Search
  • Follow NativePlanet
Share
» » ശിശിരകാല യാത്രയ്ക്ക് ജയ്സാൽമീർ... അപ്രത്യക്ഷമായ കുൽധാര മുതൽ ജീവനുള്ള കോട്ട വരെ!

ശിശിരകാല യാത്രയ്ക്ക് ജയ്സാൽമീർ... അപ്രത്യക്ഷമായ കുൽധാര മുതൽ ജീവനുള്ള കോട്ട വരെ!

ശിശിരകാല യാത്രകളില്‍ സഞ്ചാരികലുടെ ഏറ്റവും വലിയ കൺഫ്യൂഷനുകളിൽ ഒന്നാണ് എവിടേക്ക് പോകണമെന്നത്. മഞ്ഞുപൊഴിയുന്ന കാശ്മീരും വിന്‍റര്‍ ടൂറിസത്തിന്‍റെ അനന്തസാധ്യതകൾ തുറന്നിടുന്ന ഗുൽമാർഗും ഗുസെരസും പിന്നെ മലയാളികളുടെ പ്രിയപ്പെട്ട ലേയും മണാലിയും കുളുവും ലഡാക്കുമെല്ലാം മനസ്സിലെത്തും. എന്നാൽ ഇത്തവണ തീർത്തും വ്യത്യസ്തമായ ഒരു യാത്രയാലോ? എങ്ങോട്ടേയ്ക്കാണെന്നല്ലേ? സുവർണ്ണ നഗരം എന്നറിയപ്പെടുന്ന ജയ്സാൽമീറിലേക്ക്... രാജസ്ഥാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏറ്റവും വ്യത്യസ്തമായ യാത്രാനുഭവ നല്കുന്ന ജയ്സാൽമീർ വിന്‍റർ ടൂറിസത്തിന് ഏറെ പേരുകേട്ടതുമാണ്. ഇതാ ജയ്സാൽമീർ യാത്രയിൽ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങൾ പരിചയപ്പെടാം...

ജയ്സാൽമീർ കോട്ട

ജയ്സാൽമീർ കോട്ട

ജീവനുള്ള കോട്ട എന്നു വിളിക്കപ്പെടുന്ന, അതിശയിപ്പിക്കുന്ന നിർമ്മിതിയാണ് ജയ്സാൽമീർ കോട്ട. മഞ്ഞമണൽക്കല്ലുകളിൽ കെട്ടിപ്പൊക്കി സൂര്യനുദിക്കുമ്പോൾ വെയിലേറ്റു തിളങ്ങുന്ന കോട്ടമതിലുള്ള ഈ കോട്ടയിൽ ഇന്നും ജനങ്ങൾ വസിക്കുന്നുണ്ട്. അങ്ങനെയാണ് ജീവനുള്ള കോട്ട എന്ന പേരു ജയ്സാൽമീർ കോട്ടയ്ക്ക് വന്നത്. താർ മരുഭൂമിയിലെ ത്രികൂട എന്ന കുന്നിനു മുകളിൽ തന്ത്രപ്രധാനമായ സ്ഥലത്താണ് കോട്ട നിൽക്കുന്നത്. 1156ൽ റാവു ജൈസാൽ എന്ന രാജാവാണ് കോട്ട നിർമ്മിച്ചത് എന്നാണ് ചരിത്രം പറയുന്നത്. യുനസ്കോയുടെ ലോക പൈതൃക സ്നാരകങ്ങളുടെ പട്ടികയിലും കോട്ട ഇടം നേടിയിട്ടുണ്ട്. രാജസ്ഥാനിലെ ഏറ്റവും പഴയ രണ്ടാമത്തെ കോട്ടയും കൂടിയാണിത്. ഇന്നു നാലായിരത്തിലധികം ആളുകൾ ആണ് കോട്ടയില്‍ താമസിക്കുന്നത്.

PC: Janardanprasad

ബഡാ ബാഗ്

ബഡാ ബാഗ്

ബഡാ ബാഗ് അഥവാ വലിയ പൂന്തോട്ടം എന്നത് ജയ്സാൽമീറിലെ പ്രസിദ്ധമായ മറ്റൊരു കാഴ്ചയാണ്. എന്നാൽ ഉദ്യാനമെന്നു കേൾക്കുമ്പോൾ മനസ്സിലെത്തുന്ന പൂന്തോട്ടമല്ല ഇവിടെ കാണുവാൻ സാധിക്കുന്നത്. പകരം രാജകീയ ശവകുടീരങ്ങളാണ് ഇവിടുത്തെ കാഴ്ച. ജയ്‌സാൽമീർ ഭരിച്ചിരുന്ന മഹാരാജാക്കന്മാരുടെയും മറ്റ് ഭരണാധികാരികളുടെയും ഛത്രികൾ അല്ലെങ്കിൽ രാജകീയ ശവകുടീരങ്ങളുടെ ചരിത്രക്കാഴ്ചകൾ ഇവിടെ കാണാം. ജയ്സാൽമീർ യാത്രയിലെ ഒരു വൈകുന്നേര സമയം വേണം ഇവിടെ ചിലവഴിക്കുവാൻ. കാരണം സൂര്യാസ്തമയ കാഴ്ചകൾ ആസ്വദിക്കുവാൻ പാകത്തിലാണ് ഇവിടമുള്ളത്,

PC:Honzasoukup -

ഗഡിസർ തടാകത്തിലെ ലൈറ്റ് & സൗണ്ട് ഷോ

ഗഡിസർ തടാകത്തിലെ ലൈറ്റ് & സൗണ്ട് ഷോ

ജയ്സാൽമീർ യാത്രയിൽ മറക്കാതെ പോയിരിക്കേണ്ട മറ്റൊരു സ്ഥലമാണ് ഗഡിസർ തടാകവും ഇവിടെ വൈകുന്നേരം നടത്തുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോയും. സാധാരണ ലൈറ്റ് ആൻഡ് സൗണ്ട് ഷോകളിൽ നിന്നും വ്യത്യസ്തമായി പ്രത്യേക സ്ക്രീനിൽ പ്രൊജക്ടറുകൾ ഉപയോഗിച്ച് വാട്ടർ സ്‌ക്രീൻ പ്രൊജക്ഷൻ മാപ്പിംഗ് ഉള്ള ലേസർ ഷോയാണ് ഇവിടെയുള്ളത്. ജയ്സാൽമീർ നഗരത്തിന്‍റെ ചരിത്രം, ജയ്സാൽമീർ കോട്ടയുടെ ചരിത്രം, കോട്ടയ്ക്കെതിനെ നടന്ന അക്രമങ്ങൾ, പ്രദേശത്തെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിങ്ങനെ ചരിത്രത്തിന്റെ പല ഏടുകളും ഈ ഷോയിലൂടെ സഞ്ചാരികൾക്ക് മനസ്സിലാക്കാം. ജയ്സാല്‍മീറിലെ ഏക ജലസ്രോതസ്സാണ് ഇവിടുത്തെ ആദ്യ ഭരണാധികാരി നിർമ്മിച്ച ഗഡിസർ തടാകം. ക്ഷേത്രങ്ങളാലും ഘാട്ടുകളാലും ചുറ്റപ്പെട്ടു നിൽക്കുന്ന രീതിയിലാണ് ഇതുള്ളത്. ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ കാണുന്നില്ലെങ്കില്‍ നിങ്ങളുടെ വൈകുന്നേരക്കാഴ്ചകളിൽ ഉൾപ്പെടുത്തി പരമാവധി അരമണിക്കൂർ സമയമെടുത്ത് കാണുവാനുള്ളതേയുള്ളൂ ഇത്.

Pc: wikipedia

പട്‌വോൻ-കി-ഹവേലി

പട്‌വോൻ-കി-ഹവേലി

ജയ്സാൽമീർ കാഴ്ചകളിൽ മറ്റൊരു ദൃശ്യവിസ്മയമാണ് പാറ്റൂൺ കി ഹവേലി. നിരവധി ഹവേലികൾ ഈ നഗരത്തിലുണ്ടെങ്കിലും അതിലേറ്റവും പ്രത്യേകതകളും ഉപയോഗപ്രദവുമായ ഒന്നാണ് പാറ്റൂൺ കി ഹവേലി. ജയ്‌സാൽമീറിലെ അഞ്ച് വലിയ ഹവേലികളുടെ ഒരു കൂട്ടമാണ് പട്‌വോൻ കി ഹവേലി. നഗരത്തിലെ ഏറ്റവും വലുതും ഏറ്റവും വിസാലമായി കൊത്തുപണികൾ നടത്തിയിട്ടുള്ളതും ഈ ഹവേലിയിലാണ്. അഞ്ച് നിലകളിലായാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. ഇവിടുത്തെ വ്യാപാരിയായിരുന്ന ഗുമാൻ ചന്ദും അദ്ദേഹത്തിന്റെ മക്കളും ചേർന്നാണ് നിർമ്മിച്ചത്. 1805-ൽ ഗുമാൻ ചന്ദ് പട്‌വ പണികഴിപ്പിച്ച ആദ്യ ഹവേലി പൂർത്തിയാക്കാൻ തൊഴിലാളികൾക്ക് ഏകദേശം 55 വർഷമെടുത്തു.

PC:Nomad Tales

കുൽധാര

കുൽധാര

ജയ്സാൽമീറിലെ മനോഹരമായ പതിവ് കാഴ്ചകളിൽ നിന്നും തീർത്തും വ്യത്യസ്തമായ സ്ഥലമാണ് കുൽധാര. നിഗൂഢതകൾ നിറഞ്ഞു നിൽക്കുന്ന ഇവിടെ സഞ്ചാരികൾ വരുവാൻ പോലും ചിലപ്പോൾ മടിക്കാറുണ്ട്. പ്രേതഗ്രാമമായാണ് കുൽധാര അറിയപ്പെടുന്നത്. ജയ്സാൽമീറിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള ഈ പ്രദേശത്തു നിന്നും ഒരു രാത്രി ഇരുട്ടിവെളുത്തപ്പോഴെയ്ക്കും ഈ ഗ്രാമം തന്നെ അപ്രത്യക്ഷമായത്രെ. ഇവിടെയുണ്ടായിരുന്ന ആയിരത്തിലധികം ഗ്രാമവാസികൾ എവിടേക്ക് പോയി എന്ന ചോദ്യത്തിന് ആർക്കും ഇന്നും ഉത്തരമില്ല. ആർക്കിയോളിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഇവിടെ രാത്രി കാലങ്ങളിൽ സഞ്ചാരികൾക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

PC: timeflicks

ജയ്സാൽമീറിലെ ജൈന ക്ഷേത്രങ്ങൾ

ജയ്സാൽമീറിലെ ജൈന ക്ഷേത്രങ്ങൾ

പുരാതനങ്ങളായ ജൈന ക്ഷേത്രങ്ങളാണ് ജയ്സാൽമീർ നഗരത്തിന്‍റെ മറ്റൊരു പ്രത്യേകത. അതിൽത്തന്നെ ഏറ്റവും പ്രധാനപ്പെട്ടത് ജയ്സാല്‍മീർ കോട്ടയ്ക്കുള്ളിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളാണ്. ജൈന സന്യാസിമാരായ റിഖബ്ദേവ്ജിക്കും ശംഭവദേവ്ജിക്കും സമർപ്പിക്കപ്പെട്ടതാണ് കോട്ടയ്ക്കുള്ളിൽ 11, 12 നൂറ്റാണ്ടു കാലഘട്ടത്തിൽ നിർമ്മിച്ച ഈ ക്ഷേത്രങ്ങൾ. ദിൽവാര ശൈലിയിലാണ് ഈ ക്ഷേത്രങ്ങളുടെ നിർമ്മാണം പൂർത്തികരിച്ചിട്ടുള്ളത്.

PC:Shitha Valsan -

തനോട്ട് മാത ക്ഷേത്രം

തനോട്ട് മാത ക്ഷേത്രം

രാജസ്ഥാനിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്ന്, ജയ്സാൽമീറിൽ നിന്നും ഒരു 120 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തനോട്ട് മാത ക്ഷേത്രം. ഹിംഗ്ലാജ് ദേവിയുടെ പുനർജന്മമായാണ് തനോത് മാത അറിയപ്പെടുന്നത്. 1965 ലെ ഇന്ത്യാ - പാകിസ്ഥാന്‍ യുദ്ധസമയത്ത് പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമങ്ങളിൽ ഏറിയ പങ്കും വന്നുപതിച്ചതും ബോംബ് അക്രമണം നടത്തിയതും ഈ ക്ഷേത്രത്തിൽ വന്നുപതിച്ചെന്നാണ് പറയപ്പെടുന്നത്. എന്നാൽ അതിലൊന്നിനു പോലും ക്ഷേത്രത്തെ തകർക്കുവാനോ കേടുപാടുകൾ വരുത്തുന്നതിനോ സാധിച്ചില്ല. ബോംബിട്ടാല്‍ തകരാത്ത ക്ഷേത്രമെന്നു പിന്നീട് ആളുകൾ ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നു. യുദ്ധാനന്തരം, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) ക്ഷേത്രം പുനർനിർമ്മിച്ചു.
ക്ഷേത്രത്തോട് ചേർന്ന്, അന്നത്തെ ബോംബാക്രമണത്തിൽ ബാക്കിയായ അവശിഷ്ടങ്ങളും പൊട്ടാത്ത ബോംബുകളും എല്ലാം ചേർത്ത് ഒരു മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

PC: Suresh Godara

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: winter jaisalmer rajasthan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+