർ ഇടപെട്ട് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ടൂർ ഓപ്പറേറ്റർമാർ പറഞ്ഞതായി നേരത്തെ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. തീർത്ഥാടനാവശ്യങ്ങൾക്കായി നിരവധി ആളുകൾ നോർത്ത് ഈസ്റ്റ് ഇന്ത്യ സന്ദർശിക്കുന്നു. കൂടാതെ പുതിയ ഒരു പദ്ധതിയുടെ ഭാഗമായി വടക്കു കിഴക്കൻ ഇന്ത്യയിൽ 15 പുതിയ സ്ഥലങ്ങളാണ് വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറാനൊരുങ്ങുന്നത്.

Flights To Bangkok Is Cheaper Than Northeast India

വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ

കുറഞ്ഞ ചെലവിൽ വിമാന യാത്ര ചെയ്യുവാൻ നിരവധി തന്ത്രങ്ങൾ ആളുകൾ പയറ്റാറുണ്ട്. നേരത്തെ യാത്ര പ്ലാൻ ചെയ്ത് കഴിവതും നേരത്തെ ടിക്കറ്റ് ബുക്കിങ് നടത്തുന്നതാണ് അതിലൊന്ന്. യാത്രാ തിയതിയോടടുപ്പിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനേക്കാൾ ലാഭം നേരത്തെ ബുക്കിങ് പൂർത്തിയാക്കുന്നതാണ്. ഇന്‍കോഗ്നിറ്റോ മോഡ് ഉപയോഗിച്ച് ടിക്കറ്റ് തിരയുന്നത് കുറഞ്ഞ നിരക്കിൽ പിന്നീട് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് സഹായിക്കും.

ഏതെങ്കിലും ഒരു സൈറ്റിൽ മാത്രം നോക്കി ടിക്കറ്റ് ബുക്ക് ചെയ്യാതിരിക്കുക. പകരം വിവിധ സൈറ്റുകളിലെ വില താരതമ്യം ചെയ്തു വേണം ടിക്കറ്റ് ബുക്ക് ചെയ്യുവാൻ.ചൊവ്വ, ബുധന്‍ ദിവസങ്ങള്‍ ഫ്ലൈറ്റ് യാത്രയ്ക്ക് തിരഞ്ഞെടുക്കാം. ഈ ദിവസങ്ങളിലായിരിക്കും ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ ലഭ്യമാവുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+