Search
  • Follow NativePlanet
Share
» »യാത്രകൾ പരീക്ഷണങ്ങളാക്കാം.. ഫോൺ ബാഗിൽ വയ്ക്കാം, യാത്രാ ട്രെൻഡുകൾ ഇങ്ങനെയൊക്കെയാണ്!

യാത്രകൾ പരീക്ഷണങ്ങളാക്കാം.. ഫോൺ ബാഗിൽ വയ്ക്കാം, യാത്രാ ട്രെൻഡുകൾ ഇങ്ങനെയൊക്കെയാണ്!

യാത്രകളിൽ ഫോൺ പോലും മാറ്റിവയ്ക്കുന്ന തരത്തിലുള്ള മാറ്റമാണ് 2023 ലെ യാത്രകളിൽ വരുവാൻ പോകുന്നത്...

കാത്തിരുന്ന് കാത്തിരുന്ന് അവസാനം കുറേയേറെ യാത്രകൾ പോയ വർഷമാണ് 2022. കൊവിഡ് വീട്ടലിരുത്തിയ കാലത്ത് ഒരു ബ്രേക്ക് കിട്ടിയത് 2022 ൽ ആയിരുന്നു. അത് മിക്കവരും യാത്ര ചെയ്തു ആഘോഷിക്കുകയും ചെയ്തിട്ടുണ്ട്. 2023 യാത്ര രംഗത്ത് കുറച്ച് വ്യത്യസ്തകളുടെ വർഷമായിരിക്കും എന്നാണ് കരുതുന്നത്. നേരത്തെയുണ്ടായിരുന്ന പോലെ സ്വതന്ത്രമായ യാത്രകൾ വരുന്ന സമയമാണെങ്കിലും നമ്മൾ പ്രതീക്ഷിക്കുന്നതിലും അപ്പറത്തുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിന്നും തലയയുർത്താത്ത ഒരു യുവത്വത്തെ നമുക്കറിയാം, എന്നാൽ യാത്രകളിൽ ഫോൺ പോലും മാറ്റിവയ്ക്കുന്ന തരത്തിലുള്ള മാറ്റമാണ് 2023 ലെ യാത്രകളിൽ വരുവാൻ പോകുന്നത്...

യാത്ര ചെയ്ത് പണിയെടുക്കാം

യാത്ര ചെയ്ത് പണിയെടുക്കാം

വർക് ഫ്രം ഹോം ഓപ്ഷൻ കൊവിഡ് തുടങ്ങിയപ്പോൾ മുതൽ കൂടുതൽ പ്രചാരം നേടിയ ഒന്നാണ്. ഇതെങ്ങനെ 2023 ലെ ട്രാവൽ ട്രെൻഡായി എന്നല്ലേ. 2021ലും 2022ലും പല കമ്പനികളും കൂടുതൽ ആളുകളെ ജോലിക്കെടുത്തിരുന്നു. നിലവിൽ എല്ലാം പഴയതുപോലെയായപ്പോൾ ഓഫീസിലേക്ക് ആളുകളെ മടക്കിവിളിച്ചുവെങ്കിലും ഇത്രയും ആളുകൾക്കുള്ള സൗകര്യങ്ങൾ പല ഓഫീസുകൾക്കുമില്ലാത്തതിനാൽ ഹൈബ്രിഡ് മോഡിലാണ് ഓഫീസുകൾ നിലവിലുള്ളത്. കുറച്ചു ദിവസം ഓഫീസിലും കുറച്ചു ദിവസം വീട്ടിലും ഇരുന്ന് വർക്ക് ചെയ്യുന്ന രീതിയാണിത്. പല കമ്പനികളും ഇങ്ങനെ തുടരുവാനാണ് ആഗ്രഹിക്കുന്നതും. അതുകൊണ്ടു തന്നെ ഈ വർഷവും നിങ്ങൾക്ക് ഇഷ്ടപ്പെട്ട സ്ഥലത്തേയ്ക്ക് യാത്ര ചെയ്ത്, ലീവ് എടുക്കാതെ പുതിയ സ്ഥലങ്ങൾ കാണുന്നത് തുടരാം.

പരീക്ഷണങ്ങൾക്കുള്ള യാത്രകള്‍

പരീക്ഷണങ്ങൾക്കുള്ള യാത്രകള്‍

ഒരു യാത്ര പോയി ശ്വാസം വിടുവാൻ പോലും സമയമെടുക്കാതെ, എല്ലാ സ്ഥലങ്ങളും ഓടിനടന്ന് കണ്ട് മടങ്ങി വരുന്നതൊക്കെ ഇപ്പോൾ പഴങ്കഥയാണ്. ഓരോ ഇടത്തു പോകമ്പോഴും വളരെ ചുരുക്കം ചില കാര്യങ്ങൾ മാത്രം തിരഞ്ഞെടുത്ത് കാണുകയോ ചെയ്യുകയോ ആണ് ഇപ്പോഴത്തെ യാത്രകളുടെ ട്രെൻഡ്. ഇന്ത്യയിലാണെങ്കിൽ ആശ്രമങ്ങളിലെ താമസം, പുതിയ ഒരു സ്കിൽ പഠിക്കുന്നത്, പുതിയ ഒരു പ്രദേശത്തെ മൊത്തത്തിൽ പരിചയപ്പെടുന്നത്, ഗോത്ര വിഭാഗക്കാരുടെ ജീവിതം അറിയുവാന് ശ്രമിക്കുന്നത്, നഗരങ്ങളിലെ കുക്കിങ് ക്ലാസുകളിൽ ചേരുന്നത് പോലുള്ള രസകരമായ കാര്യങ്ങൾ ചെയ്യാം. ഒരു ബസിൽ യാത്ര ചെയ്ക് ഗ്രാമത്തെ അറിയുന്നതും നടന്ന് ലോക്കൽ മാർക്കറ്റിനെ പരിചയപ്പെടുന്നതും ഇതിൽ ഉൾപ്പെടുത്താം.

വാടകയ്ക്കെടുക്കാം വീടുകൾ

വാടകയ്ക്കെടുക്കാം വീടുകൾ

2023 ലെ യാത്രകളിൽ ഏറ്റവും കൂടുതൽ മാറ്റങ്ങൾ കൊണ്ടുവരുവാൻ സാധിക്കുന്നത് ഷോർട് ടേം റെന്‍റലുകളുടെ കാര്യത്തിലാണ്. ഹോട്ടലുകളിൽ താമസിക്കുന്നത് പരമാവധി ഒഴിവാക്കി, ഹോം സ്റ്റേകൾ, ബെഡ് ആൻഡ് ബ്രേക്ക് ഫാസ്റ്റ്, ഹോസ്റ്റലുകള്‍ തുടങ്ങിയവയിലെ താമസത്തിന്ന ആളുകൾ മുൻഗണന നല്കും. കൂടുതൽ സൗകര്യപ്രദവും ചിലവ് ചുരുക്കുന്നതും ആണെന്നു മാത്രമല്ല,ചിലപ്പോൾ ഹോട്ടലുകൾക്ക് നല്കുവാൻ കഴിയുന്നതിനേക്കാൾ സൗകര്യങ്ങൾ നല്കുവാനും കഴിയും. ഓരോ പ്രദേശത്തെയും കൂടുതൽ അറിയുവാനും ഹോം സ്റ്റേകളിലെ താമസം സഹായിക്കും.

ഫോണും നെറ്റും ഇല്ലാത്ത കാലത്തേയ്ക്ക്

ഫോണും നെറ്റും ഇല്ലാത്ത കാലത്തേയ്ക്ക്

വർക്ക് ഫ്രം ഹോം കാരണം 24 മണിക്കൂറും ഫോണും കംപ്യൂട്ടറും ഇന്‍റർനെറ്റും ഉപയോഗിച്ചുള്ള ഒരു ജീവിതമായിരുന്നു മിക്കവരുടെയും. എന്നാൽ ഈ വർഷത്തെ യാത്രാ ട്രെൻഡുകളിൽ നിങ്ങൾക്ക് പരീക്ഷിക്കുവാൻ സാധിക്കുന്ന ഒന്നാണ് സോഷ്യൽ മീഡിയയില് നിന്നുള്ള ഒരു മോചനം. ഏറ്റവും കുറഞ്ഞത് യാത്രകളിലെങ്കിലും ഇന്‍ർനെറ്റ് ഉപയോഗം പരമാവധി കുറയ്ക്കുക. പേയ്മെന്റുകൾ നടത്തുവാനും വഴി കണ്ടെത്തുവാനും പോലുള്ള ആവശ്യങ്ങൾക്കു മാത്രമായി ഇന്‍ർനെറ്റ് ഉപയോഗം പരിമിതപ്പെടുത്താം. പകരം പോകുന്ന ഇടത്തിന്റെ കാഴ്ചകൾ കാണുവാനും ആളുകളെ പരിചയപ്പെടുവാനും ഒക്കെ ഉപയോഗിക്കാം.

കൂടെക്കൂട്ടാം ഓമനകളെ

കൂടെക്കൂട്ടാം ഓമനകളെ

വളർത്തുമൃഗങ്ങളെ യാത്രകളിൽ കൂട്ടുന്ന പതിവ് നമുക്ക് തീർത്തും ഇല്ലായിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ച് കാലങ്ങളായി അതിന് മാറ്റം വന്നിട്ടുണ്ട്. ബീച്ചും പാർക്കും എല്ലാം അവരെയും പരിചയപ്പെടുത്തുവാൻ തക്ക മാറ്റങ്ങൾ നാടിനും വന്നിട്ടുണ്ട്. ഹോട്ടലുകളും ഹോം സ്റ്റേകളുമെല്ലാം പെറ്റ് ഫ്രണ്ട്ലി ആയിട്ടുമുണ്ട്. നമ്മുടെ യാത്രകളിലും ഇനി തടസ്സങ്ങളൊന്നുമില്ലാതെ ഓമനകളെ ഒപ്പം കൂട്ടാം. നേരത്തെ കർണ്ണാടക കെഎസ്ആർടിസി ബസുകൾ വളർത്തുമൃഗങ്ങളെ കൂട്ടിയുള്ള യാത്രകള്‍ക്ക് ടിക്കറ്റ് ഇളവ് പ്രഖ്യാപിച്ചിരുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+