അടൂർ ഗജമേള, 2014 ഫെബ്രുവരി 9
അടൂർ പാർത്ഥ സാരഥി ക്ഷേത്രത്തിലെ പത്ത് ദിവസ ഉത്സവത്തിന്റെ സമാപന ദിവസമാണ് ഗജമേള അരങ്ങേറുന്നത്. പത്തനം തിട്ട ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം
ചിത്രത്തിന് കടപ്പാട്: Pradeep717
പരിയാനമ്പറ്റ പൂരം, 2014 ഫെബ്രുവരി 19
പാലക്കാട് ജില്ലയിലെ കാട്ടുകുളത്ത് സ്ഥിതി ചെയ്യുന്ന പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലാണ് ഈ പൂരം നടക്കുന്നത്. കളമെഴുത്ത് പാട്ട്, കാളവേല, കുതിരവേല തുടങ്ങിയ ചടങ്ങുകൾ ഈ പൂരത്തിന് നടക്കാറുണ്ട്. ലക്കിടി നഗരത്തിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഷോർണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് 29 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം.
ചിത്രത്തിന് കടപ്പാട് : RajeshUnuppally
ഉത്രാളിക്കാവ് പൂരം, 2014 ഫെബ്രുവരി 25
തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തായി പരുത്തിപ്പാറയിലെ ശ്രീ രുതിര മഹാകാളി ക്ഷേത്രത്തിലെ പൂരമാണ് ഉത്രാളിക്കാവ് പൂരം എന്ന് അറിയപ്പെടുന്നത്. വെൺചാമരവും നെറ്റിപ്പട്ടവും കെട്ടിയ 21 ഗജവീരൻമാരുടെ എഴുന്നെള്ളത്താണ് ഏറെ പ്രശസ്തം. തൃശൂർ ഷോർണ്ണൂർ റോഡിൽ തൃശൂരിൽ നിന്ന് 18 കിലോമീറ്റർ അകലെയായിട്ടാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ചിത്രത്തിന് കടപ്പാട് : Vm devadas
പാരിപ്പള്ളി ഗജമേള, 2014 മാർച്ച് 2
കൊല്ലം പാരിപ്പള്ളി കൊടിമൂട്ടിൽ ഭഗവതി ക്ഷേത്രത്തിൽ ആണ് ഈ ഗജമേള അരങ്ങേറുന്നത്. അൻപതോളം ഗജവീരന്മാരുടെ എഴുന്നെള്ളത്താണ് ഇവിടുത്തെ പ്രധാന ആകർഷണം. ക്ഷേത്രത്തിലെ ദശദിന ഉത്സവത്തിലെ അവസാന നാളിൽ ആണ് ഗജമേള നടക്കുന്നത്. സേലം കന്യാകുമാരി ഹൈവേയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് നാൽപ്പത്തേഴും കൊല്ലത്ത് നിന്ന് 24 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.
ചിത്രത്തിന് കടപ്പാട്: Snlkumark
ഗുരുവായൂർ ആനയോട്ടം, 2014 മാർച്ച് 12
പ്രശസ്തമായ ഗുരുവായൂർ ക്ഷേത്രത്തിലാണ് ഗുരുവായൂർ ആനയോട്ടം നടക്കുന്നത്. കുംഭമാസത്തിലാണ് ആനയോട്ടം നടക്കുന്നത്. ഗജവീരൻമാരുടെ കൂട്ടയോട്ടം കാഴ്ചക്കാരിൽ കൗതുകം ഉണർത്തുന്ന കാര്യമാണ്. കേരളത്തിലെ ഏത് നഗരത്തിൽ നിന്നും ഗുരുവായൂരിലേക്ക് ബസുകൾ ലഭിക്കും.
ചിത്രത്തിന് കടപ്പാട്: Princebpaul0484
ചിനക്കത്തൂർ പൂരം, 2014 മാർച്ച് 14
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറത്ത് ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിലാണ് ഈ പൂരം നടക്കുന്നത്. 33 കൊമ്പൻമാരുടെ എഴുന്നള്ളത്താണ് ഈ പൂരത്തിന്റെ പ്രത്യേകത. കാളവേല, കുതിരവേല, കരിവേല തുടങ്ങിയ ചടങ്ങുകളും ഇവിടെ നടക്കാറുണ്ട്. ഒറ്റപ്പാലത്ത് നിന്ന് 6 കിലോമീറ്റർ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ചിത്രത്തിന് കടപ്പാട്: Sreedharan namboothiri
പെരുവനം പൂരം, 2014 ഏപ്രിൽ 8
തൃശൂർ ജില്ലയിലെ ചേർപ്പിനടുത്തായാണ് പെരുവനം പൂരം അരങ്ങേറുന്നത്. തൃശൂരിൽ നിന്ന് 14 കിലോമീറ്റർ അകലെയാണ് പെരുവനം ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ട.
ചിത്രത്തിന് കടപ്പാട്: Haribhagirath
ആറാട്ടുപുഴ പൂരം, 2014 ഏപ്രിൽ 11
തൃശൂർ ജില്ലയിലെ ആറാട്ടുപുഴ ശ്രീ ശാസ്ത ക്ഷേത്രത്തിലാണ് ഈ പൂരം അരങ്ങേറുന്നത്. തൃശൂർ നഗരത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയായാണ് ആറാട്ടുപുഴ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തൃശൂർ കൊടുങ്ങല്ലൂർ റോഡിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ചിത്രത്തിന് കടപ്പാട്: Sivavkm
കോട്ടക്കൽ പൂരം, 2014 മാർച്ച് 27 മുതൽ ഏപ്രിൽ ഒന്ന് വരെ
മലപ്പുറം നഗരത്തിൽ നിന്ന് ഏകദേശം 11 കിലോമീറ്റർ അകലെയാണ് കോട്ടക്കൽ സ്ഥിതി ചെയ്യുന്നത്. കോട്ടക്കലിലെ വെങ്കിടേശ്വര ക്ഷേത്രത്തിലാണ് കോട്ടക്കൽ പൂരം അരങ്ങേറുന്നത്.
ചിത്രത്തിന് കടപ്പാട്: Challiyan
തൃശൂർ പൂരം, 2014 മെയ് 9
കേരളത്തിൽ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ പൂരമാണ് തൃശൂർ പൂരം. തൃശൂർ നഗരഹൃദയത്തിലായി സ്ഥിതി ചെയ്യുന്ന തേക്കിൻകാട് മൈതാനത്തിലാണ് പൂരം അരങ്ങേറുന്നത്. കൂടുതൽ വായിക്കാം
ചിത്രത്തിന് കടപ്പാട്: Manojk