Search
  • Follow NativePlanet
Share
» »രാത്രിയിൽ സ്വത്ത് നോക്കാനെത്തുന്ന രാജരാജൻ, രൂപം മാറുന്ന നിഴലുകൾ.. തഞ്ചാവൂരിലെ പേടിപ്പെടുത്തുന്ന ഇടങ്ങൾ

രാത്രിയിൽ സ്വത്ത് നോക്കാനെത്തുന്ന രാജരാജൻ, രൂപം മാറുന്ന നിഴലുകൾ.. തഞ്ചാവൂരിലെ പേടിപ്പെടുത്തുന്ന ഇടങ്ങൾ

തഞ്ചാവൂർ.. ഓരോ സഞ്ചാരിയും ഒരിക്കലെങ്കിലും കാണണം എന്നാഗ്രഹിക്കുന്ന തമിഴ്നാടൻ പട്ടണം. ചരിത്രങ്ങളുടെയും വിശ്വാസങ്ങളുടെയും മേലാടയില്ലാത്ത ഒരു തഞ്ചാവൂർ നമുക്ക് ആലോചിക്കാനേയാവില്ല. ബൃഹദീശ്വരക്ഷേത്രത്തെ ചുറ്റി വളർന്നുവന്ന നഗരത്തിന് എന്നാൽ ക്ഷേത്രങ്ങളയും വിശ്വാസങ്ങളുടെയും പശ്ചാത്തലത്തിൽ മാത്രമല്ല, അറിയേണ്ടത്. ഭാരതത്തിന്‍റെ ക്ഷേത്രനഗരങ്ങളിലൊന്നായി കാവേരി നദിയുടെ തീരത്ത വളർന്നുവന്ന തഞ്ചാവൂരിനെക്കുറിച്ച് സഞ്ചാരികൾക്ക് ഇനിയും അറിയാത്ത ഏറെ കാര്യങ്ങളുണ്ട്.

നൂറ്റാണ്ടുകൾ പഴക്കമുള്ള തഞ്ചാവൂർ നഗരത്തിലെ നിഴൽ ഭൂമിയിലെത്താത്ത ബൃഹദീശ്വര ക്ഷേത്രം മാത്രമല്ല, മറ്റനേകം നിഗൂഢതകളും രഹസ്യങ്ങളും കൂടിയുണ്ട്. ശ്വാസംപോലും നിലയ്ക്കുന്ന തരത്തിൽ, പേടിപ്പിക്കുന്ന കഥകളും വിശ്വാസങ്ങളും ഈ നഗരത്തെ ചുറ്റിപ്പറ്റി ഇന്നും നിലനിൽക്കുന്നു. പ്രേതബാധയും ആത്മാക്കളുടെ സാന്നിധ്യവും ഒക്കെ ഇവിടെ പലതരത്തിൽ കാണപ്പെടുന്നുണ്ടത്രെ. ഇതാ തഞ്ചാവൂരിലെ പേടിപ്പെടുത്തുന്ന ഇടങ്ങൾ പരിചയപ്പെടാം.

Top 5 Mysterious Places in Thanjavur A Thrilling Guide

ക്ഷേത്രത്തിന്‍റെ ചരിത്രവും സംസ്കാരവും

തഞ്ചാവൂരിലെ നിഗൂഢമായ കഥകൾക്കും പ്രേതവിശ്വാസങ്ങളും നിലനിൽക്കുന്ന സ്ഥലങ്ങളിലൊന്നാണ് മറാത്ത കൊട്ടാരം.തഞ്ചാവൂർ മറാഠാ ഭരണാധികാരികൾ ജീവിച്ചിരുന്ന ഈ കൊട്ടാരം ഒരു കാലഘട്ടത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാൽ ഇവിടം സന്ദർശിച്ച പല ആളുകൾക്കും വ്യത്യസ്തങ്ങളായ പല അനുഭവങ്ങളും ഉണ്ടായെന്നാണ് പറയപ്പെടുന്നത്.ഇടനാഴികളിലൂടെ പ്രേതങ്ങൾ കടന്നുപോകുന്നത് കണ്ടിട്ടുണ്ടെന്നും ആരുമില്ലാത്ത മുറികളിൽ നിന്ന് കരച്ചിലുകൾ കേൾക്കാറുണ്ടെന്നും ഒക്കെ നിരവധി കഥകളുണ്ട്.

ഷ്വാർട്സ് ചർച്ച്

തഞ്ചാവൂരിലെ പേടിപ്പെടുത്തുന്ന രണ്ടാമത്തെ ഇടം ഷ്വാർട്സ് ചർച്ച് ആണ്. 1700-കളിൽ ഡാനിഷ് മതപ്രഭാഷകനായ ഫ്രെഡറിക്ക് ഷ്വാർട്സ് മൈസൂർ ബസാർ പ്രദേശത്തിനടുത്തുള്ള സ്ഥാപിച്ച ഈ പള്ളി അതിമനോഹരമായ രു കാഴ്ചയാണ്. എന്നാൽ രാത്രിയിലാണ് നിങ്ങളത്തുന്നതെങ്കിൽ ഭയത്തോടെ മാത്രമേ മടങ്ങുകയുള്ളുവെന്നാണ് അനുഭവസ്ഥർ പറയുന്നത്. അന്തരീക്ഷം മുഴുവൻ ശാന്തമായി തോന്നുമെങ്കിലും ഇവിടെയെന്തോ മറഞ്ഞിരിക്കുന്നതായി തോന്നും. ബ്രിട്ടീഷുകാർ ഇന്ത്യയിലുണ്ടായിരുന്ന കാലത്ത് ഒരു ബ്രിട്ടീഷ് സൈനികൻ ഇവിടെ ദുരൂഹമായി മരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ആത്മാവ് ഇവിടെ ഉണ്ടെന്നാണ് ആളുകളുടെ വിശ്വാസം.

രാജരാജൻ മണിമണ്ഡപം

ബൃഹദീശ്വര ക്ഷേത്രത്തിന്‍റെ അതേ മതിൽക്കെട്ടിനുള്ളിലുള്ള രാജരാജൻ മണിമണ്ഡപത്തിനും ഇത്തരത്തിൽ രു കഥ പറയുവാനുണ്ട്. ഇതിനുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കള്‍സ്സ് സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് രാജരാജന്‍റെ ആത്മാവ് രാത്രിയിൽ ഇറങ്ങി നടക്കുമെന്നാണ് ഇവിടുള്ളവർ പറയുന്നത്. സൂര്യാസ്മയത്തിനു ശേഷം ഇവിടെ പ്രവേശിക്കുന്നവർക്ക് ഇത്തരത്തിൽ പല ശബ്ദങ്ങളും കേൾക്കാൻ പറ്റുമത്രെ. ഇവിടെ പ്രവേശിച്ചുകഴിഞ്ഞാൽ ആളുകൾക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുമെന്നും പറയപ്പെടുന്നു.

ശിവഗംഗ പാർക്ക്

തഞ്ചാവൂരിന്‍റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ശിവഗംഗ പാർക്ക് ആണ് പേടിപ്പിക്കുന്ന ഇടങ്ങളുടെ പട്ടികയിൽ അടുത്തതായി വരുന്നത്. അങ്ങനെ കഥകളോ വിശ്വാസങ്ങളോ ഒന്നുമില്ലെങ്കിലും തടാകവും പുൽത്തകിടിയും ഒക്ക ചേർന്ന് മനോഹരമായ ഇവിടെ പക്ഷേ, സന്ധ്യയായാൽ കളി മൊത്തത്തില് മാറും. ഇവിടുത്ത നിഴലുകൾക്ക് പല രൂപങ്ങൾ കൈവരുമെന്നും പാർക്ക് മൊത്തത്തില് ഒരു വിചിത്രസ്ഥലമായി മാറുകയും ചെയ്യുമത്രെ. എന്നാൽ രാത്രിയിലെ ഇരുട്ടുമായി ബന്ധപ്പെട്ടുള്ള കഥയാണിതെന്നാണ് മിക്കവരും കരുതുന്നത്.

തഞ്ചാവൂരിലെ ആൽമരം

അമാനുഷിക ശക്തികൾ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന മറ്റൊരിടമാണ് തഞ്ചാവൂരിലെ വലിയ ആൽമരം. ഈ വലിയ മരത്തിന്‍റെ വളഞ്ഞ ശിഖരങ്ങളിൽ ശപിക്കപ്പെട്ട ആത്മാക്കളും പ്രതികാരാത്മാക്കളും ഉണ്ടെന്ന് പലരും വിശ്വസിക്കുന്നു. വൈകിട്ട് ഇരുട്ടു പരന്നുകഴിയുമ്പോഴേയ്ക്കും ഇവിടം മൊത്തത്തിൽ മറ്റൊരിടമായി മാറുമത്രെ .

ഈ കഥകൾക്ക് വിശ്വാസങ്ങളും വായ്മൊഴികളും അല്ലാതെ മറ്റൊരു അടിസ്ഥാനവും ഇല്ല എന്നുള്ള കാര്യം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: thanjavur mystery haunted places
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+