നീണ്ട കാലത്തെ കാത്തിരിപ്പിനും അനിശ്ചിതങ്ങള്‍ക്കും ശേഷം ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിലെത്തുകയാണ്. ഇന്ത്യയിലെ പതിനാലാമത്തെയും ദക്ഷണ റെയില്‍വേയുടെ മൂന്നാമത്തെയും വന്ദേ ഭാരത് എക്സ്പ്രസ് ആണ് തിരുവനന്തപുരം - കണ്ണൂർ വന്ദേ ഭാരത് എക്സ്പ്രസ്. ചെന്നൈയിൽ നിന്നു വെള്ളിയാഴ്ച ട്രെയിന്‍ തിരുവനന്തപുരത്ത് എത്തും. ഈ മാസം 22ന് ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം നടത്തും. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയായിരിക്കും ഇത്. തുടർന്ന് ഏപ്രിൽ 25ന് പ്രധാനമന്ത്രി കേരളാ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും. പരീക്ഷണയോട്ടത്തിൽ കൊല്ലം, വർക്കല, ചെങ്ങന്നൂർ, എറണാകുളം സൗത്ത്, എറണാകുളം നോർത്ത് എന്നിവിടങ്ങളിൽ ട്രെയിന്‍ അല്‍പനേരം നിർത്തിയിടും എന്നാണ് റിപ്പോർട്ട്.

അത്യാധുനിക സൗകര്യങ്ങളുള്ള 16 കോച്ചുകളാണ് തിരുവനന്തപുരം - കണ്ണൂർ വന്ദേ ഭാരത് എക്സ്പ്രസിന് ഉണ്ടായിരിക്കുക. 501 കിലോ മീറ്റർ ദൂരം ഏഴ് മുതൽ ഏഴര മണിക്കൂർ വരെ സമയത്തിൽ തിരുവനന്തപുരത്തു നിന്നും കണ്ണൂർ എത്താൻ സാധിക്കും.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിയിരിക്കും ട്രെയിനിന് സ്റ്റോപ്പുണ്ടായിരിക്കുക. 550 കിലോമീറ്ററാണ് യാത്രാ ദൂരം.
52 സെക്കൻഡ് കൊണ്ട് 100 കിലോമീറ്റർ വേഗത വന്ദേ ഭാരത് ട്രെയിനിന് കൈവരിക്കുവാൻ സാധിക്കും. പരമാവധി 160 കിലോമീറ്റർ വേഗത കൈവരിക്കവാൻ സാധിക്കുന്നവയാണ് വന്ദേ ഭാരത് ട്രെയിനുകളെങ്കിലും ട്രാക്കുകളുടെ ശേഷിയനുസരിച്ച് ഇതിൽ വ്യത്യാസം വരും. നിലവില സ്ഥിതിയനുസരിച്ച് ഈ വേഗത കേരളത്തില്‍ ലഭിക്കില്ല.അതിനാൽ തുടക്കത്തിൽ പരമാവധി 100 കിലോമീറ്റർ വേഗതയില്‍ ഓടിക്കുവാനാണ് തീരുമാനം. മണിക്കൂറിൽ 75, 90, 100 കിലോമീറ്റർ എന്നിങ്ങനെയായിരിക്കും കേരളത്തിലെ വേഗത.

അത്യാധുനിക സൗകര്യങ്ങളാണ് വന്ദേ ഭാരത് ട്രെയിവുകളുടെ പ്രത്യേകത. പൂർണ്ണമായും എയർ കണ്ടീഷൻ നടത്തിയ കോച്ചുകളാണ് ഇതിനുള്ളത്. ജിപിഎസ് പാസഞ്ചർ ഇൻഫർമേഷൻ സംവിധാനംഓട്ടമാറ്റിക് ഡോറുകൾ, റിവോൾവിങ് ചെയറുകൾ,ബയോ വാക്വം ശുചിമുറികൾ, എന്നിങ്ങനെ യാത്ര സുഖകരമാക്കുന്ന ഒരുപാട് പ്രത്യേകതകൾ ഇതിനുണ്ട്. എക്സിക്യൂട്ടീവ് കോച്ചുകളിൽ 180 ഡിഗ്രി റൊട്ടേറ്റിംഗ് സീറ്റുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഓരോ ട്രെയിനിനും രണ്ട് അറ്റത്തും ഡ്രൈവർ ക്യാബിനുകളുള്ളതിനാല്‍ ദിശ മാറ്റുവാൻ ഉള്ള സമയവും ഇതിൽ ലാഭിക്കാം. സുരക്ഷയ്ക്കായി കവാച്ച് ടെക്‌നോളജി ആണ് ഉപയോഗിക്കുന്നത്. ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിക്കുന്നത് തടയുവാനാണ് ഇതുപയോഗിക്കുന്നത്.

60 ലക്ഷം ആളുകൾ
2019 ഫെബ്രുവരിയിൽ രാജ്യത്തെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ആരംഭിച്ചതു മുതൽ 60 ലക്ഷം ആളുകൾ ആളുകൾ ഇതിൽ യാത്ര നടത്തിയിട്ടുണ്ട്. ന്യൂഡൽഹി - വാരണാസി വന്ദേ ഭാരത് എക്സ്പ്രസ് ആണ് രാജ്യത്തെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ്.
ഇന്ത്യയില്‍ നിലവിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ
1. മുംബൈ സെൻട്രൽ - അഹമ്മദാബാദ് - ഗാന്ധിനഗർ, 2. മുംബൈ - സായിനഗർ ഷിർദി,
3. മുംബൈ - സോലാപൂർ,
4. ന്യൂഡൽഹി-വാരണാസി,
5. ന്യൂഡൽഹി - ശ്രീ വൈഷ്ണോ ദേവി മാതാ കത്ര,
6. അംബ് അണ്ടൗറ - ന്യൂഡൽഹി,
7. മൈസൂരു -ചെന്നൈ സെൻട്രൽ,
8. നാഗ്പൂർ - ബിലാസ്പൂർ,
9. ഹൗറ - ന്യൂ ജൽപായ്ഗുരി,
10. സെക്കന്തരാബാദ് - വിശാഖപട്ടണം,
11. ന്യൂഡൽഹി - ഭോപ്പാൽ വന്ദേ ഭാരത് എക്‌സ്പ്രസ്
12. സെക്കന്തരാബാദ് - തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ്
13. എംജിആർ ചെന്നൈ സെൻട്രൽ - കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ്
14. ഡൽഹി കന്റോൺമെന്റ് - അജ്മീർ വന്ദേ ഭാരത് എക്സ്പ്രസ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












