Search
  • Follow NativePlanet
Share
» »അവസാന ഗ്രാമം മുതല്‍ കളിമണ്ണിലെ ക്ഷേത്രം വരെ..സഞ്ചാരികളെ അതിശയിപ്പിക്കുന്ന കാഴ്ചകള്‍

അവസാന ഗ്രാമം മുതല്‍ കളിമണ്ണിലെ ക്ഷേത്രം വരെ..സഞ്ചാരികളെ അതിശയിപ്പിക്കുന്ന കാഴ്ചകള്‍

സഞ്ചാരികളെ അതിയശിപ്പിക്കുന്ന, അത്ഭുതത്തിന്‍റെ പരകോടിയില്‍ എത്തിക്കുന്ന അത്തരം ചില ഇടങ്ങളെ പരിചയപ്പെടാം....

സഞ്ചാരികള്‍ക്ക് അപരിചിതങ്ങളായ ഇടങ്ങളുണ്ടോ? ഇതുവരെയും ഒരു സഞ്ചാരിയുടെ കാല്‍ പോലും പതിയാതെ, ഒരാള്‍ പോലും കടന്നു വരാതെയുള്ള ഇടങ്ങള്‍. ഇല്ല എന്നു തന്നെ പറയാം. എന്നാല്‍ പോകുവാനുള്ള സൗകര്യങ്ങളും ഉള്ളിലെ ധൈര്യവും അനുസരിച്ച് ചിലര്‍ അപൂര്‍വ്വമായി മാത്രം എത്തിച്ചേരുന്ന ചില ഇടങ്ങളുണ്ട്. പൊതുജനങ്ങള്‍ക്ക് മിക്കപ്പോഴും അപ്രാപ്യമായിരിക്കുമെങ്കിലും സഞ്ചാരികള്‍ക്ക് ഇങ്ങനെയുള്ള ഇടങ്ങള്‍ കാണുകയില്ല.
അങ്ങനെ, യാത്ര ചെയ്യണം, പുതിയ ഇടങ്ങള്‍ കാണണം എന്നാഗ്രഹിക്കുന്ന സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ചില ഇടങ്ങളുണ്ട്. സഞ്ചാരികളെ അതിയശിപ്പിക്കുന്ന, അത്ഭുതത്തിന്‍റെ പരകോടിയില്‍ എത്തിക്കുന്ന അത്തരം ചില ഇടങ്ങളെ പരിചയപ്പെടാം....

ബിഷ്ണുപൂര്‍, പശ്ചിമബംഗാള്‍

ബിഷ്ണുപൂര്‍, പശ്ചിമബംഗാള്‍

മിക്കവര്‍ക്കും പശ്ചിമ ബംഗാള്‍ എന്നാല്‍ കൊല്‍ക്കത്ത മാത്രമാണ്. എന്നാല്‍ ഇവിടുത്തെ ബിഷ്ണുപൂര്‍ കൊല്‍ക്കത്തയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കാഴ്ചകള്‍ നല്കുന്ന ഇടമാണ്. ബാന്‍കുര ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ബിഷ്ണുപൂര്‍ പശ്ചിമബംഗാളിന്‍റെ യഥാര്‍ത്ഥ സൗന്ദര്യം സഞ്ചാരികള്‍ക്ക് നല്കുന്ന പ്രദേശം കൂടിയാണ്. ഓരോ ബംഗാളിയുടെയും മനസ്സില്‍ ഒരുപിടി ചരിത്ര ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ബിഷ്ണുപൂര്‍ ചരിത്രപരമായും ഏറെ പ്രത്യേകതകളുള്ള ഇടം കൂടിയാണ്.
PC:Pdhang

കൈത്തറി മുതല്‍ ക്ഷേത്രങ്ങള്‍ വരെ

കൈത്തറി മുതല്‍ ക്ഷേത്രങ്ങള്‍ വരെ

കളിമണ്ണില്‍ നിര്‍മ്മിച്ച അലങ്കാര വസ്കുക്കളും ആഭരണങ്ങളുമാണ് ബിഷ്ണുപൂരിന്റെ മുഖമുദ്ര. നാടന്‍ പാട്ടും അതിപുരാതന ക്ഷേത്രങ്ങളും ഈ നാടിനെ സഞ്ചാരികള്‍ക്കിടയില്‍ വ്യത്യസ്തമാക്കുന്നു.

PC:Abby Ray

മക്ലസ്കീഗഞ്ച്

മക്ലസ്കീഗഞ്ച്

സഞ്ചാരികള്‍ക്കിടയില്‍ വലിയ കേട്ടുകേള്‍വി ഇല്ലാത്ത ഇടങ്ങളിലൊന്നാണ് ഛത്തീസ്ഗഢിലെ മക്ലസ്കീഗഞ്ച്. ആംഗ്ലോ-ഇന്ത്യന്‍ വിഭാഗക്കാര്‍ ഒരു കാലത്ത് ധാരാളമായി താമസിച്ച ഇടമെന്ന നിലയിലാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്. എന്നാല്‍ ഇന്ന് ഈ വിഭാഗക്കാര്‍ വളരെ കുറവാണ് ഇപ്പോള്‍. പശ്ചിമ ബംഗാളിലെ ഏറ്റവും മനോഹരമായ റൊമാന്‍റിക് ഡെസ്റ്റിനേഷനുകളിലൊന്നായാണ് ഇവിടം പണ്ടുമുതലേ അറിയപ്പെടുന്നത്. ഒരു കാലത്ത് ഗോത്രസംസ്കാരത്തിന്റെ പല ശേഷിപ്പുകളും ഇവിടെ കാണാം.
PC:Skmishraindia

കാലത്തിന്റെ ശേഷിപ്പുകള്‍

കാലത്തിന്റെ ശേഷിപ്പുകള്‍

പുതുതായി എത്തുന്നവരെ പോലും പഴമയുടെ ശേഷിപ്പുകളിലേക്ക് കൊണ്ടുപോകുവാന്‍ സാധിക്കുന്ന ഇടമാണിത്. മക്ലസ്കീഗഞ്ച് ഗുരുദ്വാര, ക്ഷേത്രം,മക്ലസ്കീഗഞ്ച് മോസ്ക്, സെന്റ് ജോണ്‍സ് ചര്‍ച്ച് എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.
PC:Skmishraindia

ലത്പഞ്ചാര്‍, ഡാര്‍ജലിങ്

ലത്പഞ്ചാര്‍, ഡാര്‍ജലിങ്

ഡാര്‍ജലിങ് എന്ന സ്വപ്ന നാടിനെക്കുറിച്ച് കേള്‍ക്കാത്ത സഞ്ചാരികളുണ്ടാവില്ല. എന്നാല്‍ ഇവിടുത്തെ ലത്പഞ്ചാറിനെക്കുറിച്ച് കേട്ടവര്‍ അധികമുണ്ടാവില്ല. പ്രകൃതിയെ അതിന്‍റെ ഏറ്റവും മനോഹരമയാ രീതിയില്‍ ആസ്വദിക്കുവാന്‍ പറ്റിയ ഇടങ്ങളിലൊന്നായാണ് ഇവിടം അറിയപ്പെടുന്നത്. ഡാര്‍ജലിങ് യാത്രയെ മറ്റൊരു ലെവലിലേക്ക് നയിക്കുന്ന ഇവിടെ അധികമാരും എത്തിച്ചേര്‍ന്നിട്ടുമില്ല. സമാധാനവും കാഴ്ചകളും തന്നെയാണ് ഈ പ്രദേശത്തിന്റെ പ്രത്യേകതയും. വെറുതേയൊന്ന് പ്രകൃതിയിലേക്ക് നടക്കുവാനും കാണുവാനുമായി ഇവിടം തിരഞ്ഞെടുക്കാം.

മാനാ ഉത്തരാഖണ്ഡ്

മാനാ ഉത്തരാഖണ്ഡ്

ഇന്ത്യയുടെ ഏറ്റവും അവസാനത്തെ ഗ്രാമം എന്നറിയപ്പെടുന്ന പ്രദേശമാണ് മാനാ. ഇന്ത്യയും ടിബറ്റും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശം ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. അതി സാഹസികർക്കു മാത്രം ജീവൻ പണയംവെച്ച് എത്തിപ്പെടുവാൻ സാധിക്കുന്ന ഇടം എന്നാണ് ഇതിനെ സഞ്ചാരികള്‍ തന്നെ വിശേഷിപ്പിക്കുന്നത്.
സമുദ്ര നിരപ്പിൽ നിന്നും 3200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മാന. മാനാ പാസിന് തൊട്ടു മുൻപായി സ്ഥിതി ചെയ്യുന്ന അവസാന ഗ്രാമമാണിത്. ഇവിടെ നിന്നും ടിബറ്റിലേക്ക് വെറും 24 കിലോമീറ്റർ ദൂരമാണുള്ളത്.

മനാ പാസ്

മനാ പാസ്

മാന ഗ്രാമത്തില്‍ നിന്നും 24 കിലോമീറ്റർ അകലെയാണ് മാനാ പാസ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ മോട്ടോർ വാഹനങ്ങൾക്ക് സഞ്ചരിക്കുവാൻ സാധിക്കുന്ന റോഡുകളിലൊന്നായാണ് ഇത് അറിയപ്പെടുന്നത്.

സമുദ്ര നിരപ്പില്‍ നിന്നും 5610 മീറ്റർ അഥവാ 18406 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം നന്ദാ ദേവി ബയോസ്ഫിയർ റിസർവ്വിനുള്ളിലാണുള്ളത്. മാനാ ലാ എന്നും ചിർബിതിയാ ലാ എന്നും ഡുങ്ക്രി ലാ എന്നും ഒക്കെ ഈ മലമ്പാത അറിയപ്പെടുന്നു. ഇന്ത്യയെയും അയൽ രാജ്യമായ ടിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ മലമ്പാതയ്ക്കുള്ളത്.

കാകോലം ബീച്ച് ഗോവ

കാകോലം ബീച്ച് ഗോവ

ഗോവയെന്നാല്‍ സഞ്ചാരികള്‍ക്ക് ബീച്ചും ആഘോഷങ്ങളും തന്നെയാണ് എന്നാല്‍ ഇവിടെയും സഞ്ചാരികള്‍ അധികം എത്തിച്ചേര്‍ന്നിട്ടില്ലാത്ത ഒരിടം കൂടിയുണ്ട്. അതാണ് കാകോലം ബീച്ച്. കാബോ ജി രാമാ ബീച്ചിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ ബീച്ച് സഞ്ചാരികള്‍ അധികം എത്തിച്ചേര്‍ന്നിട്ടില്ലാത്ത ഇടം കൂടിയാണ്. പ്രകൃതി സൗന്ദര്യമെന്നാല്‍ ഇത്രത്തോളമുണ്ടോ എന്ന് സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഇടം കൂടിയാണിത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: village travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+