Search
  • Follow NativePlanet
Share
» »ഒരു ഒട്ടകത്തെ വാങ്ങണോ? പുഷ്കർ മേളയ്ക്ക് പോകാം!

ഒരു ഒട്ടകത്തെ വാങ്ങണോ? പുഷ്കർ മേളയ്ക്ക് പോകാം!

By Maneesh

ജയരാജ് സംവിധാനം ചെയ്ത ക്യാമൽ സഫാരി എന്ന സിനിമയിലൂടെയാണ് രാജസ്ഥാനിലെ പുഷ്കർ മേള കേരളത്തിലും ചർച്ചാവിഷയമായത്. വർണപ്പകിട്ടാണ് രാജസ്ഥാനിലെ ആഘോഷങ്ങളുടെ പ്രത്യേകത. പുഷ്കർ മേളയുടെ കാര്യവും അതിൽ നിന്ന് വ്യത്യസ്തമല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒട്ടക മേള ഇതാണെന്നാണ് പറയപ്പെടുന്നത്.

രാജസ്ഥാനിലെ ഒരു ഗോത്ര ആഘോഷമാണ് ഇത്. ഹിന്ദുകലണ്ടർ പ്രകാരം കാർത്തിക ഏകാദേശി മുതൽ പൗർണമി നാൾ വരെയാണ് ഇത് ആഘോഷിക്കുന്നത്. ഈ വർഷം(2013) നവംബർ അഞ്ചു മുതൽ ഒൻപത് വരെയാണ് ഈ ആഘോഷം. രാജസ്ഥാനിലേക്ക് നിരവധി സഞ്ചാരികൾ ഒഴുകിയെത്തുന്ന ആഘോഷം കൂടിയാണ് ഇത്.

ഒട്ടക പന്തയത്തോടെ തുടക്കം

ഒട്ടക പന്തയത്തോടെയാണ് പുഷ്കർ മേളയെന്ന മഹാ ഉത്സവത്തിന് തുടക്കമാകുന്നത്. ഒട്ടകപന്തയത്തിന് ശേഷം സംഗീതം, നൃത്തം, കലാപ്രദർശനങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളാണ് ഇവിടെ നടക്കാറുള്ളത്. നാടൻകലാകാരൻമാരുടെ കലാപ്രകടനങ്ങൾ മുതൽ വിവിധ നിറങ്ങൾ ചാർത്തി അലങ്കരിക്കപ്പെട്ട ഒട്ടകങ്ങൾ വരെ പുഷ്പകിന്റെ സ്വർണ മണൽത്തരികളെ പോലും ആവേശം കൊള്ളിക്കും.

കർഷകരും കച്ചവടക്കാരും തുടങ്ങി രാജസ്ഥാന്റെ നാനാഭാഗത്ത് നിന്നുള്ള ആളുകൾ ഇവിടെ ഈ ദിവസങ്ങളിൽ സമ്മേളിച്ച് ആഘോഷങ്ങളിൽ പങ്കെടുക്കുകയും കന്നുകാലികച്ചവടം നടത്തുകയും ചെയ്യുന്നു. ഒട്ടകങ്ങൾ, ചെമ്മരിയാടുകൾ, കോലാടുകൾ, പശുക്കൾ തുടങ്ങി എല്ലാവിധ കന്നുകാലികളേയും ഇവിടെ വാങ്ങാനും വിൽക്കാനും ഈ ദിവസങ്ങളിൽ സാധിക്കും.

മീശക്കാരനെ കണ്ടെത്തൽ

വിവിധ കച്ചവട സ്ഥലങ്ങളിൽ സ്ത്രീകളുടെ നിരതന്നെ ഉണ്ടാവും. പരമ്പരാഗത ആഭരണങ്ങളും കരകൗശല വസ്തുക്കളും അവർ ഈ കടകളിൽ നിന്ന് സ്വന്തമാക്കും. രസകരമായ ചില മത്സരങ്ങളും ഇതിന്റെ ഭാഗമായി നടക്കാറുണ്ട്. മൺകലം പൊട്ടിക്കൽ (matka phod) മുതൽ മീശക്കാരനെ കണ്ടെത്തൽ വരെയുണ്ട് മത്സരങ്ങൾ.

രാജസ്ഥാന്റെ സാംസാകാരിക പൈതൃകം എടുത്തുകാണിക്കുന്ന ഈ മേള മനസിനെ ആവേശകരമാക്കുന്ന ഒന്നാണ്. ആഘോഷങ്ങൾ ക്രമേണ അത്മീയതയിലേക്കും ഭക്തിയിലേക്കും വഴിമാറുന്ന കാഴ്ചയും നമുക്ക് ഇവിടെ കാണാൻ കഴിയും. ഈ ദിവസങ്ങളിൽ പൂജകളും മറ്റും നടക്കാറുണ്ട്.

ഒരു ഒട്ടകത്തെ വാങ്ങണോ? പുഷ്കർ മേളയ്ക്ക് പോകാം!

പുഷ്കർ തടാകത്തിൽ തടിച്ചുകൂടുന്ന ഭക്തർ അവിടെ പുണ്യസ്നാനവും നടത്താറുണ്ട്. ഇവിടെ സ്നാനം നടത്തുന്നതോടുകൂടി എല്ലാ പാപങ്ങളും നീങ്ങുമെന്ന ഒരു വിശ്വാസം നിലനി‌ൽക്കുന്നുണ്ട്.

ട്രാവൽ ടിപ്സ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകൾ എത്തിച്ചേരുന്ന മേളയാണ് ഇത്. അതിനാൽ പുഷ്കർ മേളയ്ക്ക് പോകുമ്പോൾ മുൻകൂട്ടി ഹോട്ടലുകളും മറ്റും ബുക്ക് ചെയ്യാൻ ശ്രദ്ധിക്കുക. അജ്മീർ ബസ് സ്റ്റാൻഡിൽ നിന്ന് 15 കിലോമീറ്ററും. റെയിൽവെ സ്റ്റേഷനിൽ നിന്ന് 14 കിലോമീറ്ററും അകലെയാണ് പുഷ്കർ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+