ബിബറി, ഇംഗ്ലണ്ട്
"ഇംഗ്ലണ്ടിലെ ഏറ്റവും മനോഹരമായ ഗ്രാമം" എന്ന് കലാകാരനും നോവലിസ്റ്റുമായ വില്യം മോറിസ് വിശേഷിപ്പിച്ച കോട്‌സ്‌വോൾഡിന്റെ ഹൃദയഭാഗത്തുള്ള ഒരു മലയോര പട്ടണമാണ് ബിബറി. പതിനേഴാം നൂറ്റാണ്ടിലെ അതേ രൂപത്തിലും ഭാവത്തിലും തന്നെയാണ് ഇന്നും ഈ നഗരമുള്ളത്. ആർലിംഗ്ടൺ റോ സംരക്ഷിത കോട്ടേജുകളുടെ നിര യുകെ പാസ്‌പോർട്ടുകളിലും ബ്രിഡ്ജറ്റ് ജോൺസ് ഡയറി പോലുള്ള സിനിമകളിലും പ്രസിദ്ധമാണ്. തേംസിന്റെ പോഷകനദിയായ കോൾൻ നദിയിയോട് ചേര്‍ന്നാണ് ഇവിടമുുള്ളത്.
ബെയ്‌റൂത്ത്, ജർമ്മനി
1700 കളുടെ മധ്യത്തോട ലോകചരിത്രത്തില്‍ അടയാളപ്പെടുത്തിയ നഗരമാണ് ജര്‍മ്മനിയിലെ ബെയ്‌റൂത്ത്. അക്കാലത്താണ് ഇവിടുത്തെ മഹാനായ ഫ്രെഡറിക് രാജാവിന്‍റെ സഹോദരി വിൽഹെൽമിൻ യൂറോപ്പിലെ കല, സംഗീതം, വാസ്തുവിദ്യ, കവിത എന്നിവയിലെ മികച്ച പ്രതിഭകളെ ഇവിടേക്ക് ക്ഷണിച്ചത്. ഇന്നിവിടെ കാണുന്ന പല നിര്‍മ്മിതികളും അക്കാലത്ത് നിര്‍മ്മിച്ചവയാണ്. "ബെയ്‌റൂത്ത് റോക്കോകോ" എന്നാണ് അക്കാലത്തെ കെട്ടിടങ്ങളെ വിളിക്കുന്നത്. ഇതില്‍ മാർഗരാവിയൽ ഓപ്പറ ഹൗസ്, സും ന്യൂ പാലസ്, കോർട്ട് ഗാർഡന്‍ എന്നിവ യുനസ്കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയിരിക്കുന്നവയാണ്. ഇന്ന്, ബവേറിയൻ പട്ടണം ഒരു സാംസ്കാരിക ശക്തിയായി നിലകൊള്ളുന്നു, ഇപ്പോൾ ജർമ്മൻ സംഗീതസംവിധായകൻ റിച്ചാർഡ് വാഗ്നറുടെ ഓപ്പറകളെ കേന്ദ്രീകരിച്ചുള്ള ഒരു വാർഷിക ഉത്സവത്തിന്റെ ആസ്ഥാനമാണ്. ഇവിടം. സംഗീതജ്ഞനെയും ഭാര്യയെയും അടക്കം ചെയ്തിരിക്കുന്ന വാഗ്‌നറുടെ വില്ലയായ വാൻഫ്രൈഡ് ഇവിടേക്ക് വരുന്നവര്‍ ആദരപൂര്‍വ്വം സന്ദര്‍ശിക്കുന്ന ഇടം കൂടിയാണ്.
ഗോസദലൂർ, ഫറോ ദ്വീപുകൾ
പേരു കേട്ട് തിരിച്ചറിയാനായില്ലെങ്കില്‍ പോലും ഏതൊരു യാത്രാ പ്രേമിയും ഗോസദലറിനെ ചിത്രത്തില്‍ തിരിച്ചറിയും എന്നത് തീര്‍ച്ചയാണ്. അത്രയധികം മനോഹരങ്ങളായ ചിത്രങ്ങളാണ് ഗോസദലൂറിന്റേതായി ഇന്റര്‍നെറ്റിലുള്ളത്. വാഗർ ദ്വീപിലെ ഒറ്റപ്പെട്ട, ഈ ഗ്രാമത്തില്‍ ആകെയുള്ളത് 18 പേരു മാത്രമാണ്. ക്ലിഫിനോട് ചേര്‍ന്നു സ്ഥിത ചെയ്യുന്ന ഇവിടം ലാൻഡ്സ്കേപ്പ് ഫോട്ടോഗ്രാഫർമാര്‍ക്ക് കാഴ്ചകളുടെ പൂക്കാലമാണ് ഒരുക്കുന്നത്. ഗസദലൂറിനെ ദ്വീപിന്റെ പ്രധാന റോഡുമായി ബന്ധിപ്പിക്കുന്നതിന് അടുത്തുള്ള ഒരു പർവതനിരയിലൂടെ ഒരു തുരങ്കം കൊത്തിവച്ചിരുന്നു, എന്നാൽ ഇവിടെയെത്തുന്നത് ഇപ്പോഴും എല്ലാവർക്കുമുള്ള വെല്ലുവിളിയാണ്, എന്നാൽ സാഹസികര്‍ ഇതിനെ ഏറ്റെടുത്ത് ധൈര്യപൂര്‍വ്വം യാത്ര ചെയ്യാറുണ്ട്. കുന്നിന്‍മുകളില്‍ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടമാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം.
മാരിബോർ, സ്ലൊവേനിയ
സ്ലൊവേനിയയിലെ രണ്ടാമത്തെ വലിയ നഗരമായിരുന്നിട്ടും, മാരിബോര്‍ യഥാര്‍ത്ഥത്തില്‍ ഒരു ചെറിയ നഗരത്തിന്റെ അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്കുന്നത്. നടന്നു കാണുവാനുളേള നിരവധി കാഴ്ചകള്‍ നഗരത്തിനു ചുറ്റുമായുണ്ട്. വസന്തവും വേനൽക്കാലവും ആണ് ഇവിടം കണ്ടുതീര്‍ക്കുവാനുള്ള ഏറ്റവും മികച്ച സമയം. മധ്യകാലഘട്ടത്തിലെ ചരിത്രപ്രാധാന്യമുള്ള നിരവധി നിര്‍മ്മിതികള്‍ നഗരത്തിനു ചുറ്റുമായുണ്ട്,ബറോക്ക് ശൈലിയിലുള്ള മാരിബോർ കാസിൽ ആണതിലേറ്റവും പ്രസിദ്ധം. ശൈത്യകാലത്ത് മാരിബോർസ്കോ പോഹോർജെ സ്കീ റിസോർട്ടിൽ മികച്ച സ്കീയിംഗ് അനുഭവം ഉറപ്പാക്കാം. ഓറഞ്ച് നിറത്തിലുള്ള മേല്‍ക്കൂരകളാണ് നഗരത്തിന്റെ സിഗ്നേച്ചര്‍ കാഴ്ച.
ബ്യൂൺ, ഫ്രാൻസ്
ഫ്രാന്‍സിന്റെ വൈന്‍ സംസ്കാരത്തെ അടുത്തറിയുവാനുള്ല അവസരം നല്കുന്ന ഇടമാണ് ബ്യൂണിലേക്കുള്ള യാത്രകള്‍. വൈന്‍ നിര്‍മ്മാണത്തിനായുള്ള പ്രത്യേകതരം ഗുഹകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം, ഇവിടുത്തെ യാത്രയില്‍ കുറഞ്ഞത് ഒരു തവണയെങ്കിലും വൈന്‍ രുചിച്ചില്ലെങ്കില്‍ യാത്ര പൂര്‍ണ്ണമായി എന്നു പറയുവാന്‍ സാധിക്കില്ല. ബ്യൂക്കോളിക് മുന്തിരിത്തോട്ടങ്ങൾ ഇവിടെ തീര്‍ച്ചയായും കണ്ടിരിക്കേണം. കൂടാതെ മതിലാല്‍ വേര്‍തിരിച്ചിരിക്കുന്ന ഈ നഗരത്തെ മുഴുവന്‍ കാണേണ്ടത് ഈ നഗരത്തെ പരിചയപ്പെടുവാനുള്ല മികച്ച മാര്‍ഗ്ഗമാണ്. മധ്യകാലഘട്ടം മുതൽ റോമനു മുമ്പുള്ള കാലഘട്ടം വരെ യുള്ള ചരിത്രത്തെ കുറിക്കുന്ന നിരവധി കാഴ്ചകള്‍ ഇവിടെ കാണാം. ബെഫ്രോയ് (ക്ലോക്ക് ടവർ), നോട്രെ ഡാമിന്റെ ചർച്ച്, പഴയ മാർക്കറ്റ് ലെസ് ഹാലെസ് എന്നിവ തീര്‍ച്ചായായും യാത്രയില്‍ ഉള്‍പ്പെടുത്തണം.
ഷിരാകാവ, ജപ്പാൻ
ജപ്പാനു പുറത്തു നിന്നുള്ളരോട് ചോദിച്ചാല്‍ തീരെ പരിചയം കാണില്ലാത്ത ഇടമാണ് ഷിരാകാവ. ജപ്പാനെ സംബന്ധിച്ച് വളരെ ചരിത്രപ്രാധാന്യമുള്ള പട്ടണമാണിത്. ഓരോ വര്‍ഷവും ശരാശരി 35 അടി ഉയരത്തിലാണ് ഇവിടുത്തെ പര്‍വ്വത്തെ മഞ്ഞു മൂടുന്നത്. ജപ്പാനിലെ വിദൂര ഇടങ്ങളിലൊന്നാണിത് . പ്രദേശത്തുണ്ടാകുന്ന കനത്ത മഞ്ഞുവീഴ്ചയെ അതിജീവിക്കുന്നതിനും കെട്ടിടങ്ങളുടെ ആയുസ്സ് വര്‍ധിപ്പിക്കുന്നതിനുമായി കുത്തനെ ചരിഞ്ഞ മേല്‍ക്കൂരകളാണ് ഇവിടുത്തെ ഭവനങ്ങള്‍ക്കുള്ളത്. നൂറുകണത്തിന് വര്‍ഷം പഴക്കമുള്ള ഇവിടുത്തെ ഇത്തരം ഗാഷോ-സുകുരി കെട്ടിടങ്ങൾ ഇന്ന് മ്യൂസിയങ്ങളും ആകർഷകമായ അതിഥി മന്ദിരങ്ങളുമായി രൂപം മാറിയിട്ടുണ്ട്. ജപ്പാനിൽ മറ്റൊരിടത്തും കാണാത്ത ഒരു പഴയ കാലഘട്ടത്തിലെ ഗ്രാമീണ കാർഷിക ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടമാണിത്.
എഗെർ, ഹംഗറി
വടക്കന്‍ ഹംഗറിയുടെ ചരിത്ര ഉറങ്ങുന്ന പട്ടണമാണ് എഗര്‍. ബുധാപെസ്റ്റില്‍ നിന്നുള്ള യാത്ര മിക്കപ്പോഴും എവിടേക്ക് തിരിക്കണമെന്ന് സഞ്ചാരികളെ കുഴക്കുമ്പോള്‍ മുന്നിലെത്തുന്ന സ്ഥലമാണിത്. എന്നാല്‍ 100 മൈല്‍ ദൂരമെന്നത് തടസ്സമായി കണ്ട് പലപ്പോഴും അന്താരാഷ്ട്ര സഞ്ചാരികള്‍ ഈ വഴി തിരഞ്ഞെടുക്കാറില്ല. എന്നാല്‍ ദൂരം കുറച്ചധികം സഞ്ചരിച്ചാലും പോകുന്ന യാത്രയെ വിലമതിക്കുന്നതാക്കുന്ന നഗരമാണ് എഗെര്‍. ഇടുങ്ങിയ തെരുവുകളും അതിനിരുവശത്തെയും ഫുട്പാത്ത് കഫെകളും നഗരത്തിന്റെ സിഗ്നേച്ചർ റെഡ് ബ്ലെൻഡ് വിൽക്കുന്ന വൈൻ ഷോപ്പുകളും ഈ നാടിന്റെ കാഴ്ചകളാണ്. കാലഘട്ടത്തിലെ മൈനറൈറ്റ് ചർച്ച്, നിയോക്ലാസിക്കൽ ബസിലിക്ക. പതിമൂന്നാം നൂറ്റാണ്ടിലെ ഈഗർ കാസില്‍ എന്നിങ്ങനെ ചരിത്രകാലത്തെ കുറിക്കുന്ന കാഴ്ചകള്‍ നിരവധിയുണ്ട് ഇവിടെ. നഗരക്കാഴ്ചകളുടെ ഏറ്റവും മികച്ച പരിധി ഉറപ്പാക്കുന്ന ഇടം ഈഗർ കാസില്‍ ആണ്.
കുഡില്ലെറോ, സ്പെയിൻ
വൈക്കിങ്ങുകള്‍ നിര്‍മ്മിച്ചു എന്നു വിശ്വസിക്കപ്പെടുന്ന കുഡില്ലെറോ സ്പെയിനിലാണ് സ്ഥിതി ചെയ്യുന്നത്. സ്പെയിനിലെ ഏറ്റവും മനോഹര ഗ്രാമങ്ങളിലൊന്നായ ഇത് പൂര്‍ണ്ണമായും വിനോദ സഞ്ചാരത്തിലും മത്സ്യബന്ധനത്തിലും ആശ്രയിച്ചു ജീവിക്കുന്ന പട്ടണമാണ്. കുന്നിന്‍ ചെരുവുകളില്‍ വവിധ നിറങ്ങളില്‍ നിര്‍മ്മിച്ചു കൂട്ടിയിരിക്കുന്ന ഭവനങ്ങളാണ് ഇവിടുത്തെ കണ്ണുടക്കുന്ന ആദ്യത്തെ കാഴ്ച. വളരെ ചെറിയ ഒരു തുറമുഖത്തെ ആശ്രയിച്ചു കഴിയുന്ന ഈ പട്ടണം കടല്‍രുചികള്‍ക്ക് പേരുകേട്ട റസ്റ്റോറന്‍റുകളാല്‍ സമ്പന്നമാണ്. ഏറ്റവും മുകളിലെ വ്യൂ പോയിന്‍റില്‍ നിന്നും താഴേക്ക് ഇടുങ്ങിയ വഴിയിലൂടെ കാഴ്ചകള്‍ കണ്ടിറങ്ങി വരാം. പതിമൂന്നാം നൂറ്റാണ്ടിലെ ഹുമില്ലാഡെറോ ചാപ്പൽ ഇവിടേ കാണേണ്ട ഇടമാണ്. പട്ടണത്തിലെ ഏറ്റവും പഴയ കെട്ടിടവും ഇത് തന്നെയാണ്.