ഇസ്കോൺ ക്ഷേത്രം, രാജാജി നഗർ
ഇസ്കോൺ ക്ഷേത്രം എന്ന് അറിയപ്പെടുന്ന ശ്രീ രാധാകൃഷ്ണ ചന്ദ്ര ക്ഷേത്രം സ്ഥിതി ചെയ്യുന്ന നോർത്ത് ബാംഗ്ലൂരിലെ രാജാജി നഗറിലായിരുന്നു. കൃഷ്ണനും രാധയുമാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ട. ലോകത്തിലെ പ്രശസ്തമായ ഇസ്കോൺ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. 1997ൽ ആണ് ഈ ക്ഷേത്രം നിർമ്മിച്ചത്.
Photo: Rameshng
നാഗേശ്വര ക്ഷേത്രം, ബേഗൂർ
ബാംഗ്ലൂർ - ഹോസൂർ ഹൈവെയിൽ സ്ഥിതി ചെയ്യുന്ന ചെറിയ ഒരു പട്ടണമാണ് ബേഗൂർ. ഇവിടെയാണ് പുരാതനമായ നാഗേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രാദേശികമായി ഈ ക്ഷേത്രം നാഗനാദേശ്വര ക്ഷേത്രം എന്ന പേരിലും അറിയപ്പെടുന്നുണ്ട്. വെസ്റ്റേൺ ഗംഗാ സാമ്രജ്യത്തിന്റെ കാലത്താണ് ഈ ക്ഷേത്രം നിർമ്മിച്ചത്. അതിനാൽ തന്നെ ഈ ക്ഷേത്രത്തിന് ആയിരത്തോളം വർഷത്തെ പഴക്കം അവകാശപ്പെടാനുണ്ട്. ഇതിനടുത്ത് സ്ഥിതി ചെയ്തിരുന്ന കാശി വിശ്വേശര ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെയുണ്ട്.
Photo: Dineshkannambadi
നാഗേശ്വര ക്ഷേത്രം - കൂടുതൽ വിശേഷങ്ങൾ
നാഗേശ്വര ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ പഞ്ചലിംഗ പ്രതിഷ്ടയാണ്. ശിവരാത്രി നാളിലാണ് ഈ ക്ഷേത്രത്തിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്. കാർത്തിക മാസത്തിലെ തിങ്കളാഴ്ച ദിവസം ഇവിടെ പ്രത്യേക പൂജകൾ നടക്കാറുണ്ട്. ഏപ്രിൽ മാസത്തിൽ നടക്കുന്ന ബ്രഹ്മ രഥോത്സവമാണ് ആളുകൾ കൂടുന്ന മറ്റൊരു ഉത്സവം.
Photo: Thejeshgn
നാഗേശ്വര ക്ഷേത്രം - എങ്ങനെ എത്തിച്ചേരാം
ബേഗൂരിൽ നിന്ന് ഹോസൂർ റോഡിലേക്ക് വളരെ എളുപ്പത്തിൽ എത്താം, ബന്നാർഗട്ട റോഡിൽ നിന്ന് ഹുളിമാവ് വഴി ബേഗൂരിലെത്താം. ഹൊംഗാസാന്ദ്ര വഴി ബൊമ്മനഹള്ളിയിൽ നിന്ന് ബേഗൂരിൽ എത്തിച്ചേരാൻ. ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് ബേട്ടദാസണ്ണപുര വഴി ബേഗൂരിൽ എത്തിച്ചേരാം
Photo: Rsrikanth05
കോട്ടെ വെങ്കിട് രമണ ക്ഷേത്രം, സിറ്റി മാർക്കറ്റ്
ബാംഗ്ലൂർ സിറ്റി മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രാചീന ക്ഷേത്രമാണ് കോട്ടെ വെങ്കിട് രമണ. സിറ്റി മാർക്കറ്റിലെ കെ ആർ റോഡിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൈസൂർ രാജാവായിരുന്ന ചിക്ക ദേവരാജ വഡയാർ ആണ് 1689ൽ ഈ ക്ഷേത്രം പണി കഴിപ്പിച്ചത്.
Photo: Dineshkannambadi
കോട്ടെ വെങ്കിട് രമണ ക്ഷേത്രം, കൂടുതൽ വിശേഷങ്ങൾ
വിജയനഗര - ദ്രാവിഡ ശൈലിയിലാണ് ഈ ക്ഷേത്രത്തിന്റെ രൂപകല്പന. പഴയകോട്ടയ്ക്ക് സമീപത്തായി നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന് സമീപത്തായി 17 നൂറ്റാണ്ടിന്റെ അവസാനത്തോടെ മൈസൂർ രാജകുടുംബം തങ്ങളുടെ കൊട്ടാരം സ്ഥാപിച്ചു. പിന്നീട് ഈ കൊട്ടാരം ടിപ്പു സുൽത്താൻ കീഴടക്കി.
Photo: Dineshkannambadi
ഗവി ഗംഗാധരേശ്വര ക്ഷേത്രം
ബാംഗ്ലൂരിലെ ഗവിപുരം -ഗുട്ടഹള്ളി പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സിറ്റി മാർക്കറ്റിൽ നിന്ന് മൂന്ന് കിലോമീറ്റർ യാത്ര ചെയ്താൽ ഈ ക്ഷേത്രത്തിൽ എത്താം. ഗവിപുരം ഗുഹാക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. കർണാടകയിലെ ശിലാനിർമ്മിത ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ക്ഷേത്രമാണ് ഇത്.
ഗവി ഗംഗാധരേശ്വര ക്ഷേത്രം - കൂടുതൽ വിശേഷങ്ങൾ
കൂറ്റൻകല്ല് കൊത്തിയെടുത്ത് നിർമ്മിച്ച ഈ ക്ഷേത്രം പണികഴിപ്പിച്ചത് ഒൻപതാം നൂറ്റാണ്ടിലാണെന്നാണ് കരുതുന്നത്. ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ട. ശിവവാഹനമായ നന്ദിയുടെ പ്രതിമ ക്ഷേത്രത്തിന് മുന്നിലായി സ്ഥാപിച്ചിട്ടുണ്ട്. 12 കൈകളുള്ള ശക്തി ഗണപതിയുടെ ബിംബവും ഈ ക്ഷേത്രത്തിൽ ഉണ്ട്. അഗ്നിദേവന്റെ അപൂർവമായ ശില്പവും ഈ ക്ഷേത്രത്തിൽ ഉണ്ട്. രണ്ട് ശിരസ്സുകളും ഏഴ് കരങ്ങളും മൂന്ന് കാലുകളുമുള്ള അഗ്നിദേവന്റെ ശില്പം തെക്കേ ഇന്ത്യയിൽ ഇവിടെ മാത്രമാണ് ഉള്ളത്.
ബാസവനഗുഡി നന്ദി ക്ഷേത്രം
ബാംഗ്ലൂരിലെ ബാസവനഗുഡിയിലാണ് പ്രശസ്താമായ നന്ദി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബുൾ ടെമ്പിൾ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. വിജയനഗര സാമ്രജ്യ കാലത്തെ ഒരു പ്രാദേശിക ഭരണാധികാരിയാണ് 1537ൽ ഈ ക്ഷേത്രം നിർമ്മിച്ചത്.
നന്ദി ക്ഷേത്രം - കൂടുതൽ വിശേഷങ്ങൾ
മുമ്പ് ഈ ക്ഷേത്രം നിന്നിടത്ത് നിലക്കടലകൃഷിയുണ്ടായിരുന്നുവത്രേ. കൃഷിയിടത്തില്‍ അലഞ്ഞുനടന്നിരുന്ന ഒരു കാളയെ പ്രീതിപ്പെടുത്താനായിട്ടാണ് ഈ ക്ഷേത്രം പണിതതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ വിശ്വാസത്തെ പിന്‍പറ്റി വര്‍ഷാവര്‍ഷം ഇവിടെ കടലൈക്കായ് പരിഷെ (നിലക്കടലയുത്സവം) നടത്താറുണ്ട്. നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍ നിലക്കടലയുടെ വിളവെടുപ്പ് സമയത്താണ് ഇത് നടക്കാറുള്ളത്.
ദൊഢ ഗണേശ ക്ഷേത്രം
ബാസവനഗുഡി ബുൾ ടെമ്പിൾ റോഡിലാണ് ദൊഢ ഗണേശ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബുൾ ടെമ്പിളിന് സമീപത്തായി ബ്യൂഗിൾ റോക്ക് പാർക്കിന് അരികിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിന്റെ സ്ഥാപകനായ കേംപെഗൗഡയാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാപകൻ. ഒറ്റക്കല്ലിൽ തീർത്ത ഗണേശ വിഗ്രഹമാണ് ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ ആകർഷണം.
പ്രസന്ന വീരാഞ്ജനേയ ക്ഷേത്രം, മഹാലക്ഷ്മി ലേ ഔട്ട്
ബാംഗ്ലൂരിലെ മഹാലക്ഷ്മി ലേ ഔട്ടിലെ ചെറിയ കുന്നിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ എത്തിയാൽ തീർച്ചയായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ഒറ്റക്കല്ലിൽ നിർമ്മിച്ച ഹനുമാന്റെ 22 അടി ഉയരമുള്ള ശിൽപ്പമാണ് ഇവിടുത്തെ ഏറേ ആകർഷണം.
ധർമ്മരായ സ്വാമി ക്ഷേത്രം
ബാംഗ്ലൂർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് ധർമ്മരായ സ്വാമി ക്ഷേത്രം. ധർമ്മരായ, ധർമ്മരാജ തുടങ്ങിയ പേരുകൾ ഗൗതമ ബുദ്ധന്റെ മറ്റൊരു പേരാണ്. ബുദ്ധമതത്തിലെ താരാ ദേവിയായിരുന്നു ഇവിടുത്തെ പ്രതിഷ്ട. എന്നാൽ പിന്നീട് ഈ ക്ഷേത്രം ഹൈന്ദവ ക്ഷേത്രമായി പരിവർത്തനം ചെയ്തപ്പോൾ താര ദേവിയെ ദ്രൗപതിയാക്കുകായായിരുന്നു.
ഹലസൂർ സോമേശ്വര ക്ഷേത്രം
അൽസൂർ എന്ന് അറിയപ്പെടുന്ന ഹലസൂരിൽ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവൻ സോമേശ്വരനായിട്ടാണ് ഇവിടെ ആരാധിക്കപ്പെടുന്നത്. ചോള കാലഘട്ടത്തിലാണ് ഇവിടെ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. വിജനഗര ഭരണകാലത്തും ഹിറിയ കേംപെ ഗൗഡയുടെ ഭരണകാലത്തും ഈ ക്ഷേത്രത്തിൽ ചില പരിഷ്കാരങ്ങൾ നടത്തി.
റാഗിഗുഡ ആഞ്ജനേയ ക്ഷേത്രം
ബാംഗ്ലൂരിൽ ജയനഗർ ഒൻപതാം ബ്ലോക്കിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിലെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രമാണ് ഇത്. 1969ൽ ആണ് ഈ ക്ഷേത്രം നിർമ്മിച്ചത്.
ബാസവനഗുഡി നന്ദി ക്ഷേത്രം
ബാംഗ്ലൂരിലെ ബാസവനഗുഡിയിലാണ് പ്രശസ്താമായ നന്ദി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബുൾ ടെമ്പിൾ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. വിജയനഗര സാമ്രജ്യ കാലത്തെ ഒരു പ്രാദേശിക ഭരണാധികാരിയാണ് 1537ൽ ഈ ക്ഷേത്രം നിർമ്മിച്ചത്.