Search
  • Follow NativePlanet
Share
» »മഴക്കാല വിവാഹങ്ങളും ആഘോഷങ്ങളും.. അറിഞ്ഞിരിക്കാം

മഴക്കാല വിവാഹങ്ങളും ആഘോഷങ്ങളും.. അറിഞ്ഞിരിക്കാം

ഇതാ ഇന്ത്യയിലെ ഏറ്റവും മികച്ച മണ്‍സൂണ്‍ വെഡ്ഡിങ് ഡെസ്റ്റിനേഷനുകള് പരിചയപ്പെടാം..

കുടുംബത്തിലെ ഏറ്റവും വലിയ ആഘോഷം പലപ്പോഴും വിവാഹങ്ങളാണ്. രണ്ടു കുടുംബങ്ങളുടെ കൂടിച്ചേരലുകള്‍ പലപ്പോഴും ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളായിരിക്കും. എത്ര പണം മുടക്കുവാനും ആളുകള്‍ തയ്യാറാകുന്നതിനാല്‍ ആഘോഷങ്ങള്‍ക്ക് വിവാഹം അവസാന വാക്ക് ആയിരിക്കും. വിവാഹങ്ങളിലെ ഏറ്റവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് എവിടെ വിവാഹം നടത്തണം എന്നാണ്. തീം വിവാഹങ്ങള്‍ക്ക് വലിയ പ്രാധാന്യമുള്ള നാട്ടില്‍ ഇപ്പോള്‍ മഴക്കാലെ വെഡ്ഡിങുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഇതാ ഇന്ത്യയിലെ ഏറ്റവും മികച്ച മണ്‍സൂണ്‍ വെഡ്ഡിങ് ഡെസ്റ്റിനേഷനുകള് പരിചയപ്പെടാം..

 മാല്‍ഷേജ് ഘാട്ട്

മാല്‍ഷേജ് ഘാട്ട്

ഇന്ത്യയിലെ ഏറ്റവും മികച്ച മണ്‍സൂണ്‍ വെഡ്ഡിങ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് മഹാരാഷ്ട്രയിലെ മാല്‍ഷേജ് ഘാട്ട്. സഞ്ചാരികളുടെ മഴത്താവളം എന്നാണ് ഇവിടം പൊതുവെ അറിയപ്പെടുന്നത്. പൂനയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇവിടം പ്രകൃതി രമണീയമായ കാഴ്ചകള്‍ക്ക് പ്രസിദ്ധമാണ്.
PC:Dinesh Valke

മൂന്നാര്‍

മൂന്നാര്‍

ലോകത്തിലെ ഏറ്റവും റൊമാന്‍റിക് ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ് നമ്മുടെ സ്വന്തം മൂന്നാര്‍. കഴിഞ്ഞ കുറച്ചു കാലങ്ങളായി മണ്‍സൂം തീം വെഡ്ഡിങ് ഡെസ്റ്റിനേഷനുകളില്‍ ഉയര്‍ന്നു വരുന്ന ഇടമാണിത്. മൂന്നാറിലെ മഴയില്‍ ഒരു വിഹാവം എന്നത് ആരെയും കൊതിപ്പിക്കുന്ന ഒരു അനുഭവം തന്നെയായിരിക്കും. കണ്ണെത്താ ദൂരത്തോളമുള്ള തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും എല്ലാ ചേരുന്ന മൂന്നാര്‍ വെഡ്ഡിങ് ഡെസ്റ്റിനേഷന്‍ ആയില്ലെങ്കില്‍ മാത്രമേ അത്ഭുതമുള്ളൂ.

 ഗോവ

ഗോവ


ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിനോദ സഞ്ചാര സ്ഥാനമായ ഗോവയ്ക്ക് ഇന്ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. വളര്‍ന്നു വരുന്ന ഒരു മണ്‍സൂണ്‍ വെഡ്ഡിങ് ഡെസ്റ്റിനേഷന്‍ കൂടിയാണിത്. രണ്ടു രംഗത്തും ഒരേ പോലെ മികവു തെളിയിക്കുവാന്‍ ഗോവയ്ക്ക് സാധിച്ചിട്ടുണ്ട്. ഒരു മണ്‍സൂണ്‍ തീം വെഡ്ഡിങ് നടത്തുവാന്‍ വേണ്ടതെല്ലാം ഈ നാടിനുണ്ട്. വളരെ എളുപ്പത്തില്‍ ഒരു വിവാഹം നടത്തുവാന്‍ ഇവിടെ സാധിക്കും. പ്ലാനിങ് മുതല്‍ നടത്തിപ്പ് വരെ വളരെ എളുപ്പത്തിലായിയിരിക്കും ഇവിടെ സാധ്യമാവുക. ഒപ്പം രാത്രിയില ആഘോഷങ്ങളും ഇവിടുത്തെ വിവാഹ ആഘോഷങ്ങള്‍ക്ക് മാറ്റേറും.

 ഉദയ്പൂര്‍

ഉദയ്പൂര്‍

നാലുഭാഗങ്ങളും തടാകത്താല്‍ ചുറ്റപ്പെട്ട ഉദയ്പൂര്‍ മഴക്കാല യാത്രകള്‍ക്കു മാത്രമല്ല, മഴക്കാല വിവാഹങ്ങള്‍ക്കും പ്രസിദ്ധമാണ്. കൊട്ടാരങ്ങളും പച്ചപ്പും തന്നെയാണ് ഇവിടുത്തെ വിവാഹങ്ങളെ കൂടുതല് മനോഹരമാക്കുന്നത്. പ്രണയത്തിന്റെ ആഘോഷങ്ങള്‍ക്ക് ഉദയ്പൂരിനോളം മനോഹരമായ വേറൊരിടം രാജസ്ഥാനിലില്ല.

 കൂര്‍ഗ്

കൂര്‍ഗ്


പ്രകൃതി സൗന്ദര്യത്തിനു നടുവില്‍ ഒരു വിവാഹഘോഷം എന്നതാണ് നോക്കുന്നതെങ്കില്‍ അതിനേറ്റവും പറ്റിയ ഇ‌ടം നമ്മുടെ കൂര്‍ഗ് ആണ്. പച്ചപ്പും കുന്നുകളും വളരെ വ്യത്യസ്തമായ കാഴ്ചകളും കോടമഞ്ഞും പിന്നെ മഴയും ചേര്‍ന്നൊരുക്കുന്ന ഇവിടുത്തെ കാഴ്ചകള്‍ അവിസ്മരണീയമായ വിവാഹ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 ആലപ്പുഴ

ആലപ്പുഴ


കേരളത്തിലെ ഏറ്റവും മികച്ച മണ്‍സൂണ്‍ വെഡ്ഡിങ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് ആലപ്പുഴ. കായലില്‍ ആഞ്ഞുപെയ്യുന്ന മഴയില‍്‍ കെട്ടുവള്ളത്തിലിരുന്നുള്ള വിവാഹാഘോഷം എന്നത് ആലോചിച്ചാല്‍ മാത്രം മതി സന്തോഷം തോന്നുവാന്‍.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+