Search
  • Follow NativePlanet
Share
» »ഗോവയിലെ 12 രഹ‌സ്യ ബീച്ചുകൾ

ഗോവയിലെ 12 രഹ‌സ്യ ബീച്ചുകൾ

എത്തിപ്പെടാൻ പ്രയാസമുള്ളതാണെങ്കിലും വളരെ സുന്ദരമാണ് ഈ ബീച്ചുകൾ

By Maneesh

ബാഗ, കാല‌ൻ‌ഗൂട്ട്, വഗത്തോർ ഗോവയിലെ ബീച്ചുകളേക്കുറിച്ച് പറയുമ്പോൾ ഇങ്ങനെ നിരവധി ബീച്ചുകളുടെ ലിസ്റ്റുകൾ നമുക്ക് പറ‌‌യാനുണ്ടാകും. തെരക്ക് നിറഞ്ഞ ഈ ബീച്ചുകൾ ഇനി നമുക്ക് മറക്കാം. അധികം അറി‌യപ്പെടാത്ത ചില ബീ‌ച്ചുകൾ പരിചയപ്പെടാം.

ഗോവയിലെ പ്രശസ്തമായ ബീച്ചുകൾക്ക് പുറമേ ചില രഹസ്യ ബീച്ചുകൾ ഉണ്ട്. എത്തിപ്പെടാൻ പ്രയാസമുള്ളതാണെങ്കിലും വളരെ സുന്ദരമാണ് ഈ ബീച്ചുകൾ. എത്തിപ്പെടാനുള്ള ബുദ്ധിമു‌ട്ട് തന്നെയാണ് ഈ ബീച്ചുകളെ ഇപ്പോഴും രഹസ്യ ബീച്ചുകളായി നിലനിർത്തുന്നത്.

01. ടൈഗർ ബീച്ച്

01. ടൈഗർ ബീച്ച്

കാകോ‌ലേം ബീച്ച് എന്ന് അറിയപ്പെടുന്ന ഈ ചെറിയ ബീച്ച് കാഴ്ചയ്ക്ക് ചെറുതാണെങ്കിലും ഒരു പറുദീസ തന്നെയായിരിക്കും. ഗോവയിൽ എത്തിച്ചേരുന്ന ആളുകൾക്ക് അത്ര പെട്ടന്നൊ‌ന്നും കണ്ടു പിടിക്കാൻ കഴിയാത്തതിനാൽ ഇപ്പോഴും അത്ര തിരക്കൊന്നും ബീച്ചിൽ ഇല്ല. ദേശീയ പാത 66 ലൂടെ കോള ഗ്രാമത്തിൽ എത്തി‌ച്ചേ‌ർന്നാൽ ഈ ബീച്ച് കാണാം.

02. ഗാ‌ൽഗിബാഗ

02. ഗാ‌ൽഗിബാഗ

ഗോവയിലെ തന്നെ ഏറ്റവും വൃത്തിയുള്ള ബീച്ചാണ് ഗാൽഗിബാഗ ബീച്ച്, ഗോവയിൽ അ‌‌ധികം അറിയപ്പെടാത്ത ബീ‌ച്ചുകളിൽ ഒന്നാണ് ഈ ബീച്ച്. സൗത്ത് ഗോവയിൽ തൽപോണ നദിയുടെ കിഴക്ക് ഭാഗത്തായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്.

03. ഹോളന്റ് ബീച്ച്

03. ഹോളന്റ് ബീച്ച്

കടലിൽ ഇറങ്ങാൻ പറ്റിയ ബീച്ചാണ് ഹോളാന്റ് ബീച്ച്. ഇവിടെ കടലിന് ആ‌ഴം കുറവാണ് മാത്രമല്ല. അത്ര ശക്തമല്ലാത്തതാണ് ഇവിടുത്തെ തിരമാലകൾ. സൗത്ത് ഗോവയിലെ ബോഗ്‌മാലോയിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്.

04. ബേട്ടൂൽ ബീച്ച്

04. ബേട്ടൂൽ ബീച്ച്

മാർഗോവയിൽ നിന്ന് 18 കിലോമീറ്റർ അകലെയായാണ് ബേട്ടൂൽ ബീച്ച് സ്ഥിതി ചെ‌യ്യുന്നത്. മത്സ്യബന്ധന തൊഴിലാളികൾ താമസിക്കുന്ന ഒരു കടലോര ഗ്രാമമാണ് ഈ ബീച്ച്. പതി‌നേ‌ഴാം നൂറ്റാണ്ടിൽ നിർമ്മി‌ക്കപ്പെട്ട ഒരു കോട്ട ഇവിടുത്തെ ആകർഷണമാണ്.

05. കോ‌ള ബീച്ച്

05. കോ‌ള ബീച്ച്

ഗോവയിലെ രഹസ്യ ബീച്ചുകളിൽ സുന്ദരമായ ബീച്ചുകളിൽ ഒന്നാണ് കോള ബീച്ച്. സൗത്ത് ഗോവയിൽ കണകോണയ്ക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന ഈ ബീച്ച് ശാന്തത തേടുന്നവർക്ക് പറ്റിയ ബീച്ചാണ്.

06. വെൽസോ ബീച്ച്

06. വെൽസോ ബീച്ച്

സൗത്ത് ‌ഗോവയിൽ ഡാബോലിം വിമാനത്താവളത്തിന് സ‌മീപം വാസ്കോഡ ഗാമയിൽ ആണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. പഞ്ചാരമണൽ നിറഞ്ഞ ഈ ബീച്ച് മികച്ച റൊമാന്റിക് സ്ഥലം കൂ‌ടിയാണ്.

07. അരൊമ്പോൽ ബീച്ച്

07. അരൊമ്പോൽ ബീച്ച്

ഗോവയിലെ മ‌‌റ്റൊരു കടലോര ഗ്രാമമാണ് അരൊമ്പോൾ. ഹി‌പ്പികളുടെ താവളം ആയിരുന്നെങ്കിലും ഇപ്പോഴും പലർക്കും നോർത്ത് ഗോവയിലുള്ള ഈ ബീ‌ച്ചിനേക്കുറിച്ച് ധാരണയില്ല.

Photo Courtesy: Elina López

08. അശ്വേം ബീച്ച്

08. അശ്വേം ബീച്ച്

അരൊമ്പോൽ ബീ‌ച്ചി‌ന് സമീപത്തയാണ് അശ്വേം ബീച്ച് സ്ഥിതി ചെയ്യുന്നത്. വളരെ സുന്ദരമായ ബീച്ചാണെങ്കിലും അധികം സഞ്ചാരികൾ ഇവിടെ എത്തിച്ചേർന്നി‌ട്ടില്ല.

09. ബോ‌ഗ്‌മാലോ ബീച്ച്

09. ബോ‌ഗ്‌മാലോ ബീച്ച്

സ്കൂബ ഡൈവിംഗിൽ താൽപര്യമുള്ളവർ കേ‌ട്ടിട്ടുള്ള ബീച്ചാണ് ബോ‌ഗ്‌മാലോ ബീച്ച്. മറ്റു സഞ്ചാരികൾക്ക് ഈ ബീച്ചിനേക്കുറിച്ച് വ‌ലിയ ധാരണയില്ല. സൗത്ത് ‌ഗോവയിൽ ഡാബോലിം വിമാനത്താവളത്തിന് സ‌മീപം വാസ്കോഡ ഗാമയ്ക്ക് സമീപത്തയാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്.

10. ബട്ടർ ഫ്ലൈ ബീച്ച്

10. ബട്ടർ ഫ്ലൈ ബീച്ച്

ഗോവയിലെ ബട്ടര്‍ഫ്ലൈ ബീച്ചിനെ രഹസ്യ ബീച്ച് എന്ന് വിളിക്കാന്‍ ഒരു കാരണമുണ്ട്. ആദ്യമാ‌യി ഗോവയില്‍ എത്തിച്ചേരുന്നവര്‍ക്ക് അത്ര എ‌ളുപ്പത്തിലൊന്നും എ‌ത്തിച്ചേരാന്‍ കഴിയില്ലാ. ഗോവയിലെ പാലോലെം ബീച്ചിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു കുഞ്ഞന്‍ ദ്വീപാണ് ബട്ടര്‍ ഫ്ലൈ ദ്വീപ്. നിരവധി പൂമ്പാറ്റകള്‍ എപ്പോഴും പറന്നുകളിക്കുന്നതിനാലാണ് ഈ ദ്വീപിന് ബട്ടര്‍ഫ്ലൈ ദ്വീപ് എന്ന പേര് ലഭിച്ചത്. ബട്ടര്‍ഫ്ലൈ ദ്വീപിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Mathanki Kodavasal

11. മോബോർ ബീച്ച്

11. മോബോർ ബീച്ച്

സൗത്ത് ഗോവയിലെ കാവ്‌ലോ‌സ്സിമിലാണ് സുന്ദരമായ മോബോർ ബീച്ച് സ്ഥിതി ചെയ്യുന്നത്. കരകൗശല വസ്തുക്കൾക്കും ഷാക്കുകൾക്കും പ്രശസ്തമാണ് ഈ ബീച്ച്.

 12. കെറി ബീച്ച്

12. കെറി ബീച്ച്

വ‌ളരെ സുന്ദരമായ ബീച്ചാണെങ്കിൽ സഞ്ചാരികൾ അധികം എത്തിച്ചേരാത്ത ബീച്ചാണ് കെറി ബീച്ച്. നോർത്ത് ഗോവയിൽ പെർനേ‌മിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: goa beaches south goa north goa
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+