Search
  • Follow NativePlanet
Share
» »കുളിരുതേടി ഊട്ടിയിലേക്ക് പോകേണ്ട! 1951-നുശേഷം ഇത്രയും ചൂട് ഇതാദ്യം, പകലുകൾ പൊള്ളും

കുളിരുതേടി ഊട്ടിയിലേക്ക് പോകേണ്ട! 1951-നുശേഷം ഇത്രയും ചൂട് ഇതാദ്യം, പകലുകൾ പൊള്ളും

നാട്ടിൽ ചൂട് തുടങ്ങുമ്പോൾ ഊട്ടിയിലേക്ക് ഒരു ട്രിപ്പ് മലയാളികൾക്ക് ശീലത്തിന്‍റെ ഭാഗമാണ്. പ്രത്യേകിച്ച് ഊട്ടിയിലെ തണുപ്പും കുളിരും കൂടിയാകുമ്പോൾ എന്തായാലും പോകും. എന്നാൽ പ്രതീക്ഷിക്കുന്ന ഈ തണുപ്പ് ഇപ്പോൾ ഊട്ടിയിൽ ഇല്ലായെന്നാണ് കണക്കുകൾ പറയുന്നത്. നാട്ടിലെപോലെ ചൂട് ഇല്ലെങ്കിലും സഞ്ചാരികളെ നിരാശരാക്കുന്ന വിധത്തിലുള്ള പകൽ താപനിലയാണ് ഊട്ടിയിൽ അനുഭപ്പെടുന്നത്.

ഊട്ടിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടിയ താപനിലയാണ് കഴിഞ്ഞ ദിവസം ഇവിടെ രേഖപ്പെടുത്തിയത്. 29 ഡിഗ്രി സെല്‍ഷ്യസ് ആണ് ഞായറാഴ്ച രേഖപ്പെടുത്തിയ താപനിലയെന്ന് ചെന്നൈ റീജണല്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഇതിനു മുൻപ് 1951 ലാണ് ഇത്രയും ഉയര്ന്ന താപനില ഊട്ടിയിൽ രേഖപ്പെടുത്തുന്നത്. അതായത് കഴിഞ്ഞ 73 വർഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂടാണ് ഇവിടെ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്.

Ooty Records Highest Temperature After 73 Years- Details

മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള ചൂടാണ് ഇവിടെ അനുഭവപ്പെടുന്നത്. കഴിഞ്ഞ വർഷം ഇവിടെ അനുഭവപ്പെട്ട കൂടിയ താപനില വെറും 20 ഡിഗ്രി സെൽഷ്യസ് ആയിരുന്നുവെന്ന് മനസ്സിലാക്കുമ്പോഴാണ് ഇത്തവണത്തെ ഇവിടുത്തെ സ്ഥിതി വ്യക്തമാവുകയുള്ളൂ.
പൊതുവേ വേനൽക്കാലത്ത് 20 ഡിഗ്രി മുതല്‍ 24 ഡിഗ്രി വരെ ചൂട് അനുഭവപ്പെടുന്നത് രുതുമയല്ല. എന്നാൽ ഇത്തവണ 29 വരെയെത്തിയതോടെയാണ് സ്ഥിതി കൈവിട്ടത്.

കുളിരുതേടി വന്നാൽ വിഷമിക്കേണ്ട സ്ഥിതിയാണെങ്കിലും രാത്രിയിലെ ഊട്ടി ഒട്ടും നിരാശപ്പെടുത്തില്ല. 12 ഡിഗ്രി സെൽഷ്യസാണ് ഊട്ടിയിലെ രാത്രി താപനില. വൈകിട്ടോടെ ഊട്ടിയിലെത്തി രാത്രി ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച് പിറ്റേന്ന് പുലർച്ചെ മുതൽ ഊട്ടി കറങ്ങാനിറങ്ങുന്ന വിധത്തിൽ യാത്ര പ്ലാൻ ചെയ്തു വരാം. കൊടൈക്കനാലില്‍ തിങ്കളാഴ്ചത്തെ താപനില 26 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.

താപനില കൂടുതലാണെങ്കിലും ഊട്ടിയിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ കുറവൊന്നുമില്ല. കേരളത്തിൽ നിന്നു മാത്രമല്ല, തമിഴ്നാടിന്‍റെയും കർണ്ണാടകയുടെയും വിവിധ ഭാഗങ്ങളിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നുമെല്ലാം ചൂടിൽ നിനനു രക്ഷപെടാന്‍ സഞ്ചാരികൾ ഊട്ടിയിലേക്ക് വരുന്നു. വരുന്ന പ്രദേശങ്ങളിലെ ചൂടിനെ അപേക്ഷിച്ച് ആശ്വാസകരമാണ് ഊട്ടിയിലെ കാര്യങ്ങൾ എന്നതിനാൽ യാത്ര ഒരു നഷ്ടമല്ല.

ഊട്ടി പുഷ്പോത്സവം

ഊട്ടിയിലെ വാർഷിക പുഷ്പോത്സവം മേയ് 10 ന് ആരംഭിക്കും. 126-ാംത് പുഷ്പമേളയാണ് ഈ വർഷം നടക്കുന്നത്. മേയ് 20 വരെ പുഷ്പോത്സവം നീണ്ടുനിൽക്കും ഈ സമയത്ത് ഊട്ടിയിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വലിയ വര്‍ധനവുണ്ടാകും, ഊട്ടി ബോട്ടണിക്കൽ ഗാർഡനിൽ നടക്കുന്ന പുഷ്പ പ്രദർശനത്തിന് 45,000 ചട്ടികളിൽ ആയാണ് വിവിധ വർണങ്ങളിലുള്ള പുഷ്പങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഈ സമയത്തെ തിരക്ക് പരിഗണിച്ച് ഊട്ടിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഗൂഡല്ലൂർ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ ഫിംഗർ പോസ്റ്റിൽ ഗോൾഫ് ക്ലബ് റോഡിൽ പാർക്ക് ചെയ്യണം ,കൂനൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ആവിൻ മൈതാനത്ത് പാർക്ക് ചെയ്യുന്നതിനും നിർദ്ദേശിച്ചിട്ടുണ്ട്. ഇവിടെ നിന്നും വിനോദസഞ്ചാരികൾക്ക് പ്രത്യേകമായി ഒരുക്കിയ സർക്യൂട്ട് ബസുകളിൽ കയറി വിവിധ ഉല്ലാസ കേന്ദ്രങ്ങൾ സന്ദർശിക്കാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ooty summer ഊട്ടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+