ജവായ്, രാജസ്ഥാന്‍
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള മനസ്സിലാക്കല്‍ പൂര്‍ണ്ണമായും കാണിച്ചുതരുന്ന ഇടങ്ങളിലൊന്നാണ് രാജസ്ഥാനിലെ ജവായ്. അവധിക്കാല യാത്രകളിലേക്ക് മാറ്റിവയ്ക്കുവാന്‍ സാധിക്കുന്ന ഇവിടം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ സാധിക്കുന്ന കേന്ദ്രം കൂടിയാണ്. ഇന്ത്യയില്‍ ഏറ്റവും മനോഹരമായി പുള്ളിപ്പുലികളെ ഇവിടുത്തെ ജവായി ലെപ്പേര്‍ഡ് ക്യാംപില്‍ കാണാം. സാഹസികമായി കാടിനുള്ളില്‍ ടെന്റടിച്ചു താമസിക്കുവാനും കാടിന്റെ ശാന്തതയും വന്യതയും ഒരുപോലെ അറിയുവാനും ധൈര്യമായി 2022 ലെ യാത്രകളില്‍ ജവായിയെ ഉള്‍പ്പെടുത്താം
PC:Namita07
ചോപ്താ, ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡിലെ ട്രക്കിങ് യാത്രകളില്‍ നിറഞ്ഞു നില്‍ക്കുന്ന പേരാണ് ചോപ്ത. മഞ്ഞുവീഴ്ച കാണുവാനായാണ് സാധാരണ ഇവിടെ ആളുകള്‍ എത്തുന്നത്. ഇവിടുത്തെ പ്രത്യേകമായ കാലാവസ്ഥയും ഭൂപ്രകൃതിയും കാരണം ഇന്ത്യയിലെ സ്വിറ്റിസര്‍ലാന്‍ഡ് എന്നും ചോപ്തയെ വിളിക്കാറുണ്ട്.
പച്ചപ്പു നിറഞ്ഞ പുല്‍മേടുകളും പൈന്‍മരക്കാടുകളും ജൈവവൈവിധ്യവും ഇവിടെ ക്യാമറയിലാക്കുവാന്‍ പറ്റിയ തരത്തിലുള്ല കാഴ്ചകള്‍ സമ്മാനിക്കുന്നു. നിങ്ങള്‍ ഒരു പ്രകൃതിസ്നേഹിയാണെങ്കില്‍ ഇനിയും ഇവിടം സന്ദര്‍ശിക്കാതിരിക്കരുത്. സമുദ്രനിരപ്പില്‍ നിന്നും 8700 അടി ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
PC:Ssteaj
ഹെമിസ്, ലേ
ജമ്മു കാശ്മീരിലെ ലെ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഹെമിസ് സഞ്ചാരികള്‍ക്കിടയില്‍ അധികമൊന്നും അറിയപ്പെടുന്ന ഇടമല്ല. വിശ്വസിക്കാനാവാത്തവിധത്തില്‍ ഭംഗിയുള്ള ഭൂപ്രകൃതിയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. മറ്റൊരു പ്രത്യേകത ഇവിടുത്തെ ആശ്രമങ്ങളാണ്. അതില്‍ ഏറ്റവും പ്രസിദ്ധം ഹെമിസ് മൊണാസ്ട്രിയാണ്.
ഹെമിസ് കൂടാതെ ഗോട്സാങ് ഗോംപ, സ്ടാക്നാ ആശ്രമം, ഹെമിസ് ദേശീയോദ്യാനം, എന്നിവയാണ് ഇവിടെ കാണുവാനുള്ള മറ്റു കാഴ്ചകള്‍. ഹെമിസ് നാഷണൽ പാർക്കിൽ മാത്രം കാണാവുന്ന മഞ്ഞു പുള്ളിപ്പുലിയെ സന്ദര്‍ശിക്കുവാനവസരം കിട്ടിയാല്‍ അത് ഈ യാത്രയിലെ വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും.
PC:John Hill
പത്താന്‍, ഗുജറാത്ത്
ഗുജറാത്തിലെ വളരെ ചെറിയ നാടുകളിലൊന്നൈണെങ്കിലും പത്താന്‍റെ സാംസ്കാരിക വൈവിധ്യം മറ്റേതു നാടിനേക്കാളും വലുതാണ്. മധ്യകാലഘട്ടത്തില്‍ ആരംഭിച്ച നാടിന്റെ വളര്‍ച്ചയാണ് ഇന്നു കാണുന്ന പത്താനെ രൂപപ്പെടുത്തിയത്. പുരാതന നദിയായ സരസ്വതി നദിയുടെ തീരത്തായാണ് ഇവിടമുള്ളത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ പ്രവേശനം നേടിയ റാണി കാ വാവിന്റെ ഭവനം കൂടിയാണ് പത്താന്‍. പുരാതനങ്ങളായ നിരവധി ക്ഷേത്രങ്ങളും ഇവിടെയുണ്ട്.
പഠാൻ ഒരു ആത്മീയ നഗരമാണ്, അവരുടെ കുലദേവിയും അവളുടെ സാന്നിദ്ധ്യവുമാണ് പട്ടണത്തെ കേടുകൂടാതെയിരിക്കുകയും അതിലെ ജനങ്ങളെ സന്തോഷത്തോടെയും വളരുകയും ചെയ്തതെന്ന് ശക്തമായി വിശ്വസിക്കുന്നു. മധ്യകാലഘട്ടത്തിൽ 650 വർഷത്തോളം സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്ന പഠാന്‍ ചരിത്രപരമായ ഒരുപാട് മൂല്യങ്ങളുള്ള നാട് കൂടിയാണ്.
PC:Kshitij Charania
ചമ്പാനർ, ഗുജറാത്ത്
യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ ഗുജറാത്തിലെ ചമ്പാനർ നിങ്ങളെ പല തരത്തിൽ അത്ഭുതപ്പെടുത്തും. പാവഗഢ് കുന്നുകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ ലക്ഷ്യസ്ഥാനത്തിന് പല പ്രത്യേകതകളുമുണ്ട്. ചരിത്രത്തിൽ താൽപ്പര്യമുള്ള ആളുകൾക്ക് ഇവിടെ ആസ്വദിക്കുവാന്ഡ നിരവധി കാര്യങ്ങളുണ്ട്. കൂടാതെ, നൂറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്ന ഒരേയൊരു ഇസ്‌ലാമിക-മുഗൾ നഗരമാണിത്, കൂടാതെ ആ കാലഘട്ടത്തിലെ വാസ്തുവിദ്യയുടെ ആധികാരികമായ കാഴ്ചയും ഇവിടെ കാണാം.
8 മുതൽ 14-ആം നൂറ്റാണ്ട് വരെയുള്ള കോട്ടകൾ, മസ്ജിദുകൾ, സ്മാരകങ്ങൾ, ശവകുടീരങ്ങൾ, കമാനങ്ങൾ, ക്ഷേത്രങ്ങൾ, പടി കിണറുകൾ, കോട്ടകൾ എന്നിവയാൽ സമ്പന്നമായ ഒരു പൈതൃക സ്ഥലമാണ് ചമ്പാനറും പാവഗഡും ചേര്‍ന്ന് സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്.
PC:Phso2
ലുങ്‌ലെയ്, മിസോറാം
പ്രകൃതിയുടെ ഏറ്റവും മികച്ച കാഴ്ചകൾ പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സ്ഥലമാണ് ലുങ്‌ലെയ്. ആള്‍ക്കൂട്ടങ്ങളോ എന്നും തിങ്ങിനിറഞ്ഞു നില്‍ക്കുന്ന വിനോദ സഞ്ചാരികളോ ഇവിടെ ഇല്ല എന്നതു തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യം. വിനോദ സഞ്ചാരത്തിന്‍റെ മുഖ്യധാരയില്‍ നിന്നും മാറി നില്‍ക്കുന്ന ഇവിടം പക്ഷി നിരീക്ഷണത്തിനു പറ്റിയ സ്ഥലം കൂടിയാണ്.
PC:Coolcolney
ഗുരെസ് വാലി
വിശ്രമത്തിനു മാത്രമായി ഒരു ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുകയാണെങ്കില്‍ അതില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു സ്ഥലം ഗുരെസ് വാലി ആണ്. ജമ്മു കാശ്മീരില്‍ മനോഹരമായ പശ്ചാത്തലത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം വര്‍ണ്ണിക്കാനാവാത്ത കാഴ്ചകള്‍ക്കൊണ്ട് സമ്പന്നമാണ്. പ്രകൃതിദൃശ്യങ്ങൾ, ഒഴുകുന്ന നദികള്‍, വയലുകളുടെയും ഇടയന്മാരുടെയും കാഴ്ചകള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങളുണ്ട് ഗുരെസ് വാലിക്ക്. 'നിയന്ത്രണ രേഖ'യ്ക്ക് താഴെയുള്ള അതിന്റെ തന്ത്രപ്രധാനമായ സ്ഥാനം ഇതിനെ ഇന്ത്യയിലെ ഏറ്റവും സംരക്ഷിത ഭൂമികളിലൊന്നാക്കി മാറ്റുന്നു, നിരന്തരമായ പട്രോളിംഗും നിരന്തര ജാഗ്രതയും നിലനിൽക്കുന്നതിനാൽ നിങ്ങൾക്ക് ഇപ്പോഴും സന്ദർശിക്കാനാകും.
PC:Zahid Samoon
മജുലി, അസം
ജോർഹട്ട് നഗരത്തിൽ നിന്ന് 20 കിലോമീറ്റർ അകലെ ബ്രഹ്മപുത്ര നദിക്ക് കുറുകെ സ്ഥിതി ചെയ്യുന്ന മനോഹരമായ നദി ദ്വീപാണ് മജുലി. അസമിന്റെ സാംസ്കാരിക തലസ്ഥാനം എന്നും വിളിക്കപ്പെടുന്ന ഇവിടെ ഗോത്രവർഗ്ഗക്കാരാണ് കൂടുതലും താമസിക്കുന്നത്, അതിനാൽ ഇവിടെ സംസ്കാരം പഠിക്കാനും അനുഭവിക്കാനും കഴിയും. ജോർഹട്ട് നഗരത്തിൽ നിന്ന് കടത്തുവള്ളങ്ങൾ വഴി മജുലി ദ്വീപിലേക്ക് എത്തിച്ചേരാം.
ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപ് എന്നാണിവിടം അറിയപ്പെടുന്നത്. 1250 ചതുരശ്ര കിലോമീറ്ററാണ് മജുലിയുടെ വിസ്തൃതി. എന്നാല്‍ കാലക്രമേണ ഇത് കുറഞ്ഞ് 421.65 ചതുരശ്ര കിലോമീറ്ററായി.
PC:Kalai Sukanta