ലോകത്തിലെ ഏറ്റവും നനവാര്‍ന്ന വാസസ്ഥലം: മൗസിന്‍റാം
ലോകത്തിലെ ഏറ്റവും നനവാര്‍ന്ന ഇടമാണ് മേഘാലയയിലെ മൗസിന്‍റാം . ഒരു വർഷം 10,000 മില്ലിമീറ്ററിലധികം മഴ ലഭിക്കുന്ന ഇവിടം ഖാസി കുന്നുകളിൽ സമുദ്ര നിരപ്പിൽ നിന്നും 4,600 അടി ഉയരത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. നിര്‍ത്താതെ എല്ലായാപ്പോഴും മഴ പെയ്യുന്ന ഇവിടെ കൂടുതല്‍ മഴ പെയ്യുന്ന സമയം ജൂൺ മുതൽ സെപ്റ്റംബർ വരെയാണ്. മഴയോടൊപ്പം എത്തുന്ന ചെറിയ മൂടല്‍ മഞ്ഞ് ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. മുന്നറിയിപ്പില്ലാതെ മഴയെത്തുന്ന ഇവിടേക്ക് യാത്ര ചെയ്യുന്നവര്‍ നിശ്ചയമായും മഴ നനഞ്ഞുകയറുവാനുള്ള തയ്യാറെടുപ്പോടു കൂടി വേണം പോകുവാന്‍.
PC:Akash Mahanta
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍ പാലം- ചെനാബ് പാലം
ലോകത്തിനു മുന്നില്‍ ഇന്ത്യ നിര്‍മ്മിച്ചുയര്‍ത്തിയ അത്ഭുതങ്ങളിലൊന്നാണ് ചെനാബ് പാലം. ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് മുകളിലൂടെ നിര്‍മ്മിക്കുന്ന ഈ പാലം റിയാസി ജില്ലയിലെ കൗറി ഗ്രാമത്തിലാണ് ഉള്ളത്. കാശ്മീര്‍ റെയില്‍വേ പദ്ധതിയുടെ ഭാഗമായി വരുന്ന ഉദ്ദംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള പാതയിലെകത്ര മുതല്‍ ബനിഹാല്‍ വരെയുള്ള പ്രദേശത്തെ പ്രധാന പാലമാണിത്. 1.3 കിലോമീറ്റര്‍ നീളമാണ് നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ പാലത്തിനുണ്ടായിരിക്കുക. നദീ തടത്തില്‍ നിന്നും 359 മീറ്റര്‍ ഉയരത്തില്‍, 1315 മീറ്റര്‍ ഉയരത്തില്‍ 17 സ്പാനുകളിലായി ആർച്ച് മാതൃകയിലാണ് പാലം നിർമ്മിക്കുന്നത്. ഈഫല്‍ ടവറിനേക്കാളും കുത്തബ് മിനാറിനേക്കാളും ഉയരത്തിലായിരിക്കും ഇത്. ഇഫല്‍ ടവറിനേക്കാളും 30 മീറ്റര്‍ ഉയരത്തിലും കുത്തബ് മിനാറിനേക്കാളും 5 മടങ്ങ് ഉയരത്തിലുമാണ് ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്.
റിക്ടര്‍ സ്കെയിലില്‍ എട്ടുവരെ രേഖപ്പെടുത്തുന്ന ഭൂചലനങ്ങളെ അതിജീവിക്കുവാനുള്ള കരുത്ത് പാലത്തിനുണ്ട്. പാലത്തിനായി നിര്‍മ്മിക്കുന്ന 915 മീറ്ററുള്ള ഗോപുര മാതൃകയിലുള്ള ഇരുമ്പുചട്ട ലോകത്തിലെ തന്നെ ഏറ്റവും വലുത് കൂടിയാണ്.
ഈ വര്‍ഷം അവസാനത്തോടെ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും എന്നാണ് കരുതപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസ്: ഹിക്കിം വില്ലേജ്
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന രാജ്യമെന്നതും ഇന്ത്യയുടെ റെക്കോര്‍ഡുകളുടെ പട്ടികയിലുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 4440 മീറ്റർ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഇവിടം 1983 നവംബര്‍ 05 മുതല്‍ പ്രവര്‍ത്തിക്കുന്നു. കാസയില്‍ നിന്നും 23 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ വര്‍ഷത്തില്‍ ആറു മാസം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. ഹിക്കിമിൽ നിന്ന് കാസയിലേക്ക് ഇവിടുത്തെ ആളുകള്‍ നടന്ന് കത്തുകളെത്തിക്കുന്നു. കാസയിൽ നിന്ന് റിക്കോംഗ് പിയോ വരെ ബസിൽ തപാല്‍ ഉരുപ്പടികൾ എത്തിക്കും. അവിടെ നിന്ന് ട്രെയിൻ മാർഗം ഷിംലയിലേക്ക്. ഷിംലയില്‍ നിന്നാണ് കത്ത് മറ്റിടങ്ങളിലേക്ക് എത്തുന്നത്.
PC:Sumita Roy Dutta
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോർ റോഡ്: ചിസുംലെ-ഡെംചോക്ക് റോഡ്
സമുദ്രനിരപ്പിൽ നിന്ന് 19000 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗതയോഗ്യമായ റോഡാണ് ലഡാക്കിലെ ചിസുംലെ-ഡെംചോക്ക് റോഡ്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (BRO) ആണ് ഈ റോഡ് നിർമ്മിച്ചിരിക്കുന്നത്, ഇത് രാജ്യത്തെ ഏറ്റവും കടുപ്പമേറിയ അതിർത്തി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിക്കറ്റ് ഗ്രൗണ്ട്, ചയിൽ
ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് പിച്ച് സ്ഥിതി ചെയ്യുന്ന ഇടമാണ് ഹിമാചല്‍ പ്രദേശിലെ ചെയ്ല്‍. ഷിംലയിൽ നിന്നും 44 കിലോമീറ്ററും സോളനിൽ നിന്നും 45 കിലോമീറ്ററും അകലെയാണ് ഈ ക്രിക്കറ്റ് പിച്ച് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 7380 അടി ഉയരത്തിലുള്ള ഇവിടുത്തെ ക്രിക്കറ്റ് സ്റ്റേഡിയം 1893 ൽ പാട്യാലാ മഹാരാജാവായിരുന്ന ഭൂപീന്ദർ സിംഗാണ് നിർമ്മിക്കുന്നത്. തന്റെ ബ്രിട്ടീഷുകാരായ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് പരിശീലിക്കുന്നതിനും കളിക്കുന്നതിനുമായാണ് അദ്ദേഹം ഇത് നിര്‍മ്മിച്ചത്. ഇന്ന് ചൈൽ സൈനിക സ്കൂളിന്റെ ഭാഗമായാണ് ക്രിക്കറ്റ് ഗ്രൗണ്ടുള്ളത്
PC:Lt. Col. Dilbagh Singh Grewal
ലോകത്തിലെ ഒഴുകുന്ന പോസ്റ്റ് ഓഫീസ്: ദാല്‍ തടാകം
പലതരം പോസ്റ്റ് ഓഫീസുകളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഒഴുകി നടക്കുന്ന പോസ്റ്റ് ഓഫീസ് നമ്മുടെ രാജ്യത്തു മാത്രമാണുള്ളത്. ജമ്മു കാശ്മീരിൽ ദാൽ തടാകത്തിൽ സ്ഥിതി ചെയ്യുന്ന നെഹ്റു പാർക്ക് ഫ്ലോട്ടിങ് പോസ്റ്റ് ഓഫീസ് ആണിത്. ദാൽ തടാകത്തിലെ ഒഴുകി നടക്കുന്ന ഒരു ഹൗസ് ബോട്ടിലാണ് ഈ പോസ്റ്റ് ഓഫീസുള്ളത്. ഘാട്ട് നമ്പർ 14നും ഘാട്ട് നമ്പർ 15നും ഇടയിലായാണിതുള്ളത്.
PC:Vinayaraj
ഒഴുകി നടക്കുന്ന ദേശീയോദ്യാനം
ലോകത്തിലെ തന്നെ ഒഴുകി നടക്കുന്ന ഏക ദേശീയോദ്യാനം ലോക്താക്ക് തടാകത്തിന്റെ ഭാഗമാണ്. തടാകത്തിനകത്ത് സ്ഥിതി ചെയ്യുന്ന കെയ്ബുൾ ലംജാവോ സാൻഗായിപാർക്കാണ് ദേശീയോദ്യാനമായി അറിയപ്പെടുന്നത്. 1977 ൽ നിലവിൽ വന്ന ഇതിന് 40 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണുള്ളത്. ചതുപ്പു പ്രദേശമായ ഇവിടം വംശനാശ ഭീഷണി നേരിടുന്ന സാംഗായ് മാനുകളുടെ ഏക സ്വാഭാവീക വാസസ്ഥലം കൂടിയാണ്. ഇംഫാലിൽ നിന്നും 53 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോക്തായി തടാകത്തിലെ ഏറ്റവും വലിയ ഫുംഡിസായിരുന്നു ഇത്. സാംഗായ് മാനുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിലാണ് ഇതിനെ ദേശീയോദ്യാനമാക്കി മാറ്റിയത്. 1966 ൽ ഇതിനെ ഒരു സാങ്ച്വറിയായി പ്രഖ്യാപിച്ചു. പിന്നീട് 1977 ലാണ് ദേശീയോദ്യാനമാക്കി ഉയർത്തുന്നത്.
PC:Sudiptorana
ജീവനുള്ള വേരുപാലങ്ങള്‍
ഇന്ത്യയ്ക്ക് മാത്രം അഭിമാനിക്കാവുന്ന ഒന്നാണ് ഇവിടുത്തെ ജീവനുള്ള വേരുപാലങ്ങള്‍. ഷില്ലോങ്ങിൽ നിന്ന് 60 കിലോമീറ്റർ അകലെ ചിറാപുഞ്ചിയിലും (സോഹ്‌റ) മൗലിനോങ്ങിലും സ്ഥിതി ചെയ്യുന്ന ഡബിൾ ഡെക്കർ ലിവിംഗ് റൂട്ട് ബ്രിഡ്ജുകൾ പ്രകൃതിയോട് ചേര്‍ന്നു ജീവിക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. വളരെ സാഹസികമായ ഒരു യാത്രയാണ് ഇവിടെക്കുള്ളത്.
PC:Arup619pal