Search
  • Follow NativePlanet
Share
» »ക്യാംപിങ്ങിനു പോകുമ്പോള്‍ സ്ലീപ്പിങ് ബാഗും കൊണ്ടുപോകണം... കാരണമിതാണ്

ക്യാംപിങ്ങിനു പോകുമ്പോള്‍ സ്ലീപ്പിങ് ബാഗും കൊണ്ടുപോകണം... കാരണമിതാണ്

പ്രകൃതിയോട് ചേര്‍ന്നുള്ള ജീവിതം ആസ്വദിക്കുവാന്‍ പറ്റിയ കാര്യങ്ങളിലൊന്നും ക്യാംപിങ്ങാണ്. ഇതാ ആദ്യമായി ക്യാംപിങ്ങിനു പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

യാത്രകളിലെ ഏറ്റവും മികച്ച കാര്യങ്ങളിലൊന്ന് ക്യാംപിങ്ങാണ്. ആ ദിവസത്തെ മുഴുവന്‍ ക്ഷീണവും തീര്‍ത്ത് ആഘോഷമാക്കുവാനുള്ള സമയം, രാത്രിയില്‍ ഭക്ഷണം കഴിച്ച് തീകൂ‌ട്ടി ചൂട് കാഞ്ഞ് ആകാശത്തെ നോക്കിക്കിടക്കുന്ന സുഖം അത് വേറെതന്നെയാണ്. ബീച്ചിന്‍റെ തീരത്തോ കുന്നിനു മുകളിലെ പാറക്കൂട്ടങ്ങള്‍ക്കു നടുവിലോ കാട്ടിലോ എവിടെ വേണമെങ്കിലും ക്യാംപ് ചെയ്യാം. ദീര്‍ഘമായ ഒരു പകലിന്‍റെ അവസാനം ഒരു ക്യാംപിന്റെ ഭാഗമാക്കി മാറ്റുന്നത് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും. പ്രകൃതിയോട് ചേര്‍ന്നുള്ള ജീവിതം ആസ്വദിക്കുവാന്‍ പറ്റിയ കാര്യങ്ങളിലൊന്നും ക്യാംപിങ്ങാണ്. ഇതാ ആദ്യമായി ക്യാംപിങ്ങിനു പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ടെന്‍റ്

ടെന്‍റ്

ക്യാംപ് ചെയ്യുവാന്‍ പ്ലാനുണ്ടെങ്കില്‍ ഏറ്റവും അത്യാവശ്യം വേണ്ടുന്ന കാര്യം ടെന്‍റ് ആണ്. യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണവും യാത്രയുടെ സ്വഭാവവും അനുസരിച്ചു വേണം യോജിച്ച ട‌െന്‍റ് തിരഞ്ഞെടുക്കുവാന്‍. ഒരാള്‍ക്കു മാത്രം കിടക്കുവാന്‍ സാധിക്കുന്ന ടെന്റ് മുതല്‍ വ്യത്യസ്തങ്ങളായ ടെന്‍റുകള്‍ ഇന്ന് വിപണിയിലുണ്ട്.
ടെന്‍റിനൊപ്പം തന്നെ പെഗ്, റോഡ്, കേപ്പ് തുടങ്ങിയ കാര്യങ്ങള്‍ കൂടി കരുതുവാന്‍ മറക്കരുത്. ഇത് ഉള്‍പ്പെടെയുള്ള ‌ടെന്‍റ് കിറ്റുകളും ഒഴികെയുള്ള ടെന്‍റ് കിറ്റുകളും ലഭ്യമാണ്.

ടാര്‍പോളിന്‍ ഷീറ്റ്

ടാര്‍പോളിന്‍ ഷീറ്റ്


ക്യാംപ് ചെയ്യുന്ന സ്ഥലത്തിന്റെ സ്വഭാവവും കാലാവസ്ഥയും സൗകര്യവും മാത്രം പരിഗണിച്ച് വേണമെങ്കില്‍ മാത്രം എടുക്കേണ്ടതാണ് ടാര്‍പോളിന്‍. ടെന്റ് ഫിറ്റ് ചെയ്യുമ്പോള്‍ നനവ് വരാതിരിക്കുവാന്‍ വിരിക്കുവാനും തണലില്ലാത്ത ഇടമാണെങ്കില്‍ തണലിനായും ഇത് ഉപയോഗിക്കാം

സ്ലീപ്പിങ് ബാഗ്

സ്ലീപ്പിങ് ബാഗ്

ദീര്‍ഘയാത്രകളാണെങ്കില്‍ ഉറപ്പായും കയ്യില്‍ കരുതേണ്ട സാധനങ്ങളിലൊന്നാണ് സ്ലീപ്പിങ് ബാഗ്. സുഖമായി ഉറങ്ങണം എന്നു നിര്‍ബന്ധമുള്ളവര്‍ക്ക് മികത്ത ഒരു സ്ലീപ്പിങ് ബാഗ് തിരഞ്ഞെടുക്കാം. ടെന്‍റിന്‍റെ പരുക്കന്‍ പ്രതലത്തില്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇത് വലിയൊരു ആശ്വാസം തന്നെയായിരിക്കും.
ഒരു ചെറിയ ബാഗില്‍ മടക്കിവയ്ക്കുവാന്‍ സാധിക്കുന്ന ഭാരം കുറഞ്ഞ സ്ലീപ്പിങ് ബാഗുകള്‍ വാങ്ങിക്കുവാന്‍ ശ്രദ്ധിക്കുക.

ജിപിഎസ്

ജിപിഎസ്

നഗരത്തില്‍ നിന്നും ഏറെ മാറി അധികമാളുകളൊന്നും എത്തിച്ചേരാത്ത ഇടത്തേക്കാണ് യാത്ര പോകുന്നതെങ്കില്‍ തീര്‍ച്ചയായും ഒരു ജിപിഎസ് ഉപകരണം കരുതാം. ഫോണിലെ മാപ്പുകളെ വിശ്വസിക്കാമെങ്കിലും പണികിട്ടാതിരിക്കുവാന്‍ ഇത് തന്നെയായിരിക്കും നല്ലത്. മാത്രമല്ല, ഉള്ളിലേക്കുള്ള ഇടങ്ങളാണെങ്കില്‍ അവിടെ സെല്ലുലാര്‍ നെറ്റ്വര്‍ക്കും വളരെ കുറവായിരിക്കും.

സ്റ്റൗവ്

സ്റ്റൗവ്

ഒരിക്കലും മറക്കാത്ത തരത്തിലുള്ള ഒരു ക്യാംപിങ് ആണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍ ഭക്ഷണം കൂടി ക്യാംപിങ്ങള്‍ ഉള്‍പ്പെടുത്താം. ഗ്രില്ല് ചെയ്തും തീ കാഞ്ഞും പഴയ കഥകള്‍ പറഞ്ഞുമെല്ലാം വളരെ മനോഹരമായ ഒരു ദിനമായിരിക്കും ഇത്. ഇതിനായി ക്യാംപിങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളിലൊന്ന് സ്റ്റൗവ് ആണ്. ഭക്ഷണം തയ്യാറാക്കിക്കൊണ്ട് പോയാല്‍ ചൂ‌‌ടാക്കുന്നതിനും അത്യാവശ്യം സാധനങ്ങള്‍ തയ്യാറാക്കുന്നതിനുമെല്ലാം ഇത് സഹായിക്കും. ഇത്തരം ആവശ്യങ്ങള്‍ക്കുള്ള ചെറിയ ചെറിയ സ്റ്റൗവും മറ്റ് ഉപകരണങ്ങളും വിപണിയില്‍ ലഭ്യമാണ്.

സണ്‍സ്ക്രീനും ടോയ്ലറ്റ് പേപ്പറും

സണ്‍സ്ക്രീനും ടോയ്ലറ്റ് പേപ്പറും

ക്യാംപിങ്ങില്‍ പരിചിതമല്ലാത്ത ഭൂപ്രകൃതിയായിരിക്കും മിക്കപ്പോഴും. കൊതുകും പ്രാണികളും മറ്റുമുള്ള ഇടമായിരിക്കുമോ എന്ന മുന്‍കൂട്ടി അറിയില്ലാത്തതിനാല്‍ അതിനനുസരിച്ച് സാധനങ്ങള്‍ കരുതുക. സണ്‍സ്ക്രീനും ടോയ്ലറ്റ് പേപ്പറും മറക്കാതെ എടുക്കുവാനും ശ്രദ്ധിക്കണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: camping travel tips travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+