ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങള്‍, സന്തോഷമുള്ള രാജ്യങ്ങള്‍, ഏറ്റവും സന്തോഷമുള്ള ജനങ്ങള്‍ ജീവിക്കുന്ന രാജ്യങ്ങള്‍, ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിൽ ഒന്നാം സ്ഥാനം, ഫിന്‍ലാന്‍ഡ്, സ്വിറ്റ്സര്‍ലാന്‍ഡ്, ഓസ്ട്രിയ, ഐസ്ലാന്‍ഡ്. ഗ്രീന്‍ലാന്‍ഡ്,
സന്തോഷം അളക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഓരോ വ്യക്തിക്കും സന്തോഷത്തിന്റെ നിര്‍വ്വചനം വെവ്വേറെ ആയിരിക്കുമെന്ന് മാത്രമല്ല ആളുകള്‍ സന്തോഷം കണ്ടെത്തുന്നതും വ്യത്യസ്തങ്ങളായ രീതിയിലൂടെ ആയിരിക്കും. എന്തുതന്നെയായാലും ഇതൊന്നുമല്ലാതെ പൊതുവായ കാര്യങ്ങള്‍ക്കും നമ്മളെ സന്തോഷിപ്പിക്കുവാനാകും. വരുമാനം, സ്വാതന്ത്ര്യം, ആരോഗ്യ സംരക്ഷണം അങ്ങനെ ചില കാര്യങ്ങള്‍.
എല്ലാ വർഷവും, യുഎൻ സുസ്ഥിര വികസന സൊല്യൂഷൻസ് നെറ്റ്‌വർക്ക് അതിന്റെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നു - സന്തോഷവും വികസനവും തമ്മിലുള്ള ബന്ധം പരിശോധിക്കുന്ന ഒരു പഠനവും വഴി ഏറ്റവും സന്തോഷമുള്ള രാജ്യത്തെ കണ്ടെത്തുകയാണ് ഇതുവഴി ചെയ്യുന്നത്. , ഓരോ യുഎൻ അംഗരാജ്യത്തിലെയും ഏകദേശം 1,000 ആളുകൾ അവരുടെ ജീവിതനിലവാരം 0 മുതൽ 10 വരെ സ്കെയിലിൽ വിലയിരുത്തുന്നു.പ്രതിശീർഷ ജിഡിപി, ആയുർദൈർഘ്യം, സാമൂഹിക പിന്തുണ, വിശ്വാസം, അഴിമതി, ജീവിത തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം, ഉദാരത എന്നിങ്ങനെ ആറു മേഖലകളില്‍ നിന്നുള്ള വിവര ശേഖരണത്തിലൂടെയാണ് ഫലത്തിലെത്തുന്നത്. ഇതാ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള പത്ത് രാജ്യങ്ങളെ പരിചയപ്പെടാം
ഫിന്‍ലാന്‍ഡ്
ജീവിത വിജയങ്ങളെ പോലെ തന്നെ പരാജയത്തെയും സ്വീകരിക്കുന്നവരാണ് ഇവര്‍. 2010 മുതല്‍ ഇവിടെ ഒക്ടോബര്‍ 13ന് ദേശീയ പരാജന ദിനം ആഘോഷിക്കുന്നു. തങ്ങളുടെ പരാജയങ്ങളില്‍ നിന്നും തെറ്റുകളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുവാനും തിരുത്തുവാനും ഫിന്നിഷ് ജനതയെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തിലാണ് ഈ ദിനാചരണം.
ഡെന്മാര്‍ക്ക്
ഡെന്മാര്‍ക്ക്
ഏതൊക്കെ വഴികളിലൂടെ ജീവിതത്തില്‍ സന്തോഷം കണ്ടെത്തുവാന്‍ എന്ന് കണ്ടെത്തി സന്തോഷിക്കുവാനുള്ള ഒരു മാര്‍ഗ്ഗവും ഒഴിവാക്കാത്തവരാണ് ഡെന്മാര്‍ക്കുകാര്‍. നോര്‍ഡിക് രാജ്യങ്ങളില്‍ ആഴ്ചയിൽ 27-28 മണിക്കൂർ ഹ്രസ്വ പ്രവൃത്തി ആഴ്ച ആസ്വദിക്കുന്ന രാജ്യമാണിത്. എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധിത അവധി നല്കി അവധിക്കാല യാത്ര നടത്തുവാന്‍ പ്രേരിപ്പിക്കുന്ന രാജ്യം കൂടിയാണിത്. ജനസംഖ്യയേക്കാള്‍ അധികം സൈക്കിളുകള്‍ ഉള്ള രാജ്യമാണ് ഡെന്മാര്‍ക്ക്.
സ്വിറ്റ്സര്‍ലാന്‍ഡ്
ഐസ്ലാന്‍ഡ്
നെതര്‍ലാന്‍ഡ്
നോര്‍വേ
സ്വീഡന്‍
ലക്സംബര്‍ഗ്
ബെല്‍ജിയത്തിനും ജര്‍മ്മനിക്കും ഫ്രാന്‍സിനും ഇടയിലായി കിടക്കുന്ന രാജ്യമാണ് ലക്സംബര്‍ഗ്. വളരെ ചെറിയ രാജ്യമാണെങ്കിലും ലോകത്തിലെ ഏറ്റവുമ സമ്പന്നമായ രാജ്യം എന്ന വിശേഷണം ലക്സംബര്‍ഗിനുള്ളതാണ്. രാജ്യത്തെ പകുതിയോളം ആളുകളും ജോലി ചെയ്യുന്നത് സമീപത്തെ ബെൽജിയം, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിലാണ്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നു കൂടിയാണ് ലക്സംബര്‍ഗ്.
170 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെ വസിക്കുന്നു.
ന്യൂ സീലാന്‍ഡ്
തെക്കുപടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് ന്യൂസിലാൻഡ്. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്ക് പ്രസിദ്ധമായ ഇവിടം നീണ്ട വെള്ള മേഘത്തിന്റെ നാട് കൂടിയാണ്. ഉയർന്ന പർവതശിഖരങ്ങളും ഹിമാനികളും മുതൽ നീല തടാകങ്ങൾ വരെ ഇവിടെ കാണുവാനുണ്ട്.



Click it and Unblock the Notifications












