Search
  • Follow NativePlanet
Share
» »ഈദുൽ ഫിത്ർ: 22 മണിക്കൂർ നോമ്പ് അനുഷ്ഠിക്കുന്ന രാജ്യം, ക്ഷമ ചോദിക്കുന്ന വിശ്വസികൾ, അതിശയിപ്പിക്കുന്ന ആചാരങ്ങൾ

ഈദുൽ ഫിത്ർ: 22 മണിക്കൂർ നോമ്പ് അനുഷ്ഠിക്കുന്ന രാജ്യം, ക്ഷമ ചോദിക്കുന്ന വിശ്വസികൾ, അതിശയിപ്പിക്കുന്ന ആചാരങ്ങൾ

ഈദുൽ ഫിത്ർ അഥവാ ചെറിയ പെരുന്നാൾ ആഘോഷങ്ങളിലേക്ക് ലോകം കടക്കുകയാണ്. 29 ദിവസം നീണ്ട കഠിനമായ നോമ്പിനും വ്രതാനുഷ്ഠാനങ്ങൾക്കും ശേഷം വന്നെത്തിരിയിരിക്കുന്ന പെരുന്നാൾ ആഘോഷങ്ങൾ ചിലയിടങ്ങളിൽ തുടങ്ങിക്കഴിഞ്ഞു. നന്മയുടെയും പങ്കുവയ്ക്കലിന്‍റെയും മാതൃക കാണിക്കുന്ന പെരുന്നാൾ കുടുംബത്തോടൊപ്പമാണ് കൊണ്ടാടുന്നത്.
പള്ളിയിലെ പ്രാർത്ഥനയിൽ ആരംഭിച്ച് പെരുന്നാൾ നമസ്കാരത്തിനും ഖുതുബ പ്രസംഗത്തിനും ശേഷം ആഘോഷങ്ങൾ വീടുകളിലാരംഭിക്കുന്നതാണ് നാട്ടിലെ പതിവ്.

Eid-ul-Fitr 2023

എന്നാൽ ചിലയിടങ്ങളിലെ ആഘോഷങ്ങൾ മൊത്തത്തിൽ വ്യത്യസ്തമാണ്. നാടു മാറുന്നതുസരിച്ച്, അനുഷ്ഠാനങ്ങളിലും പാരമ്പര്യങ്ങളിലും വലിയ മാറ്റങ്ങൾ കാണാം. നോമ്പിന്റെ സമയം മുതൽ കഴിക്കുന്ന ഭക്ഷണത്തിലും പിന്തുടരുന്ന ആചാരങ്ങളിലും വിശ്വാസങ്ങളിൽ പോലും ഈ വ്യത്യാസം ഉണ്ട്.. റംസാൻ മാസത്തിലും ഈദുൽ ഫിത്ർ ആഘോഷങ്ങളിലും കൗതുകം പകരുന്ന ഇടങ്ങളെയും ആചാരങ്ങളെയും പരിചയപ്പെടാം.

തുർക്കി
സാധാരണ ഈദുൽ ഫിത്ർ ആഘോഷങ്ങളിൽ നിന്നും വ്യത്യസ്തമാണ് തുര്‍ക്കിയിലെ ചടങ്ങുകളും അനുഷ്ഠാനങ്ങളും. റമസാൻ ബൈറാമി (റമദാൻ ഉത്സവം) അല്ലെങ്കിൽ സെക്കർ ബൈറാമി (മധുരത്തിന്റെ ഉത്സവം) എന്നാണ് ഇവിടുത്തെ ഈദുൽ ഫിത്ർ അറിയപ്പെടുന്നത്. മൂന്ന് ദിവസത്തെ അവധിയാണ് ഇവിടെ ഈദ് ആഘോഷങ്ങൾക്കുള്ളത്. പുതിയ വസ്ത്രങ്ങൾ ധരിച്ചും അഭിവാദനങ്ങൾ നടത്തിയും ഇവിടെ ആഘോഷിക്കും. നിങ്ങളുടെ ഈദ് അനുഗ്രഹിക്കപ്പെടട്ടെ എന്നാണ് അഭിവാദനം ചെയ്യുന്നത്.

Eid-ul-Fitr 2023

PC:fikry anshor

മുതിർന്ന ആളുകൾക്ക് പ്രത്യേക രീതിയിലാണ് അഭിവാദനം നല്കുന്നത്. അവരുടെ വലതു കൈ ചുംബിച്ചും നെറ്റിയിൽ വച്ചും ആണ് ആശംസകൾ നല്കുന്നത്. കുട്ടികൾ എല്ലാ വീടുകളിലും പോയി തങ്ങൾക്കവകാശപ്പെട്ട മിഠായികളും മധുരപലഹാരങ്ങളും ബക്‌ലാവയും ചോക്ലേറ്റുകളും പണവും ശേഖരിക്കും. ഹാലോവീൻ ആഘോഷങ്ങൾക്കു സമാനമായി കുട്ടികൾ സമ്മാനങ്ങള്‍ ശേഖരിക്കുവാൻ വീടുകൾ തോറും പോകുന്നത് ഇവിടെ കാണാം.

മലേഷ്യ
ദൂരെ ദേശങ്ങളിൽ താമസിക്കുന്നവർ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയെത്തുന്ന അവസരങ്ങളിലൊന്നാണ് ഈദ് സമയം. അതുകൊണ്ടുതന്നെ പരമ്പരാഗത ഭക്ഷണങ്ങൾ പാചകം ചെയ്യുന്നതിനും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നതിനുമാണ് ഈ ദിവസങ്ങളിൽ ഇവിടെയുള്ളവർ പ്രാധാന്യം നല്കുന്നത്. ഓരോ വീടുകളിലായി അല്, മറിച്ച് എല്ലാവരും ചേർന്ന് ഒരിടത്തെത്തിയുള്ള ആഘോഷങ്ങളാണ് മലേഷ്യയിലെ ഈദ് ആഘോഷങ്ങളില്‍ കാണുവാൻ സാധിക്കുക. തങ്ങളുടെ ഊഴമനുസരിച്ച് എല്ലാവരും എല്ലാവരെയും തങ്ങളുടെ ഭവനത്തിലേക്ക് സ്വാഗതം ചെയ്യും. ഈ ദിവസങ്ങളിൽ എല്ലാവരും പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കുവാനും ശ്രദ്ധിക്കും.

Eid-ul-Fitr

PC:Annas Arfnahri

ഐസ്ലലൻഡ്
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം തീർത്തും വ്യത്യസ്തായ ആചാരങ്ങൾ നോമ്പുകാലത്ത് പിന്തുടരേണ്ടി വരുന്നവരാണ് ഐസ്ലന്‍ഡിലെ വിശ്വാസികൾ. വേനൽക്കാലത്ത് ഇവിടെ നേരം ഇരുളുന്നത് വളരെ പതുക്കെയാണ്. അതിനർത്ഥം സൂര്യൻ ആകാശത്ത് കൂടുതൽ നേരം കാണും എന്നതാണ്. അർദ്ധരാത്രിയിൽ മാത്രം അസ്തമിക്കുന്ന സൂര്യൻ വെറും രണ്ട് മണിക്കൂറിനു ശേഷം തിരികെയെത്തുകയും ചെയ്യും. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ നോമ്പ് നോക്കുന്ന പാരമ്പര്യം പിന്തുടരുമ്പോൾ 22 മണിക്കൂർ വരെ ഇവിടുത്തെ വിശ്വാസികൾക്ക് നോമ്പ് എടുക്കേണ്ടി വരും.

ഇതൊരു വെല്ലുവിളി ആയതിനാൽ ഇതിനൊരു പരിഹാരം കണ്ടെത്തിയിട്ടുണ്ട്. ഐസ്‌ലാൻഡിലെ ഇസ്ലാം വിശ്വാസികൾക്ക് നോമ്പ് അനുഷ്ഠിക്കുമ്പോൾ അടുത്തുള്ള രാജ്യത്തെ സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും സമയം അടിസ്ഥാനമാക്കി നോമ്പ് തുറക്കാം. അല്ലെങ്കിൽ സൗദി അറേബ്യയുടെ സമയം അനുസരിച്ചും ഉപവസിക്കാം.

Eid-ul-Fitr

PC:Jonatan Pie/Unsplash

ഭക്ഷണത്തിന്‍റെ കാര്യത്തിലും ഇവിടെ വൈവിധ്യമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചികൾ ഇവിടെ ഈദുൽ ഫിത്ർ ആഘോഷങ്ങളിൽ ലഭിക്കും. ഈജിപ്ത്, ഇന്തോനേഷ്യ, എറിത്രിയൻ തുടങ്ങിയ സ്ഥലങ്ങളിലെ ഭക്ഷണത്തിനാണ് ഇവിടെ പ്രധാന്യം നല്കുന്നത്.

ഇന്തോനേഷ്യ
ലെബറാൻ എന്നാണ് ഇവിടുത്തെ ഈദുൽ ഫിത്ർ ആഘോഷം അറിയപ്പെടുന്നത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായതിമാൽ അതിന്‍റെ പ്രാധാന്യവും സവിശേഷതയും ആഘോഷങ്ങളിൽ കാണാം. പ്രാർത്ഥനകൾക്കും കൂടിച്ചേരലുകൾക്കും തന്നെയാണ് ഇവിടെയും പ്രസക്തി. കുടുംബത്തിലിൽ നിന്നും ദൂരെ താമസിക്കുന്നവർ ഈദുൽ ഫിത്ർ സമയത്ത് നാട്ടിലെത്തും. ഹലാൽ ബിഹലാൽ എന്നറിയപ്പെടുന്ന ഇവിടുത്തെ ചടങ്ങ് വളരെ പ്രധാനപ്പെട്ടതാണ്. തങ്ങളുടെ കുടുംബത്തിലുള്ളവരോടും സുഹൃത്തുക്കൾ, ബന്ധുക്കൾ, പരിചയക്കാർ, അയൽക്കാർ തുടങ്ങിയവരോട് ക്ഷമ ചോദിക്കുന്നതാണ് ഈ ആചാരം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+