മുന്‍പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ സ്ത്രീ സ്വാതന്ത്ര്യവും ലിംഗസമത്വവും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. കടുത്ത പുരുഷാധിപത്യ രീതികളില്‍ നിന്നും മാറി ചിന്തിച്ച് സ്ത്രീയെയും പുരുഷനെയും ഒരുപോലെ കണക്കാക്കുന്ന രീതിയിലേക്കുള്ള യാത്രയിലും സ്ത്രീകള്‍ക്ക് പ്രവേശനം ലഭിക്കാത്ത ഇടങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? അനീതിക്കെതിരെ വർഷങ്ങളായി വികാരാധീനമായ പ്രതിഷേധം ഉണ്ടായിട്ടും, നിരവധി സ്ത്രീകൾ നിരോധനങ്ങൾ ലംഘിച്ചിട്ടും, ഈ നിയമങ്ങൾ ഇപ്പോഴും ഉയർത്തിപ്പിടിക്കപ്പെടുന്നു.. ഇതാ ലോകത്തില്‍ വിചിത്രമായ കാരണങ്ങള്‍ കാരണം സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുള്ള ഇടങ്ങളെക്കുറിച്ച് വായിക്കാം...
മൗണ്ട് ആഥോസ്, ഗ്രീസ്
പൂര്‍ണ്ണമായും പുരുഷന്മാര്‍ മാത്രം വസിക്കുന്ന ഒരിടമാണ് ടക്കുകിഴക്കൻ ഗ്രീസിലെ ചാൽസിഡൈസ് ഉപദ്വീപിന്‍റെ മുനമ്പിലെ മൗണ്ട് ആഥോസ്. 1,000 വർഷത്തിലേറെയായി സ്ത്രീ രൂപത്തെ - സ്ത്രീകളെ മാത്രമല്ല, മൃഗങ്ങളെയും ഇവിടെ നിരോധിച്ചിരിക്കുകയാണ്. ബൈസാന്‍റിയന്‍ വിശ്വാസത്തിന്റെ ഭാഗമായാണ് മൗണ്ട് ആഥോസിനെ കണക്കാക്കുന്നത്. അവര്‍ക്കിടയില്‍ വിശുദ്ധ മല എന്നാണത്രെ ഇത് അറിയപ്പെടുന്നത്. ഓര്‍ത്തഡോക്സ് വിഭാഗത്തില്‍ പെടുന്ന പുരുഷ സന്യാസിമാരും അവരുടെ ഉദ്യോഗസ്ഥരും തൊഴിലാളികളും മാത്രമാണ് ഇവിടെ വസിക്കുന്നത്. 2,262 പുരുഷന്മാരാണ് ഇവിടുത്തെ ആകെ ജനസംഖ്യ.
മുൻകാലങ്ങളിൽ, സ്ത്രീകൾ പ്രതിഷേധത്തിന്റെ ഭാഗമായി ഈ മലയിലേക്ക് നുഴഞ്ഞു കയറിയിരുന്നുവെങ്കിലും അത് ഇവിടുത്തെ സന്യാസിമാരുടെ ആത്മീയ പ്രബുദ്ധതയിലേക്കുള്ള അവരുടെ പാതയെ മന്ദഗതിയിലാക്കുന്നതായി പരാതിയുയര്‍ന്നിരുന്നു.
PC:CosmoSolomon
മൗണ്ട് ഒമിന്‍, ജപ്പാന്‍
PC:Mass Ave 975
രണക്പൂര്‍ ജൈനക്ഷേത്രം
സാങ്കേതികമായി സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനം അനുവദിക്കാറുണ്ട്. എന്നാല്‍ ക്ഷേത്രത്തിനു പുറത്ത് സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിലെ നിബന്ധനകള്‍ എല്ലാം പാവിച്ചു വേണമത്രെ ഉള്ളില്‍ കടക്കുവാന്‍. കർശനമായ വസ്ത്രധാരണ രീതിക്ക് പുറമേ, ആർത്തവമുള്ള സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കാറില്ല.
PC:Ghanekarag
പട്ബൗസി സത്രം, അസം
കാര്‍ത്തികേയ ക്ഷേത്രം, പുഷ്കര്‍
കാർത്തികേയ ഭഗവാന്റെ ബ്രഹ്മചാരി രൂപത്തെ ആരാധിക്കുന്ന ക്ഷേത്രമാണ് രാജസ്ഥാനിലെ പുഷ്കര്‍ കാര്‍ത്തികേയ ക്ഷേത്രം. ഇതിനാല്‍ സ്ത്രീകള്‍ ഈ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് പൂര്‍ണ്ണ വിലക്കാണ് നിലനില്‍ക്കുന്നത്. ക്ഷേത്രത്തിൽ പ്രവേശിക്കുന്ന സ്ത്രീകളെ അനുഗ്രഹിക്കുന്നതിനുപകരം ഭഗവാൻ ശപിക്കുന്നു എന്നൊരു ഐതിഹ്യമുണ്ട് .
ഇറാനിലെ സ്പോട്സ് സ്റ്റേഡിയങ്ങള്‍
ഗാലക്‌സി വാട്ടർ പാർക്ക്, ബവേറിയ, ജർമനി



Click it and Unblock the Notifications












