വേനൽക്കാലത്ത് സ്കൂൾ അടയ്ക്കുമ്പോൾ കുടുംബമായി യാത്രകൾ പോകുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. പ്രിയപ്പെട്ടവർക്കൊപ്പം ഒരുമിച്ച് ഡ്രൈവ് ചെയ്ത് രണ്ടോ മൂന്നോ ദിവസം നീണ്ടു നിൽക്കുന്ന യാത്ര നടത്തി മടങ്ങിയെത്തുക എന്നത് ഒരു സുഖം തന്നെയാണ്. കുട്ടികളുണ്ടെങ്കിൽ അവരെയും കൂട്ടി പോകുമ്പോൾ കാർ തന്നെയാണ് മികച്ചത്. ഇഷ്ടമുള്ളിടത്ത് നിർത്താനും വിശ്രമിക്കാനും യാത്രാ പ്ലാനുകള്‍ മാറ്റാനും സ്വന്തം വാഹനത്തിലുള്ള യാത്രയ്ക്കേ പറ്റൂ.
എവിടേക്ക് പോകണം എന്നല്ല, ഇന്ന് കുടുബമായി പോകുമ്പോൾ, പ്രത്യേകിച്ച് ഒപ്പം കുട്ടികളുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഇടയ്ക്കിടെ നിർത്തുന്നതും പ്ലാനുകൾ മാറുന്നതും ഫാമിലി യാത്രകളിൽ പുതുമയല്ല. ഇതാ കുടുംബവുമായുള്ള കാർ യാത്ര സുഖകരമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ.

ആദ്യം പ്ലാനിങ്
കുട്ടികളെയും കൂട്ടിയാണ് യാത്രയെങ്കിൽ അത് തുടക്കം മുതൽ തിരികെ എത്തുന്നവതു വരെ കൃത്യമായി പ്ലാൻ ചെയ്തു പോകുന്നതാണ് നല്ലത്. പലപ്പോഴും പ്ലാൻ ചെയ്തതുപോലെ നടന്നെന്നു വരില്ലെങ്കിലും മനസ്സിൽ ഒരു ഐഡിയ ഉണ്ടെങ്കിൽ പോകേണ്ട സ്ഥലം, റൂട്ടിലെ പ്രധാന ഇടങ്ങൾ, ഭക്ഷണം കഴിക്കാൻ നിർത്തേണ്ട ഇടം, തുടങ്ങിയ കാര്യങ്ങൾ കണ്ടുവയ്ക്കാം. ഗൂഗിൾ മാപ്പ് ശരിക്കൊന്നു നോക്കിയാൽ ഈ കാര്യങ്ങളെല്ലാം എളുപ്പത്തിൽ കണ്ടെത്തുകയും ചെയ്യാം.
ഒരു സിനിമ എടുക്കാം
നീണ്ട യാത്രയിൽ കുട്ടികൾ മടുക്കാനുള്ള സാധ്യത കൂടുതലാണ്, എത്ര നല്ല റൂട്ടാണെങ്കിലും കാഴ്ചകളുണ്ടെങ്കിലും അവര‍് അടങ്ങിയിരിക്കണമെന്നില്ല. അപ്പോൾ അവരുടെ പ്രിയപ്പെട്ട സിനിമയോ കാര്‍ട്ടൂണോ കൊടുത്താൽ സമാധാനത്തോടെ അതുകണ്ട് കുട്ടികൾക്ക് കുറച്ചുനേരം സമയം ചെലവഴിക്കാം. മാത്രമല്ല, അവരെ അടക്കിയിരുത്താനും പറ്റിയ മാർഗമാണിത്.
പാക്കിങ്
യാത്രയിൽ കുട്ടികളുണ്ടെങ്കിൽ പാക്കിങ് മാറും. ആവശ്യത്തിന് വെള്ളം, ഇടയ്ക്കിടെ കഴിക്കാൻ പലഹാരങ്ങൾ, അധികം വസ്ത്രങ്ങൾ എന്നിങ്ങനെ കുറേ കാര്യങ്ങൾ ആവശ്യമായി വരും. ഇടയ്ക്കിടെ വിശക്കുമ്പോൾ കഴിക്കാനുള്ള പലഹാരങ്ങളും വെള്ളവും അടുത്ത് തന്നെ വയ്ക്കാം. പ്രധാനപ്പെട്ട രേഖകൾ, പഴ്സ്, ബുക്കിങ് വിവരങ്ങൾ തുടങ്ങിയവയെല്ലാം കയ്യകലത്തിൽ സുരക്ഷിതമായി വയ്ക്കണം.
യാത്രയിൽ ഓരോരുത്തർക്കും വേണ്ടി വരുന്ന വസ്ത്രങ്ങൾ ഓരോ ബാഗിലായി വച്ചാൽ ഇടയിലെ കൺഫ്യൂഷനും ഒരു സാധനം എടുക്കാൻ ബാഗ് മുഴുവൻ വലിച്ചിടുന്നതും ഒഴിവാക്കാം. ഓരോ കുട്ടികൾക്കും ഓരോ ബാഗ് നല്കിയാൽ അവരുടെ സാധനങ്ങളെല്ലാം അതിൽ സൂക്ഷിക്കുവാനും കൺഫ്യൂഷൻ ഇല്ലാതെ എടുക്കാനും കഴിയും.
കൂടുതൽ സ്റ്റോപ്പുകള്‍
ലക്ഷ്യസ്ഥാനം വരെ നിര്ത്താതെ ഡ്രൈവ് ചെയ്യുന്നതിന് പകരം ഇടയ്ക്കിടെ നല്ല സ്ഥലങ്ങൾ കാണുമ്പോഴോ സീനറികൾ ഉള്ളപ്പോഴോ വണ്ടി ഒന്നു നിർത്തി അതൊക്കെ കണ്ട് ഫോട്ടോ എടുത്ത് പറ്റിയാൽ ഒരു ചായയും കുടിച്ച് യാത്ര തുടരുന്നത് കൂടുതൽ ഊർജം നല്കും. കുട്ടികൾക്കും നീണ്ട യാത്രയുടെ മടുപ്പ് പോകാൻ നല്ലതാണ്.
സംസാരിക്കാം
കുട്ടികളൊപ്പമുള്ള യാത്രയിൽ സംസാരത്തിന് വലിയ പ്രാധാന്യമുണ്ട്. അവരെ കേട്ടിരിക്കാനും അവരെ സംസാരിക്കാൻ പ്രോത്സാഹിപ്പിക്കാനും ശ്രദ്ധിക്കാം. സ്കൂളിലെയും വീട്ടിലെയും വിശേഷങ്ങൾ മുതൽ യാത്രയിൽ കാണാൻ പോകുന്ന സ്ഥലങ്ങളും അവിടെ എത്തിയാൽ ചെയ്യേണ്ട കാര്യങ്ങളും ഒക്കെ സംസാരിച്ചിരിക്കാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












