Search
  • Follow NativePlanet
Share
» »കാശുചെലവില്ല, പോക്കറ്റ് കാലിയാകില്ല, യുഎഇയിലെ ചെറിയ പെരുന്നാളാഘോഷം ഇങ്ങനെ

കാശുചെലവില്ല, പോക്കറ്റ് കാലിയാകില്ല, യുഎഇയിലെ ചെറിയ പെരുന്നാളാഘോഷം ഇങ്ങനെ

പെരുന്നാളിന്റെ തിരക്കുകളിലാണ് യുഎഇ. ഇനി മുഴുവൻ ആഘോഷങ്ങളുടെ സമയമാണ്. യാത്രകൾ ചെയ്തും നാട്ടിൽപോയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടുമൊക്കെ ചിലവഴിക്കുവാൻ പറ്റിയ സമയം. എന്നാൽ പ്രത്യേകിച്ചൊരു പ്ലാനുമില്ലാതെ യുഎഇയിൽ തന്നെയുണ്ടെങ്കിൽ വെടിക്കെട്ടു മുതൽ ഭക്ഷ്യമേളകൾ വറെ ഇഷ്ടംപോലെ കാര്യങ്ങൾ ഇവിടെ പരീക്ഷിക്കാം. കുറഞ്ഞ ചെലവിൽ യുഎഇയിൽ ചെയ്യുവാൻ പറ്റിയ ഈദുൽ ഫിത്ർ ആഘോഷങ്ങൾ എന്തൊക്കെയാണെന്നു നോക്കാം

Eid-ul-Fitr In UAE

വെടിക്കെട്ട്
കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട് ആഘോഷങ്ങൾ എല്ലാക്കാലത്തും യുഎഇയുടെ പ്രത്യേകതയാണ്. യുഎഇയിൽ എത്തിയിട്ട് ഇനിയും ഒരു കിടിവൻ വെടിക്കെട്ട് കാണുവാൻ അവസരമൊത്തില്ലെങ്കിലും ഇത് തന്നെയാണ് മികച്ച അവസരം. വെള്ളിയാഴ്ച മുതൽ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന വെടിക്കെട്ട് ആണ് ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിട്ടുള്ളത്. ഇത് കൂടാതെ ബ്ലൂ വാട്ടര്‍, ബീച്ച് കാന്റീന്‍, യാസ് ദ്വീപ്, ദുബായ് പാര്‍ക്ക് എന്നിവിടങ്ങളിലും വെടിക്കെട്ട് കണ്ട് പെരുന്നാൾ ആഘോഷിക്കാം.

Eid-ul-Fitr In UAE

ബുക്ക് ഫെസ്റ്റിവലിനു പോയാലോ
പെരുന്നാളിന് ആഘോഷമല്ലേ വേണ്ടത് അതിനിടയിൽ , എന്ത് ബുക്ക് ഫെസ്റ്റിവൽ എന്നായിരിക്കുമല്ലേ ചിന്തിക്കുന്നത്? എന്നാൽ ഇതങ്ങനെയൊരു ഫെസ്റ്റിവൽ അല്ല, കപ്പലിൽ നടക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിങ് ബുക്ക് ഫെയർ ആണിത്. നിലവിൽ റാസൽ ഖൈമയിൽ ആണ് കപ്പലുള്ളത്. എംവി ലോഗോസ് എന്ന കപ്പൽ ലോകമെമ്പാടും സഞ്ചരിച്ച് ബുക്ക് ഫെയറുകൾ നടത്തുന്ന കപ്പലാണ്. സൗജന്യമായി പെരുന്നാൾ ആഘോഷിക്കുവാൻ പ്ലാൻ ചെയ്യുന്നവർക്ക് ഇവിടേക്ക് വരാം.

ദുബായ് ഫുഡ് ഫെസ്റ്റിവല്‍
ഭക്ഷണമില്ലാതെ എന്ത് പെരുന്നാളാഘോഷം അല്ലേ. ഭക്ഷണപ്രേമികൾക്ക് ലോകത്തിലെ എല്ലാ രുചികളും ആസ്വദിക്കുവാനായി അവസരമൊരുങ്ങുന്ന ദുബായ് ഫൂഡ് ഫെസ്റ്റിവൽ ജുമൈറ ബീച്ചില്‍ ആരംഭിച്ചു കഴിഞ്ഞു. ഭക്ഷണം കഴിപ്പ് മാത്രമല്ല, ഇഷ്ടംപോലെ വിനോദങ്ങളും ഇവിടെയുണ്ട്. മേയ് ഏഴാം തിയതി വരെ മാത്രമേ ദുബായ് ഫൂഡ് ഫെസ്റ്റിവൽ ഉണ്ടായിരിക്കൂ എന്നതിനാൽ യാത്രകൾ അതിനനുസരിച്ച് പ്ലാൻ ചെയ്യാം.

Eid-ul-Fitr In UAE

മാളുകളിലേക്ക് പോകാം
യുഎഇയിലെ ചെറിയ പെരുന്നാള്‍ എങ്ങനെ ആഘോഷിക്കണം എന്നറിയാത്തവർക് ഒരു തുടക്കമെന്ന നിലയിൽ ഇവിടുത്തെ മാളുകളിലേക്ക് പോകാം. വളരെ രസകരവും വൈവിധ്യവുമായ പരിപാടികളാണ് മിക്ക മാളുകളും ഒരുക്കിയിട്ടുള്ളത്. ഷോപ്പിങ് കൂടി പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ മാളുകൾ തന്നെയാനും നല്ലത്. പെരുന്നാൾ ഡിസ്കൗണ്ടിൽ, നല്ല വിലക്കുറവിൽ ആവശ്യം വേണ്ട സാധനങ്ങൾ ഇബ്‌നു ബത്തൂത്ത മാള്‍, മെര്‍ക്കാറ്റോ മാള്‍, ഓസിസ് മാള്‍, ടൈംസ് സ്‌ക്വയര്‍ സെന്‍റർ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന മാളുകൾ. ആക്ടിവിറ്റികളും വിനോദ പരിപാടികളും മാളുകളിൽ ഒരുക്കിയിട്ടുണ്ട്.

അമ്യൂസ്മെന്‍റ് പാർക്കുകൾ
കുട്ടികളെയും കൂട്ടിയുള്ള യാത്രകളാണെങ്കിൽ അവർക്ക് കുറച്ചുകൂടി പ്രിയം അമ്യൂസ്മെന്‍റ് പാർക്കുകളാണ്. ദിവസം മുഴുവനും വ്യത്യസ്തതരം റൈഡുകളിൽ കയറി ആസ്വദിക്കുവാനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. ലെഗോലാന്‍ഡ് ദുബായ് റിസോര്‍ട്ടില്‍ ഉള്‍പ്പെട്ട അമ്യൂസ്‌മെന്റ് പാർക്ക് മികച്ച ഒരു തിരഞ്ഞെടുപ്പായിരിക്കും

Eid-ul-Fitr In UAE

എമിറേറ്റ്‌സ് ബയോ ഫാം.
വ്യത്യസ്തമായ ഒരു അവധിക്കാലമാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ കുട്ടികളെയും കുടുംബത്തെയും കൂട്ടി ഇവിടുത്തെ എമിറേറ്റ്‌സ് ബയോ ഫാം സന്ദർശിക്കാം. കൃഷി ഉൾപ്പെടെ വ്യത്യസ്തവും രസകരവുമായ ആക്റ്റിവിറ്റികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പെരുന്നാളാഘോഷവും ഭക്ഷണവും എല്ലാം ഉൾപ്പെടുന്നതാണ് ഇവിടുത്തെ പാക്കേജ്. മൂന്നു വയസ്സു വരെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനവും ആറ് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് 40 ദിര്‍ഹവും മുതിർന്ന ഒരാൾക്ക് 80 ദിർഹമാണ് ചിലവ്.

Eid-ul-Fitr In UAE

PC:Atif Mahmood

ഗ്ലോബല്‍ വില്ലേജ്
മുകളിൽപ്പറഞ്ഞതൊന്നുമല്ല നിങ്ങളുടെം താല്പര്യമെങ്കിൽ നേരം ഗ്ലോബല്‍ വില്ലേജിലേക്ക് പോകാം. ഒന്നിനൊന്ന് വ്യത്യസ്തമായ ലോകസംസ്കാരങ്ങൾ ഒന്നിക്കുന്ന പ്രദേശമാണിത്. അതിർത്തികളില്ലാത്ത ലോകമാണ് ഗ്ലോബല്‍ വില്ലേജ് തുറക്കുന്നത്. ഓരോ രാജ്യത്തെയും അതിന്റെ വ്യത്യസ്തതകളിലൂടെ മനസ്സിലാക്കുവാൻ ഇവിടെ സാധിക്കും. ഏപ്രിൽ 29 വരെയാണ് ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: uae eid celebrations world
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+