Search
  • Follow NativePlanet
Share
» » ഏറ്റുമാനൂർ ഉത്സവം 2024: ഇനി ദർശന പുണ്യം നല്കരുന്ന ദിനങ്ങള്‍, ഏഴരപ്പൊന്നാന 18ന്

ഏറ്റുമാനൂർ ഉത്സവം 2024: ഇനി ദർശന പുണ്യം നല്കരുന്ന ദിനങ്ങള്‍, ഏഴരപ്പൊന്നാന 18ന്

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിൽ വിശുദ്ധിയുടെയും തീർത്ഥാടനത്തിന്‍റെയും നാളുകളാണിത്. വിവിധ ദേശങ്ങളിൽ നിന്നുള്ള വിശ്വാസികൾ വന്നെത്തി ഏറ്റുമാനൂരപ്പനെ തൊഴുത് മടങ്ങുന്നതും ഏഴരപ്പൊന്നാന ദർശനത്തിനായി കാത്തിരിക്കുന്നതും ചേരുന്ന ഏറ്റുമാനൂർ തിരുവുത്സവ സമയം. ഫെബ്രുവരി 11ന് കൊടിയേറിയ ഉത്സവം എല്ലാ ആഘോഷത്തോടെയും മുന്നേറുകയാണ്.

പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഏറ്റുമാനൂര്‍ ഉത്സവം ഏറ്റുമാനൂരുകാരുടേയോ കോട്ടയത്തുള്ളവരുടെയോ മാത്രമല്ല, കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും മഹാദേവ ഭക്തർ അനുഗ്രഹം നേടനായി വരുന്ന ദിവസങ്ങളാണ് ഈ ഉത്സവ ദിവസങ്ങൾ. കുംഭമാസത്തിൽ നടക്കുന്ന ഏറ്റവും വലിയ ക്ഷേത്രോത്സവങ്ങളിൽ ഒന്നുകൂടിയാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവവും ഏഴരപ്പൊന്നാന എഴുന്നള്ളത്തും.

Ettumanoor Mahadeva Temple Festival 2024

ഏറ്റുമാനൂർ ഉത്സവം 2024

ഫെബ്രുവരി 11ന് ഏറ്റുമാനൂർ ഉത്സവത്തിന് കൊടിയേറി. വെളുത്ത പക്ഷത്തിലെ രോഹിണി ദിനത്തിൽ അതായത്, എട്ടാമത്തെ ഉത്സവ ദിവസമായ ഫെബ്രുവരി 18 ന് അര്‍ധരാത്രിയിലാണ് ഏഴരപ്പൊന്നാനകളെ പുറത്തെഴുന്നള്ളിക്കുന്നത്. പള്ളിവേട്ട 19 നും നടക്കും. ഏറ്റുമാനൂർ ഉത്സവത്തിന്‍റെ ആറാട്ട് തിരുവാതിര ദിനത്തിൽ ആണ് നടക്കുന്നത്. ഫെബ്രുവരി 20 ന് പേരൂരിലെ മീനച്ചിലാറ്റിലാണ് ആറാട്ട് നടക്കുന്നത്.

ഏറ്റുമാനൂർ ഉത്സവം 2024 പ്രധാന തിയതികൾ

ഫെബ്രുവരി 14ന് രാവിലെ 7.00 മണിക്ക് ശ്രീ ബലി, 11.00ന് തുള്ളൽ ദ്വയം, ഉച്ചയ്ക്ക് 1.00 മണിക്ക് ഉത്സവ ബലി ദർശനം, വൈകിട്ട് 4.00 ന് കാഴ്ച ശ്രീബലി, വേല, സേവ, രാത്രി 9.30ന് കഥകളി എന്നിവയുമാണ് പ്രധാന ചടങ്ങുകൾ.
ഫെബ്രുവരി 15 ന് വൈകിട്ട് മുതലാണ് വലിയ തങ്കത്തിടമ്പ് എഴുന്നള്ളിക്കുന്നത്.

ഫെബ്രുവരി 18 ഏഴരപ്പൊന്നാന ദർശനം ദിനത്തിൽ പത്മശ്രീ ജയറാമും സംഘവും അവതരിപ്പിക്കുന്ന സ്പെഷ്യൽ പഞ്ചാരിമേളം, രാത്രി 9.00 ന് ദുർഗ്ഗാ കൃഷ്ണയും സംഘവും അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ്, രാത്രി 12.00 മണിക്ക് ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും നടക്കും.

ഫെബ്രുവരി 19, ഒൻപതാം ഉത്സവ ദിനത്തിൽ പള്ളിവേട്ടയാണ് നടക്കുന്നത്.
ലെ 7.00 മണിക്ക് ശ്രീ ബലി, തുടർന്ന് നടക്കുന്ന 100 ല്ഡ അധികം കലാകാരന്മാര്‍ പങ്കെടുക്കുന്ന മേജർസെറ്റ് പാഞ്ചാരിമേളം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും അവതരിപ്പിക്കും. തുടർന്ന് 1.00ന് ഉത്സവബലി ദർശനം, രാത്രി 9.00ന് നടക്കുന്ന ഭക്തി ഗാന മേള മധു ബാലക‍ൃഷ്ണൻ, ചിത്രാ അരുൺ എന്നിവർ നയിക്കും. 20ന് തിരു ആറാട്ട് ദിവസമാണ്.

ഏഴരപ്പൊന്നാന ദർശനം 2024

ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ ചരിത്രത്തിൽ വർഷത്തിൽ ഒരേ ഒരു ദിവസം മാത്രമാണ് ഏഴര പൊന്നാനകളെ കാണാനുള്ള ഭാഗ്യം ലഭിക്കുക. എട്ടാമത്തെ ഉത്സവ ദിവസമായ കുംഭമാസത്തിലെ രോഹിണി ദിനത്തിൽ മാത്രമാണ് ഏഴരപ്പൊന്നാനയെ പുറത്തെഴുന്നള്ളിക്കുന്നത്. ആസ്ഥാനമണ്ഡപത്തിലെ എഴുന്നള്ളിപ്പിനും തുടർന്നുള്ള ആറാട്ടിനും മാത്രമായാണ് ഇവരെ പുറത്തിറക്കുന്നത്.
ഏഴരപ്പൊന്നാനയുടെ സാന്നിധ്യത്തിലാണ് ഏറ്റുമാനൂരപ്പന്റെ തിടമ്പ് ആസ്ഥാനമണ്ഡപത്തിൽ എഴുന്നെള്ളിക്കുന്നത്.

അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നവയാണ് ഏഴരപ്പൊന്നാനകൾ. ഐരാവതം, പുണ്ഡീരകം, കൌമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാർവഭൌമൻ, വാമനൻ എന്നിവയാണിവ. ഇതിൽ ഏറ്റവും ചെറുതായ വാമനനെയാണ് അരപ്പൊന്നാന എന്നു പറയുന്നത്. ക്ഷേത്രത്തിലെ ആസ്ഥാ‍ന മണ്ഡപത്തിൽ അർദ്ധരാത്രി 12 മണിക്കാണ് ഏഴരപ്പൊന്നാന ദർശനം നടത്തുന്നത്. പൊന്നാനകളെ ദർശിക്കുവാനും കാണിക്ക സമർപ്പണം നടത്തുവാനുമായാണ് വിശ്വാസികൾ ഇവിടെയെത്തുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+