എത്ര യാത്ര ചെയ്താലും കുന്നുകള്‍ കയറിയെന്നു പറഞ്ഞാലും ഹില്‍ സ്റ്റേഷനുകള്‍ ഒരിക്കലും സഞ്ചാരികളെ മടുപ്പിക്കില്ല! മറിച്ച് സംതൃപ്തമായ മനസ്സോടെ മലയിറങ്ങുവാനും വീണ്ടും വീണ്ടും വരുവാനുമുള്ള ഊര്‍ജ്ജം നിറച്ചായിരിക്കും ഹില്‍ സ്റ്റേഷനുകളിലേക്കുള്ള യാത്രകള്‍ അവസാനിക്കുക. അതുകൊണ്ടു തന്നെയാണ് വീണ്ടും വീണ്ടും ഒരിക്കല്‍ കണ്ട കുന്നുകള്‍ കയറുവാന്‍ ദൂരദേശങ്ങളില്‍ നിന്നുപോലും സഞ്ചാരികള്‍ എത്തുന്നത്. ഇന്ത്യയിലെ ഹിൽ സ്റ്റേഷനുകൾ സഞ്ചാരികൾക്കിടയിൽ എന്നും പ്രസിദ്ധമാണ്... ഇതാ ഈ ശൈത്യകാലത്ത് സന്ദർശിക്കാനുള്ള മികച്ച ഹിൽ സ്റ്റേഷനുകൾ നമുക്ക് പരിചയപ്പെടാം...
മണാലി
സിറോ വാലി
കൂര്‍ഗ്
ശ്രീനഗര്‍
ഝലം നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ശ്രീനഗര്‍ ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍ ഒട്ടും ഒഴിവാക്കുവാന്‍ സാധിക്കാത്ത ഇടമാണ്. സഞ്ചാരികളെ ആകർഷിക്കുന്ന നിഗൂഢമായ കാഴ്ചകളാണ് ഇവിടുത്തെ ആകര്‍ഷണം. ഇന്ത്യയിലെ ഏറ്റവും റൊമാന്റിക് ഹിൽ സ്റ്റേഷനുകളിലൊന്നായി അറിയപ്പെടുന്ന ഇവിടെ കാണുവാന്‍ ദാല്‍ തടാകവും ട്യുലിപ് ഗാര്‍ഡനും എണ്ണമറ്റ തടാകങ്ങളും ട്രക്കിങ് റൂട്ടുകളുമുണ്ട്.
മൗണ്ട് അബു
രാജസ്ഥാന്റെ ഏക ഹിൽ സ്റ്റേഷനായതിനാൽ ഇവിടുത്തെ ശൈത്യകാല തലസ്ഥാനം എന്നാണ് മൗണ്ട് അബു അറിയപ്പെടുന്നത്. ദിൽവാര ജൈനക്ഷേത്രങ്ങൾക്ക് പേരുകേട്ടതാണ് മൗണ്ട് അബു. . ഗുജറാത്തിന്റെ അതിർത്തിയിൽ, രാജസ്ഥാനി, ഗുജറാത്തി കൈത്തറികൾ, പുരാവസ്തുക്കൾ, തുണിത്തരങ്ങൾ എന്നിവയാണ് ഈ പ്രദേശം സഞ്ചാരികള്‍ക്ക് നല്കുന്ന സന്തോഷങ്ങള്‍.



Click it and Unblock the Notifications












