Search
  • Follow NativePlanet
Share
» »തത്കാൽ ടിക്കറ്റ് ബുക്കിങ്; സാധ്യത ഉറപ്പാക്കാൻ അഞ്ച് വഴികൾ, തത്കാൽ ഓട്ടോമേഷൻ ടൂളും പരീക്ഷിക്കാം

തത്കാൽ ടിക്കറ്റ് ബുക്കിങ്; സാധ്യത ഉറപ്പാക്കാൻ അഞ്ച് വഴികൾ, തത്കാൽ ഓട്ടോമേഷൻ ടൂളും പരീക്ഷിക്കാം

ഉത്സവകാലമോ നീണ്ട അവധികളോ ആഘോഷമോ വരുമ്പോൾ ഏറ്റവും തിരക്കുവരുന്ന ഇടം സ്വാഭാവികമായും റെയില്‍വേയാണ്. അവധിക്കാലത്ത് നാട്ടിൽ എത്താന്‍ ആളുകൾ ആദ്യം പരിഗണിക്കുക ട്രെയിൻ ആണ്. എന്നാൽ സ്ഥിരം കണ്ടുവരുന്നത് ആഴ്ചകൾക്കു മുന്‍പേ തന്നെ അവധിക്കാല സീസണിലെ ടിക്കറ്റുകൾ എല്ലാം തന്നെ ബുക്ക് ആകുന്ന സ്ഥിതിയാണ്. ചിലവ് കുറഞ്ഞ യാത്രകൾ ആണ് റെയിൽവേ ഒരുക്കുന്നത് എന്നതാണ് ട്രെയിൻ യാത്രയുടെ ആകർഷണം തന്നെ.

ടിക്കറ്റ് ബുക്കിങ് കഴിഞ്ഞാലും ട്രെയിൻ പുറപ്പെടുന്നതിനു മുൻപേ ബുക്ക് ചെയ്യാവുന്ന തത്കാൽ ടിക്കറ്റുകൾ ഉള്ളപ്പോൾ അത്ര പേടിക്കേണ്ട ആവശ്യമില്ല. പക്ഷേ, ഒരിക്കലും പൂർണ്ണമായും തത്കാൽ ടിക്കറ്റുകളെ ആശ്രയിക്കുവാനും സാധിക്കില്ല. ബുക്കിങ് ആരംഭിച്ചാൽ മിനിറ്റുകൾക്കുള്ളിൽ തത്കാൽ ടിക്കറ്റുകൾ വിറ്റുതീരുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. സീസണ്‍ സമയമാണെങ്കിൽ പറയുകയും വേണ്ട. എന്നാൽ ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ തത്കാൽ ടിക്കറ്റുകൾ ഉറപ്പിക്കാനുള്ള സാധ്യത കൂട്ടാം.

 easy way to book tatkal ticket

1. നേരത്തെ ലോഗ് ഇൻ ചെയ്യുക

തത്കാൽ ടിക്കറ്റ് എടുക്കാൻ സമയമാകുമ്പോള്‍ അല്ല ഐ ആര്‍ സി ടി സിയുടെ വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്യേണ്ടത്. നിങ്ങളുടെ പേരും മറ്റു വിശദ വിവരങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ കൊടുത്ത് നേരത്തെ തന്നെ സൈറ്റിൽ ലോഗ് ഇൻ ചെയ്യുക. പിന്നീട് ബുക്ക് ചെയ്യേണ്ട ആവശ്യം വരുമ്പോൾ നേരത്തെ സൃഷ്ടിച്ച യൂസർ നെയിമും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ടിക്കറ്റ് ബുക്കിങ് പൂർത്തിയാക്കേണ്ട വിധത്തിലാണ് ചെയ്യേണ്ടത്.

2. തത്കാൽ ബുക്കിങ്ങിനുള്ള സമയം അറിയാം

തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഏറ്റവുമാദ്യം അറിഞ്ഞിരിക്കേണ്ടത് തത്കാൽ ബുക്കിങ്ങിനുള്ള സമയം ആണ്. 3 എസി അല്ലെങ്കിൽ അതിനു മുകളിലുള്ള ക്ലാസുകളിലേക്കുള്ള തത്കാൽ ടിക്കറ്റ് ബുക്കിങ് രാവിലെ 10.00 മണിക്ക് ആരംഭിക്കും. അതുകൊണ്ട് രാവിലെ 9.57ന് തന്നെ ലോഗിൻ ചെയ്യാൻ മറക്കരുത് അതേപോലെ സ്ലീപ്പർ ക്ലാസിലേക്കുള്ള തത്കാൽ ടിക്കറ്റ് ബുക്കിംഗ് രാവിലെ 11 മണിക്ക് ആരംഭിക്കുന്നു, യാത്രക്കാരൻ 10.57 മണിക്കൂറിനുള്ളിൽ പോർട്ടലിൽ ലോഗിൻ ചെയ്യണം.

Tips to book Tatkal ticket

3. ഒരാൾക്ക് എത്ര ടിക്കറ്റ് ബുക്ക് ചെയ്യാം

ഒരാൾക്ക് ഒരു പിഎൻആർ നമ്പറിൽ നിന്നും എത്ര തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം എന്നതും അറിഞ്ഞിരിക്കണം.
ഒരാൾക്ക് ഒരു പിഎൻആർ നമ്പറിൽ 4 താത്കാൽ ടിക്കറ്റുകൾ മാത്രമേ ബുക്ക് ചെയ്യാന്‍ അനുമതിയുള്ളൂ. ഒരു വ്യക്തിക്ക് ഒരു ഐപി അ‌ഡ്രസിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ പ്രതിദിനം 2 ടിക്കറ്റുകളും (സ്ലീപ്പർ അല്ലെങ്കിൽ എസി) ഏജന്റുമാർക്ക് ഒരു ട്രെയിനിൽ പ്രതിദിനം ഒരു തത്കാൽ ടിക്കറ്റുമേ ബുക്ക് ചെയ്യാൻ സാധിക്കൂ.

4. മാസ്റ്റര്‍ ലിസ്റ്റും ട്രാവൽ ലിസ്റ്റും

തത്കാൽ ടിക്കറ്റ് ബുക്കിങ് പൂർത്തിയാക്കാൻ എളുപ്പം ഉപയോഗപ്പെടുത്താവുന്ന സൗകര്യമാണ് മാസ്റ്റര്‍ ലിസ്റ്റും ട്രാവൽ ലിസ്റ്റും. നിങ്ങളുടെ പ്രൊഫൈലിൽ മുൻകൂട്ടി സേവ് ചെയ്തുവെക്കുവാൻ കഴിയുന്ന യാത്രക്കാരുടെ ഒരു ലിസ്റ്റ് ആണ് ഈ മാസ്റ്റര്‍ ലിസ്റ്റ്. മാസ്റ്റർ ലിസ്റ്റിൽ ഒരാൾക്ക് 20 യാത്രക്കാരുടെ വരെ ലിസ്റ്റ് സൂക്ഷിക്കുവാന്‍ കഴിയും. ഈ മാസ്റ്റർ ലിസ്റ്റിൽ നിന്നും നിങ്ങളുടെ യാത്രയിൽ വരുന്ന ആളുകളുടെ ലിസ്റ്റാണ് ട്രാവൽ ലിസ്റ്റ്

5.തത്കാൽ ടിക്കറ്റ് ഓട്ടോമേഷൻ ടൂൾ ഉപയോഗിക്കാം

തത്കാൽ ടിക്കറ്റ് ബുക്കിങ് വേഗത്തിൽ പൂർത്തിയാക്കാനുള്ള മറ്റൊരു എളുപ്പ വഴിയാണ് തത്കാൽ ടിക്കറ്റ് ഓട്ടോമേഷൻ ടൂൾ ഉപയോഗിക്കുന്നത്. ഈ സൗജന്യ ടൂൾ വഴി നിങ്ങൾക്ക് യാത്ര ചെയ്യുന്ന ആളുകളുടെ പേര്, പ്രായം, യാത്രാ തീയതി തുടങ്ങിയ കാര്യങ്ങൾ പൂരിപ്പിച്ച് ലോഡ് ചെയ്യാൻ ഇത് സഹായിക്കുന്നു. തുഐആർസിടിസി അക്കൗണ്ടില്‍ ലോഗ് ഇൻ ചെയ്ത തത്കാൽ ബുക്ക് ചെയ്യുമ്പോൾ ലോഡ് ഡാറ്റ- Load Data എന്നതിൽ ക്ലിക്ക് ചെയ്താൽ ഈ വിവരങ്ങളെല്ലാം തനിയെ ലോഡ് ആകും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+