Search
  • Follow NativePlanet
Share
» »ഏഴരപ്പൊന്നാന ദര്‍ശനവുമായി ഏറ്റുമാനൂര്‍ മഹാക്ഷേത്രം

ഏഴരപ്പൊന്നാന ദര്‍ശനവുമായി ഏറ്റുമാനൂര്‍ മഹാക്ഷേത്രം

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ് തിരുവിതാംകൂറുകാര്‍ക്ക് ഏഴരപ്പൊന്നാന

By Elizabath

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ് തിരുവിതാംകൂറുകാര്‍ക്ക് ഏഴരപ്പൊന്നാന. കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലൊന്നായ കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ ശിവക്ഷേത്രം ഹൈന്ദവ വിശ്വാസികള്‍ക്കിടയിലും ശൈവ വിശ്വാസികള്‍ക്കിടയിലും ഏറെ പ്രശസ്തിയാര്‍ജിച്ച ഒന്നാണ്. പരശുരാമന്‍ സ്ഥാപിച്ചത് എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന് ആയിരത്തിലധികം വര്‍ഷത്തെ പഴക്കമുണ്ട്.
കെടാവിളക്കും ഏഴരപ്പൊന്നാനയും പ്രശസ്തമാക്കിയ ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ഈ വര്‍ഷം ഫെബ്രുവരി 28നാണ് ഏഴരപ്പൊന്നനയെ ദര്‍ശനത്തിന് എഴുന്നള്ളിക്കുന്നത്. ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്...

ഏഴരപ്പൊന്നാന

ഏഴരപ്പൊന്നാന

ഏറ്റുമാനൂര്‍ ക്ഷേത്രത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക ഇവിടുത്തെ ഏഴരപ്പൊന്നാനയാണ്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ് വിശ്വാസികള്‍ക്ക് ഏഴരപ്പൊന്നാന ദര്‍ശനം.
പ്ലാവിന്‍ തടിയില്‍ നിര്‍മ്മിച്ച് സ്വര്‍ണ്ണപാളികളാല്‍ പൊതിഞ്ഞ പൂര്‍ണ്ണ രൂപത്തിലുള്ള പ്രതിമകളാണ് ഏഴരപ്പൊന്നാന. വലിയ ആനകള്‍ക്ക് രണ്ടടിയും ചെറിയ ആനയ്ക്ക് ഒരടിയുമാണ് ഉയരം. തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ കാലത്ത് നടക്കുവെച്ചതാണ് ഏഴരപ്പൊന്നാനകലെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തിലെ എട്ടാം ഉത്സവനാളായ കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിലാണ് ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ് നടത്തുന്നത്. ക്ഷേത്രത്തിലെ ആസ്ഥാന മണ്ഡപത്തില്‍ അര്‍ധരാത്രി 12 മണിക്കാണ് ഏഴരപ്പൊന്നാന ദര്‍ശനം സാധ്യമാവുക.

PC:RajeshUnuppally

എന്നാണ് ഏഴരപ്പൊന്നാന

എന്നാണ് ഏഴരപ്പൊന്നാന

കുംഭമാസത്തിലെ ചതയ ദിനത്തിലാണ് ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമാകുന്നത്. ആറാട്ടുള്‍പ്പെടെ പത്തു ദിവസമാണ് ഇവിടെ ഉത്സവം നടക്കുക. ഇതില്‍ എട്ടാം ഉത്സവ ദിനമായ രോഹിണി നാളിലാണ് ഏഴരപ്പൊന്നാനയെ എഴുന്നള്ളിക്കുന്നത്. 2023 ലെ ഉത്സവത്തിന് ഫെബ്രുവരി 29-ാം തിയ്യതിയാണ് ഏഴരപ്പൊന്നാനകളെ എഴുന്നള്ളിക്കുക. രാത്രി 12 മണി മുതല്‍ ഇവിടെ ദര്‍ശനം സാധ്യമാകും.

PC:Rklystron

ചടങ്ങുകള്‍

ചടങ്ങുകള്‍

ആയിരക്കണക്കിന് ഭക്തരെത്തുന്ന ഈ ദിവസം ഒട്ടേറെ ചടങ്ങുകള്‍ ഇവിടെ നടക്കും . ഇവിടുത്തെ ഏറ്റവും വലിയ ചടങ്ങായ ആസ്ഥാനമണ്ഡപ ദര്‍ശവനും അന്നുതന്നെയാണ്. പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ ഭഗവാന്റെ തിടമ്പ് കൊണ്ടുവരുന്നതാണ് തുടക്കം. പിന്നീട് ഇതിനു മുന്നില്‍ വയ്ക്കുന്ന വലിയ പാത്രത്തില്‍ അന്ന് ക്ഷേത്രത്തിലെത്തുന്ന ആളുകള്‍ ഏറ്റുമാനൂരപ്പന് കാണിക്ക നിക്ഷേപിക്കും, വലിയ കാണിക്ക എന്നാണ് ഇത് അറിയപ്പെടുന്നത്. കാണിക്കയിടുന്ന സമയത്ത് തന്നെ ഏഴരപ്പൊന്നാനകളെ കൊണ്ടുവരും. തിടമ്പിന്റെ വലതു ഭാഗത്ത് മൂന്ന് പൊന്നാനകളെയും ഇടതു ഭാഗത്ത് നാലു പൊന്നാനകളെയുമാണ് വയ്ക്കുക.തിടമ്പിന്റെ താഴെ അരപ്പൊന്നാനയെയും വയ്ക്കും. ഇത് കാണാനായി മാത്രം ഇവിടെ എത്തുന്ന വിശ്വാസികളുമുണ്ട്.

PC: RajeshUnuppally

അഷ്ടദിക് ഗജങ്ങള്‍

അഷ്ടദിക് ഗജങ്ങള്‍

ഏഴരപ്പൊന്നാനകള്‍ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നു എന്നാണ് ഐതിഹ്യം. ഐരാവതം, പുണ്ഡീരകം, കൌമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാര്‍വഭൌമന്‍, വാമനന്‍ എന്നിവയാണ് ദിക്ക്ഗജങ്ങള്‍. വാമനന്‍ ചെറുതാകയാല്‍ അരപൊന്നാനയാകുകയാണ് ഉണ്ടായതത്രേ.

PC: Rklystron

 ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രം

ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രം

ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തെ സംബന്ധിക്കുന്ന രേഖകള്‍ ഒന്നും ലഭ്യമല്ലെങ്കിലും ആയിരത്തിലധികം വര്‍ഷം പഴക്കം ഏറ്റുമാനൂര്‍ ക്ഷേത്രത്തിനുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ആദ്യകാലങ്ങളില്‍ എട്ടു മനക്കാര്‍ക്ക് സ്വന്തമായിരുന്നു ഈ ക്ഷേത്രം. പിന്നീട് അവര്‍ തമ്മില്‍ കലഹങ്ങള്‍ ഉണ്ടായപ്പോള്‍ ക്ഷേത്രം നശിച്ചു. പിന്നീട് മണ്‍റോ പ്രഭുവിന്റെ ആശയമനുലരിച്ച് തിരുവിതാംകൂര്‍ ക്ഷേത്രം ഏറ്റെടുക്കുകയും ഇന്ന് കാണുന്ന രൂപത്തിലാകുകകയും ചെയ്തതാണത്രെ.

PC:Ranjithsiji

വലിയ വിളക്ക്

വലിയ വിളക്ക്

ഏഴരപ്പൊന്നാനയോടൊപ്പം തന്നെ പ്രശസ്തമാണ് ഇവിടുക്കെ വലിയ വിളക്കും.
ഭഗവാന്‍ സ്വയം കൊളുത്തിയെന്ന് വിശ്വസിക്കപ്പെടുന്ന വിളക്ക് ഇതുവരെയും അണഞ്ഞിട്ടില്ല. വിളക്ക് അഞ്ചുതിരികളോടുകൂടിയ ഈ കെടാവിളക്കില്‍ നാലുദിക്കുകളിലേക്കും കൂടാതെ വടക്കു കിഴക്കുഭാഗത്തേയ്ക്കുമാണ് തിരികളിട്ടിരിയ്ക്കുന്നത്. 1540ലാണ് ഈ ദീപം സ്ഥാപിച്ചത്. വിളക്കില്‍ എണ്ണ നിറയ്ക്കുന്നത് ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്

PC:Ranjithsiji

ഖരപ്രതിഷ്ഠ

ഖരപ്രതിഷ്ഠ

രൗദ്രഭാവത്തിലുള്ള ശിവനാണ് ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. രാവിലെ അഘോരമൂര്‍ത്തി, വൈകിട്ട് ശരഭമൂര്‍ത്തി, അത്താഴപൂജയ്ക്ക ശിവശക്തി എന്നീ മൂന്നു ഭാവങ്ങളെയാണ് ഇവിടെ ആരാധിക്കുന്നത്.

pc: Rklystron

വൈക്കത്തപ്പനും ഏറ്റുമാനുരപ്പനു തമ്മില്‍ പിണക്കം

വൈക്കത്തപ്പനും ഏറ്റുമാനുരപ്പനു തമ്മില്‍ പിണക്കം

തിരുവിതാംകൂര്‍ സ്ഥാപകനായിരുന്ന അനിഴം തിരുന്നാള്‍ വീരമാര്‍ത്താണ്ഡ വര്‍മ്മയായിരുന്നുവത്രെ
യഥാര്‍ഥത്തില്‍ ഏഴരപ്പൊന്നാനയെ ക്ഷേത്രത്തിനു നേര്‍ന്നത്. എന്നല്‍ നേരും മുന്‍പ് നാടുനീങ്ങിയതിനാല്‍ പിന്നീട് വന്ന കാര്‍്തതിക തിരുന്നാള്‍ രാമവര്‍മ്മയാണത്രെ ഇത് നടയ്ക്ക് വെച്ചത്. എന്നാല്‍ പിന്നീടാണ് മനസ്സിലായത് ഏഴരപ്പൊന്നാന വൈക്കം ക്ഷേത്ത്രതിലേക്ക് നേര്‍ന്നതായിരുന്നു എന്ന്. രാജാവും ഭടന്‍മാരും ഏഴരപ്പൊന്നാനയുമായി വരുമ്പോള്‍ വിശ്രമിക്കാനായി ഏറ്റുമാര്‍ ക്ഷേത്രം തിരഞ്ഞെടുത്തു. പിന്നീട് അവിടെ നിന്നും ഇറങ്ങുമ്പോള്‍ ആനകളുടെ ദേഹത്ത് സര്‍പ്പങ്ങള്‍ ഫമം വിടര്‍ത്തി നില്‍ക്കുകയാണത്രെ.പിന്നീട് പ്രശ്‌നം വെച്ചപ്പോള്‍ ഭഗവാന്റെ ആഗ്രഹം ഏഴരപ്പൊന്നനകളെ ഇവിടെ സമര്‍പ്പിക്കണമെന്നാണെന്ന് തെലിയുകയും അങ്ങനെ ഇവിടെ വയ്ക്കുകയും ചെയ്തു എന്നാണ് ചരിത്രം. എന്നാല്‍ വൈക്കത്തപ്പന് ഏഴരപ്പൊന്നനയെ നല്കാനായി ധര്‍മ്മരാജ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്വപ്നത്തില്‍ വൈക്കത്തപ്പന്‍ പ്രത്യക്ഷപ്പെട്ട ഏഴരപ്പൊന്നാന വേണ്ടന്നും പകരം ാൈരു സഹസ്രകലശം നടത്തിയാല്‍ മതി എന്നും പറഞ്ഞുവത്രെ. എന്നാല്‍ വൈക്കത്തപ്പന് ഏഴരപ്പൊന്നാന കൊടുക്കാത്തതിനാല്‍ പിണക്കമാണെമ്മാണ് വിശ്വാസികള്‍ കരുതുന്നത്. അതുകൊണ്ടു തന്നെ വൈക്കംകാര്‍ ഏറ്റുമാനൂരില്‍ ആസ്ഥാന മണ്ഡപ ദര്‍ശനത്തിനോ ഏറ്റുമാനുരുകാര്‍ വൈക്കത്ത് അഷ്ടമിക്കോ പോയിരുന്നില്ല.

PC:Ranjithsiji

ചുവര്‍ചിത്രങ്ങള്‍

ചുവര്‍ചിത്രങ്ങള്‍

ക്ഷേത്രത്തിലെ നാലമ്പലത്തിലേക്കുള്ള പ്രവേശവകവാടത്തിനിരുവശവുമായുള്ള മൂന്നു ചുവര്‍ചിത്രങ്ങളാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. അനന്തശയനത്തിലുള്ള മഹാവിഷ്ണുവും അഘോരമൂര്‍ത്തിയും നടരാജമൂര്‍ത്തിയുമാണ് ചുവര്‍ചിത്രങ്ങളിലുള്ളത്. ശ്രീകോവിലിനുചുറ്റുമുള്ള ചുവര്‍ചിത്രങ്ങളും ധാരുശില്പങ്ങളും ഇവിടുത്തെ മറ്റൊരാകര്‍ഷണമാണ്.

PC:Ranjithsiji

 മഹാക്ഷേത്രം

മഹാക്ഷേത്രം

ദിവസവും അഞ്ച് പൂജകളും മൂന്നു ശീവേലികളുമുള്ള മഹാക്ഷേത്രമാണിത്. പുലര്‍ച്ചെ മൂന്നു മണിയ്ക്കാണ് ഇവിടുത്തെ പള്ളിയുണര്‍ത്തല്‍.നാലുമണിക്ക് നടതുറന്ന് ശേഷം ഉച്ചയ്ക്ക് 12 മണിക്കാണ് നട അടയ്ക്കുക. പിന്നീട് വൈകിട്ട് അഞ്ച് മണിക്ക് വീണ്ടും നട തുറക്കുകയും പൂജകള്‍ക്ക് ശേഷം എട്ടുമണിയോടെ നട അടയ്ക്കുകയും ചെയ്യുന്നു.

PC:RajeshUnuppally

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ എംസി റോഡിന്റെ സമീപത്താണ് ഏറ്റുമാനൂര്‍ മഹാ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോട്ടയത്തു നിന്നും ഏറ്റുമാനൂര്‍ ക്ഷേത്രത്തിലേക്ക് 11.7 കിലോമീറ്റര്‍ ദൂരമാണുള്ളത്. വൈക്കത്തു നിന്നും 31.9 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം ഇവിടെ എത്താന്‍.

രാജരാജേശ്വരി ക്ഷേത്രം

രാജരാജേശ്വരി ക്ഷേത്രം

കേരളത്തിലെ പുരാതനമായ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന ഈ ക്ഷേത്രം കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലാണ് സ്ഥിതി ചെയ്യുന്നത്. ശിവന്റെ മറ്റൊരു പേരായ രാജരാജേശ്വരന്റെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ദക്ഷിണ ഭാരതത്തിലെ ശിവക്ഷേത്രങ്ങളില്‍ ഈ ക്ഷേത്രത്തിന് പ്രധാന സ്ഥാനമുണ്ട്. തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളില്‍ ഉണ്ടാവുന്ന ദേവപ്രശ്‌നപരിഹാരങ്ങള്‍ക്കായി ഇവിടെ വന്ന് ദേവദര്‍ശനം നടത്തുകയും കാണിക്ക അര്‍പ്പിച്ച് 'ദേവപ്രശ്‌നം' വയ്ക്കുന്നതും ക്ഷേത്രാചാരമായി കരുതുന്നു.

PC:Vaikoovery

തിരുനക്കര മഹാദേവ ക്ഷേത്രം

തിരുനക്കര മഹാദേവ ക്ഷേത്രം

പതിനാറാം നൂറ്റാണ്ടില്‍ തെക്കൂംകൂര്‍ രാജ പണികഴിപ്പിച്ചതാണ് ഈ ശിവക്ഷേത്രം. കോട്ടയം നഗരത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൂത്തമ്പലത്തോടുകൂടി കേരളമാതൃകയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. കഥകളിപോലുള്ള ക്ഷേത്രകലകള്‍ അരങ്ങേറിയിരുന്നത് ഈ കൂത്തമ്പലത്തിലാണ്.ക്ഷേത്രത്തിന്റെ ചുവരുകള്‍ ചുവര്‍ചിത്രങ്ങളാല്‍ അലങ്കരിച്ചിട്ടുണ്ട്. ക്ഷേത്രം കാണാനും ദര്‍ശനം നടത്താനുമായി ഒട്ടേറെയാളുകള്‍ ഇവിടെയെത്തുന്നുണ്ട്.

pc:RajeshUnuppally

കവിയൂര്‍ മഹദേവ ക്ഷേത്രം

കവിയൂര്‍ മഹദേവ ക്ഷേത്രം

കേരളത്തിലെ പഴക്കമേറിയ ശിവക്ഷേത്രമാണ് കവിയൂര്‍ മഹാദേവ ക്ഷേത്രം, തിരുക്കവിയൂര്‍ മഹാദേവ ക്ഷേത്രമെന്നും ഇതിന് പേരുണ്ട്. തിരുവല്ല നഗരത്തില്‍ നിന്നും 6 കിലോമീറ്റര്‍ മാറിയാണ് ഈ ക്ഷേത്രം. മനോഹരമായ വാസ്തുവിദ്യതന്നെയാണ് ഈ ക്ഷേത്രത്തിന്റെയും പ്രത്യേകത. ചരിഞ്ഞ മേല്‍ക്കൂരകളോടുകൂടി ത്രികോണാകൃതിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. നൂറ് വര്‍ഷത്തിലുമേറെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്

PC: Ajithkavi

ശ്രീ വടക്കുംനാഥ ക്ഷേത്രം

ശ്രീ വടക്കുംനാഥ ക്ഷേത്രം

മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്‍ നിര്‍മിച്ച കേരളത്തിലെ ആദ്യക്ഷേത്രം എന്നാണ് തൃശ്ശൂര്‍ ശ്രീ വടക്കുംനാഥ ക്ഷേത്രം വിശ്വസിക്കപ്പെടുന്നത്. 108 ശിവാലയസ്‌തോത്രത്തില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന മഹാദേവക്ഷേത്രമാണ് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ ആരാധന മൂര്‍ത്തിയായ ശിവന്റെ പേരില്‍ നിന്നാണ് തൃശ്ശൂര്‍ നഗരത്തിന് ആ പേര് വന്നത്. തൃശ്ശൂര്‍ നഗരഹൃദയത്തിലുള്ള തേക്കിന്‍കാട് മൈതാനത്തിന്റെ മദ്ധ്യത്തിലായാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

PC:Rameshng

 മമ്മിയൂര്‍ മഹാദേവ ക്ഷേത്രം

മമ്മിയൂര്‍ മഹാദേവ ക്ഷേത്രം

ഗുരുവായൂരിനടുത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ പുരാതന ശിവക്ഷേത്രമാണ് മമ്മിയൂര്‍ മഹാദേവക്ഷേത്രം. ശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. പാര്‍വതിയും വലതുവശത്ത് ഗണപതിയും അയ്യപ്പനും ഇടതുവശത്ത് സുബ്രഹ്മണ്യനും വാഴുന്ന വിധത്തിലാണ് പ്രതിഷ്ഠ. നൂറ്റെട്ട് ശിവക്ഷേത്രങ്ങളില്‍ പറയപ്പെടുന്ന ശിവക്ഷേത്രമാണിത്. പരശുരാമനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം

PC: RanjithSiji

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X