ആരാധനാസ്ഥാനങ്ങളെന്നതിലുപരി ക്ഷേത്രങ്ങളെക്കുറിച്ച് പറയുമ്പോള്‍ കയറിവരുന്നത് നിഗൂഢതകളാണ്. ഉത്തരമില്ലാത്ത ചോദ്യങ്ങളും അവയുടെ അത്ഭുതങ്ങളും മിക്ക ക്ഷേത്രങ്ങള്‍ക്കും സ്വന്തമായുണ്ട്. പൂജകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമൊപ്പം ആളുകളുടെ കൂടിച്ചേരല്‍ ഇടങ്ങളായും പ്രവര്‍ത്തിക്കുന്ന ക്ഷേത്രങ്ങള്‍ നൂറുകണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇവിടെയുണ്ട്. ചില ക്ഷേത്രങ്ങള്‍ അത്ഭുതകരമായ സംഭവങ്ങള്‍ക്ക് പ്രസിദ്ധമാണെങ്കില്‍ ചില ഇടങ്ങള്‍ പ്രാര്‍ത്ഥനകള്‍ക്കും വഴിപാടുകള്‍ക്കുമാണ് പേരുകേട്ടിരിക്കുന്നത്. എന്നാല്‍ ഇവിടെ നിര്‍മ്മിതിയില്‍ നിഗൂഢമായ ക്ഷേത്രങ്ങളെക്കുറിച്ചാണ് നമ്മള്‍ വായിക്കുന്നത്. സാങ്കേതിക വിദ്യകളും നിര്‍മ്മാണരീതികളും ഒരുപടി പോലും വികസിച്ചിട്ടില്ലാത്ത ഒരു കാലത്ത് നിര്‍മ്മാണത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ക്ഷേത്രങ്ങളെക്കുറിച്ച് വായിക്കാം
ടൈഗേഴ്സ് നെസ്റ്റ് മൊണാസ്ട്രി, ഭൂട്ടാന്‍
ഗുരു പദ്മ സംഭവയോടൊപ്പെം കടുവയുടെ രൂപത്തില്‍ ഗുരു റിംപോച്ചെയുടെ പ്രധാന ശിഷ്യയായ ജ്ഞാനസാഗരയും ഇവിടെ എത്തി തപസ്സു ചെയ്തു എന്നാണ് വിശ്വാസം പറയുന്നത്.
കൈലാസ ക്ഷേത്രം, എല്ലോറ
പിരമിഡ് മാതൃകയില്‍ 31.61 മീറ്റർ നീളത്തിലും . 46.92 മീറ്റർ വീതിയിലുമായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. എല്ലോറയിലെ ചാരനന്ദ്രി ഹില്‍സിലെ ഒറ്റക്കല്ലിലാണ് ഇതുള്ളത്. കൈലാസത്തിന്‍റെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കു്ന ഈ ക്ഷേത്രം ലോകത്തെ ഏറ്റവും പഴക്കം ചെന്ന, കല്ലില്‍ കൊത്തിയിരിക്കുന്ന ക്ഷേത്രവും തന്നെയാണ്. വൈദ്യുതിയും സാങ്കേതിക വിദ്യകളും ഒന്നുമില്ലാതിരുന്ന ഒരു കാലത്ത് ഇങ്ങനെയൊരു ക്ഷേത്രം നിര്‍മ്മിച്ചത് ഇന്നും അത്ഭുതമായാണ് കണക്കാക്കുന്നത്.
ജെതവനാരാമയ, ശ്രീലങ്ക
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുരാതന ഘടനയായ ജെതവനാരാമയ 400 അടി ഉയരത്തിൽ ആണ് സ്ഥിതി ചെയ്യുന്നച്. അനുരാധപുരയിലെ മഹാസേന രാജാവ് (273-301) നിർമ്മിച്ച ശ്രീലങ്കയിലെ ഏറ്റവും ഉയരം കൂടിയ സ്തൂപമാണിത്. ശ്രീലങ്കയിലെ മഹാവിഹാരം തകര്‍ന്നതിനെ തുടര്‍ന്നാണ് അദ്ദേഹം ഇതിന്‍റെ നിര്‍മ്മാണ ആരംഭിക്കുന്നത്. എന്നാല്‍ അത് പൂര്‍ത്തിയാക്കുവാന്‍ അദ്ദേഹത്തിനായില്ല. പകരം അദ്ദേഹത്തിന്റെ മകൻ മാഗവണ്ണ ഒന്നാമൻ ആണ് ഈ സ്തൂപത്തിന്റെ നിര്‍മ്മാണം പൂർത്തീകരിച്ചത്. ബുദ്ധൻറെ ബെല്‍ട്ടിന്‍റെ ഒരു ഭാഗം ഇവിടെ സംരക്ഷിക്കപ്പെടുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.എന്നാലിന്ന് ഏറ്റവും ഉയരമുള്ള നിര്‍മ്മിതി എന്നല്ല, പകരം , എന്നാൽ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്.
PC:Wimukthi Bandara
അങ്കോര്‍ വാട്ട്
ഹൈന്ദവ ദൈവങ്ങളുടെ വാസസ്ഥാനമായ മഹാമേരുവിന്റെ രൂപത്തിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. പടിഞ്ഞാറോട്ടുള്ള ക്ഷേത്രത്തിന്റെ ദര്‍ശനം സൂചിപ്പിക്കുന്നതും ഇതാണ്. ബുദ്ധ ക്ഷേത്രമായാണ് ഇത് നിര്‍മ്മിച്ചതെങ്കിലും പിന്നീട് കാലവും ഭരണവും മറിയപ്പോള്‍ ബുദ്ധ ക്ഷേത്രമായും ഇവിടം മാറി. 400 ചതുരശ്ര കിലോമീറ്റര്‍ അഥവാ 154 ചതുരശ്ര മൈല്‍ വിസ്തൃതിയിലാണ് അങ്കോർ വാട്ട് ക്ഷേത്രവും ഇവിടുത്തെ അവശേഷിപ്പുകളും ഇപ്പോഴുള്ളത്.
ഈ ക്ഷേത്രം കംബോഡിയയുടെ അഭിമാനത്തിന്റെയും ദേശീയ ഐക്കണുകളുടെയും ഉറവിടമാണ്, മാത്രമല്ല ദേശീയ പതാകയിൽ അഭിമാനത്തോടെ അവര്‍ ഇതിനെ പ്രദർശിപ്പിക്കുകയും ചെയ്യുന്നു.
ശ്വെദഗൊൺ പഗോഡ
ബോറോബുദർ
വാട്ട് റോങ് ഖുന്‍
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, യഥാർത്ഥ വാട്ട് റോംഗ് ഖുൻ ക്ഷേത്രത്തിന്‍റെ അവസ്ഥ വളരെ മോശമാവുകയും പുനര്‍നിര്‍മ്മിക്കുവാന്‍ കഴിയാത്ത വിധത്തില്‍ ആയിത്തീരുകയും ചെയ്തു ആവശ്യത്തിന് ഫണ്ടുകള്‍ ലഭിക്കാത്തും നവീകരണത്തിന് തടസ്സമായി. തുടര്‍ന്ന് ചിയാങ് റായിയിൽ നിന്നുള്ള പ്രാദേശിക കലാകാരനായ ചലെർ ചായ് കോസിത്പിപട്ട് ക്ഷേത്രം പൂർണ്ണമായും പുനർനിർമിക്കാനും സ്വന്തം പണം ഉപയോഗിച്ച് പദ്ധതിക്ക് ധനസഹായം നൽകാനും തീരുമാനിച്ചു. ഇന്നുവരെ, ചാലേംചായ് 1,080 ദശലക്ഷം തായ്ലന്റ് പണമാണ് ഈ പദ്ധതിക്കായി ചിലവഴിച്ചത്.
പ്രംബനൻ, ഇന്തോനേഷ്യ
ഇന്ന് ലോകത്തിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന നിഗൂക്ഷേത്രങ്ങളിലൊന്നാണിത്. ഇന്തോനേഷ്യൻ നഗരമായ യോഗകാർത്തയിൽ നിന്ന് 17 കിലോമീറ്റർ (11 മൈൽ) വടക്കുകിഴക്കായിട്ടാണ് പ്രംബാനൻ സ്ഥിതിചെയ്യുന്നത്



Click it and Unblock the Notifications













