Search
  • Follow NativePlanet
Share
» »രാത്രിയിലെ ക്യാംപിങും പുലരിയിലെ തണുപ്പും... മേയ് മാസത്തിൽ കുളിരും മഞ്ഞും ഇതാ ഇവിടെയുണ്ട്..

രാത്രിയിലെ ക്യാംപിങും പുലരിയിലെ തണുപ്പും... മേയ് മാസത്തിൽ കുളിരും മഞ്ഞും ഇതാ ഇവിടെയുണ്ട്..

രാജ്യമെങ്ങും കനത്ത ചൂടിൽ പൊള്ളുകയാണ്. പതിവില്ലാത്ത വിധത്തിലാണ് ഈ വർഷത്തെ ചൂട്.ഒരാശ്വാസമെന്ന പോലെ ഇടയ്ക്ക് ഒന്നോ രണ്ടോ മഴ കിട്ടിയെങ്കിലും മിക്കയിടങ്ങളും വെന്തുപൊള്ളുകയാണ്. എന്തിനധികം എത്ര ചൂടിലും വീഴാത്ത ഊട്ടിയും കൊടൈക്കനാലും വരെ ഇത്തവണ പെട്ടുപോയി. പകൽപോലും ഉയർന്ന താപനിലയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.

യാത്രക്കാരുടെ കാര്യവും കഷ്ടത്തിലാണ്. മനസ്സറിഞ്ഞൊരു യാത്ര പോകാൻ പറ്റാത്ത അവസ്ഥ. പുറത്തേയ്ക്കിറങ്ങാൻ ചൂട് സമ്മതിക്കില്ല. ഇനി എങ്ങനെയെങ്കിലും പോകാമെന്ന് വെച്ചാൽ അതിനു പറ്റിയ തണുപ്പുള്ള ഇടങ്ങൾ അടുത്തൊന്നുമില്ല. എന്നിരുന്നാലും ചില ഇടങ്ങളുണ്ട്. നാട് ചൂടിൽ ഉരുകുമ്പോഴും അതൊന്നുമറിയാതെ, തണുപ്പിൽ, നിറഞ്ഞു നിൽക്കുന്ന ഇടങ്ങൾ. ഇത്തരത്തിൽ മേയ് മാസത്തിലും തണുപ്പുള്ള സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

Cool Places in India For May Travel-

ഡാർജലിങ്, പശ്ചിമ ബംഗാൾ

പൊതുവേ ചൂട് അങ്ങനെയേശാത്ത നദരമാണ് വെസ്റ്റ് ബെംഗാളിലെ ഡാർജലിങ്. പ്രസന്നമായ, ക്ഷീണിപ്പിക്കാത്ത, പൊതുവേ തണുപ്പുള്ള കാലാവസ്ഥയാണ് മേയ് മാസത്തിൽ ഇവിടെ അനുഭവപ്പെടുന്നത്. റോഡരികിലൂടെ ടോയ് ട്രെയിനിലുള്ള യാത്രയും ഹിമാലയ പർവ്വത നിരകളുടെ ദൂരക്കാഴ്ചകളും തേയിലത്തോട്ടങ്ങളും ഒക്കെയായി ഒത്തിരി കാഴ്ചകൾ ഡാർജലിങ് സഞ്ചാരികൾക്കായി ഒരുക്കുന്നു.

സ്പിതി വാലി, ഹിമാചൽ പ്രദേശ്

ഇന്ത്യയുടെ മഞ്ഞ് മരുഭൂമിയാണ് സ്പിതി വാലി. സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ഭൂമിയായ സ്പിതി വാലിയും മേയ് മാസ യാത്രകൾക്ക് പറ്റിയ സ്ഥലമാണ്. മറ്റിടങ്ങളിലേതു പോലെ താപനില കൂടിയ അവസ്ഥ ഇവിടെ അനുഭവപ്പെടില്ല. അതുമാത്രമല്ല, ലഡാക്ക് പോലുള്ള ജനപ്രിയ സ്ഥലങ്ങളേക്കാൾ തിരക്ക് കുറവാണ് എന്ന പ്രത്യേകതയും സ്പിതി വാലിക്കുണ്ട്. അതിമനോഹരമായ ഭൂപ്രകൃതി, പർവ്വതങ്ങള്‍, മലമ്പ്രശേങ്ങൾ, പുരാതന ആശ്രമങ്ങൾ തുടങ്ങിയവയാണ് സ്പിതി വാലിയിൽ കാണാനുള്ളത്.

ബിർ ബില്ലിങ്, ഹിമാചൽ പ്രദേശ്

ഇന്ത്യയുടെ പാരാഗ്ലൈഡിങ് തലസ്ഥാനം എന്നാണ് ഹിമാചൽ പ്രദേശിലെ ബിർ ബില്ലിങ് അറിയപ്പെടുന്നത്. സാഹസിക യാത്രികരാണ് ഇവിടെ എത്തുന്നവരിൽ അധികവും. പ്രത്യേകിച്ച്, പാരാഗ്ലൈഡിങ്ങിനോട് പ്രിയമുള്ള സഞ്ചാരികളാണെങ്കിൽ ബിർ ബില്ലിങ് ഈ മേസ് മാസത്തിൽ തീർച്ചയായും സന്ദർശിക്കണം. ശരിക്കും ബിർ, ബില്ലിങ് എന്നിവ രണ്ട് സ്ഥലങ്ങളാണ്, ബിറില്‍ നിന്നാരംഭിക്കുന്ന പാരാഗ്ലൈഡിങ് ബില്ലിങ്ങിലാണ് അവസാനിക്കുക. കൂടാതെ ഷെരാബ് ലിങ് ആശ്രമം, ബിര്‍ ‌ടീ ഫാക്ടറി, ചോക്ലിങ് ആശ്രമം എന്നീ സ്ഥലങ്ങളും ഇവിടെ കാണാം.

ഖാജ്ജിയാർ, ഹിമാചൽ പ്രദേശ്

ഈ ചൂടിൽ ഇന്ത്യയിലെ സ്വിറ്റ്സര്‍ലണ്ടിലേക്ക് യാത്ര പോയാലോ.. മഞ്ഞുവീണു കിടക്കുന്ന പാതകളും അവയ്ക്കിടയിലെ പച്ചപ്പും കുന്നിൻപുറങ്ങളിൽ മേഞ്ഞു നടക്കുന്ന ആട്ടിൻ കൂട്ടങ്ങളും ഒക്കെയായി നമ്മുടെ നാട്ടിലെ സ്വിറ്റ്സർലൻഡ് ആണ് ഖാജ്ജിയാർ. ഇന്ത്യയുടെ മിനി സ്വിറ്റ്സർലൻഡ് എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഡൽഹൗസിയിൽ നിന്നും വെറും 26 കിലോമീറ്റർ ദൂരമേയുള്ളൂ ഇവിടേക്ക്. ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലാണ് ഖാജ്ജിരാർ സ്ഥിതി ചെയ്യുന്നത്

ചിറാപുഞ്ചി, മേഘാലയ

ചൂട് കത്തി നിൽക്കുന്ന ഈ സമയത്ത് എപ്പോള്‍ വേണമെങ്കിലും മഴ പെയ്യുവാൻ സാധ്യതയുള്ള ഒരിടത്തേയ്ക്ക് പോയാലോ. അതാണ് മേഖാലയയിലെ ചിറാപുഞ്ചി. ലോകത്തിലെ തന്നെ ഏറ്റവും നനവാർന്ന ഇടങ്ങളിലൊന്ന്ഖാസി ഹിൽസ് ജില്ലയിലെ ഒരു പട്ടണമായ ചിറാപുഞ്ചി ലോകത്തിൽ‌ ഏറ്റവും കൂടുതൽ‌ മഴ ലഭിക്കുന്ന സ്ഥലങ്ങളിലൊന്നും കൂടിയാണ്.

ഗാംഗ്ടോക്ക്, സിക്കിം

വേനൽക്കാലത്ത് കുളിരു തേടി വരാൻ പറ്റിയ മറ്റൊരിടം സിക്കിമിലെ ഗാംഗ്ടോക്ക് ആണ്. സിക്കിമിന്‍റെ തലസ്ഥാനവും ഇവിടുത്തെ ഏറ്റവും വലിയ നഗരവും കൂടിയാണ് ഗങ്ങ്ടോക്ക്. ഹിമാലയത്തിലെ സിവാലിക് മലനിരകളോട് ചേർന്നു കിടക്കുന്ന ഇവിടം പ്രകൃതി മനോഹര കാഴ്ചകളാൽ സമ്പന്നമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+