Search
  • Follow NativePlanet
Share
» »ഗോവയിലെ ന്യൂ ഇയർ ഫ്രീയായി ആഘോഷിക്കാം!

ഗോവയിലെ ന്യൂ ഇയർ ഫ്രീയായി ആഘോഷിക്കാം!

ന്യൂ ഇയർ പാർട്ടികൾക്കായി അധികം പണം മുടക്കാതെ തന്നെ വളരെ കുറഞ്ഞ ചിലവിൽ ആഘോഷിക്കുവാൻ പറ്റിയ കാര്യങ്ങൾ നോക്കാം...

ന്യൂ ഇയർ ആഘോഷങ്ങൾ ഇങ്ങടുത്തെത്തിയതോടെ സഞ്ചാരികളുടെ സേർച്ചിങ് ലിസ്റ്റിൽ ‍ ഗോവ പിന്നെയും ട്രെന്‍ഡിങ്ങായിരിക്കുകയാണ്. ന്യൂ ഇയർ ഇൻ ഗോവ, ഗോവയിലെ ന്യൂ ഇയർ ആഘോഷം, പ്രധാന ബീച്ചുകൾ എന്നിങ്ങനെ ആളുകൾ സേർച്ച് ചെയ്യാത്ത കാര്യങ്ങളില്ല. എന്നാൽ ഇതൊന്നുമല്ലാതെ വളരെ കുറഞ്ഞ ചിലവിൽ, വേണമെങ്കിൽ സൗജന്യമായി വരെ ചെയ്യുവാൻ പറ്റിയ കുറച്ചധികം കാര്യങ്ങൾ ഗോവയിലുണ്ട്. ന്യൂ ഇയർ പാർട്ടികൾക്കായി അധികം പണം മുടക്കാതെ തന്നെ വളരെ കുറഞ്ഞ ചിലവിൽ ആഘോഷിക്കുവാൻ പറ്റിയ കാര്യങ്ങൾ നോക്കാം...

സുഹൃത്തുക്കൾക്കും ആഘോഷങ്ങൾക്കും സിന്‍ക്വേരിം ബീച്ച്

സുഹൃത്തുക്കൾക്കും ആഘോഷങ്ങൾക്കും സിന്‍ക്വേരിം ബീച്ച്

ന്യൂ ഇയർ ആഘോഷങ്ങളിൽ സിൻക്വേരിം ബീച്ചിനെന്താണ് കാര്യം എന്നല്ലെ ഓർക്കുന്നത്? ഗോവയിലേക്കുള്ള യാത്രകളിൽ എത്ര പോയാലും കണ്ടാലും മടുപ്പിക്കാത്ത ഇടങ്ങളിലൊന്നാണ് സിൻക്വേരിം ബീച്ച്. ഗോവയിലെ തിക്കും തിരക്കും ഒട്ടും അനുഭവപ്പെടാത്ത സിൻക്വേരിം ബീച്ച് സാധാരണയായി ബഹളങ്ങളിൽ നിന്നും മാറി നിൽക്കുവാൻ താല്പര്യപ്പെടുന്നവരാണ് തിരഞ്ഞെടുക്കുന്നത്.
ന്യൂ ഇയർ ആഘോഷങ്ങളിൽ ഇവിടെ എത്തിയാൽ സമയ പരിമിതികളൊന്നുമില്ലാതെ കൂട്ടുകാരൊത്ത് വർത്തമാനം പറഞ്ഞിരിക്കുവാനും ന്യൂ ഇയറിനെ തങ്ങളുടേതായ രീതിയിൽ ആഘോഷങ്ങളോടെ സ്വാഗതം ചെയ്യുവാനും ഇവിടെ സാധിക്കും. ബീച്ച് മാത്രമല്ല, അർവാലം ഗുഹകളും വെള്ളച്ചാട്ടവും ഈ കടൽത്തീരത്തോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.
പനാജിമിൽ നിന്നും വെറും 13 കിലോമീറ്റർ അകലെയാണ് സിൻക്വേരിം സ്ഥിതി ചെയ്യുന്നത്. കണ്ഡോലിം ബീച്ചിന്റെ തൊട്ടടുത്തു കൂടിയാണ് ഇതുള്ളത്. പനാജിയിൽ നിന്നും ബസിനു ഇവിടെ എത്താം.

ഹൃദയം ആകർഷിക്കുന്ന നിമിഷങ്ങൾക്ക് ചപോറ കോട്ട

ഹൃദയം ആകർഷിക്കുന്ന നിമിഷങ്ങൾക്ക് ചപോറ കോട്ട

ഗോവയിലെ സന്ദർശനത്തിൽ തീർച്ചയായും പോയിരിക്കേണ്ട ഇടങ്ങളിലൊന്നാണ് ചപോറ കോട്ട. അതിലുപരിയായി സഞ്ചാരികൾക്ക് പരിചയം ദിൽ ചാഹ്താ ഹേ സിനിമ ചിത്രീകരിച്ച ഇടം എന്ന നിലയിലായിരിക്കും. പുതുവർഷത്തലേന്ന് വൈകുന്നേരം വെറുതേ ഇരിക്കുവാനും ആലോചിക്കുവാനും സംസാരിച്ചു കൂട്ടുവാനും ഒക്കെയായി നിരവധി ആളുകൾ ഇവിടെ എത്തുന്നു. വളരെ കുറഞ്ഞ ചിലവിൽ ഗോവയിലെ പുതുവത്സര ആഘോഷങ്ങൾക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടം കൂടിയാണ് ഇത്. ഇവിടുത്തെ സൂര്യാസ്തമയ കാഴ്ചകള്‍ ഏറെ പ്രസിദ്ധമാണ്.

PC:Vipulvaibhav5

ബീച്ചിലെ പാർട്ടി

ബീച്ചിലെ പാർട്ടി

ഗോവയിലെ പ്രസിദ്ധനമായ പബ്ബുകളിലെയും ബീച്ചുകളിലെയും പാർട്ടികൾക്ക് അടുക്കുവാൻ പറ്റാത്ത നിരക്ക് ആയിരിക്കുമെന്ന് മാത്രമല്ല, സൂചികുത്തുവാൻ പറ്റാത്തത്രയും ആളുകളും ഇവിടെ കാണും. ഗോവയിലെ ആഘോഷങ്ങൾക്ക് സുഹൃത്തുക്കളുമൊത്താണ് വന്നിരിക്കുന്നതെങ്കിൽ അടിച്ചു പൊളിക്കുവാൻ ബീച്ച് മതിയാവും. ഒരു ക്യാംപ് ഫയറും അതിനു ചുറ്റുമുള്ള ആഘോഷങ്ങളും ഡാൻസും പാർട്ടിയും ഒക്കെയായി വലിയ ചിലവില്ലാതെ, ഒരു ന്യൂ ഇയർ ആഘോഷം അങ്ങനെ ശരിയാക്കാം.

 ലാന്‍റൺ തെളിയിക്കാം

ലാന്‍റൺ തെളിയിക്കാം

ഗോവയിലെ ന്യൂ ഇയർ ആഘോഷങ്ങളിലെ ഒഴിവാക്കുവാൻ സാധിക്കാത്ത സംഗതിയാണ് ദീപം തെളിയിച്ച് ആകാശത്തേയ്ക്ക് പറത്തി വിടുന്നത്. ഇവിടുത്തെ മിക്ക പബ്ബുകളും ബീച്ചുകളും ന്യൂ ഇയറിനെ സ്വാഗതം ചെയ്യുന്നത് തന്നെ ദീപങ്ങൾ അഥവാ ലാൻറേണുകൾ ആകാശത്തേയ്ക്ക് പറത്തിവിട്ടാണ്.
ഒരുമിച്ച് ദീപം തെളിയിച്ച്, മനസ്സിലെ ആഗ്രഹം ഓർത്തെടുത്ത് പങ്കാളിയോടൊപ്പം ദീപം പറത്തുവാനായി ഇവിടെ കൂടുതലും എത്തുന്നത് ദമ്പതികളും പ്രണയിതാക്കളുമാണ്.

കാഴ്ചകൾ കണ്ടു കറങ്ങാം

കാഴ്ചകൾ കണ്ടു കറങ്ങാം

ന്യൂ ഇയറിനു പ്രത്യേകം പ്ലാൻ ചെയ്ത പരിപാടികൾ ഒന്നുമില്ലെങ്കിൽ എളുപ്പത്തിൽ ചെയ്യുവാൻ പറ്റിയ ഒരു കാര്യമുണ്ട്. ഇവിടുത്തെ പ്രധാന റോഡുകളിലൂടെ വണ്ടിയുമെടുത്ത് ഒരു യാത്രയാവാം. ക്രിസ്മസും ന്യൂ ഇയറും ഒരു കോംപ്രമൈസുമില്ലാതെ ആഘോഷിക്കുന്ന ഇവിടുത്തെ പരിപാടികളും അലങ്കാരങ്ങളും ബഹളങ്ങളുമെല്ലാം കണ്ടിരിക്കേണ്ട കാര്യങ്ങൾ തന്നെയാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: new year goa celebrations
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+