Search
  • Follow NativePlanet
Share
» »നഗരം തൊട്ടുകിടക്കുന്ന ബീച്ചുകൾ

നഗരം തൊട്ടുകിടക്കുന്ന ബീച്ചുകൾ

By Maneesh

ഒരുവശത്ത് അറബിക്കടൽ, മറുവശത്ത് ബംഗാൾ ഉൾക്കടൽ. അതുകൊണ്ട് തന്നെ ഇന്ത്യ എന്ന ഉപഭൂഖണ്ഡത്തി‌ൽ തീരപ്രദേശങ്ങൾ അങ്ങനെ നീണ്ടുകിടക്കുകയാണ്. ഇവയിൽ പലസ്ഥലങ്ങളും പേരുകേട്ട ബീച്ചുകളാണ്. ഈ ബീച്ചുകളിൽ അധികവും നഗരത്തോട് ചേർന്ന് കിടക്കുന്ന ബീച്ചുകളാണ്. ഇന്ത്യയിലേ ഏത് കടലോര നഗരങ്ങളുടെ സമീപത്തും ഒരു ബീച്ച് ഉണ്ട്. ഇവയിൽ പലബീച്ചുകളും ജനപ്രിയ ബീച്ചുകളാണ്.

മുംബൈ, കാർവാർ, മംഗലാപുരം, ആലപ്പുഴ, പുരി, വിശാഖപ്പട്ടണം, ചെന്നൈ തുടങ്ങിയ നഗരങ്ങളുടെ സമീപത്തുള്ള ബീച്ചുകൾ എല്ലാംതന്നെ പ്രശസ്തമാണ്. മുബൈയിലെ ജൂഹു ബീച്ചും ചെന്നൈയിലെ മെറീന ബീച്ചും സിനിമക്കാരുടെ ഇഷ്ട ലൊക്കേഷനുകളാണ്.

നഗരം തൊട്ടുകിടക്കുന്ന ഇന്ത്യയിലെ പ്രശസ്തമായ ബീച്ചുകൾ നമുക്ക് പരിചയപ്പെടാം.

കൂടുതൽ

കേരളത്തിലെ സുന്ദരമായ 10 ബീച്ചുകൾ

സുന്ദരമായ ബീച്ച് റോഡുകൾ

മുംബൈയിലെ ജൂഹുബീച്ച്

മുംബൈയിലെ ജൂഹുബീച്ച്

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ബീച്ചാണ് മുംബൈയിലെ ജൂഹുബീച്ച്. മുംബൈയിൽ എത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ് ഈ ബീച്ച്. മലയാളം ഉൾപ്പടെ നിരവധി ഭാഷകളിലെ സിനിമകൾ ഈ ബീച്ചിൽ നിന്ന് ചിത്രീകരിച്ചിട്ടുണ്ട്. സ്ട്രീറ്റ് ഫുഡിന് പേരുകേട്ട മുംബൈയിലെ സ്ഥലം കൂടിയാണ് ജൂഹു ബീച്ച്.
Photo: Alex Dixon

ചെന്നൈയിലെ മെറീന ബീച്ച്

ചെന്നൈയിലെ മെറീന ബീച്ച്

ഇന്ത്യയിലെ പ്രശസ്തമായതും നീളമേറിയതുമായ ബീച്ചാണ് ചെന്നൈയിലെ മെറീന ബീച്ച്. ബംഗാൾ ഉൾക്കടലിന്റെ തീരത്താണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. വീക്കൻഡിൽ ഈ ബീച്ച് വളരെ ജനനിബിഢമായിരിക്കും. നിരവധി തമിഴ് മലയാള സിനിമകൾ ഈ ബീച്ചിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിട്ടുണ്ട്.

Photo: drrfqq

ആലപ്പുഴയിലെ ആലപ്പി ബീച്ച്

ആലപ്പുഴയിലെ ആലപ്പി ബീച്ച്

ആലപ്പുഴനഗരത്തിന് സമീപത്തായുള്ള ആലപ്പിബീച്ച് വിദേശ സഞ്ചാരികളുടെ ഇഷ്ടബീച്ചാണ്. ഇവിടുത്തെ കടൽപ്പാലത്തിൽ നിന്നാൽ സൂര്യസ്തമയത്തിന്റെ ഭംഗി ആസ്വദിക്കാം. ഹൗസ്ബോട്ടുകൾക്ക് പേരുകേട്ട ആലപ്പുഴ അറിയപ്പെടുന്നത് തന്നെ കിഴക്കിന്റെ വെനീസ് എന്ന പേരിലാണ്.
Photo: Alan 2988

പുരിയിലെ സീബീച്ച്

പുരിയിലെ സീബീച്ച്

ഒറീസയിലെ പുരിയിലാണ് പ്രശസ്തമായ പുരി ബീച്ച് സ്ഥിതി ചെയ്യുന്നത്. എല്ലാവർഷവും നടക്കുന്ന പുരി ബീച്ച് ഫെസ്റ്റിവൽ ഇവിടെ പ്രശസ്തമാണ്. നീലാകാശത്തിന് താഴെ ബംഗാൾ ഉൾക്കടലിൽ നിന്ന് അലയടിച്ച് വരുന്ന വെ‌ള്ളിത്തിരമാല പുരിബീച്ചിലെ സ്വർണമണലിനെ വാരിപ്പുണരുന്ന കാഴ്ച സുന്ദരമാണ്.

Photo: Tierecke

ഗോവയിലെ ബാഗ ബീച്ച്

ഗോവയിലെ ബാഗ ബീച്ച്

ഗോവയിലെ ഏറ്റവും പ്രശസ്തമായ ബീച്ച് ഏതെന്ന് ചോദിച്ചാൽ ബാഗാ ബീച്ച് എന്നെ മറുപടി പറയാൻ കഴിയു. അത്രയ്ക്ക് സുന്ദരമാണ് ഗോവയിലെ ബാഗ നഗരത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ ബീച്ച്. നോർത്ത് ഗോവയിലാണ് ബാഗ നഗരം സ്ഥിതി ചെയ്യുന്നത്.
Photo: McKay Savage

പ്രൊമനേഡ് ബീച്ച് പോണ്ടിച്ചേരി

പ്രൊമനേഡ് ബീച്ച് പോണ്ടിച്ചേരി

പോണ്ടിച്ചേരിൽ എത്തുന്നവരുടെ ഇഷ്ടകേന്ദ്രമാണ് പ്രൊമനേഡ് ബീച്ച്. ഇന്ത്യയിലെ സുന്ദരമായ ബീച്ചുകളിൽ ഒന്നാണ് ഈ ബീച്ച്. പോണ്ടിച്ചേരിയുടെ അഭിമാനമാണ് ഈ ബീച്ച്.
Photo: Sanyambahga

ദിയുവിലെ നഗോവ ബീച്ച്

ദിയുവിലെ നഗോവ ബീച്ച്

കേന്ദ്രഭരണ പ്രദേശമായ ദിയു നഗരത്തിലാണ് നഗോവ ബീച്ച് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ തന്നെ കാണാൻ സുന്ദരമായ ബീച്ചുകളിൽ ഒന്നാണ് ഈ ബീച്ച്. നീലക്കടലും വെള്ളമണലുമാണ് ഈ ബീച്ചിന്റെ സൗന്ദര്യം കൂട്ടുന്നത്.

Photo: SyeN

വിശാഗിലെ ആർ കെ ബീച്ച്

വിശാഗിലെ ആർ കെ ബീച്ച്

വിശാഖപട്ടണത്താണ് പ്രശസ്തമായ അർ കെ ബീച്ച് സ്ഥിതി ചെയ്യുന്നത് രാമകൃഷ്ണ മിഷൻ ബീച്ച് എന്നാണ് ആർ കെ ബീച്ചിന്റെ മുഴുവൻ പേര്. ഇവിടുത്തെ ബീച്ച് പാർക്കും പ്രശസ്തമാണ്. ബീച്ച് ബോളിവോൾ, സൺബാത്ത്, സ്വിമ്മിംഗ് കൂടാതെ നിരവധി തരത്തിലുള്ള വാട്ടർസ്പോർട്സിനും പേരുകേട്ട സ്ഥലമാണ് ആർ കെ ബീച്ച്.

Photo: Srichakra Pranav

കാർവാറിലെ മജാലി ബീച്ച്

കാർവാറിലെ മജാലി ബീച്ച്

കർണാടകയിലെ കാർവാറിലാണ് മജാലി ബീച്ച് സ്ഥിതി ചെയ്യുന്നത്. കാളി നദിക്ക് കരയിലായി സ്ഥിതി ചെയ്യുന്ന കാർവാർ കർണാടകയിലെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ്. ബീച്ചുകൾക്കും തുരുത്തുകൾക്കും ക്ഷേത്രങ്ങൾക്കും വ്യത്യസ്തമായ സീ ഫുഡ്സിനും പേരുകേട്ട സ്ഥലമാണ് കാർവാർ.
Photo: Yogesa

വെരവലിലെ സോമനാഥ് ബീച്ച്

വെരവലിലെ സോമനാഥ് ബീച്ച്

ഗുജറാത്തിലെ പ്രശസ്തമായ ബീച്ചാണ് സോമനാഥ് ബീച്ച്. ഗുജറത്തിലെ പശ്ചിമ തീരപ്രദേശത്തായി സൗരാഷ്ട്ര റീജിയണിൽ ആണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. ബീച്ചിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ജ്യോതിർ ലിംഗ ക്ഷേത്രം ഏറെ പ്രശസ്തമാണ്.
Photo: Samadolfo

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+