സൂചിപ്പാറ വെള്ളച്ചാട്ടം, കല്‍പ്പറ്റ
വയനാടിന്റെ ഭരണസിരാകേന്ദ്രമായ കൽപ്പറ്റയിൽ നിന്ന് 22 കിലോമീറ്റർ അകലെയായാണ് സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. റാഫ്റ്റിംഗ്, നീന്തല്‍ മുതലായ വാട്ടര്‍ സ്‌പോര്‍ട്‌സ് ഈവന്റുകള്‍ക്ക് ഇവിടെ സൗകര്യമുണ്ട്. മരത്തിന് മുകളിലെ കുടിലുകളില്‍ താമസിച്ച് നീന്തലും വെള്ളച്ചാട്ടത്തിന്റെ കാഴ്ചകളും കാണാം. കനത്ത കാട്ടിലൂടെ ഏകദേശം 2 കിലോമീറ്റര്‍ ദൂരം നടക്കണം സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അരികിലെത്താന്‍. കൂടുതൽ വായിക്കാം
Photo: Yjenith
വാഴച്ചാല്‍ വെള്ളച്ചാട്ടം, അതിരപ്പള്ളി
അതിരപ്പള്ളിയിലെ മഴക്കാടുകളില്‍പ്പെടുന്ന ഷോളയാര്‍ മേഖലയിലാണ് വാഴച്ചാല്‍ വെള്ളച്ചാട്ടം. അതിരപ്പള്ളി വെള്ളച്ചാട്ടത്തില്‍ നിന്ന് അഞ്ച് കിലോമീറ്ററും ചാലക്കുടി വനമേഖലയില്‍ നിന്ന് 36 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ഇവിടുത്തെ മനോഹരമായ പ്രകൃതി നഗരജീവിതത്തിന്റെ സംഘര്‍ഷങ്ങളില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കും. കൂടുതൽ വായിക്കാം
Photo: Challiyan
മീന്‍മുട്ടി വെള്ളച്ചാട്ടം, കല്‍പ്പറ്റ
മീനുകള്‍ക്ക് തുടര്‍ന്നു നീന്താന്‍ കഴിയാത്ത ഇടം എന്നാണ് മീന്‍മുട്ടി എന്നാണത്രെ വാക്കിനര്‍ത്ഥം. മൂന്ന് തട്ടുകളിലായി 300 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് മീന്‍മുട്ടി ഫാള്‍സ് പതിക്കുന്നത്. കല്‍പ്പറ്റയില്‍ നിന്നും 29 കിലോമീറ്റര്‍ അകലത്തിലാണ് മീന്‍മുട്ടി ഫാള്‍സ്. പ്രൊഫഷണലായ ഗൈഡുകളുടെ സഹായമുണ്ട് ഇവിടെയെങ്ങും. പരിചയമില്ലാത്ത സഞ്ചാരികള്‍ ഗൈഡുകളെ ആശ്രയിക്കുന്നതാണ് നല്ലത്. കൂടുതൽ വായിക്കാം
Photo: Vssekm
മീൻവല്ലം വെള്ളച്ചാട്ടം, പാലക്കാട്
പാലക്കാട് നഗരത്തിൽ നിന്ന് 22 കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ മീൻവല്ലം വെള്ളച്ചാട്ടം കാണം. തുപ്പനാട് പുഴയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളിൽപ്പെട്ട കരിമലയുടെ ഭാഗത്താണ് ഈ വെള്ളച്ചാട്ടം. കോഴിക്കോട് നിന്ന് പാലക്കാടേക്ക് പോകുന്ന വഴിക്ക് കല്ലിക്കോട് തുപ്പനാട് ജംഗ്ഷനിൽ നിന്ന് മീൻവല്ലത്ത് എത്താം. ഇവിടേയ്ക്ക് പൊതുഗതാഗത സൗകര്യം ലഭ്യമല്ല. സ്വകാര്യ വാഹനങ്ങളേ ആശ്രയിക്കേണ്ടി വരും ഇവിടെയെത്താൻ. കാഞ്ഞിരപ്പുഴ ജലസേചന കനാലിന്റെ കരയിലൂടെ മീൻവല്ലത്തേക്കുള്ള യാത്രയും രസകരമാണ്.
Photo: mathew john kochuplackal
മരോട്ടിച്ചാൽ വെള്ളച്ചാട്ടം, തൃശൂർ
തൃശൂർ നഗരത്തിൽ നിന്ന് 15 കിലോമീറ്റർ യാത്ര ചെയ്താൽ മരോട്ടിച്ചാൽ വെള്ളച്ചാട്ടം കാണാൻ കഴിയും. മഴക്കാലത്താണ് ഇവിടെ സന്ദർശിക്കാൻ അനുയോജ്യം. തൃശൂർ ജില്ലയിലെ പുത്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിന് സമീപത്തെത്താൻ മൂന്ന് കിലോമീറ്റർ വനത്തിലൂടെ യാത്ര ചെയ്യണം.
Photo: Anee jose
പാലരുവി വെള്ളച്ചാട്ടം, കൊല്ലം
കൊല്ലത്തുനിന്നും 75 കിലോമീറ്റര്‍ അകലെയാണ് പാലരുവി വെള്ളച്ചാട്ടം. 4 കിലോമീറ്ററോളം വനത്തിനുള്ളിലൂടെ നടന്നുവേണം വെള്ളച്ചാട്ടത്തിനടുത്തെത്താന്‍. ഇക്കോ ടൂറിസം പദ്ധതിയ്ക്ക് സമീപത്തുതന്നെയാണ് വെള്ളച്ചാട്ടം. നിത്യഹരിതവനങ്ങളാണ് ഈ വെള്ളച്ചാട്ടത്തിനുചുറ്റും. കൂടുതൽ വായിക്കാം
Photo: Satheesan.vn
തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം, കോതമംഗലം
1500 മീറ്റര്‍ ഉയരത്തില്‍ നിന്ന് പതിക്കുന്ന മറ്റൊരു വെള്ളച്ചാട്ടമാണ് തൊമ്മന്‍കുത്ത്. മറ്റു വെള്ളച്ചാട്ടങ്ങളെ അപേക്ഷിച്ച് ചെറുതാണിതെങ്കിലും 7 പടവുകളിറങ്ങി പടവുകളോരോന്നിലും കൊച്ചു ജലാശയങ്ങള്‍ തീര്‍ത്ത് താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടവും അതിന്റെ അഴകാര്‍ന്ന പരിസ്ഥിതിയും കണ്ടാസ്വദിക്കാന്‍ ടൂറിസ്റ്റുകള്‍ ഇവിടെ വന്നെത്തുന്നു. പ്രകൃത്യാലുള്ള ഈ പടവുകളും അതിലെ ജലാശയവുമാണ് ഈ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത. കൂടുതൽ വായിക്കാം
Photo: Kiran Gopi at ml.wikipedia
തുഷാരഗിരി വെള്ളച്ചാട്ടം, കോഴിക്കോട്
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിലാണ് തുഷാരഗിരി വെള്ളച്ചാട്ടം. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. കോഴിക്കോട് നിന്ന് 50 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെയെത്താം. അപൂർവയിനം ചിത്രശലഭങ്ങളുടെ കേന്ദ്രം കൂടിയാണ് തുഷാരഗിരി.
Photo: നിരക്ഷരൻ at ml.wikipedia
ചീയപ്പാറ വെള്ളച്ചാട്ടം, അടിമാലി
നേര്യമംഗലത്തിനും അടിമാലിക്കും ഇടയിലായി കൊച്ചി മധുര ഹൈവേയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഏഴ് തട്ടുകളായാണ് ഇവിടെ വെള്ളം താഴേക്ക് കുതിക്കുന്നത്. ഇതിന് സമീപത്തായാണ് വാളറ വെള്ളച്ചാട്ടം.
Photo: Sreerajcochin
ചാർപ്പ വെള്ളച്ചാട്ടം, ചാലക്കുടി
തൃശൂർ ജില്ലയിലാണ് ചാർപ്പ വെള്ളച്ചാട്ടം. അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടത്തിന് സമീപത്തയാണ് ഈ വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്നത്. ചലക്കുടിയിൽ നിന്ന് വാൽപ്പാറൈക്ക് പോകുന്ന വഴിക്ക് ഈ വെള്ളച്ചാട്ടം കാണാം.
Photo: Neon
കുംഭാവുരുട്ടി വെള്ളച്ചാട്ടം, കൊല്ലം
ചെങ്കോട്ടയിൽ നിന്ന് അച്ചൻകോവിലേക്ക് പോകുന്ന വഴിയിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം. റോഡരികിൽ നിന്ന് വനത്തിലൂടെ ദുർഘടവും വഴുപ്പുള്ളതുമായ പാതയിലൂടെ നാലു കിലോമീറ്റർ സഞ്ചരിച്ചാലെ വെള്ളച്ചാട്ടത്തിന് അരികിൽ എത്താൻ കഴിയു. ഗൈഡുകളുടെ സഹായമില്ലാതെ വെള്ളച്ചാട്ടത്തിന് അരികിൽ എത്തുന്നത് അപകടകരമാണ്. 10 രൂപ ടിക്കറ്റ് എടുത്ത് വേണം ഗൈഡിന്റെ സഹായത്തോടെ ഇവിടെയെത്താൻ.
Photo: Fotokannan
കാന്തൻപാറ വെള്ളച്ചാട്ടം, വയനാട്
കൽപ്പറ്റയിൽ നിന്ന് 22 കിലോമീറ്റർ അകലെയുള്ള മേപ്പാടിക്ക് അടുത്തായാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഏകദേശം 30 മീറ്റർ താഴ്ചയിലാണ് വെള്ളം പതിക്കുന്നത്. സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന മേപ്പാടിയിൽ നിന്ന് 8 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെയെത്താം.
Photo: Aneesh Jose
കരുവാര വെള്ളച്ചാട്ടം, പാലക്കാട്
സൈലന്റ് വാലി ദേശീയോദ്യാനത്തിലാണ് കരുവാര വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇവിടെ താമസിക്കുന്ന ആദിവാസികളുടേതല്ലാതെ പുറമേ നിന്നുള്ളവരുടെ വാഹനങ്ങൾ കടത്തിവിടില്ല. അതിനാൽ ഏകദേശം അഞ്ച് കിലോമീറോളം നടന്ന് യാത്ര ചെയ്യണം ഇവിടെയെത്താൻ.
Photo: നിരക്ഷരൻ
ആഢ്യൻപാറ വെള്ളച്ചാട്ടം, നിലമ്പൂർ
നിലമ്പൂരില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ കുറുമ്പലങ്ങോട് ഗ്രാമത്തിലാണ് ആഡ്യന്‍പാറ വെള്ളച്ചാട്ടം. അതിമനോഹര വെള്ളച്ചാട്ടവും പാറക്കെട്ടുകളും മരങ്ങളുമൊക്കെയുള്ള ഇവിടം വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. വെള്ളരിമലനിരകളില്‍ ഉല്‍ഭവിക്കുന്ന വെള്ളച്ചാട്ടം 300 അടി ഉയരത്തില്‍ നിന്ന് താഴേക്ക്പതിക്കുന്ന കാഴ്ച നയനാനന്ദകരമാണ്. കൂടുതൽ വായിക്കാം
Photo: നിരക്ഷരൻ
ആതിരപ്പള്ളി വെള്ളച്ചാട്ടം, ആതിരപ്പള്ളി
തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ് അതിരപ്പള്ളി സ്ഥിതി ചെയ്യുന്നത്. തൃശ്ശൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള അതിരപ്പള്ളി ഒരു ഫസ്റ്റ് ഗ്രേഡ് പഞ്ചായത്താണ്. കൊച്ചിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് അതിരപ്പള്ളി. ഇവിടം മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ക്കും ആകര്‍ഷകമായ മഴക്കാടുകള്‍ക്കും പ്രശസ്‌തമാണ്. കൂടുതൽ വായിക്കാം
Photo: Arayilpdas