Search
  • Follow NativePlanet
Share
» »ഡോള്‍ഫിനുകളെ കാണാന്‍ ചില സ്ഥലങ്ങള്‍

ഡോള്‍ഫിനുകളെ കാണാന്‍ ചില സ്ഥലങ്ങള്‍

By Maneesh

നിങ്ങളില്‍ പലരും ഡോള്‍ഫിനുകളെ കണ്ടിട്ടില്ലെങ്കിലും അവയെ ഇഷ്ടപ്പെടുന്നവരാണ്. സിനിമകളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും ഡോള്‍ഫിന്‍ നിങ്ങള്‍ക്ക് സുപരിചിതമാണ്. മനുഷ്യരുമായി ഇത്രയും ഇടപഴകുന്ന മറ്റൊരു ജലജീവി ഉണ്ടാകാന്‍ സാധ്യതയില്ലാ. ഗ്രീക്ക് പുരാണങ്ങളില്‍ ഏറെ പ്രാധാന്യമുള്ള ജീവിയാണ് ഡോള്‍ഫിന്‍.

താജ്‌മഹ‌ൽ സന്ദർശിക്കുന്നവർക്ക് മികച്ച ഹോട്ടൽ ഡീലുകൾ!!

മനുഷ്യരെപോലെ സാമൂഹ്യജീവിയായി കഴിയുന്ന ഡോൾഫിനുകളുടെ ഓർമ്മ ശക്തിയും എടുത്തുപറയേണ്ട ഒന്നാണ്. 20 വർഷത്തോളം ഡോൾഫിനുകളുടെ ഓർമ്മ നിലനിൽക്കുമത്രേ. തിമിംഗലങ്ങളുടെ ബന്ധുവാണ് ഡോൾഫിനുകൾ. ഡോൾഫിനുകളെ ഇന്ത്യയുടെ ദേശീയ ജലജീവിയായി പ്രഖ്യാപിച്ചത് 2009ൽ ആണ്. ഇന്ത്യയിലെ പലഭാഗത്ത് ഡോൾഫിനുകളെ കണ്ടുവരുന്നുണ്ട്. ഇവയിൽ കടലി‌ൽ വളരുന്ന ഡോൾഫിനുകളും ശുദ്ധജലത്തി‌ലെ ഡോൾഫിനുകളും ഉൾപ്പെടും. ഡോൾഫിനുകൾ അധിവസിക്കുന്ന ഇന്ത്യയിലെ സ്ഥലങ്ങൾ പരിചയപ്പെടാം.

ഡോള്‍ഫിനുകളെ കാണാന്‍ ചില സ്ഥലങ്ങള്‍

Photo Courtesy: Nico Kaiser

01. പശ്ചിമബംഗാൾ

പശ്ചിമ ബംഗാളിലെ സുന്ദർബൻ ഡോൾഫിനുകളുടെ പ്രധാന ആവാസകേന്ദ്രമാണ്. കണ്ടൽക്കാടുകൾക്ക് പേരുകേട്ട സ്ഥലമാണ് സുന്ദർബൻ. ഡോൾഫിനുകൾ പ്രജനനം നടത്തുന്നത് കണ്ടൽക്കാടുകളിലാണ്. 2013‌ൽ കൽക്കട്ടയിലെ ഹൂഗ്ലി നദിയിൽ ഡോൽഫിനുകളെ ചിലർക്ക് കാണാൻ കഴിഞ്ഞു. ഹൂഗ്ലി നദിയിൽ വളരെ അപൂർവമായെ ഡോൾഫിനുകളെ കാണാൻ കഴിയൂ. താജ്പൂറിലും ഭാഗ്യമുണ്ടെങ്കിൽ ഡോൾഫിനുകളെ കാണാൻ കഴിയും.

02. മഹാരാഷ്ട്ര

ഡോൾഫിനുകളെ കാണാൻ പറ്റിയ മികച്ച ഒരു സംസ്ഥാനം മഹാരാഷ്ട്രയാണ്. മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ നിന്ന് 235 കിലോമീറ്റർ അകലെയുള്ള ഡാപോളിയിലേക്ക് ഒന്ന് യാത്ര ചെയ്താൻ നിങ്ങൾക്ക് ഡോൾഫിനുകളെ കാണാൻ സാധിക്കും. മഹാരാഷ്ട്രയിലെ പേരുകേട്ട ഒരു ബീച്ചുകൂടിയാണ് ഡാപോളി. ഡാപോളി ബീച്ചിന് സമീപത്തുള്ള ബീച്ചുകളായ മുരുഡ്, കർദെ തുടങ്ങിയ ബീച്ചുകളിലും ഡോൾഫിനുകളെ കാണാൻ കഴിയും. തർക്കാളി ബീച്ച്, ഹരിഹരേശ്വർ തുടങ്ങിയ ബീച്ചുകളിലും ഡോൾഫിനുകളെ കാണാം.

ഡോള്‍ഫിനുകളെ കാണാന്‍ ചില സ്ഥലങ്ങള്‍

Photo Courtesy: Jay Ebberly

03. ഗോവ

ഡോൾഫിനുകളെ കാണാൻ ആഗ്രഹിക്കുന്നവർ സാധാരണയായി പോകാറുള്ള സ്ഥലങ്ങളിൽ ഒന്നാണ് ഗോവ. ഗോവയിലെ ബീച്ചുകളിൽ നിന്ന് ഒരു ബോട്ടുസവാരി നടത്തിയാൽ ഭാഗ്യമുണ്ടെങ്കിൽ നിങ്ങൾ‌ക്ക് ഡോൾഫിനുകളെ കാണാം. ഗോവയിലെ നദികളിലും ഡോൾഫിനുകൾ കണ്ടുവരുന്നുണ്ട്. മാണ്ഡവി, ചോപ്ര തുടങ്ങിയ നദികളിലൂടെ ഒരു ബോട്ടുയാത്ര നടത്തിയാൽ നിങ്ങൾക്ക് ഡോൾഫിനുകളെ കാണാൻ കഴിയും.

ഡോള്‍ഫിനുകളെ കാണാന്‍ ചില സ്ഥലങ്ങള്‍

Photo Courtesy: Patrik Jones

04. ഒഡീഷ

ഒഡീഷയിലെ സത്പാദ ചി‌ൽക തടാകത്തിലാണ് ഡോൾഫിനുകളെ കൂടുതലായും കണ്ടുവരുന്നത്. വംശനാശ ഭീക്ഷണി നേരിടുന്ന ഇറവാഡി ഡോൾഫിനുകൾ അവശേഷിക്കുന്ന അപൂർവം സ്ഥലങ്ങളിൽ ഒന്നാണ് ഇത്. ഇവിടെ ഈ ഇനത്തിൽപ്പെട്ട ഏകദേശം 150 ഓളം ഡോൾഫിനുകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉപ്പ് തടാകമാണ് ഇത്.

05. ലക്ഷദ്വീപ്

നിരവധി ദ്വീപുകളുടെ ഒരു കൂട്ടമാണ് ലക്ഷ്ദ്വീപ്. അതിനാൽ തന്നെ ഇവിടെ ഡോൾഫിനുകളെ കാണാനുള്ള സാധ്യത വളരെ കൂടുതലാണ്. ലക്ഷദ്വീപിലെ ബീച്ചുകളിൽ നിന്ന് ഒരു ബോട്ട് സവാരി നടത്തിയൽ ഒരു പക്ഷെ നിങ്ങൾക്ക് ഡോൾഫിനുകളെ കാണാം കഴിയും.

ഡോള്‍ഫിനുകളെ കാണാന്‍ ചില സ്ഥലങ്ങള്‍

Photo Courtesy: Ryan Espanto

06. ഉത്തർപ്രദേശ്

ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ചമ്പ‌ൽ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന ചമ്പൽ നദി ഡോൾഫിനുകളുടെ വിഹാരകേന്ദ്രമാണ്. ഗംഗാ, ബ്രഹ്മപുത്ര എന്നീ നദികളിലും നിരവധി ഡോൾഫിനുകളെ കാണാൻ കഴിയും.

ഉത്തർപ്രദേശ് ടൂർ ഗംഭീരമാക്കാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+