ആറ്റുനോറ്റിരുന്നു ഒരു യാത്ര വന്നിട്ട് സ്ഥലം കാണുവാനിറങ്ങുമ്പോള്‍ ഹൈഹീൽ ചെരിപ്പിട്ടതു കാരണം പ്രവേശിക്കാനാവില്ലെന്നു പറഞ്ഞാല് എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ച്യൂയിഗം ചവച്ചു പോയതിന് വഴിയില്‍ വെച്ച് പോലീസ് ഫൈനടപ്പിച്ചാലോ? ഇതെന്താ വെള്ളരിക്കാപ്പട്ടണമോ... എവിടുത്തെ നിയമങ്ങളാ ഇതൊക്കെ എന്നല്ലേ... ഇതു മാത്രമല്ല, കേൾക്കുമ്പോൾ അതിശയവും കൗതുകവും ഒരുപോലെ തോന്നിക്കുന്ന ഇഷ്ടംപോലെ നിയമങ്ങൾ വേറെയുമുണ്ട്.
ഇന്ന് ലോകത്തിലെ വിചിത്രങ്ങളായ യാത്രാ നിയമങ്ങൾ നിങ്ങൾക്കു പരിചയപ്പെടുത്തുകയാണ്. ഇതെനിക്കറിയില്ല, ഞാനീ നാട്ടുകാരനേയല്ല എന്നു പറഞ്ഞാലൊന്നും രക്ഷപെടാൻ കഴിയാത്ത വിധത്തിൽ കർശന നിയമങ്ങളുടെ പിന്ബലമുളള ചില യാത്രാ നിയമങ്ങൾ. തായ്ലൻഡും ഗ്രീസും സിംഗപ്പൂരും ഒക്കെ നിങ്ങളുടെ യാത്രാ ലിസ്റ്റിലുണ്ടെങ്കിൽ നിർബന്ധമായും ഇത് വായിച്ചിരിക്കണം.

ആണയിട്ടാൽ പണി കിട്ടും
യുഎഇയിൽ നിന്നു തുടങ്ങാം. സന്ദർശകരും സഞ്ചാരികളും കർഷവമായ പല നിയമങ്ങളം പാലിക്കേണ്ട ഇടമാണ് യുഎഇ. അതിലേറ്റവും പ്രധാനം വായിൽ നിന്നു വരുന്ന വാക്കുകളെ നിയന്ത്രിക്കുക എന്നതാണ്. ഒരാവേശത്തിൽ അമ്മ സത്യമെന്നോ, ദൈവം സത്യമെന്നോ ഒക്കെ ആണയിട്ടാൽ പണി കിട്ടിയതു തന്നെ. മാത്രമല്ല, അശ്ലീല ആംഗ്യങ്ങളോ മോശം വാക്കുകളോ ഉപയോഗിച്ചാൽ നിങ്ങളെ നാടുകടത്തുകയോ ജയിലിലടക്കുകയോ ചെയ്യാനുള്ള വകുപ്പും ഇവിടെയുണ്ട്.
ഹീലുള്ള ചെരിപ്പ് ഗ്രീസില്‍ വേണ്ട
ഗ്രീസിലെ ചരിത്രസ്മാരകങ്ങൾ സന്ദര്‍ശിക്കുവാനുള്ള യാത്രയിൽ ഹീൽസ് ഉള്ള ചെരിപ്പിടാതെ സൂക്ഷിക്കണം. ഇവിടുത്തെ ആർക്കോപോളിസ് ഉൾപ്പെടെയുള്ള ചരിത്രയിടങ്ങളിലേക്ക് ഇത്തരത്തില്‍ ഹീൽസ് ഇട്ട ആളുകൾക്ക് പ്രവേശനമില്ല. പുരാതനമായ ചരിത്രയിടങ്ങൾ സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. ഇതുപോലെ റോമിലെ കൊളോസിയത്തിൽ പ്രവേശിക്കുന്നതിനു വാക്കിങ് ഷൂ ഇടണമെന്നതും നിർബന്ധമാണ്.

വഴിയിൽ തുപ്പിയാൽ
വഴിയിൽ തുപ്പരുത് എന്ന് എഴുതിവെച്ചിരിക്കുന്നിടത്ത് പോലും കൃത്യമായി വന്ന് തുപ്പുന്ന ശീലമുള്ളവരെ നമമ്ൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത് ബാർസിലോണയിൽ വെച്ചാണ് നിങ്ങൾ ചെയ്യുന്നതെങ്കിൽ പോക്കറ്റ് കാലിയാക്കുന്ന തരത്തിലൊരു പിഴ നിങ്ങൾക്ക് ലഭിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. ഇവിടെ മാത്രമല്ല, എവിടെയാണെങ്കിലും വഴിയിൽ തുപ്പുന്നത് മോശമായ ഒരു പ്രവർത്തി തന്നെയാണ്.
ച്യൂയിംഗം ചവച്ചാൽ
വഴിയിൽ തുപ്പണ്ട, പകരം വായിൽ ച്യൂയിംഗമുണ്ടെങ്കിൽ പോലും പണി കിട്ടുന്ന ഒരു രാജ്യമുണ്ട്. അതാണ് സിംഗപ്പൂർ. വൃത്തിയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ഇവിടെ നിങ്ങള്‍ ച്യൂയിംഗം ചവക്കുന്നതായി കണ്ടാൽ 82,28,050 രൂപ അതാത് ഒരു ലക്ഷം യുഎസ് ഡോളർ വരെയാണ് പിഴ. അതല്ലെങ്കിൽ രണ്ടു വർഷം ജയിലിൽ കഴിയണം. എന്നാൽ നിങ്ങൾക്ക് മെഡിക്കൽ ആവശ്യങ്ങളുണ്ടെങ്കിൽ നിയമത്തിൽ ഇളവ് ലഭിക്കും. 1992 മുതൽ കർശനമായി ഈ നിയമം രാജ്യത്ത് നിലനിൽക്കുന്നു.
പ്രാവിനെ തീറ്റിയാൽ
അരിമണി വിതറുമ്പോൾ പറന്നിറങ്ങുന്ന പ്രാവിൻകൂട്ടങ്ങളെ കാണാൻ നല്ല രസമല്ലേ. എന്നാൽ കുറച്ച് തീറ്റികൊടുക്കാമെന്നു കരുതിയാൽ പറി പാളും. ഇവിടെങ്ങുമല്ല, അങ്ങ് വെനീസിൽ. ഇറ്റലിയിലെ വെനീസിലെ സെന്റ് മാർക്‌സ് സ്ക്വയറിലാണ് ഡ്യൂമോ ഡി മിലാനോ, സിയീന കത്തീഡ്രൽ തുടങ്ങിയ ജനപ്രിയ സ്ഥലങ്ങളിൽ കാഷ്ടിച്ചും കൂടുകൂട്ടിയുമെല്ലാം പ്രാവുകൾ മോശമാക്കിയതിനാലാണിത്. മാത്രമല്ല ഇവ സ്മാരകങ്ങൾക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാണെന്നും അധികൃതർ കരുതുന്നു. വെനീസില് ഇങ്ങനെ ചെയ്യുന്നവർക്ക് 700 യൂറോയാണ് പിഴ.
ഇത് കൂടാതെ യുഎസിലെ സാൻ ഫ്രാൻസിസ്കോയിലും സമാനമായ നിയമം നിലനിൽക്കുന്നു. പ്രാവുകൾക്ക് തീറ്റ കൊടുക്കുന്നത് വിലക്കിയിരിക്കുന്ന ഇവിടെ പ്രാവുകളെ വിളിക്കുന്നത് ആകാശത്തിലെ എലികൾ എന്നാണ്.

Atul Pandey/Unsplash
ശരീരത്തില്‍ ബുദ്ധ ടാറ്റൂവുണ്ടെങ്കിൽ
ഇതൊന്നുമല്ല, നിങ്ങളുടെ ശരീരത്തിൽ ബുദ്ധ ടാറ്റൂ ഉണ്ടെങ്കിലും പണി കിട്ടും. ഇത് ശ്രീ ലങ്കയിലാണ്. ബുദ്ധ മതത്തിനും വിശ്വാസങ്ങൾക്കും വളരെയധികം പ്രാധാന്യമുള്ള ഇവിടെ ഇത്തരത്തിലുള്ള യാതൊരു കാര്യങ്ങളും അഗീകരിക്കില്ല. നിങ്ങളുടെ ശരീരത്തിൽ ബുദ്ധ ടാറ്റൂ ഉണ്ടെങ്കിൽ നിങ്ങളെ അറസ്റ്റ് ചെയ്യുവാനോ അല്ലെങ്കിൽ നാടുകടത്താനോ അധികൃതർക്ക് സാധിക്കും.
മാത്രമല്ല, ബുദ്ധ പ്രതിമകൾക്കു മുന്നിൽ നിന്ന് ഫോട്ടോ എടുക്കുന്നതും ശ്രീലങ്കയിൽ തെറ്റാണ്.
Cover Image: Sandi Benedicta
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












